തിരുവനന്തപുരം∙ രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്തിന്റെ കൗമാര കായികോത്സവത്തിന് നാളെ വീണ്ടും ആവേശക്കൊടിയേറ്റം. തലസ്ഥാന നഗര മധ്യത്തിലെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയവും യൂണിവേഴ്സിറ്റി സ്റ്റേഡിയവുമാണ് നാലു ദിവസം നീളുന്ന 64–ാം സ്കൂൾ കായികമേളയുടെ വേദികൾ. 14 ജില്ലാ ടീമുകളിലായി മത്സരിക്കാൻ എത്തുന്നത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്തിന്റെ കൗമാര കായികോത്സവത്തിന് നാളെ വീണ്ടും ആവേശക്കൊടിയേറ്റം. തലസ്ഥാന നഗര മധ്യത്തിലെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയവും യൂണിവേഴ്സിറ്റി സ്റ്റേഡിയവുമാണ് നാലു ദിവസം നീളുന്ന 64–ാം സ്കൂൾ കായികമേളയുടെ വേദികൾ. 14 ജില്ലാ ടീമുകളിലായി മത്സരിക്കാൻ എത്തുന്നത് 2737 താരങ്ങൾ. 86 വ്യക്തിഗത ഇനങ്ങളിലുൾപ്പെടെ 98 ഇനങ്ങളിലാണ് 6 വിഭാഗങ്ങളിലെ മത്സരം. നാളെ വൈകിട്ട് 6ന് മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും. മുൻ സ്കൂൾ മീറ്റ് താരമായ ഒളിംപ്യൻ മുഹമ്മദ് അനസ് ദീപശിഖ തെളിക്കും. 

റജിസ്ട്രേഷൻ ഇന്ന് ഉച്ചയ്ക്ക് തമ്പാനൂർ ഓവർബ്രിജിനു സമീപത്തെ എസ്എംവി സ്കൂളിൽ ആരംഭിക്കും. കഴിഞ്ഞ മേളയിൽ സ്കൂൾതല ചാംപ്യൻപട്ടം നേടിയ കോതമംഗലം മാർ ബേസിലിലെ 29 അംഗ ടീം ഇന്ന് പുലർച്ചെയെത്തി. ഇന്നു രാവിലെ 7ന് എത്തുന്ന വയനാട് ടീമിനെ മന്ത്രിമാരായ വി.ശിവൻകുട്ടിയും ആന്റണി രാജൂവും തമ്പാനൂർ കെഎസ്ആർടിസി സ്റ്റാൻഡിൽ സ്വീകരിക്കും. മേളയുടെ ചരിത്രത്തിൽ ആദ്യമായി ഇത്തവണ ഫ്ലഡ്‌ലൈറ്റിൽ രാത്രിയും മത്സരങ്ങളുണ്ട്.  കൈറ്റ് വിക്ടേഴ്സ് ചാനൽ വഴിയും ചാനലിന്റെ വെബ്, മൊബൈൽ പ്ലാറ്റ്ഫോമുകളിലൂടെയും മത്സരങ്ങൾ  തത്സമയം സംപ്രേഷണം ചെയ്യും. 

ADVERTISEMENT

English Summary : State School Sports meet starts tomorrow