‘അവരെപ്പറ്റി നമുക്ക് ഒരു ചുക്കുമറിയില്ല. അവരെ ശരിയായി മനസ്സിലാക്കാ‍ൻ നമ്മുടെ സമൂഹത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. Lia Thomas, Transwomen, Trans athletes in Sports, Transgender Issue in Sports, Manorama News, ​Manorama Online News​, മലയാളം വാർത്തകൾ, മലയാള മനോരമ

‘അവരെപ്പറ്റി നമുക്ക് ഒരു ചുക്കുമറിയില്ല. അവരെ ശരിയായി മനസ്സിലാക്കാ‍ൻ നമ്മുടെ സമൂഹത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. Lia Thomas, Transwomen, Trans athletes in Sports, Transgender Issue in Sports, Manorama News, ​Manorama Online News​, മലയാളം വാർത്തകൾ, മലയാള മനോരമ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘അവരെപ്പറ്റി നമുക്ക് ഒരു ചുക്കുമറിയില്ല. അവരെ ശരിയായി മനസ്സിലാക്കാ‍ൻ നമ്മുടെ സമൂഹത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. Lia Thomas, Transwomen, Trans athletes in Sports, Transgender Issue in Sports, Manorama News, ​Manorama Online News​, മലയാളം വാർത്തകൾ, മലയാള മനോരമ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘അവരെപ്പറ്റി നമുക്ക് ഒരു ചുക്കുമറിയില്ല. അവരെ ശരിയായി മനസ്സിലാക്കാ‍ൻ നമ്മുടെ സമൂഹത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കളിക്കളത്തിൽ ശാരീരികമായി അവർക്ക് എന്തെങ്കിലും മേൽക്കൈ ലഭിക്കുന്നുണ്ട് എന്നതിന് ശാസ്ത്രീയമായി ഒരു തെളിവുമില്ല’ – കായികലോകത്ത് ട്രാൻസ്ജെൻഡർ അത്‍‌ലീറ്റുകളെപ്പറ്റി വിവാദമുയർന്നപ്പോൾ വനിതാ ഫുട്ബോളിലെ അമേരിക്കൻ ഇതിഹാസം മേഗൻ റപീനോ പ്രതികരിച്ചതിങ്ങനെയാണ്. രാജ്യാന്തര കായികവേദിയിൽ ട്രാൻസ്ജെൻ‍ഡർ അത്‍ലീറ്റുകളോടുള്ള സമീപനം വീണ്ടും ചർച്ചയാകുമ്പോൾ റപീനോയുടെ വാക്കുകൾ വീണ്ടും വീണ്ടും കേൾക്കുകയാണു കായികപ്രേമികളും ലിംഗനീതി അവകാശ സംരക്ഷകരും.

∙ ട്രാൻസ് വിവാദം ഇപ്പോൾ

ADVERTISEMENT

നീന്തലിലെ രാജ്യാന്തര കായികസംഘടനയായ ‘ഫിന’യാണു ട്രാൻസ്ജെൻഡർ വിഷയത്തിലേക്ക് ആദ്യം വിവാദവുമായി‍ ഊളിയിട്ടിറങ്ങിയത്. ലിംഗനീതി വിഷയം ഇപ്പോൾ ചർച്ചയാകാൻ കാരണവും ഫിനയുടെ നടപടിയാണ്. രാജ്യാന്തര നീന്തൽ ചാംപ്യൻഷിപ്പുകളിൽ ട്രാൻസ്ജെൻഡർ അത്‍ലീറ്റുകളെ വനിതാവിഭാഗത്തിൽ മത്സരിക്കാൻ അനുവദിക്കില്ലെന്നായിരുന്നു ഫിനയുടെ തീരുമാനം. തൊട്ടുപിന്നാലെ, റഗ്ബി സംഘടനയായ ഇന്റർനാഷനൽ റഗ്ബി ലീഗും വിവാദ തീരുമാനമെടുത്തു: ‘ഒക്ടോബറിൽ നടക്കാൻ പോകുന്ന വനിതാ റഗ്ബി ലോകകപ്പിൽ ട്രാൻസ്ജെൻഡർ കളിക്കാരെ വനിതാ ടീമിൽ കളിക്കാൻ അനുവദിക്കില്ല. 

രാജ്യാന്തര വനിതാ റഗ്ബി മത്സരങ്ങളിലും ട്രാൻസ്ജെൻഡറുകളെ വിലക്കും.’ പിന്നാലെയാണു ലോക അത്‍ലറ്റിക്സ് സംഘടനയുടെ തലപ്പത്തുള്ള സെബാസ്റ്റ്യൻ കോ ഈ വിഷയത്തിൽ പ്രതികരിച്ചത്. ട്രാൻസ്ജെൻഡർ അത്‍‌ലീറ്റുകളെ അത്‍ലറ്റിക്സ് ഇനങ്ങളിൽ വനിതകൾക്കൊപ്പം മത്സരിക്കാൻ അനുവദിക്കാതിരിക്കുന്നതുമായി ബന്ധപ്പെട്ട് നിയമം കൊണ്ടുവരുമെന്ന മട്ടിലായിരുന്നു കോയുടെ പ്രതികരണം. 

രാജ്യാന്തര ഫുട്ബോൾ സംഘടനയായ ഫിഫയും സമാനരീതിയിൽ നിയമനിർമാണം നടത്തുന്നതിനെപ്പറ്റി ആലോചിക്കുകയാണെന്നു റിപ്പോർട്ടുകൾ വന്നതോടെ കായികലോകത്തെ ട്രാൻസ്ജെൻഡർ വിഷയം വീണ്ടും വിവാദത്തിന്റെ ട്രാക്കിലായി. ലിംഗനീതിയും തുല്യനീതിയും എൽജിബിടിക്യൂപ്ലസ് വിഭാഗങ്ങളുടെ അവകാശസംരക്ഷണവും മുൻഗണനാവിഷയങ്ങളായി ലോകം പരിഗണിക്കുന്ന ഇക്കാലത്ത് പുരോഗമനത്തിന്റെ ട്രാക്കിൽ പിന്നോട്ടോടുകയാണോ കായികസംഘടനകൾ?

മേഗൻ റപീനോ.

∙ ലിയ നീന്തിയെടുത്ത വിവാദം

ADVERTISEMENT

യുഎസ് നീന്തൽതാരം ലിയ തോമസിന്റെ നേട്ടവുമായി ബന്ധപ്പെട്ടാണു വിവാദം വീണ്ടും തല പൊക്കിയത്. പെൻസിൽവേനിയ സർവകലാശാലാ താരമായ ലിയ 2017 മുതൽ 20 വരെ പുരുഷവിഭാഗത്തിലാണു മത്സരിച്ചത്. 2019ൽ ഹോർമോൺ തെറപ്പി നടത്തിയതോടെ ലിയ പ്രഖ്യാപിച്ചു: അയാം എ ട്രാൻസ് വുമൺ. പിന്നീട്, 2021ലും 22ൽ ഇതുവരെയും വനിതാ വിഭാഗത്തിലേക്കു ലിയ മാറി. യുഎസിൽ കോളജ് തലത്തിലെ ഏറ്റവും ഉയർന്ന ചാംപ്യൻഷിപ്പായ എൻസിഎഎ ഡിവിഷൻ ഒന്നിൽ 500 മീറ്റർ ഫ്രീസ്റ്റൈൽ വിഭാഗത്തിൽ സ്വർണം നേടി. 

ഈ നേട്ടം കൈവരിക്കുന്ന ആദ്യ ട്രാൻസ്ജെൻഡറായി. 2024ലെ പാരിസ് ഒളിംപിക്സിനുള്ള യുഎസ് ടീമിന്റെ ട്രയൽസിൽ പങ്കെടുക്കാൻ ലിയ അപേക്ഷ നൽകിയതോടെയാണു വിഷയം ‘ഫിന’യുടെ ശ്രദ്ധയിൽപെടുന്നതും പിന്നാലെ വിവാദ തീരുമാനം വന്നതും.

∙ കാരണം ടെസ്റ്റോസ്റ്റിറോൺ

ലിംഗഭേദം വരുത്തി ട്രാൻസ്ജെൻഡർ വനിതയായി മാറുന്നവരിൽ പുരുഷ ഹോ‍ർമോണായ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കൂടുതലായിരിക്കുമെന്ന വാദത്തിന്റെ അടിസ്ഥാനത്തിലാണു വിലക്കുൾപ്പെടെയുള്ള നടപടികൾ. പുരുഷ ഹോർമോണിന്റെ അളവ് കൂടുതലായിരിക്കുന്നത് കായികമത്സരത്തിൽ ഇവർക്കു മേൽക്കൈ നൽകുമെന്നാണ് ഒരുപക്ഷം വാദിക്കുന്നത്. 

ADVERTISEMENT

ട്രാൻസ്ജെൻഡർ വനിതാ അത്‍ലീറ്റുകൾക്കു മത്സരക്ഷമത (എൻഡ്യൂറൻസ്) വളരെ കൂടുതലായിരിക്കുമെന്ന് വിമർശകർ ആരോപിക്കുന്നു. എന്നാൽ, ഈ വാദത്തിനു ശാസ്ത്രീയ അടിത്തറയില്ലെന്നാണു ട്രാൻസ് പക്ഷക്കാരുടെ മറുവാദം. 

കാസ്റ്റർ സെമന്യ.

∙ സെമന്യയുടെ കഥ

ദക്ഷിണാഫ്രിക്കൻ അത്‍ലീറ്റ് കാസ്റ്റർ സെമന്യയുമായി ബന്ധപ്പെട്ടാണു പുരുഷ ഹോർമോൺ വിഷയം കായികലോകത്ത് കത്തിപ്പടർന്നത്. പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോണിന്റെ അളവു കൂടുതലുള്ള വനിതാ താരങ്ങളെ ബാധിക്കുന്ന നിയമത്തിലാണു രാജ്യാന്തര ഫെഡറേഷൻ 2018ൽ നിയമത്തി‍‌ൽ മാറ്റം വരുത്തിയത്. പുരുഷ ‍ഹോർമോൺ പ്രശ്നം നേരിടുന്ന താരങ്ങൾക്കെല്ലാം പരിശോധനയുടെ അടിസ്ഥാനത്തിൽ വിലക്കേർപ്പെടുത്തുന്നതായിരുന്നു അതുവരെയുള്ള രീതി. 

എന്നാൽ, പുതിയ നിയമപ്രകാരം 400 മീറ്റർ, 800 മീറ്റർ, 1500 മീറ്റർ, ഹർഡിൽസ്, 400 മീറ്റർ റിലേ എന്നിവയിൽ പങ്കെടുക്കുന്നതിനു മാത്രം വിലക്കേർപ്പെടുത്തി.

നിയമത്തിനെതിരെ ദക്ഷിണാഫ്രിക്കൻ അത്‍ലറ്റിക് അസോസിയേഷൻ പരസ്യമായി രംഗത്തിറങ്ങിയിരുന്നു. കാസ്റ്റർ സെമന്യ എന്ന താരത്തിന്റെ ഭാവി തകർക്കാനുള്ള പുതിയ പരിഷ്കാരത്തെ‘കാസ്റ്റർ സെമന്യ നിയമം’ എന്നാണ് അസോസിയേഷൻ വിശേഷിപ്പിച്ചത്. കടുത്ത ലിംഗ വിവേചനമാണു രാജ്യാന്തര ഫെഡറേഷന്റെ നിയമമെന്നാണു ദക്ഷിണാഫ്രിക്കയുടെ കായികമന്ത്രി അന്നു പ്രതികരിച്ചത്. റിയോ ഒളിംപിക്സിൽ ഉൾപ്പെടെ 800 മീറ്ററിൽ സ്വർണം നേടിയ കാസ്റ്റർ സെമന്യ ഈ നിയമം നടപ്പായാൽ ട്രാക്കിനു പുറത്താകും. താരത്തിനു വേണമെങ്കിൽ 5,000 മീറ്ററിലോ 10,000ലോ മത്സരിക്കാം. പക്ഷേ, അങ്ങനെ മത്സരിക്കണമെങ്കിൽ ഹൈപ്പർ ആൻഡ്രോജനിസം ഭേദപ്പെടുന്നതിനുള്ള മരുന്നു കഴിക്കുന്നുണ്ടെന്നു സാക്ഷ്യപ്പെടുത്തണം.

‘ഞാൻ ഒരു സ്ത്രീയാണ്, വേഗത്തിന്റെ കാര്യത്തിൽ ഞാൻ ഒട്ടും പിന്നിലല്ല’ എന്ന് ഇടയ്ക്കിടെ മന്ത്രിച്ച് സെമന്യ വിലക്കുകളുടെ ചങ്ങലക്കണ്ണികൾ പൊട്ടിച്ച് പിന്നീട് തിരിച്ചെത്തി. 400 മീറ്ററിലും 800ലും 1500ലും മത്സരിക്കാൻ അവസരം നിഷേധിക്കപ്പെട്ട സെമന്യ 200 മീറ്ററിൽ മത്സരിക്കാനിറങ്ങി. ദക്ഷിണാഫ്രിക്കയിലെ മീറ്റുകളിൽ ഉജ്വല മത്സരം കാഴ്ചവച്ചു. പുരുഷ ഹോർമോണിന്റെ അളവ് കുറച്ചാൽ മാത്രമേ സെമന്യയെ വനിതാതാരങ്ങൾക്കൊപ്പം ട്രാക്കിലിറക്കൂ എന്നായിരുന്നു ലോക അത്‌ലറ്റിക് സംഘടനയുടെ ഉത്തരവ്. അല്ലെങ്കിൽ, സെമന്യ പുരുഷതാരങ്ങൾക്കൊപ്പം മത്സരിക്കണമെന്നും നിർദേശിച്ചു. എന്നാൽ, മരുന്നു കഴിക്കുന്നത് ആരോഗ്യം നശിപ്പിക്കുമെന്നു പ്രതികരിച്ച സെമന്യ രാജ്യാന്തര കായിക തർക്കപരിഹാര കോടതിയിൽ ഉൾപ്പെടെ അപ്പീലിനു പോയെങ്കിലും അനുകൂല വിധി ലഭിച്ചില്ല. ടോക്കിയോ ഒളിംപിക്സിൽ പങ്കെടുക്കുമെന്നു സെമന്യ പ്രഖ്യാപിച്ചിരുന്നെങ്കിലും അതുണ്ടായില്ല.

ദൃതി ചന്ദ്.

∙ ദ്യുതിയുടെ പോരാട്ടം

താനൊരു സ്വവർഗാനുരാഗിയാണെന്നു പരസ്യപ്പെടുത്തിയ ഇന്ത്യൻ സ്പ്രിന്റർ ദ്യുതി ചന്ദാണ് പുരുഷ ഹോർമോൺ വിഷയത്തിൽ ഏറ്റവുമാദ്യം രാജ്യാന്തര കായിക തർക്ക പരിഹാര കോടതിയെ സമീപിച്ചത്. 100, 200 മീറ്ററുകളിൽ മത്സരിക്കുന്ന ദ്യുതിയും പുരുഷ ഹോർമോൺ കൂടുതലാണെന്ന പ്രശ്നം നേരിട്ടിരുന്നു. പുരുഷ ഹോർമോൺ വിഷയത്തിൽ വിലക്കു നേരിടേണ്ടിവന്നപ്പോഴാണു ദ്യുതി നിയമയുദ്ധം തുടങ്ങിയത്. വിലക്കിനെതിരെ ദ്യുതി കോടതിയെ സമീപിച്ചു. ഇത്തരത്തിൽ വിലക്കേർപ്പെടുത്തുന്ന നിയമം അവർ റദ്ദു ചെയ്തു. പുരുഷ ഹോർമോൺ അളവിൽക്കൂടുതലുള്ള വനിതാ താരങ്ങൾ സ്പ്രിന്റ് ഇനങ്ങളിൽ (100 മീറ്റർ, 200 മീറ്റർ) മത്സരിക്കുന്നതിനു തടസ്സമില്ലെന്നു കോടതി വിധിച്ചു. ദ്യുതിക്ക് അതോടെ ട്രാക്കിൽ ഇറങ്ങാമെന്നായി. ലോക സർവകലാശാലാ മീറ്റിൽ ഉൾപ്പെടെ ഒഡീഷ താരം പിന്നീടു സ്വർണം നേടി.

∙ ഒളിംപിക്സിൽ ട്രാൻസ് സാന്നിധ്യം

ട്രാൻസ്ജെൻഡർ അത്‍ലീറ്റുകളുടെ സാന്നിധ്യത്തിലൂടെ ചരിത്രത്തിൽ ഇടംപിടിച്ച കായികമാമാങ്കമാണു ടോക്കിയോ ഒളിംപിക്സ്. ന്യൂസീലൻഡിന്റെ ഭാരോദ്വഹന താരം ലോറൽ ഹബഡ് ഉൾപ്പെടെയുള്ള ട്രാൻസ് അത്‍ലീറ്റുകൾ ടോക്കിയോയിൽ മത്സരിക്കാനിറങ്ങി; ചരിത്രം തിരുത്തിക്കുറിച്ചു. 87 കിലോയ്ക്കു മുകളിലുള്ള വനിതകളുടെ വിഭാഗത്തിൽ മത്സരിച്ച ഹബഡിന് പക്ഷേ, സ്നാച്ചിൽ 3 ശ്രമങ്ങളും പരാജയപ്പെട്ട് ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താകേണ്ടി വന്നു. കാനഡയുടെ വനിതാ ഫുട്ബോൾ ടീമിൽ മത്സരിച്ച ക്വിൻ എന്ന താരവും ട്രാൻസ്ജെൻഡറായിരുന്നു. ഹബഡ് ഈ വിഭാഗത്തിൽനിന്ന് ഒളിംപിക്സിൽ മത്സരിക്കുന്ന ആദ്യ അത്‍‍‌ലീറ്റായി മാറിയെങ്കിൽ ക്വിൻ അതിലും വലിയ നേട്ടം എത്തിപ്പിടിച്ചു. വനിതാ ഫുട്ബോളിൽ കാനഡ ജേതാക്കളായതോടെ ഒളിംപിക് സ്വർണം നേടുന്ന ആദ്യ ട്രാൻസ്ജെ‍ൻഡർ എന്ന നേട്ടം ഈ മിഡ്ഫീൽഡറെ തേടിയെത്തി.

കൂടുതൽ വേഗത്തിൽ, കൂടുതൽ ഉയരത്തിൽ, കൂടുതൽ കരുത്തോടെ എന്ന ഒളിംപിക്സ് ആപ്തവാക്യം രാജ്യാന്തര ഒളിംപിക് കമ്മിറ്റി (ഐഒസി) പുതുക്കിയത് കഴിഞ്ഞവർഷം ജൂലൈയിലാണ്. ഫാസ്റ്റർ, ഹയർ, സ്ട്രോങ്ങർ എന്നതിനൊപ്പം ഒത്തൊരുമിച്ച് (ടുഗതർ) എന്ന വിശാല ആശയംകൂടി കമ്മിറ്റി ചേർത്തു. എല്ലാവരെയും ചേർത്തുപിടിച്ച്, സ്പോർട്സ്മാൻ സ്പിരിറ്റോടെ മുന്നേറണമെന്ന സന്ദേശമാണ് അതിലൂടെ ഐഒസി ലക്ഷ്യം വച്ചത്. എന്നാൽ, ഇതേ ഒളിംപിക് പ്രസ്ഥാനമാണ് ഇപ്പോൾ ട്രാൻസ് അത്‍ലീറ്റുകളുടെ കാര്യത്തിൽ വിവാദ ഉത്തരവിന് വഴിമരുന്നിട്ടത് എന്നതാണു വൈരുധ്യം. ട്രാൻസ്ജെൻഡർ വനിതാ അത്‍ലീറ്റുകളെ വനിതാ വിഭാഗത്തിൽ മത്സരിപ്പിക്കുന്ന കാര്യത്തിൽ ഓരോ കായികസംഘടനയ്ക്കും അവർക്ക് ഉചിതമായ തീരുമാനമെടുക്കാം എന്ന നിർദേശം ഒളിംപിക് കമ്മിറ്റി മുന്നോട്ടുവച്ചതോടെ ‘ഫിന’ ഉൾപ്പെടെ വിവാദ ഉത്തരവുമായിറങ്ങി. ലിംഗസമത്വത്തിന്റെ പുതിയ ചക്രവാളങ്ങളിലേക്ക് കാലം ബാറ്റൺ പിടിച്ചു പായുമ്പോൾ സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും കുതിപ്പിന് സ്റ്റാർട്ടിങ് ബ്ലോക്കിൽ കത്തിവയ്ക്കുന്ന സമീപനമാണോ കായിക ഭരണാധികാരികൾ സ്വീകരിക്കുന്നത് എന്ന ചൂടൻ ചോദ്യത്തിന് ആരു മറുപടി പറയും...

 

 

English Summary: Inclusiveness or unfair advantage? Debate over trans athletes in sports intensifies