തിരുവനന്തപുരം ∙ 10 മാസം പ്രായമുള്ള മകൻ ഡേവ് വീട്ടിൽ പിച്ചവച്ചു തുടങ്ങിയ സമയത്ത് അമ്മ ജീന ബാസ്കറ്റ്ബോൾ കോർട്ടിൽ നടത്തിയതു ഗംഭീര തിരിച്ചുവരവ്. 2 വർഷത്തെ ഇടവേളയ്ക്കുശേഷം മത്സരക്കളത്തിലേക്കു തിരിച്ചെത്തിയ രാജ്യാന്തര താരം പി.എസ്. Kerala games, Basket ball, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമ്മയായതിനു ശേഷം കോർട്ടിലേക്ക് തിരിച്ചെത്തിയ പി.എസ്.ജീനയ്ക്ക് കേരള ഗെയിംസിൽ സ്വർണം 

തിരുവനന്തപുരം ∙ 10 മാസം പ്രായമുള്ള മകൻ ഡേവ് വീട്ടിൽ പിച്ചവച്ചു തുടങ്ങിയ സമയത്ത് അമ്മ ജീന ബാസ്കറ്റ്ബോൾ കോർട്ടിൽ നടത്തിയതു ഗംഭീര തിരിച്ചുവരവ്. 2 വർഷത്തെ ഇടവേളയ്ക്കുശേഷം മത്സരക്കളത്തിലേക്കു തിരിച്ചെത്തിയ രാജ്യാന്തര താരം പി.എസ്. ജീനയ്ക്ക് ആദ്യ ടൂർണമെന്റിൽതന്നെ സ്വർണത്തിളക്കം. ഈ നേട്ടം ഇന്നലെ, മാതൃദിനത്തിലായത് മറ്റൊരു അപൂർവതയുമായി. കേരള ഗെയിംസ് ബാസ്കറ്റ്‌ബോൾ ഫൈനലിൽ ജീനയുൾപ്പെട്ട തിരുവനന്തപുരം വനിതാ ടീം, തൃശൂരിനെ തോൽപിച്ച് ചാംപ്യൻമാരായി. ഫൈനലിൽ 19 പോയിന്റ് നേടി ജീന ഗംഭീരപ്രകടനം നടത്തുകയും ചെയ്തു.

ADVERTISEMENT

നാലു തവണ ഇന്ത്യൻ ക്യാപ്റ്റനും തുടർച്ചയായി 8 വർഷം ഇന്ത്യൻ സീനിയർ ടീമിൽ അംഗവുമായിരുന്ന പി.എസ്.ജീന 2020 ഫെബ്രുവരിക്കുശേഷം പങ്കെടുത്ത ആദ്യ പ്രധാന ടൂർണമെന്റായിരുന്നു ഇത്. കഴിഞ്ഞ 11 വർഷത്തിനിടെ ജീനയില്ലാതെ കേരള ടീം ദേശീയ മത്സരത്തിനിറങ്ങിയത് ഒരേയൊരു തവണ. 2020 ജൂലൈയിലായിരുന്നു ചാലക്കുടി സ്വദേശി ജാക്സനുമായുള്ള വിവാഹം. പ്രസവത്തിനുശേഷം മൂന്നാം മാസം വീട്ടിൽ ബാസ്കറ്റ്ബോൾ‌ റിങ് സജ്ജീകരിച്ച് ജീന പരിശീലനം തുടങ്ങിയിരുന്നു. 2 മാസം കൂടി കഴിഞ്ഞ് ജിംനേഷ്യത്തിൽ പരിശീലനവും തുടങ്ങി. കെഎസ്ഇബി ടീമംഗമായ ജീന ടീമിനൊപ്പം ചേർന്ന് പരിശീലനം വീണ്ടും ആരംഭിച്ചത് രണ്ടുമാസം മുൻപാണ്.  അമ്മയെ കാണാൻ കുഞ്ഞ് ഡേവും ഇന്നലെ ഗാലറിയിലുണ്ടായിരുന്നു. മത്സരശേഷം, അമ്മ കഴുത്തിലണിഞ്ഞ സ്വർണമെഡൽ കൈപ്പിടിയിലൊതുക്കി ഡേവും ആ വിജയത്തിൽ പങ്കാളിയായി.  

English Summary: Basket ball palyer jeena won Gold medal