കോഴിക്കോട് ∙ പ്രൈം വോളിബോൾ ലീഗിൽ കിരീടപ്രതീക്ഷയുമായി കോഴിക്കോടിന്റെ ചെമ്പട. എല്ലാ പൊസിഷനിലും രാജ്യാന്തര, ദേശീയ താരങ്ങളുമായി ഇറങ്ങുന്ന കാലിക്കറ്റ് ഹീറോസിന്റെ കരുത്ത് പരിചയസമ്പത്താണ്. പുതുമുഖങ്ങൾക്കു പ്രാധാന്യം നൽകി കഴിഞ്ഞ സീസണിൽ ഇറങ്ങിയ ടീം സെമിയിൽ കൊൽക്കത്തയോടു തോറ്റു പുറത്തായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ പ്രൈം വോളിബോൾ ലീഗിൽ കിരീടപ്രതീക്ഷയുമായി കോഴിക്കോടിന്റെ ചെമ്പട. എല്ലാ പൊസിഷനിലും രാജ്യാന്തര, ദേശീയ താരങ്ങളുമായി ഇറങ്ങുന്ന കാലിക്കറ്റ് ഹീറോസിന്റെ കരുത്ത് പരിചയസമ്പത്താണ്.

പുതുമുഖങ്ങൾക്കു പ്രാധാന്യം നൽകി കഴിഞ്ഞ സീസണിൽ ഇറങ്ങിയ ടീം സെമിയിൽ കൊൽക്കത്തയോടു തോറ്റു പുറത്തായിരുന്നു. ഇതാണ് ഇക്കുറി കൂടുതൽ പരിചയ സമ്പന്നരെ ഉൾപ്പെടുത്താൻ പ്രേരിപ്പിച്ചത്. യുഎസ് താരം മാറ്റ് ഹീലിങ്, ക്യൂബ താരവും ബ്ലോക്കറുമായ ജോസെ സാൻഡോവൽ എന്നിവരാണ് ഇത്തവണ ഹീറോസിന്റെ വിദേശ താരങ്ങൾ.

ADVERTISEMENT

കഴിഞ്ഞ തവണ ടീമിലുണ്ടായിരുന്ന ഇന്ത്യൻ താരം ജെറോം വിനീത്, അറ്റാക്കർ അഖിൽ കൃഷ്ണ എന്നിവർ ഇത്തവണയുമുണ്ട്. കഴിഞ്ഞ തവണ ടീമിലുണ്ടായിരുന്ന യൂണിവേഴ്സൽ അറ്റാക്കർ അൻസബിനെയും നിലനിർത്തി. ഇന്ത്യൻ താരം അശ്വിൻ രാജ്, യുവതാരം ആസിഫ് മോൻ, ദേശീയതാരം ചിരാഗ് യാദവ് എന്നിവരാണ് ടീമിലെ അറ്റാക്കർമാർ. മുൻ ഇന്ത്യൻ നായകൻ തമിഴ്നാടിന്റെ മോഹൻ ഉക്രപാണ്ഡ്യനാണ് ടീം സെറ്റർ. യുവ താരം സുശീൽ കുമാർ രണ്ടാം സെറ്ററായി കളിക്കും. അർഷഖ് സിനാൻ, ഷഫീഖ് റഹ്‌മാൻ എന്നിവർ ടീമിന്റെ പ്രതിരോധം കാക്കും. ലിബറോ താരമായി തമിഴ്‌നാടിന്റെ രാജ്യാന്തര താരം പ്രഭാകരനും ടീമിനൊപ്പമുണ്ട്. ഇന്ത്യൻ താരമായിരുന്ന കിഷോർ കുമാർ തന്നെയാണ് ഈ സീസണിലും പരിശീലകൻ. ഫെബ്രുവരി നാലിന് ആരംഭിക്കുന്ന ലീഗിൽ 5ന് മുംബൈ മെറ്റിയോസുമായാണ് കാലിക്കറ്റ് ഹീറോസിന്റെ ആദ്യ മത്സരം.

English Summary: Prime volleyball league, Calicut Heroes

ADVERTISEMENT