ഭാരോദ്വഹനത്തിൽ ഏറ്റവും പ്രായം കുറഞ്ഞ ദേശീയ ചാംപ്യനാണ് അമൃത. കഴിഞ്ഞമാസം നടന്ന ചാംപ്യൻഷിപ്പിൽ 157 കിലോഗ്രാം (സ്നാച്ചിൽ 73, ജെർക്കിൽ 84) ഉയർത്തി വിജയി ആയാണ് ഈ റെക്കോർഡ് കരസ്ഥമാക്കിയത്. ചാംപ്യൻഷിപ്പിൽ കേരളത്തിനു ലഭിച്ച ഏക മെഡലും ഇതായിരുന്നു. അതോടെയാണ് അമൃത ഇന്ത്യൻ ക്യാംപിലെത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ ഒരു ബർഗർ പോലും അമൃത ഇതുവരെ കഴിച്ചിട്ടില്ല. ഒരു സോഫ്റ്റ് ഡ്രിങ്ക് പോലും കുടിച്ചിട്ടില്ല. പൊറോട്ട കഴിച്ചിട്ടുള്ളത് ഒരിക്കൽ മാത്രം. 14 വയസ്സിനിടെ ഇത്രയും ത്യാഗം സഹിച്ചത് ഒരൊറ്റ കാര്യത്തിനായി മാത്രം. ഭാരമുയർത്താൻ..കൂടുതൽ കൂടുതൽ ഭാരമുയർത്താൻ. അമൃത പി. സുനിയെന്ന വെയ്റ്റ് ലിഫ്റ്റർ ഇതാദ്യമായി ഇന്ത്യയ്ക്കായി ഭാരമുയർത്താനൊരുങ്ങുകയാണ് – കോമൺവെൽത്ത് ഗെയിംസിലൂടെ. അടുത്ത മാസം സിംഗപ്പൂരിൽ നടക്കുന്ന കോമൺവെൽത്ത് ചാംപ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ അതികഠിനമായ പരിശീലനത്തിലാണ് ചേറൂരിൽ നിന്നുള്ള ഈ താരം.

പട്യാലയിലെ ഇന്ത്യൻ ക്യാംപിലാണിപ്പോൾ അമൃത. സബ് ജൂനിയർ വിഭാഗത്തിൽ (81 കിലോഗ്രാം) ഇന്ത്യൻ ക്യാംപിലുള്ള ഏക മലയാളിതാരം. അതുകൊണ്ടുതന്നെ ആ വിഭാഗത്തിൽ ഇന്ത്യയുടെ കുപ്പായം അണിയുന്ന ഏക മലയാളിയാകും അമൃത. തൃശൂർ സെന്റ് ക്ലെയേഴ്സ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്.

ADVERTISEMENT

∙ 14 വയസ്സിൽ ദേശീയ ചാംപ്യൻ

ഭാരോദ്വഹനത്തിൽ ഏറ്റവും പ്രായം കുറഞ്ഞ ദേശീയ ചാംപ്യനാണ് അമൃത. കഴിഞ്ഞമാസം നടന്ന ചാംപ്യൻഷിപ്പിൽ 157 കിലോഗ്രാം (സ്നാച്ചിൽ 73, ജെർക്കിൽ 84) ഉയർത്തി വിജയി ആയാണ് ഈ റെക്കോർഡ് കരസ്ഥമാക്കിയത്. ചാംപ്യൻഷിപ്പിൽ കേരളത്തിനു ലഭിച്ച ഏക മെഡലും ഇതായിരുന്നു. അതോടെയാണ് അമൃത ഇന്ത്യൻ ക്യാംപിലെത്തിയത്.

അച്ഛൻ സുനിക്കൊപ്പം അമൃത ((ഇടത്), മെഡലുമായി അമൃത. (വലത്).

കോവിഡ് കാലത്ത് മാസങ്ങളോളം ശാസ്ത്രീയ പരിശീലനം ലഭിക്കാതിരുന്നിട്ടും ഒരൊറ്റ മാസത്തെ തയാറെടുപ്പിനൊടുവിലാണ് ദേശീയ ചാംപ്യൻപട്ടം നേടിയത്. മത്സരിച്ച ആദ്യ പ്രധാന ചാംപ്യൻഷിപ്പുംകൂടിയായിരുന്നു അത്. പട്യാലയിൽ നടന്നുവരുന്ന ഇന്ത്യൻ ക്യാംപിൽ ഈയിടെ 161 കിലോഗ്രാം പൊക്കി വീണ്ടും പ്രതീക്ഷയുടെ ‘ഭാരം’ ഉയർത്തുകയാണ്. 

ഔറംഗബാദിലെ എക്സലൻ‌സ്

ADVERTISEMENT

2028 ഒളിംപിക് മെഡൽ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പദ്ധതിയായ നാഷനൽ സെന്റർ ഓഫ് എക്സലൻ‌സ് (എൻസിഒഇ) ടോപ്സ് കാറ്റഗറി ക്യാംപിലെ താരമാണ് അമൃതയിപ്പോൾ. ഔറംഗബാദ് സെന്ററിൽ പരിശീലനം ആരംഭിച്ചത് ഒരു വർഷം മുൻപ്. കേരളത്തിൽനിന്ന് വെയ്റ്റ് ലിഫ്റ്റിങ്ങിൽ 3 താരങ്ങൾക്കാണ് പ്രവേശനം ലഭിച്ചത്. മറ്റു 2 പേർ കോട്ടയം സ്വദേശികൾ.

മീരാബായ് ചാനു. (പ്രതീകാത്മക ചിത്രം.)

വിവിധ സംസ്ഥാനങ്ങളിൽനിന്ന് തിരഞ്ഞെടുത്ത 60 താരങ്ങളിൽനിന്ന് 18 പേർക്കാണ് ഈ വിഭാഗത്തിൽപ്പെടുത്തി മികച്ച പരിശീലനം നൽകുന്നത്. ക്വാളിഫൈ ചെയ്യാത്തതുമൂലം കേരളത്തിൽനിന്നുള്ള മറ്റു രണ്ടുപേർക്കും കഴിഞ്ഞമാസം നടന്ന ദേശീയ ചാംപ്യൻഷിപ്പിൽ മത്സരിക്കാനായില്ല. മൂവരിലെ ‘കുട്ടി’യായ അമൃത വിജയം നേടുകയും ചെയ്തു. 

സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) പരിശീലന പദ്ധതിയിലേക്കും പ്രവേശനം ലഭിച്ചിരുന്നെങ്കിലും എൻസിഒഇ തിരഞ്ഞെടുക്കുകയായിരുന്നു. താമസത്തിന് എസി മുറിയും പരിശീലനത്തിന് അത്യാധുനിക സജ്ജീകരണങ്ങളും മികച്ച ഭക്ഷണവുമാണ് ഔറംഗബാദിൽ താരങ്ങൾക്കു നൽകുന്നത്. ഒരു താരത്തിനു വേണ്ടി ഒരു വർഷം ചിലവാക്കുന്നത് 5 ലക്ഷം രൂപയാണ്. ഈ വർഷം മുതൽ പഠനത്തിന് സ്കോളർഷിപ് ലഭിക്കും. ദിവസവും 3 നേരമായി മണിക്കൂറുകളോളം പരിശീലനം.

പ്രകടനം വിലയിരുത്താൻ 5 പരിശീലകർ. തികച്ചും മികവിന്റെ കേന്ദ്രം തന്നെയാണ് ഔറംഗബാദിലെ അംബേദ്കർ സർവകലാശാലയിലെ പരിശീലനയിടം എന്ന് അമൃത പറയുന്നു. പഠനത്തിലും മിടുക്കിയാണ് അമ‍ൃത. മുൻവർഷങ്ങളിൽ 90 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയിരുന്നു. 

ADVERTISEMENT

ആറാം വയസ്സിൽ തുടക്കം, ഗുരു അച്ഛൻ

അച്ഛൻ പി.എസ്. സുനിയാണ് അമൃതയെ ‘ഭാരമെടുക്കാൻ’ പഠിപ്പിച്ചത്, നന്നെ ചെറുപ്പത്തിൽത്തന്നെ – ആറാം വയസ്സുമുതൽ. ഭാരോദ്വഹകനായ സുനി 4 തവണ സംസ്ഥാന ചാംപ്യനും കാലിക്കറ്റ് സർവകലാശാലാ ചാംപ്യനുമായിരുന്നു. കുറച്ചുകാലം തൃശൂർ സായിയിലെ രാജേഷും പരിശീലകനായി. കോവിഡ് മൂലം ഔറംഗബാദിലെ സെന്റർ അടച്ചപ്പോൾ വീട്ടിലെത്തിയ അമൃതയ്ക്ക് 3 മാസത്തോളം അച്ഛൻ വീണ്ടും പരിശീലകനായി.

ചെറുപ്പംമുതലേ വെയ്റ്റ് ലിഫ്റ്റർക്ക് ആവശ്യമായ ചിട്ടയായ ജീവിതവും ഭക്ഷണക്രമവുമായിരുന്നു. അതുകൊണ്ടാണ് ഒരിക്കൽപ്പോലും അമൃതയ്ക്ക് ബർഗർ കഴിക്കാൻ സാധിക്കാതിരുന്നതെന്ന് കോൺട്രാക്ടറായ സുനി പറയുന്നു.      

English Summary: Amritha P Suni Gears Up for Commonwealth Games