‘ഒരു ഐറിഷ് പെൺകുട്ടി വീണ് കാലൊടിഞ്ഞതൊഴിച്ചാൽ പൊതുവെ സമാധാനപരമായിരുന്നു ബെർമുഡ പാർട്ടി. 2006 ടൂറിൻ ഒളിംപ്യാഡിൽ നടന്നതുപോലൊന്നും ഉണ്ടായില്ലല്ലോ. ചില കളിക്കാരെ അബോധാവസ്ഥയിലും അർധബോധാവസ്ഥയിലും താമസിക്കുന്ന ഹോട്ടലിലെത്തിക്കേണ്ടിവന്നതൊഴിച്ചാൽ’’...Bermuda Party, Chess Olympiad

‘ഒരു ഐറിഷ് പെൺകുട്ടി വീണ് കാലൊടിഞ്ഞതൊഴിച്ചാൽ പൊതുവെ സമാധാനപരമായിരുന്നു ബെർമുഡ പാർട്ടി. 2006 ടൂറിൻ ഒളിംപ്യാഡിൽ നടന്നതുപോലൊന്നും ഉണ്ടായില്ലല്ലോ. ചില കളിക്കാരെ അബോധാവസ്ഥയിലും അർധബോധാവസ്ഥയിലും താമസിക്കുന്ന ഹോട്ടലിലെത്തിക്കേണ്ടിവന്നതൊഴിച്ചാൽ’’...Bermuda Party, Chess Olympiad

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഒരു ഐറിഷ് പെൺകുട്ടി വീണ് കാലൊടിഞ്ഞതൊഴിച്ചാൽ പൊതുവെ സമാധാനപരമായിരുന്നു ബെർമുഡ പാർട്ടി. 2006 ടൂറിൻ ഒളിംപ്യാഡിൽ നടന്നതുപോലൊന്നും ഉണ്ടായില്ലല്ലോ. ചില കളിക്കാരെ അബോധാവസ്ഥയിലും അർധബോധാവസ്ഥയിലും താമസിക്കുന്ന ഹോട്ടലിലെത്തിക്കേണ്ടിവന്നതൊഴിച്ചാൽ’’...Bermuda Party, Chess Olympiad

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഒരു ഐറിഷ് പെൺകുട്ടി വീണ് കാലൊടിഞ്ഞതൊഴിച്ചാൽ പൊതുവെ സമാധാനപരമായിരുന്നു ബെർമുഡ പാർട്ടി. 2006 ടൂറിൻ ഒളിംപ്യാഡിൽ നടന്നതുപോലൊന്നും ഉണ്ടായില്ലല്ലോ. ചില കളിക്കാരെ അബോധാവസ്ഥയിലും അർധബോധാവസ്ഥയിലും താമസിക്കുന്ന ഹോട്ടലിലെത്തിക്കേണ്ടിവന്നതൊഴിച്ചാൽ’’– ലോക ചെസ് ഒളിംപ്യാഡിൽ പതിവുള്ള, വിശ്രമദിനത്തലേന്നത്തെ ‘ബെർമുഡ പാർട്ടി’ വലിയ അലമ്പില്ലാതെ കഴിഞ്ഞുകിട്ടിയ ആശ്വാസത്തിലായിരുന്നു സംഘാടകർ. ചെസിൽ പാർട്ടിയോ? മദ്യപാനമോ? കയ്യാങ്കളിയോ?– അദ്ഭുതപ്പെടേണ്ട. അതും അതിലപ്പുറവും സംഭവിച്ചിട്ടുണ്ട് ബെർമുഡ പാർട്ടികളിൽ. എന്താണ് ബെർമുഡ പാർട്ടി? രണ്ടു വർഷം കൂടുമ്പോൾ നടക്കുന്ന ലോക ചെസ് ഒളിംപ്യാഡിൽ കളി ഹരമാക്കാൻ ആഫ്രിക്കൻ, കരീബിയൻ ടീമുകൾ ചെറു പാർട്ടികൾ സംഘടിപ്പിക്കുന്ന പതിവുണ്ടായിരുന്നു. എൺപതുകളുടെ തുടക്കത്തിൽ ബെർമുഡക്കാരനായ ജെയിംസ് ഡിൽ സഹകളിക്കാർക്കായി ഒളിംപ്യാഡ് വേദിയിൽ ഗോസ്‌ലിങ്സ് റം കൊണ്ടുവന്നതാണ് തുടക്കമെന്നാണ് കഥ. അനൗദ്യോഗിക പാർട്ടികൾ വളർന്നുവളർന്ന് തൊണ്ണൂറുകളിലെത്തിയപ്പോൾ അത് ഔദ്യോഗികമായി. ഇന്നത്തെ ആചാരം നാളത്തെ ശാസ്ത്രമാകാം എന്നുപറയുന്നതു പോലെ.

ഒളിംപ്യാഡിലെ വിശ്രമദിനത്തിന്റെ തലേന്നു രാത്രി ബെർമുഡ പാർട്ടി പതിവായി. അതിനും ഒരു കാരണമുണ്ടേ. അഥവാ ഏതെങ്കിലും കളിക്കാരനും ലക്കുകെട്ട് വീണുപോയാലും സ്വബോധം വീണ്ടെടുക്കാൻ ഒന്നിലധികം ദിവസം സമയമുണ്ടാകണം. ഒളിംപ്യാഡിൽ പങ്കെടുക്കുന്ന പുരുഷതാരങ്ങളുടെ ഭാര്യമാരും ഗേൾഫ്രണ്ട്സും പാർട്ടിയുടെ തലേന്നു പറന്നെത്തും എന്നതും എഴുതപ്പെടാത്ത ചരിത്രം. ആരാലും കമ്പനിയില്ലാതെ ചേട്ടൻമാരാരേലും, ആരേലും മതി എന്നു തീരുമാനിച്ചാലോ?

ADVERTISEMENT

∙ അങ്ങനെ കാൾസനും സോഷ്യലായി!

‘‘120 കിലോ വരുന്ന ഒരു ചേട്ടൻ റിസപ്ഷനിൽ ഇരുന്ന് ഉറങ്ങുന്നു. 10 പേരെ ആംബുലൻസിൽ കൊണ്ടുപോയി ചില്ലറ പ്രഥമശുശ്രൂഷ വേണ്ടിവന്നു. രാത്രി എട്ടരയ്ക്കു തുടങ്ങി, പുലർച്ചെ മൂന്നുവരെ നീണ്ടു. ലോക ചാംപ്യൻ മാഗ്നസ് കാൾസൻ പോലും സജീവമായി പങ്കെടുത്തു . വന്നയുടനെ ഫോട്ടോയെടുക്കാൻ ആരെയും അനുവദിക്കാതിരുന്ന കാൾസൻ പുലർച്ചെ രണ്ടുമണിയോടെ എല്ലാവരുടെ കൂടെയും സോഷ്യലൈസിങ് ചെയ്യുന്നത് കാണാമായിരുന്നു’’– വ്യാഴാഴ്ച പുലർച്ചെ വരെ നീണ്ട മഹാബലിപുരത്തെ ഹോട്ടൽ റാഡിസണിൽ നടന്ന പാർട്ടിയെക്കുറിച്ച് പേരു വെളിപ്പെടുത്താത്ത അഭ്യുദയകാംക്ഷി പറഞ്ഞു.

ADVERTISEMENT

ഫാഷൻ ഷോ, ബെല്ലി ഡാൻസ്, ഡിജെ എല്ലാം കൂടി മഹാബലിപുരത്തെ പാർട്ടി കൊഴുപ്പിച്ചു. 1350 പേരിലധികം പങ്കെടുത്തു. പെൺകുട്ടികൾക്കു പ്രവേശനം സൗജന്യമായിരുന്നു. മറ്റുള്ളവർക്ക് ചെറിയ ഫീസുണ്ടായിരുന്നു. അൺലിമിറ്റഡ് മദ്യം –അതായിരുന്നു ആകർഷണം.. ഷെയ്ക്സിപിയറുടെ അത്യന്തം ഗൗരവതരമായ ദുരന്തനാടകങ്ങൾക്കിടെ ‘കോമിക് റിലീഫ്’ ഉണ്ടാവും. അതു നാടകത്തിന്റെ ആഴം കൂട്ടും എന്നാണു വിമർശകമതം. അതുപോലെ, ഒളിംപ്യാഡിനിടയിലെ ഈ ‘ലൈറ്റർ ഇന്റർവെൽ’ കളിയുടെ നിലവാരം കൂട്ടിയെന്നാണ് പഴങ്കകഥകൾ. അടിച്ചുപൂസായ ചില കളിക്കാർ പിറ്റേന്ന് അസാധ്യ കളി കാഴ്ചവച്ച് ഞെട്ടിച്ച ചരിത്രമുണ്ട്. പണ്ടത്തെ അർമീനിയൻ താരവും ഇപ്പോൾ അമേരിക്കയുടെ സൂപ്പർ താരവുമായ ലെവൻ അരോണിയൻ തന്നെ ഉദാഹരണം.

ലോക ചാംപ്യൻ മാഗ്നസ് കാൾസൻ ചെസ് ഒളിംപ്യാഡിൽ. ചിത്രം: ജെ.സുരേഷ് ∙ മനോരമ

∙ 2006ലെ വമ്പൻ പാർട്ടി

ADVERTISEMENT

2006ലെ ടൂറിൻ ഒളിംപ്യാഡിലെ ബെർമുഡ പാർട്ടി നടക്കുന്നു. ഓസ്ട്രേലിയൻ താരവും മോഡലുമായ അരിയാൻ കയോലിയോട് അരോണിയന് അൽപമൊരു ചായ്‌വുണ്ട്. പോരാത്തതിന് ചെസിലെ അന്ന കൂർണിക്കോവ എന്നാണല്ലോ കയോലിയുടെ ഇരട്ടനാമം. കയോലി ലോക മൂന്നാം നമ്പർ താരമായ അരോണിയന്റെ കൂടെ നൃത്തം ചെയ്യുന്നത് ബ്രിട്ടീഷ് ചെസ് മാസ്റ്ററായ ഡാനി ഗോർമാലിക്കു പിടിച്ചില്ല. ഗോർമാലിയും കയോലിയുടെ സ്നേഹം ആഗ്രഹിച്ച മനുഷ്യനായിരുന്നു.

സിരകളിൽ ലഹരിയുടെ അലകൾ തിരയടിച്ചപ്പോൾ ഗോർമാലിയുടെ കയ്യിലെ നിയന്ത്രണം അയഞ്ഞു. അരോണിയന്റെ കുത്തിനു പിടിച്ച് ഡാനി ഗോർമാലി ചെസിൽ പതിവില്ലാത്ത ഒരു നീക്കം നടത്തി. ‘‘കയോലി അൽപം സെക്സിയായ സൽസ നൃത്തം ചെയ്തത് ഗോർമാലിക്ക് ഇഷ്ടപ്പെട്ടില്ലെന്നു തോന്നുന്നു. എന്തായാലും സംഭവം നിർഭാഗ്യകരമായിപ്പോയി’’ എന്നാണ് കയോലിയുടെ അമ്മ ആനറ്റ് സംഭവം വിശദീകരിച്ചത്. അരോണിയനെ ‘‘മാന്യനായ ചെറുപ്പക്കാരൻ’’ എന്നു വിശേഷിപ്പിക്കാനും ആനറ്റ് മറന്നില്ല.

പിറ്റേന്ന് ‘‘ഗോർമാലി ഗേറ്റ്’’ എന്ന പേരിൽ പത്രങ്ങളായ പത്രങ്ങളൊക്കെ അച്ചുനിരത്തി. ചെസിൽ പുതിയത് എന്തോ സംഭവിച്ചതുപോലെ പത്രങ്ങളിലൊക്കെ ഒന്നാം പേജ് ഗോസിപ്പ് നിരന്നു. മണ്ണും ചാരിനിന്നവൻ പെണ്ണുംകൊണ്ടുപോയി എന്നു പറയുന്നതുപോലെ അടികിട്ടിയ അരോണിയൻ കയോലിയെ സ്വന്തമാക്കിയത് പിൽക്കാല ചരിത്രം. പാർട്ടിയിലെ മദ്യവും ഇടിയുമൊന്നും അരോണിയനെ ബാധിച്ചിലെന്നതിനു മത്സരഫലം സാക്ഷ്യം. അടുത്ത കളിയിൽ ഒന്നാം ബോർഡിൽ എതിരാളിയെ തകർത്തെറിഞ്ഞ് അരോണിയൻ വിജയം നേടി. ആ ആവേശം ടീമിനെക്കൂടി ബാധിച്ചതോടെ ആ ഒളിംപ്യാഡിൽ അർമീനിയൻ ടീം ഒന്നാംസ്ഥാനവും നേടി. ഗോർമാലി ഒളിംപ്യാഡിൽനിന്നും കയോലിയുടെ മനസ്സിൽനിന്നും പുറത്താകുകയും ചെയ്തു.

ലോക ചെസ് ഒളിംപ്യാഡിൽ മനോഹരമായ വേഷം ധരിച്ചെത്തിയ ഡെൻമാർക്ക് വനിത ടീ അംഗങ്ങൾ. സ്പെയിനിനെതിരെയായിരുന്നു മത്സരം. ചിത്രം : മനോരമ

‘‘ഡാനി സ്വൽപം കൂടുതൽ മദ്യപിച്ചിരുന്നു. തനിക്ക് ഇഷ്ടമുള്ള പെൺകുട്ടി മറ്റൊരാളോടൊത്ത് നൃത്തം ചെയ്യുന്നത് കണ്ടപ്പോൾ ചെറുതായൊന്ന് അടിക്കാൻ ശ്രമിക്കുകയോ അടിക്കുകയോ ചെയ്തു’– എന്നാണ് അടുത്ത ദിവസം ഇംഗ്ലണ്ട് ടീം ക്യാപ്റ്റൻ അലൻ ബേഡ്സ്‌വർത്ത് സംഭവം വിശദീകരിച്ചത്. പിറ്റേദിവസം അലനും ഗോർമാലിയും അർമീനിയൻ ടീമിനോടു മാപ്പു പറഞ്ഞെങ്കിലും അരോണിയന്റെ കൂട്ടുകാർ പലരും ഇംഗ്ലിഷ് ടീമിനു നേരെ കയ്യോങ്ങിയെന്നും പിന്നാമ്പുറ കഥയുണ്ട്.

(കയോലി 2020 മാർച്ചിൽ അർമീനയിലെ യെരെവാനിലുണ്ടായ കാറപകടത്തിൽ മരിച്ചു. അരോണിയൻ 2021ൽ അർമീനിയ വിട്ട് അമേരിക്കയിലേക്ക് കുടിയേറുകയും ചെയ്തു)

English Summary: Bermuda Party in Chess Olympyad Explained