ഭുവനേശ്വർ∙ ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തിനൊടുവിൽ നിലവിലെ ചാംപ്യന്‍മാരായ ബൽജിയത്തെ കീഴടക്കി ജർമനിക്ക് ലോകകപ്പ് ഹോക്കി കിരീടം. ഷൂട്ടൗട്ടിൽ 5-4നാണ് ജർമനിയുടെ വിജയം. ഇതു മൂന്നാം തവണയാണ് ജർമനി ലോകകപ്പ് ഹോക്കി കിരീടം നേടുന്നത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭുവനേശ്വർ ∙ യൂറോപ്യൻ വമ്പന്മാർ ഏറ്റുമുട്ടിയ ഹോക്കി ലോകകപ്പ് ഫൈനലിൽ ബൽജിയത്തിന്റെ കളിമികവിനെ പോരാട്ടവീര്യത്തിലൂടെ മറികടന്ന ജർമനിക്ക് ലോകകിരീടം. 

നിശ്ചിത സമയത്ത് 3–3 സമനിലയായ മത്സരത്തിൽ പെനൽറ്റി ഷൂട്ടൗട്ടിൽ 5–4നാണ് ജർമനിയുടെ ജയം. ജർമനിയുടെ 3–ാം ലോകകപ്പ് നേട്ടമാണിത്. 2002, 2006 വർഷങ്ങളിൽ തുടർച്ചയായി കിരീടം നേടിയിരുന്നു.  കലിംഗ സ്റ്റേഡിയത്തിലെ നിറഞ്ഞ ഗാലറിക്കു മുന്നിൽ രണ്ടു ഗോളിനു പിന്നിലായ ശേഷം തിരിച്ചടിച്ചാണ് ജർമനി നിശ്ചിത സമയത്ത് ഒപ്പമെത്തിയത്. 

ADVERTISEMENT

തുടർച്ചയായ രണ്ടാം ലോകകപ്പ് ലക്ഷ്യമാക്കി ഇറങ്ങിയ ബൽജിയം ആദ്യ ക്വാർട്ടറിൽ തന്നെ 2–0ന് മുന്നിലെത്തി. എന്നാൽ, സെമിഫൈനലിൽ ഓസ്ട്രേലിയയ്ക്കെതിരെ നടത്തിയ ഉജ്വല തിരിച്ചുവരവ് ജർമനി ഫൈനലിലും ആവർത്തിച്ചു. രണ്ടും മൂന്നും ക്വാർട്ടറിൽ ഓരോ ഗോൾ നേടി ഒപ്പമെത്തിയ ജർമനി അവസാന ക്വാർട്ടറിന്റെ തുടക്കത്തിൽ ഒരു ഗോൾ കൂടി നേടി ലീഡുമെടുത്തു. നിശ്ചിത സമയം അവസാനിക്കാൻ ഒരു മിനിറ്റ് മാത്രം ശേഷിക്കേ പെനൽറ്റി കോർണറിലൂടെ ഗോൾ നേടി ബൽജിയം ഒപ്പമെത്തുകയായിരുന്നു. പെനൽറ്റി ഷൂട്ടൗട്ടിൽ ഇരുടീമും 7 കിക്കുകൾ വീതമെടുത്തു. ഓസ്ട്രേലിയയെ 3–1ന് തോൽപിച്ച് നെതർലൻഡ്സ് മൂന്നാം സ്ഥാനം നേടി.

English Summary : Belgium vs Germany, Hockey World Cup Final Updates