'പരിശീലന കാലയളവിൽ അവനു കോവിഡ് പിടിപെട്ടോയെന്ന് എനിക്കിപ്പോൾ സംശയമുണ്ട്. ഒളിംപിക്സിനായി ടോക്കിയോയിലെത്തിയ ഞാനും ശ്രീശങ്കറും കടുത്ത സമ്മർദത്തിലൂടെയാണു കടന്നുപോയത്. ബെംഗളൂരുവിൽവച്ച് ട്രയൽസ് നടത്തിയതു മുതൽ അത്‍ലറ്റിക് ഫെഡറേഷന്റെ നോട്ടപ്പുള്ളികളായിരുന്നു ഞങ്ങൾ ഇരുവരും.

'പരിശീലന കാലയളവിൽ അവനു കോവിഡ് പിടിപെട്ടോയെന്ന് എനിക്കിപ്പോൾ സംശയമുണ്ട്. ഒളിംപിക്സിനായി ടോക്കിയോയിലെത്തിയ ഞാനും ശ്രീശങ്കറും കടുത്ത സമ്മർദത്തിലൂടെയാണു കടന്നുപോയത്. ബെംഗളൂരുവിൽവച്ച് ട്രയൽസ് നടത്തിയതു മുതൽ അത്‍ലറ്റിക് ഫെഡറേഷന്റെ നോട്ടപ്പുള്ളികളായിരുന്നു ഞങ്ങൾ ഇരുവരും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

'പരിശീലന കാലയളവിൽ അവനു കോവിഡ് പിടിപെട്ടോയെന്ന് എനിക്കിപ്പോൾ സംശയമുണ്ട്. ഒളിംപിക്സിനായി ടോക്കിയോയിലെത്തിയ ഞാനും ശ്രീശങ്കറും കടുത്ത സമ്മർദത്തിലൂടെയാണു കടന്നുപോയത്. ബെംഗളൂരുവിൽവച്ച് ട്രയൽസ് നടത്തിയതു മുതൽ അത്‍ലറ്റിക് ഫെഡറേഷന്റെ നോട്ടപ്പുള്ളികളായിരുന്നു ഞങ്ങൾ ഇരുവരും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒളിംപിക് പരീക്ഷയിൽ ലോങ്ജംപിൽ നിരാശപ്പെടുത്തിയെങ്കിലും പാലക്കാട് ഗവ. വിക്ടോറിയ കോളജിൽ ബിഎസ്‌സി മാത്‌സ് വിദ്യാർഥിയായ എം.ശ്രീശങ്കർ 4–ാം സെമസ്റ്റർ പരീക്ഷയിൽ ഉശിരൻ പ്രകടനമാണു നടത്തിയത്. ടോക്കിയോ ഒളിംപിക്സ് ലക്ഷ്യമാക്കി പാലക്കാട്ടു പരിശീലനം നടത്തുന്നതിനിടെയാണു ശ്രീശങ്കർ പരീക്ഷയെഴുതിയത്. 4 വിഷയങ്ങൾക്കും എ ഗ്രേഡ് ലഭിച്ചു. കണക്കിന് 100ൽ 99 മാർക്ക്! 

പക്ഷേ, ഒളിംപിക്സും അതിനിടെയുണ്ടായ സംഭവങ്ങളും അതിനു ശേഷമുണ്ടായ സംഭവങ്ങളും ശ്രീശങ്കർ എന്ന ഇരുപത്തിരണ്ടുകാരൻ അത്‌ലീറ്റിനെ വല്ലാത്തൊരു മാനസികാവസ്ഥയിലേക്കാണ് എത്തിച്ചതെന്നു പിതാവും മുൻ രാജ്യാന്തര താരവുമായ എസ്.മുരളി പറയുന്നു. ശരീരത്തിനും മനസ്സിനും നേരിട്ട മുറിവകറ്റാൻ ബെള്ളാരിയിൽ ജെഎസ്ഡബ്ല്യുവിന്റെ ഉടമസ്ഥതയിലുള്ള ഇൻസ്പയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്ടിൽ (ഐഐഎസ്) ചികിത്സയിലാണു ശ്രീശങ്കർ ഇപ്പോൾ.

ADVERTISEMENT

എന്തൊരു ടേക് ഓഫ്

ലോങ്ജംപ് പിറ്റിൽ നേട്ടങ്ങളിലേക്ക് എത്ര വേഗത്തിലായിരുന്നു ശ്രീശങ്കറിന്റെ ടേക് ഓഫ്. 2018 മാർച്ചിൽ പട്യാലയിൽ നടന്ന ഫെഡറേഷൻ കപ്പിൽ 7.99 മീറ്റർ ദൂരം കണ്ടെത്തിയതോടെയാണു ശ്രീശങ്കറിലെ ഭാവി അത്‍ലീറ്റിനെ ഇന്ത്യൻ കായികരംഗം ശ്രദ്ധിച്ചു തുടങ്ങുന്നത്. പിന്നാലെ 2018ലെ കോമൺവെൽത്ത് ടീമിലേക്കു ക്ഷണം ലഭിച്ചു. പക്ഷേ, ദൗർഭാഗ്യം അസുഖത്തിന്റെ രൂപത്തിലാണ് ഈ കൗമാരക്കാരന്റെ കരിയറിലേക്കു ജംപ് ചെയ്തെത്തിയത്.

എം. ശ്രീശങ്കർ. ഫയൽ ചിത്രം: മനോരമ

അപ്പെൻഡിസൈറ്റിസ് ശസ്ത്രക്രിയയ്ക്കു വിധേയനാകേണ്ടി വന്നതിനാൽ കോമൺവെൽത്ത് നഷ്ടപ്പെട്ടു. 2 മാസത്തെ വിശ്രമത്തിനുശേഷം ഏഷ്യൻ ജൂനിയർ മീറ്റിൽ വെങ്കലം നേടി ഉജ്വല തിരിച്ചുവരവ്. 7.47 മീറ്ററേ ചാടാൻ കഴിഞ്ഞുള്ളൂവെങ്കിലും മലയാളിതാരത്തിന്റെ ആത്മവിശ്വാസം നിലനിർത്തിയ മത്സരം. പിന്നീടു ജക്കാർത്ത ഏഷ്യൻ ഗെയിംസ്. 7.95 മീറ്റർ ചാടി 6–ാം സ്ഥാനത്തു ഫിനിഷ്.

റെക്കോർഡ് ശ്രീ

ADVERTISEMENT

2018 സെപ്റ്റംബറിൽ ഭുവനേശ്വറിൽ നടന്ന ഓപ്പൺ അത്‍ലറ്റിക് മീറ്റിൽ 8.20 മീറ്റർ ചാടി ശ്രീശങ്കർ അദ്ഭുതം സൃഷ്ടിച്ചു. ലോങ്ജംപിലെ ദേശീയ റെക്കോർഡ് പേരിലാക്കിയ പ്രകടനത്തോടെ 2019ലെ ദോഹ ലോക അത്‍‌‌ലറ്റിക് ചാംപ്യൻഷിപ്പിനു യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ അത്‍ലീറ്റുമായി. പക്ഷേ, ദോഹയിൽ 7.62 മീറ്റർ ചാടി ഫൈനലിനു യോഗ്യത നേടാതെ പുറത്ത്.

2021 മാർച്ചിൽ പട്യാലയിലെ ജംപിങ് പിറ്റിൽ വീണ്ടും ശ്രീ വിസ്മയം. 8.26 മീറ്ററിലേക്കു പറന്നു ചാടി സ്വന്തം പേരിലുള്ള ദേശീയ റെക്കോർഡ് പുതുക്കിയ ശ്രീശങ്കർ ടോക്കിയോ ഒളിംപിക്സിനും യോഗ്യത നേടി. പക്ഷേ, 5 മാസങ്ങൾക്കപ്പുറം ടോക്കിയോയിൽ 7.69 മീറ്റർ ചാടി യോഗ്യതാ റൗണ്ടിൽ പുറത്തായി.

പരുക്കും പുറത്താക്കലും

ഒളിംപിക്സിനായി ഒരുങ്ങുന്നതിനിടെ ശ്രീശങ്കറിനു പരുക്കു പറ്റി. താരത്തിന്റെ പ്രകടനത്തിൽ സംശയം തോന്നിയ അത്‍ലറ്റിക് ഫെഡറേഷൻ (എഎഫ്ഐ) ശരീരക്ഷമത പരിശോധിക്കാൻ ബെംഗളൂരുവിൽ പ്രത്യേക ട്രയൽസ് നടത്തി. ടോക്കിയോയിൽ പ്രകടനം മോശമായി. നാട്ടിൽ തിരിച്ചെത്തി ഒന്നര മാസത്തിനകം താരത്തിന്റെ പരിശീലകസ്ഥാനത്തുനിന്നു പിതാവ് എസ്.മുരളിയെ മാറ്റി.

ADVERTISEMENT

മുരളി പറയുന്നു

ഒളിംപിക്സിനു മുൻപു ശ്രീശങ്കറിനു പരുക്കു പറ്റിയിട്ടുണ്ടോ? ഈ ചോദ്യത്തിനു ശ്രീയുടെ പിതാവ് മുരളിയുടെ മറുപടി ഇങ്ങനെ:

‘കോവിഡും ലോക്‌ഡൗണും മൂലം ഞങ്ങൾ പാലക്കാട്ടെ വീട്ടിലാണു പരിശീലനം നടത്തിയിരുന്നത്. 2019ലാണു ശ്രീയുടെ പരിശീലകനായി എന്നെ അത്‌ലറ്റിക് ഫെഡറേഷൻ നിയമിക്കുന്നത്. അതിനു മു‍ൻപു പലപ്പോഴായി ദേശീയ ക്യാംപിൽ എത്തിയപ്പോൾ ചുരുക്കം ദിവസങ്ങളിൽ മാത്രമാണു വിദേശ പരിശീലകർ ഉൾപ്പെടെയുള്ള മറ്റു കോച്ചുമാർ അവനെ പരിശീലിപ്പിച്ചിട്ടുള്ളത്. പരിശീലന കാലയളവിൽ അവനു കോവിഡ് പിടിപെട്ടോയെന്ന് എനിക്കിപ്പോൾ സംശയമുണ്ട്. ലക്ഷണങ്ങളൊന്നും പുറമേ കണ്ടില്ല. എനിക്കും കുടുംബത്തിലെ മറ്റുള്ളവർക്കും കോവിഡ് വന്നതുമില്ല. ഒളിംപിക്സിനു തൊട്ടുമുൻപ് അവന്റെ സ്ട്രെങ്ത് കുറ‍ഞ്ഞുവെന്നതു ശരിയാണ്. സ്പ്രിന്റിനു കുഴപ്പമില്ലായിരുന്നു.

എം. ശ്രീശങ്കർ, പിതാവ് മുരളി.

പക്ഷേ, ടേക്ക് ഓഫിനു പഴയ പവർ ഇല്ലായിരുന്നു. മുൻപൊക്കെ ടേക്ക് ഓഫ് ബോർഡിൽനിന്നു സ്പ്രിങ് പോലെ കുതിച്ചു പൊങ്ങുന്ന പയ്യന് അതിനു പറ്റാതെയായി. അതിനു കാരണമെന്തെന്ന് എനിക്കിപ്പോഴും അറിയില്ല. ഒളിംപിക്സിനു പോകുന്നതിനു മുൻപായി 2 ഡോസ് വാക്സീനും നിർബന്ധമായി എടുക്കണമെന്ന നിർദേശം വൈകിയാണു ഞങ്ങൾക്കു കിട്ടിയത്. ഇപ്പോൾ പറയുന്ന പോലെയുള്ള ഇടവേളയൊന്നുമില്ലാതെ 2 ഡോസും എടുക്കേണ്ടി വന്നു. അത് അവന്റെ പ്രകടനത്തെ ബാധിച്ചോയെന്നും സംശയമുണ്ട്. ഇപ്പോൾ ബെള്ളാരിയിലെ ജെഎസ്ഡബ്ല്യു ഇൻസ്റ്റിറ്റ്യൂട്ടിൽ സ്ട്രെങ്ത് വീണ്ടെടുക്കുന്നതിനുള്ള വെൽനസ് ട്രീറ്റ്മെന്റിലാണ് അവനുള്ളത്.’

അവൻ തകർന്നുപോയി

മുരളി തുടരുന്നു: ‘ഒളിംപിക്സിനായി ടോക്കിയോയിലെത്തിയ ഞാനും ശ്രീശങ്കറും കടുത്ത സമ്മർദത്തിലൂടെയാണു കടന്നുപോയത്. ബെംഗളൂരുവിൽവച്ച് ട്രയൽസ് നടത്തിയതു മുതൽ അത്‍ലറ്റിക് ഫെഡറേഷന്റെ നോട്ടപ്പുള്ളികളായിരുന്നു ഞങ്ങൾ ഇരുവരും. ഒളിംപിക് മത്സരത്തിൽ 8 മീറ്ററിൽ കൂടുതൽ ചാടുമെന്ന് എഴുതിക്കൊടുക്കാൻ അവിടെവച്ച് ഫെഡറേഷൻ പ്രതിനിധികൾ അവനോട് ആവശ്യപ്പെട്ടു. അങ്ങനെ ചെയ്യേണ്ടിയും വന്നു. നിങ്ങൾ ചെറുപ്പം മുതൽ കാണുന്ന കുട്ടിയല്ലേ ശ്രീശങ്കർ? പഠനവും സ്പോർട്സും ഒരേ ഗൗരവത്തോടെ കൊണ്ടുപോകുന്നയാളാണ് അവൻ.

സിബിഎസ്ഇയിലൂടെ പഠിച്ച വന്ന അവനു ഡിഗ്രിക്ക് എംബിബിഎസിനും എൻജിനീയറിങ്ങിനും പ്രവേശനം ലഭിക്കുമായിരുന്നു. പരിശീലനത്തിനു സൗകര്യം കിട്ടുമെന്നു കരുതി എൻജിനീയറിങ് തിരഞ്ഞെടുത്തു. പക്ഷേ, തിരക്കായതോടെ അതിനു കഴിയാതെ വന്നു. അതോടെയാണു ബിഎസ്‌സി മാത്‌സിനു ചേരുന്നത്. പരിശീലനത്തിന്റെ തിരക്കിട്ട ഷെഡ്യൂളുകൾക്കിടയിലും അവൻ തനിയെ പഠിച്ചു. ഉയർന്ന മാർക്ക് നേടിയാണ് ഓരോ സെമസ്റ്ററും പാസായത്. ലോങ്ജംപിൽ അവൻ മോശമാക്കിയോ? ഇല്ലല്ലോ... ദേശീയ റെക്കോർഡ് ഇട്ടു. പിന്നീടു മെച്ചപ്പെടുത്തി. അങ്ങനെയുള്ള ഒരു ചെറുപ്പക്കാരനോടാണു ഫെഡറേഷൻ അത്തരത്തിൽ ഇടപെട്ടത്.

ശരിക്കു പറഞ്ഞാൽ, അവൻ വളരെ സങ്കടത്തിലായിരുന്നു. ഇത്ര മികച്ച   ട്രാക്ക് റെക്കോർഡുള്ള തന്നോട് തന്റേതല്ലാത്ത കാരണം കൊണ്ടുണ്ടായ പ്രശ്നത്തിന്റെ പേരിൽ ഇത്ര കടുത്ത രീതിയിൽ ഇടപെടുമെന്ന് അവൻ ഒരിക്കലും കരുതിയിരുന്നില്ല. വല്ലാത്ത സങ്കടത്തിലായിരുന്നു എന്റെ കുട്ടി. ഇനി പഠനത്തിൽ ശ്രദ്ധിക്കാം, സ്പോർട്സ് വേണ്ടാ എന്നുപോലും ഒരുവേള ചിന്തിച്ചു. പക്ഷേ, ഞങ്ങൾ അവനെ മോട്ടിവേട്ട് ചെയ്തു തിരിച്ചു കൊണ്ടുവരികയാണ്.’

ഇനി ക്യാംപിലേക്ക് പോകുമോ?

‘അവന്റെ കോച്ച് സ്ഥാനത്തുനിന്ന് എന്നെ പുറത്താക്കിയത് ഒരു ചോദ്യവും പറച്ചിലുമില്ലാതെയാണ്. എല്ലാവരോടും ഇങ്ങനെയൊന്നുമല്ല ഫെഡറേഷന്റെ ഇടപെടൽ. ദേശീയ ക്യാംപിലേക്കുള്ള അത്‍ലീറ്റുകളുടെ പട്ടിക ഉടൻ വന്നേക്കാം. അവന്റെ പേരുണ്ടാകുമോയെന്ന് ഒരു ഉറപ്പുമില്ല. പട്ടിക വരട്ടെ. ക്യാംപിലേക്കു വിടണോ വേണ്ടയോ എന്നൊക്കെ അപ്പോൾ തീരുമാനിക്കാം.’

ശ്രീശങ്കറിന്റെ ഒളിംപിക്സിലെ പ്രകടനം വിലയിരുത്തി ഒളിംപ്യൻ പി.ടി.ഉഷ പറഞ്ഞതിങ്ങനെയാണ്: ‘ശ്രീശങ്കർ ചെറുപ്പമാണ്. പ്രതിഭയുള്ള ചെറുപ്പക്കാരനുമാണ്. പാളിച്ചകൾ കണ്ടെത്തി മുന്നേറാൻ കഴിഞ്ഞാൽ ഭാവിയിൽ നേട്ടങ്ങൾ സ്വന്തമാക്കാം. ഒരൊറ്റ മത്സരംകൊണ്ട് അവസാനിക്കുന്നതല്ല ഒരു അത്‍ലീറ്റിന്റെ കരിയർ...’

English Summary: M Sreeshankar's father Expresses Disappointment over AFI Treatment Ahead of Olympics