ബർമിങ്ങാം∙ കോമൺവെൽത്ത് ഗെയിംസ് ബാഡ്മിന്റൻ പുരുഷ സിംഗിൾസിൽ ലക്ഷ്യ സെന്നിനു സ്വർണം. ഫൈനലിൽ മലേഷ്യൻ താരം സെ യോങ്ങിനെയാണു ലക്ഷ്യ പരാജയപ്പെടുത്തിയത്. സ്കോർ 19-21, 21-9, 21-16. ആദ്യ ഗെയിം കൈവിട്ട ലക്ഷ്യ രണ്ടു ഗെയിമുകളും സ്വന്തമാക്കിയാണ് ബർമിങ്ങാമിൽ... CWG 2022, Lakshya Sen, Badminton

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബർമിങ്ങാം∙ കോമൺവെൽത്ത് ഗെയിംസ് ബാഡ്മിന്റൻ പുരുഷ സിംഗിൾസിൽ ലക്ഷ്യ സെന്നിനു സ്വർണം. ഫൈനലിൽ മലേഷ്യൻ താരം സെ യോങ്ങിനെയാണു ലക്ഷ്യ പരാജയപ്പെടുത്തിയത്. സ്കോർ 19-21, 21-9, 21-16. ആദ്യ ഗെയിം കൈവിട്ട ലക്ഷ്യ രണ്ടു ഗെയിമുകളും സ്വന്തമാക്കിയാണ് ബർമിങ്ങാമിൽ സ്വര്‍ണം മെ‍ഡൽ ഉറപ്പിച്ചത്.

വാശിയേറിയ പോരാട്ടത്തിനൊടുവിൽ ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയ ലക്ഷ്യ സെൻ രണ്ടാം സെറ്റ് പിടിച്ചെടുത്ത് മത്സരത്തിലേക്കു തിരികെയെത്തുകയായിരുന്നു. രണ്ടാം ഗെയിമില്‍ 6-8 എന്ന നിലയിൽ പിന്നിലായ ശേഷമായിരുന്നു 21–9 എന്ന സ്കോറിൽ ലക്ഷ്യയുടെ തിരിച്ചുവരവ്. മൂന്നാം ഗെയിം 21–16 എന്ന സ്കോറിലും ഇന്ത്യൻ താരം സ്വന്തമാക്കി.

ADVERTISEMENT

കോമൺവെൽത്ത് ഗെയിംസിൽ ലക്ഷ്യ സെന്നിന്റെ ആദ്യ സ്വർണമാണിത്. നേരത്തേ മിക്സഡ് ടീം ഇനത്തിൽ ലക്ഷ്യ വെള്ളി നേടിയിരുന്നു. ബാഡ്മിന്റൻ ഡബിൾസില്‍ റങ്കി റെഡ്ഡി– ചിരാഗ് ഷെട്ടി സഖ്യം സ്വർണം നേടി. ഫൈനലിൽ ഇംഗ്ലണ്ടിനെയാണു തോൽപിച്ചത്. സ്കോർ: 21-15, 21-13.

ബാഡ്മിന്റൻ ഡബിൾസില്‍ സ്വർണം നേടിയ റങ്കി റെഡ്ഡിയും ചിരാഗ് ഷെട്ടിയും. Photo: Twitter@Indiaallsports

മെഡൽ നേട്ടത്തിൽ ഇന്ത്യ നാലാം സ്ഥാനവും ഉറപ്പിച്ചു. 22 സ്വര്‍ണമുൾപ്പെടെ 59 മെഡലുകളാണ് ഇന്ത്യ ഇതുവരെ സ്വന്തമാക്കിയത്. അ‍ഞ്ചാം സ്ഥാനത്തുള്ള ന്യൂസീലൻഡിന് സ്വർണമെഡലിനായി ഒരു മത്സരം മാത്രമാണ് ഇനി ബാക്കിയുള്ളത്. അതിൽ അവർ ജയിച്ചാലും ഇന്ത്യയുടെ സ്ഥാനം നഷ്ടമാകില്ല.

ADVERTISEMENT

English Summary: Commonwealth games; gold for Lakshya Sen in badminton