യുജീൻ ∙ അർമാൻഡ് ഡുപ്ലാന്റിസിന്റെ റെക്കോർഡ് പ്രകടനത്തോടെ ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിന് ആഘോഷപൂർവമായ കൊടിയിറക്കം. 13 സ്വർണമടക്കം 33 മെഡലുകളുമായി ചാംപ്യൻഷിപ്പിൽ റെക്കോർഡ് സൃഷ്ടിച്ച യുഎസാണ് ഒന്നാം സ്ഥാനത്ത്. 4 സ്വർണമടക്കം 10 മെഡലുകൾ നേടിയ Wold athletics championship, USA, India, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുജീൻ ∙ അർമാൻഡ് ഡുപ്ലാന്റിസിന്റെ റെക്കോർഡ് പ്രകടനത്തോടെ ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിന് ആഘോഷപൂർവമായ കൊടിയിറക്കം. 13 സ്വർണമടക്കം 33 മെഡലുകളുമായി ചാംപ്യൻഷിപ്പിൽ റെക്കോർഡ് സൃഷ്ടിച്ച യുഎസാണ് ഒന്നാം സ്ഥാനത്ത്. 4 സ്വർണമടക്കം 10 മെഡലുകൾ നേടിയ ഇത്യോപ്യ രണ്ടും 2 സ്വർണമുൾപ്പെടെ 10 മെഡലുകൾ നേടിയ ജമൈക്ക മൂന്നും സ്ഥാനങ്ങളിലെത്തി. നീരജ് ചോപ്രയുടെ വെള്ളി നേട്ടം സ്വന്തമായുള്ള ഇന്ത്യ 33–ാം സ്ഥാനത്താണ്. 

സമാപന ദിവസം പുരുഷ, വനിതാ വിഭാഗങ്ങളിലെ 4–400 മീറ്റർ റിലേ സ്വർണ മെഡലുകൾ കൂടി ആതിഥേയരായ  അമേരിക്ക സ്വന്തമാക്കി. സെമിഫൈനലിൽ 12.12 സെക്കൻഡിൽ പുതിയ ലോക റെക്കോർ‍ഡ് സൃഷ്ടിച്ച നൈജീരിയൻ താരം ടോബി അമുസൻ വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ സ്വർണം നേടി. യുഎസിന്റെ ഒളിംപിക് ചാംപ്യൻ എതിങ് മു വനിതകളുടെ 800 മീറ്ററിൽ ഒന്നാമതെത്തി. വനിതാ ലോങ്ജംപിൽ മലൈക മിഹംബോ സ്വർണം നിലനിർത്തിയപ്പോൾ പുരുഷ വിഭാഗം 5,000 മീറ്ററിൽ നോർവേയുടെ യാക്കോബ് ഇൻഗെബ്രിസ്റ്റൻ സ്വർണമണിഞ്ഞു. 

ADVERTISEMENT

ഇന്ത്യയ്ക്ക് രജതപ്രഭ 

യുജീൻ∙ ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ നിന്നു മടങ്ങുമ്പോൾ ഇന്ത്യൻ സംഘത്തിന് സ്വന്തമായുളളത് നീരജ് ചോപ്രയുടെ വെള്ളി മെഡൽ നേട്ടം മാത്രമല്ല. മീറ്റിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ താരങ്ങൾ ഫൈനലിലെത്തിയത് ഇത്തവണയാണ്. അന്നു റാണി, രോഹിത് യാദവ്(ജാവലിൻ), അവിനാശ് സാബ്‌ലെ (3000 മീറ്റർ സ്റ്റീപ്പിൾ ചേസ്) മലയാളികളായ എം. ശ്രീശങ്കർ(ലോങ് ജംപ്), എൽദോസ് പോൾ (ട്രിപ്പിൾ ജംപ്) എന്നീ 5 താരങ്ങൾ കൂടി നീരജിനൊപ്പം ഫൈനൽ യോഗ്യത നേടി. 2015, 2019 മീറ്റുകളിൽ 3 ഇന്ത്യൻ താരങ്ങൾക്കാണു ഫൈനലിലെത്താൻ സാധിച്ചത്. 2003 പാരിസ് ചാംപ്യൻഷിപ്പിൽ അഞ്ജു ബോബി ജോർജ് നേടിയ വനിതാ ലോങ്ജംപ് വെങ്കല മെഡലിനു ശേഷം ഇന്ത്യ മെഡൽ പട്ടികയിൽ ഇടം നേടിയതും നീരജിലൂടെയാണ്.

ADVERTISEMENT

Content Highlights: World Athletics Championships 2022