ജനിച്ച് പതിനെട്ടു മാസങ്ങൾക്കിടെ 25 സർജറികൾ. 25 തവണ കീറിമുറിച്ചിട്ടും കുഞ്ഞുജെസിക്കയുടെ കാലുകൾക്ക് ജീവൻ വച്ചില്ല. പതിനെട്ടാം മാസം അവ മുറിച്ചുനീക്കി. കഴിഞ്ഞ ദിവസം ടോക്കിയോയിൽ കരിയറിലെ തന്റെ 25–ാം പാരാലിംപിക്സ് മെഡൽ നേടിയപ്പോൾ ജെസിക്ക പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു, എന്നെക്കുറിച്ച് എനിക്ക് വളരെ അഭിമാനം

ജനിച്ച് പതിനെട്ടു മാസങ്ങൾക്കിടെ 25 സർജറികൾ. 25 തവണ കീറിമുറിച്ചിട്ടും കുഞ്ഞുജെസിക്കയുടെ കാലുകൾക്ക് ജീവൻ വച്ചില്ല. പതിനെട്ടാം മാസം അവ മുറിച്ചുനീക്കി. കഴിഞ്ഞ ദിവസം ടോക്കിയോയിൽ കരിയറിലെ തന്റെ 25–ാം പാരാലിംപിക്സ് മെഡൽ നേടിയപ്പോൾ ജെസിക്ക പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു, എന്നെക്കുറിച്ച് എനിക്ക് വളരെ അഭിമാനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജനിച്ച് പതിനെട്ടു മാസങ്ങൾക്കിടെ 25 സർജറികൾ. 25 തവണ കീറിമുറിച്ചിട്ടും കുഞ്ഞുജെസിക്കയുടെ കാലുകൾക്ക് ജീവൻ വച്ചില്ല. പതിനെട്ടാം മാസം അവ മുറിച്ചുനീക്കി. കഴിഞ്ഞ ദിവസം ടോക്കിയോയിൽ കരിയറിലെ തന്റെ 25–ാം പാരാലിംപിക്സ് മെഡൽ നേടിയപ്പോൾ ജെസിക്ക പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു, എന്നെക്കുറിച്ച് എനിക്ക് വളരെ അഭിമാനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജനിച്ച് പതിനെട്ടു മാസങ്ങൾക്കിടെ 25 സർജറികൾ. 25 തവണ കീറിമുറിച്ചിട്ടും കുഞ്ഞുജെസിക്കയുടെ കാലുകൾക്ക് ജീവൻ വച്ചില്ല. പതിനെട്ടാം മാസം അവ മുറിച്ചുനീക്കി. കഴിഞ്ഞ ദിവസം ടോക്കിയോയിൽ കരിയറിലെ തന്റെ 25–ാം പാരാലിംപിക്സ് മെഡൽ നേടിയപ്പോൾ ജെസിക്ക പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു, എന്നെക്കുറിച്ച് എനിക്ക് വളരെ അഭിമാനം തോന്നുന്നു.

മാതാപിതാക്കളാൽ ഉപേക്ഷിക്കപ്പെട്ട്, കൃത്രിമക്കാലുകളിൽ ജീവിക്കേണ്ടി വന്ന ജെസിക്ക ലോങ് എന്ന നീന്തൽ റാണിയുടെ നേട്ടങ്ങളിൽ 25 പാരാലിംപിക്സ് മെഡലുകളും 50 ലോക ചാംപ്യൻഷിപ് മെഡലുകളുമുണ്ട്. ‘മൈക്കൽ ഫെൽപ്‌സ് ഓഫ് പാരാലിംപിക്സ് സ്വിമ്മിങ്’ എന്നു ലോകം അഭിമാനത്തോടെ വിളിക്കുമ്പോൾ അവൾ പറയുന്നു, ‘എല്ലാം സാധ്യമാണ്. സ്വപ്നങ്ങൾ കാണുക, വളരെ വലിയ സ്വപ്നങ്ങൾ’

ADVERTISEMENT

∙ ജനനത്തോടെ അനാഥ

റഷ്യയിലായിരുന്നു ഇരുപത്തൊൻപതുകാരിയായ ജെസിക്കയുടെ ജനനം. കാലുകൾക്ക് വളർച്ചയില്ലാത്ത അപൂർവ രോഗവുമായിട്ടായിരുന്നു കുഞ്ഞു ജെസിക്ക പിറന്നുവീണത്. കൗമാരക്കാരായിരുന്ന ജെസിക്കയുടെ മാതാപിതാക്കൾക്ക് രോഗം ബാധിച്ച കുഞ്ഞിനെ വളർത്തുന്നത് ബാധ്യതയായതോടെ അവർ അവളെ അനാഥാലയത്തിനു കൈമാറി. 13–ാം മാസം ഒരു അമേരിക്കൻ കുടുംബം ദത്തെടുത്തു. അങ്ങനെ യുഎസിലെ മേരിലാൻഡായി അവളുടെ നാട്.

ജെസിക്കയ്ക്ക് മികച്ച ചികിത്സ ലഭ്യമാക്കാനായിരുന്നു അവളുടെ വളർത്തച്ഛന്റെയും വളർത്തമ്മയുടെയും  ശ്രമം. 25 സർജറികളാണ് ഇതിനായി ചെയ്തത്. ഒന്നും ഫലവത്തായില്ല. ഒടുവിൽ 18–ാം മാസം കാലുകൾ മുട്ടിനുതാഴെവച്ച് മുറിച്ചുകളഞ്ഞു. കൃത്രിമകാലുകൾ അന്നുമുതൽ ജെസിക്കയുടെ ജീവിതത്തിന്റെ ഭാഗമായി. 

∙ കായിക ജീവിതത്തിലേക്ക്

ADVERTISEMENT

ചെറുപ്പത്തിൽ തന്നെ ജിംനാസ്റ്റിക്സ്, മലകയറ്റം, ഐസ് സ്കേറ്റിങ് തുടങ്ങിയവയിൽ താൽപര്യം പ്രകടിപ്പിച്ചിരുന്ന ജെസിക്ക മുത്തച്ഛന്റെ വീട്ടിലെ നീന്തൽക്കുളത്തിലാണ് നീന്തൽ പഠിച്ചുതുടങ്ങിയത്. നീന്തൽക്കുളത്തിൽ മത്സ്യകന്യകയായി അഭിനയിക്കുന്നതായിരുന്നു അവളുടെ പ്രധാന വിനോദം. ‘നീന്തൽക്കുളത്തിലായിരിക്കുമ്പോൾ കാലുകൾ ഇല്ലാത്ത കാര്യമേ ഞാൻ മറന്നുപോകുമായിരുന്നു’– ജെസിക്ക ഒരു അഭിമുഖത്തിൽ പറഞ്ഞു. സ്കൂളിലെ നീന്തൽ സംഘത്തിൽ കാലുകൾ ഇല്ലാത്ത ഏക അംഗം ജെസിക്കയായിരുന്നു. എന്നാൽ കൈക്കരുത്തിൽ അവരെയെല്ലാം പിന്നിലാക്കി അവൾ കുതിച്ചു. 

11–ാം വയസ്സിൽ ‘മേരിലാൻഡ് ഫീമെയിൽ സ്വിമ്മർ ഓഫ് ദി ഇയർ വിത്ത് ഡിസെബിലിറ്റി’ പുരസ്കാരം നേടിയതോടെയാണ് ജെസിക്കയെ ലോകമറിഞ്ഞത്.  ഫ്രീസ്റ്റൈൽ, ബാക്ക് സ്ട്രോക്ക്, ബട്ടർഫ്ലൈ തുടങ്ങിയ ഇനങ്ങളിലെല്ലാം കഴിവു തെളിയിച്ച ജെസിക്ക തൊട്ടടുത്ത വർഷം നടന്ന ആതൻസ് (2004) പാരാലിംപിക്സിൽ 3 സ്വർണം നേടി സകലരെയും ഞെട്ടിച്ചു. 2006ൽ 18 തവണയാണ് ലോക റെക്കോർഡ് തകർത്ത പ്രകടനം നടത്തിയത്! അതേ വർഷം രാജ്യാന്തര പാരാലിംപിക്സ് കമ്മിറ്റി നടത്തിയ ലോക നീന്തൽ ചാംപ്യൻഷിപ്പിൽ 9 മെഡലുകൾ നേടി. യുഎസ് ഒളിംപിക് കമ്മിറ്റിയുടെ പാരാലിംപ്യൻ ഓഫ് ദ് ഇയർ, സ്വിമ്മിങ് വേൾഡ് മാഗസിന്റെ ഡിസേബ്ൾഡ് സ്വിമ്മർ ഓഫ് ദി ഇയർ, പാരാലിംപിക് സ്പോർട്സ് വുമൺ ഓഫ് ദി ഇയർ തുടങ്ങിയ പുരസ്കാരങ്ങളും ജെസിക്കയെ തേടിയെത്തി.

ജെസിക്ക ലോങ്. ചിത്രം: AFP

2012ലെ പാരാലിംപിക്സിൽ നേടിയ 5 മെഡലുകളുമായി ജെസിക്ക പോയത് റഷ്യയിലേക്കായിരുന്നു, തന്റെ മാതാപിതാക്കളെ കാണാൻ. തങ്ങളുടെ മകൾ ലോക ചാംപ്യനാണെന്ന വിവരം ആ കൂടിക്കാഴ്ചയിലാണ് അവർ അറിഞ്ഞത്. ‘എന്റെ മാതാപിതാക്കളോട് ഒരിക്കലും എനിക്ക് വെറുപ്പ് തോന്നിയിട്ടില്ല. പതിനാറാം വയസ്സിലാണ് അമ്മ എന്നെ പ്രസവിക്കുന്നത്. അവരുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിലും ഒരുപക്ഷേ, അതുതന്നെ ചെയ്തേനെ.’ ജെസിക്ക പറഞ്ഞു.

∙ തിരിച്ചടിച്ച് മനസ്സ്

ADVERTISEMENT

2016ലെ റിയോ പാരാലിംപിക്സിൽ ജെസിക്കയ്ക്ക് പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനായില്ല. ഇത് കടുത്ത മാനിസിക സമ്മർദത്തിനു കാരണമായി. തെറ്റായ ഭക്ഷണക്രമവും ചിട്ടയില്ലാത്ത ജീവിതവും കരിയറിനെയും ബാധിച്ചു. ‘എന്റെ യഥാർഥ പ്രശ്നം ദിവസങ്ങൾനീണ്ട ചിന്തകൾക്കൊടുവിലാണ് ഞാൻ കണ്ടെത്തിയത്. 10 വയസ്സു മുതൽ തുടങ്ങിയ നീന്തൽ ജീവിതത്തിൽ ഒരു ദിവസം പോലും എനിക്ക് വിശ്രമമുണ്ടായിട്ടില്ലെന്ന് ഞെട്ടലോടെ ഞാൻ തിരിച്ചറിഞ്ഞു. മനസ്സിലെങ്കിൽ ശരീരമില്ലെന്ന് ഞാൻ മനസ്സിലാക്കി. അങ്ങനെ എനിക്കു വേണ്ടി ഞാൻ സമയം മാറ്റിവച്ചുതുടങ്ങി. പുസ്തകം വായിക്കുക, ഉപ്പുവെള്ളത്തിൽ ദീർഘനേരം കുളിക്കുക...ഇവയൊക്കെ എനിക്ക് വലിയ മാറ്റങ്ങൾ സമ്മാനിച്ചു.’– ജെസിക്ക പറയുന്നു. 

റിയോയ്ക്കു ശേഷം 5 വർഷം മാനസികാരോഗ്യത്തിനുകൂടി പ്രാധാന്യം കൊടുത്തുള്ള പരിശീലനമായിരുന്നു ജെസിക്ക പിന്തുടർന്നത്.  2019ൽ ആൺസുഹൃത്ത് ലൂക്കാസ് വിന്റേഴ്സിനെ വിവാഹം ചെയ്തു. ‘അൺസിങ്ക്ഡ്’ എന്ന പേരിൽ ബുക്ക് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൊക്കക്കോള, ടൊയോട്ട, സാംസങ് തുടങ്ങിയ ലോകപ്രശസ്ത ബ്രാൻഡുകളുമായി സഹകരിക്കുന്ന ജെസിക്കയ്ക്ക് ഏകദേശം 10 മില്യൻ ഡോളറിന്റെ ആസ്തിയാണുള്ളത്.

English Summary: US Para Swimmer Jessica Long Creates History with 25 Paralympic Medals