2014 ഓഗസ്റ്റിൽ നടന്ന പ്രഥമ പ്രോ–കബഡി ലീഗ് ടിവിയിലൂടെ കണ്ടത് 435 ദശലക്ഷം പ്രേക്ഷകരായിരുന്നു. അതിൽ തന്നെ ഉദ്ഘാടന മൽസരത്തിന്റെ പങ്ക് 22 ദശലക്ഷം. ഇന്ത്യയിലെ ടിവി സംപ്രേഷണങ്ങളിൽ ഐപിഎല്ലിനു മാത്രം പിന്നിലായിരുന്നു ഇത്. 2014 ലോകകപ്പ് ഫുട്ബോൾ മൽസരത്തിന്റെ ഇന്ത്യൻ പ്രേക്ഷകരെക്കാൾ പത്തിരട്ടിയും. ..PKL, PKL in India

2014 ഓഗസ്റ്റിൽ നടന്ന പ്രഥമ പ്രോ–കബഡി ലീഗ് ടിവിയിലൂടെ കണ്ടത് 435 ദശലക്ഷം പ്രേക്ഷകരായിരുന്നു. അതിൽ തന്നെ ഉദ്ഘാടന മൽസരത്തിന്റെ പങ്ക് 22 ദശലക്ഷം. ഇന്ത്യയിലെ ടിവി സംപ്രേഷണങ്ങളിൽ ഐപിഎല്ലിനു മാത്രം പിന്നിലായിരുന്നു ഇത്. 2014 ലോകകപ്പ് ഫുട്ബോൾ മൽസരത്തിന്റെ ഇന്ത്യൻ പ്രേക്ഷകരെക്കാൾ പത്തിരട്ടിയും. ..PKL, PKL in India

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2014 ഓഗസ്റ്റിൽ നടന്ന പ്രഥമ പ്രോ–കബഡി ലീഗ് ടിവിയിലൂടെ കണ്ടത് 435 ദശലക്ഷം പ്രേക്ഷകരായിരുന്നു. അതിൽ തന്നെ ഉദ്ഘാടന മൽസരത്തിന്റെ പങ്ക് 22 ദശലക്ഷം. ഇന്ത്യയിലെ ടിവി സംപ്രേഷണങ്ങളിൽ ഐപിഎല്ലിനു മാത്രം പിന്നിലായിരുന്നു ഇത്. 2014 ലോകകപ്പ് ഫുട്ബോൾ മൽസരത്തിന്റെ ഇന്ത്യൻ പ്രേക്ഷകരെക്കാൾ പത്തിരട്ടിയും. ..PKL, PKL in India

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കായികരംഗത്തും പടിഞ്ഞാറിനെ നോക്കുന്നവരാണ് ഇന്ത്യക്കാർ. അതിൽ തെറ്റു പറയാനാകില്ല. ഇംഗ്ലണ്ടിൽ കണ്ടുപിടിച്ച ക്രിക്കറ്റിൽ അവരെ വെല്ലുമ്പോൾ ചരിത്രപരമായ ഒരു സംതൃപ്തി അനുഭവിക്കാമല്ലോ... പിന്നെപ്പിന്നെ അതൊരു പതിവായി. ക്രിക്കറ്റ് ഒരു ഇന്ത്യൻ കളി തന്നെയായി. അതിന്റെ വിവിധ രൂപങ്ങൾ (ഏകദിനം, ട്വന്റി20) എന്നിവയ്ക്കു തുടക്കമിടുക എന്നതു മാത്രമായി ഇംഗ്ലീഷുകാരുടെ നിയോഗം. അവയെല്ലാം ആഘോഷമായത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ രാജ്യങ്ങളാണ്. ആചാരം പോലെ കൊണ്ടാടുന്ന ആഷസിലൊതുങ്ങുന്നു പടിഞ്ഞാറിന്റെ പങ്ക്. അലസമായി ബിയറും കുടിച്ച് അവർ ടെസ്റ്റിനെ പ്രകീർത്തിച്ചു കൊണ്ടിരുന്നപ്പോൾ തിരക്കു പിടിച്ച ജീവിതം പോലെയായിരുന്നു നമ്മുടെ ക്രിക്കറ്റ്. ചായത്തിൽ മുങ്ങിയ ഗാലറികൾ, അന്ധമായ ആരാധന, കോടാനുകോടി ദൈവങ്ങളുണ്ടായിട്ടും ക്രിക്കറ്റിൽ നിന്നും ഒരു ദൈവത്തെ നമ്മൾ സൃഷ്ടിച്ചെടുത്തു.

എന്നിട്ടും ഒരു ഉൾക്കുത്ത് നമ്മളെ അലട്ടിയിരുന്നില്ലേ? ഇംഗ്ലണ്ടിലെ ആട്ടിടയൻമാർ കളിച്ചു തുടങ്ങിയതാണിതെന്ന ബോധം ക്രിക്കറ്റിന് ആരാധകർക്കൊപ്പം അത്രത്തോളം തീവ്ര‌വിമർശകരെയും നേടിക്കൊടുത്തു. അപ്പോഴും ക്രിക്കറ്റിനു പകരം വയ്ക്കാൻ തീർത്തും സ്വദേശിയായ ഒരു കായികവിനോദം നമുക്കുണ്ടായിരുന്നില്ല. ഉണ്ടായിരുന്നത് ചെസ്സായിരുന്നു. പക്ഷേ, കായിക വിനോദം എന്നതിനപ്പുറം ഒരു മൈൻഡ് സ്പോർട്ട് എന്ന കള്ളിയിലൊതുങ്ങി അതിന്റെ സ്ഥാനം. ക്രിക്കറ്റ് ലീഗുകളുടെ മാതൃകയിൽ വന്ന ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ ഒരു ചെറുചലനമുണ്ടാക്കിയെന്നതു ശരി തന്നെ. പക്ഷേ, രാജ്യാന്തരവേദിയിൽ ഫുട്ബോളിൽ ഇന്ത്യ ഒന്നുമല്ല എന്ന കാര്യം ക്രിക്കറ്റിന്റെ അധീശത്വം കാത്തു.

ADVERTISEMENT

അങ്ങനെയിരിക്കെയിതാ, തീർത്തും ഗ്രാമീണമായ ഒരു കായികവിനോദം ആളും ആരവുമായി വന്ന് ഇന്ത്യൻ നഗരങ്ങളെ വളഞ്ഞു പിടിച്ചു. ലോക ലീഗും പ്രൊ–ലീഗുമായി കളം നിറഞ്ഞു കളിക്കുന്ന കബഡി തന്നെ. ക്രിക്കറ്റിന്റെ ജനപ്രിയതയെ കബഡി വെല്ലുവിളിക്കും എന്നു പറയുന്നത് അതിശയോക്തിയായിരിക്കാം..പക്ഷേ, നമ്മുടെ സ്വദേശി മനസ്സിനെ തൃപ്തിപ്പെടുന്ന എല്ലാ ചേരുവകളും കബഡിയിലുണ്ട്. പ്രൊ കബഡി ലീഗിന്റെ 8–ാം സീസണിന് ബുധനാഴ്ച തുടക്കമാകുമ്പോൾ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്നതിന്റെ കാരണങ്ങളിലൊന്നും ഈ ‘ഇന്ത്യനിസം’ തന്നെ.

∙ കബഡിയിലെ ‘ഇന്ത്യനിസം’

പ്രോ–കബഡി ലീഗ് രണ്ടാം സീസണിന്റെ ഉദ്ഘാടനവേദിയിൽ അമിതാഭ് ബച്ചന്റെ ശബ്ദഗാംഭീര്യത്തിൽ കേട്ട ജനഗണമന ആ കളിയുടെ സ്വദേശി സ്വഭാവത്തിന്റെ ആകെത്തുകയായിരുന്നു. ഇന്ത്യയുടെ ദേശീയഗാനം രാജ്യത്തെ ഏറ്റവും ഗാഭീര്യമുള്ള ശബ്ദത്തിൽ കേൾക്കുമ്പോഴുണ്ടാകുന്ന വികാരമാണ് കബഡിയുടെ മാർക്കറ്റിങ് മോഡൽ. എങ്ങനെ ഒരു കായികവിനോദത്തെ ജനപ്രിയമാക്കണം എന്നാലോചിക്കുന്നവർ കബഡിയെ കണ്ടു പഠിക്കണം.

2019ലെ പികെഎൽ കാഴ്‌ച. ചിത്രം: AFP

ഇപ്പോഴും ഒളിംപിക്സിൽ ഇടം പിടിക്കാത്ത, ചുരുക്കം ചില രാജ്യങ്ങളിൽ മാത്രം പ്രചാരമുള്ള ഒരു കളി മോഡോൺ സ്പോർട്ടായി രൂപം മാറുന്നു. ക്രിക്കറ്റിനെ നോക്കിയാണ് കബഡിയും തുടങ്ങിയത്. പ്രോ–കബഡി ലീഗിനു തുടക്കമിട്ട ചാരു ശർമ പറയുന്നു.

ADVERTISEMENT

‘2006 ദോഹ ഏഷ്യൻ ഗെയിംസിൽ കബഡി കമന്ററി പറഞ്ഞിരിക്കുമ്പോഴാണ് കബഡിയുടെ സാധ്യതകൾ എന്റെ മനസ്സിൽ കയറിയത്. ഇഞ്ചോൺ ഏഷ്യൻ ഗെയിംസിൽ എത്തിയപ്പോഴേക്കും ഐപിഎൽ മാതൃകയിൽ ഒരു കബഡി ലീഗ് എന്ന രീതിയിൽ അതിനൊരു രൂപമായി.’

വിവിധ നഗരങ്ങൾ കേന്ദ്രീകരിച്ച് ടീമുകൾ എ‌ന്നതും ഐപിഎല്ലിൽ നിന്നു കടമെടുത്തതു തന്നെ. ഉടമകളായും ആരാധകരായും ബോളിവുഡ് താരങ്ങൾ കൂടി എത്തിയതോടെ അരങ്ങൊരുക്കം പൂർണമായി.

2019ലെ പികെഎൽ കാഴ്‌ച. ചിത്രം: AFP

∙ ലക്ഷം ലക്ഷം പിന്നാലെ...

2014 ഓഗസ്റ്റിൽ നടന്ന പ്രഥമ പ്രോ–കബഡി ലീഗ് ടിവിയിലൂടെ കണ്ടത് 435 ദശലക്ഷം പ്രേക്ഷകരായിരുന്നു. അതിൽ തന്നെ ഉദ്ഘാടന മൽസരത്തിന്റെ പങ്ക് 22 ദശലക്ഷം. ഇന്ത്യയിലെ ടിവി സംപ്രേഷണങ്ങളിൽ ഐപിഎല്ലിനു മാത്രം പിന്നിലായിരുന്നു ഇത്. 2014 ലോകകപ്പ് ഫുട്ബോൾ മൽസരത്തിന്റെ ഇന്ത്യൻ പ്രേക്ഷകരെക്കാൾ പത്തിരട്ടിയും. കബഡിയുടെ സ്വഭാവം തിരിച്ചറിഞ്ഞു മാർക്കറ്റ് ചെയ്ത സ്റ്റാർ ഇന്ത്യയ്ക്കും നൽകണം കയ്യടി.

ADVERTISEMENT

ലോകകപ്പ് ക്രിക്കറ്റിന്റെ സമയത്തു തന്ന ഈ ‘ദേശി മാർക്കറ്റിങി’ന്റെ സാധ്യതകൾ (ഓർക്കുന്നില്ലേ, വൻജനപ്രീതി നേടിയ മോക്ക മോക്ക പരസ്യങ്ങൾ) സ്റ്റാർ തിരിച്ചറിഞ്ഞു. ഇത് ഏറ്റവും ഫലപ്രദമായി പിന്നീട് നടപ്പിലാക്കിയത് കബഡിയിലാണ്. ‘ഹേ ബഡ്ഡി, ഖേൽ കബഡി’ എന്ന പേരിൽ ലീഗിനു മുന്നോടിയായി പ്രത്യേക ഷോകൾ വരെയുണ്ടായി.

∙ കോവിഡ് കബഡി..

കോവിഡ് കാരണം നീട്ടി വച്ച 8–ാം സീസണിനാണ് ഇപ്പോൾ തുടക്കമാകുന്നത്. വിവിധ വേദികൾക്കു പകരം ബെംഗളൂരുവിലാണ് എല്ലാ മത്സരങ്ങളും. 12 ‌ടീമുകളും പരസ്പരം 2 മത്സരങ്ങൾ വീതം കളിക്കും. പ്ലേഓഫ് മത്സരങ്ങൾ ഐപിഎൽ മാതൃകയിൽ. ചൈനീസ് മൊബൈൽ നിർമാതാക്കളായ വിവോയാണ് ലീഗിന്റെ ടൈറ്റിൽ സ്പോൺസർ. ജേതാക്കൾക്ക് 3 കോടി രൂപയും റണ്ണർ അപ്പിന് 1.83 കോടി രൂപയും ലഭിക്കും.

∙ ഒളിംപിക് സ്വപ്നം

ക്രിക്കറ്റിനെപ്പോലെ ഒളിംപിക് സാധ്യതകളോടു മുഖം തിരിച്ചു നിൽക്കുന്ന കായികവിനോദമല്ല കബഡി. കബഡി ഒളിംപിക്സിൽ ഇടം പിടിച്ചാൽ ഏറ്റവും നേട്ടമുണ്ടാകുന്നത് ഇന്ത്യയ്ക്കു തന്നെയാണ്. ഏഷ്യൻ ഗെയിംസിൽ അരങ്ങേറിയതു മുതൽ പുരുഷ വിഭാഗത്തിൽ ഏഴു തവണയും വനിതാ വിഭാഗത്തിൽ രണ്ടു തവണയും ഇന്ത്യ തന്നെയാണ് സ്വർണ മെഡൽ ജേതാക്കൾ. കബഡി ആഗോളമാകുമ്പോൾ ഇന്ത്യ സ്വപ്നം കാണുന്നതും ഹോക്കിയിലെ പ്രതാപകാലം പോലൊന്നു തന്നെ.

English Summary: What is the IPL Model Behind PKL? How Kabaddi is Gaining Popularity in India?