Ian Nepomniachtchi. കഴി‍ഞ്ഞ ഏപ്രിലിലെ ഒരു വൈകുന്നേരം ഈ പേര് സ്ക്രീനിൽ നിറഞ്ഞപ്പോൾ അതു വായിക്കാൻ ലോകമെമ്പാടുമുള്ള മാധ്യമപ്രവർത്തകർ ഒന്നു വിയർത്തു. ദുബായിൽ നടക്കുന്ന ലോക ചെസ് ചാംപ്യൻഷിപ്പിൽ നിലവിലെ ചാംപ്യൻ മാഗ്‌നസ് കാൾസനെ നേരിടാൻ യോഗ്യത നേടിയ, ആ സാമുറായ് കുടുമക്കാരനെ നീപ്പോ എന്നു വിളിച്ചാൽ മതി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

Ian Nepomniachtchi. കഴി‍ഞ്ഞ ഏപ്രിലിലെ ഒരു വൈകുന്നേരം ഈ പേര് സ്ക്രീനിൽ നിറഞ്ഞപ്പോൾ അതു വായിക്കാൻ ലോകമെമ്പാടുമുള്ള മാധ്യമപ്രവർത്തകർ ഒന്നു വിയർത്തു. ദുബായിൽ നടക്കുന്ന ലോക ചെസ് ചാംപ്യൻഷിപ്പിൽ നിലവിലെ ചാംപ്യൻ മാഗ്‌നസ് കാൾസനെ നേരിടാൻ യോഗ്യത നേടിയ, ആ സാമുറായ് കുടുമക്കാരനെ നീപ്പോ എന്നു വിളിച്ചാൽ മതി എന്നറിഞ്ഞപ്പോൾ ന്യൂസ് റൂമുകളിൽ ആശ്വാസം നിറഞ്ഞു.

റഷ്യൻ തലസ്ഥാനമായ മോസ്കോയിൽനിന്ന് 400 കിലോമീറ്റർ അകലെയുള്ള പുരാതന നഗരമായ ബ്രയാൻസ്കിൽ നിന്നുള്ള ഇയാൻ നീപോംനീഷി ലോക കിരീടത്തിനായി മാഗ്‌നസിനെ നേരിടുമ്പോൾ, അക്ഷരാർഥത്തിൽ അതു ചെസിൽ ‘നയന്റീസ് കിഡ്സി’ന്റെ പോരാട്ടമാകുകയാണ്. 

ADVERTISEMENT

‘ക്വീൻസ് ഗാംബിറ്റ്’ എന്ന പുരാതന ചെസ് പ്രാരംഭത്തിന്റെ പേരിലുള്ള നെറ്റ്ഫ്ലിക്സ് സീരീസ് സ്ക്രീനിൽ ചെസിനു നവയൗവനം നിറയ്ക്കുന്ന കാലത്ത്, മങ്ങിയ കറുപ്പും വെളുപ്പും ചിത്രങ്ങളിൽനിന്നു ലോക ചെസ് പുറത്തുകടക്കുകയാണ്; സൂപ്പർഹീറോ പരിവേഷമുള്ള പുതുമുറക്കാരുടെ പോരാട്ടത്തിലൂടെ. പിരിമുറുക്കമുള്ള ഷെയ്ക്സ്പീരിയൻ നാടകരംഗം പോലെ കെട്ടുപിണയുന്ന ആ തിരനാടകത്തിനു നാളെ ദുബായ് എക്സിബിഷൻ സെന്ററിൽ അരങ്ങുണരും.

1990ൽ ജനിച്ചു എന്നതുമാത്രമല്ല ഈ എതിരാളികളുടെ സാമ്യം. ഇരുവരും സുഹൃത്തുക്കൾ. ഒരേ കാലത്തു കളിച്ചുവളർന്നവർ. തലമുറ വ്യത്യാസമില്ലാത്ത ഈ അടുപ്പം ലോക കിരീട പോരാട്ടങ്ങളുടെ വൈരത്തിലേക്കു വഴിമാറുമ്പോൾ മുൻകാല കണക്കുകൾ മുൻനിർത്തിയുള്ള പ്രവചനങ്ങൾ അപ്രസക്തം. കഥകളിൽ മാഗ്‌നസിനാണ് മുൻതൂക്കമെങ്കിലും കണക്കിൽ മുന്നിൽ നീപ്പോയാണ്. ക്ലാസിക്കൽ ചെസിൽ നീപ്പോ നാലുവട്ടം മാഗ്‌നസിനെ തോൽപിച്ചപ്പോൾ ഒരു കളിയിൽ മാത്രമാണു തോറ്റത്. ഇതിൽ നീപ്പോയുടെ 2 വിജയങ്ങൾ കൗമാര കാലഘട്ടത്തിലാണെന്നതു മറ്റൊരു കാര്യം.

ADVERTISEMENT

പക്ഷേ, ലോക ചാംപ്യൻമാർക്കു കളിക്കളത്തിൽ നീപ്പോ എന്നും അലോസരമായിരുന്നു. മറ്റു ചാംപ്യൻമാർക്കെതിരെ നീപ്പോയുടെ വിജയക്കണക്കുകൾ നോക്കുക. വ്ളാഡിമിർ ക്രാംനിക് (5 ജയം, 4 തോൽ‌വി), ആനന്ദ് (3–2), അനറ്റൊലി കാർപോവ് (2–0). 

ലോക റാങ്കിങ്ങിൽ അഞ്ചാമനാണു നീപ്പോ. മാഗ്‌നസ് ആകട്ടെ ഏറെ വർഷങ്ങളായി ഒന്നാമനും. ഇന്ത്യയുടെ വിശ്വനാഥൻ ആനന്ദിനെ തോൽപിച്ചു ലോക കിരീടം നേടിയ മാഗ്‌നസ് പിന്നീട് ആനന്ദിനെതിരെ തന്നെ അതു നിലനിർത്തി. പിന്നീടുള്ള ചാംപ്യൻഷിപ്പുകളിൽ സെർജി കര്യാക്കിൻ, ഫാബിയാനോ കരുവാന എന്നിവരെ തോൽപിച്ചു. നാളെ ചാംപ്യൻഷിപ്പിന്റെ ഉദ്ഘാടനം നടക്കുമെങ്കിലും ആദ്യ കളി 26നാണ്. ആകെ 14 ഗെയിമുകൾ. 

ADVERTISEMENT

20 ലക്ഷം യൂറോയാണ് (ഏകദേശം 16.76 കോടി രൂപ) സമ്മാനത്തുക. വിജയിക്ക് 60 ശതമാനവും റണ്ണർഅപ്പിനു 40 ശതമാനവുമായി ഈ തുക വീതിക്കും. മത്സരം തുല്യനിലയിൽ ആയാൽ ടൈബ്രേക്കർ നടക്കും. 

English summary: Magnus Carlsen vs Ian Nepomniachtchi