ജംപിങ് പിറ്റിലെ ഇരട്ട സ്വർണം ഉൾപ്പെടെ ഇന്ത്യൻ ഗ്രാൻപ്രി ഒന്നിൽ കേരളത്തിന് മൂന്നു സ്വർണം. 400 മീറ്റർ ഹർഡിൽസിലാണ് കേരളം മറ്റൊരു സ്വർണം നേടിയത്. കാര്യവട്ടം എൽഎൻസിപിഇ ഗ്രൗണ്ടിലായിരുന്നു മത്സരങ്ങൾ. പുരുഷ വിഭാഗം ലോങ് ജംപിൽ നിർമൽ സാബുവും (7.58 മീറ്റർ) വനിതാ വിഭാഗത്തിൽ ആൻസി സോജനും (6.49 മീറ്റർ) കേരളത്തിനായി സ്വർണം നേടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ജംപിങ് പിറ്റിലെ ഇരട്ട സ്വർണം ഉൾപ്പെടെ ഇന്ത്യൻ ഗ്രാൻപ്രി ഒന്നിൽ കേരളത്തിന് മൂന്നു സ്വർണം. 400 മീറ്റർ ഹർഡിൽസിലാണ് കേരളം മറ്റൊരു സ്വർണം നേടിയത്. കാര്യവട്ടം എൽഎൻസിപിഇ ഗ്രൗണ്ടിലായിരുന്നു മത്സരങ്ങൾ. പുരുഷ വിഭാഗം ലോങ് ജംപിൽ നിർമൽ സാബുവും (7.58 മീറ്റർ) വനിതാ വിഭാഗത്തിൽ ആൻസി സോജനും (6.49 മീറ്റർ) കേരളത്തിനായി സ്വർണം നേടി. വനിതാ വിഭാഗത്തിൽ 5.93 മീറ്റർ കടന്ന കേരളത്തിന്റെ തന്നെ സാന്ദ്ര ബാബുവിനാണ് വെള്ളി. വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ ദിൽനാ ഫിലിപ് ഒരു മിനിറ്റും 01.58 െസക്കൻഡും കൊണ്ട് സ്വർണത്തിലേക്ക് ഫിനിഷ് ചെയ്തു.

പുരുഷന്മാരുടെ 100 മീറ്റർ 10.67 സെക്കൻഡിലും 200 മീറ്റർ 21.66 സെക്കൻഡിലും ഫിനിഷ് ചെയ്ത് മാലദ്വീപിന്റെ ഹസൻ സെയ്ദ് മീറ്റിലെ താരമായി. ഒഡീഷയുടെ അമിയ കുമാർ മാലികിന് (10.69) ആണ് 100 മീറ്ററിൽ വെള്ളി. ഏഷ്യൻ മീറ്റ് ഉൾപ്പെടെയുള്ള മത്സരങ്ങൾക്ക് യോഗ്യതാ മത്സരമായി ഗ്രാൻപ്രി പരിഗണിക്കുന്നതിനാലാണ് മാലദ്വീപിൽ നിന്നുള്ള ഹസൻ കാര്യവട്ടത്ത് മത്സരത്തിനിറങ്ങിയത്. വനിതാ വിഭാഗം 100 മീറ്ററിൽ കർണാടകയുടെ ധനേശ്വരി (11.76 സെക്കൻഡ്) സ്വർണവും തമിഴ്‌നാടിന്റെ അർച്ചന സുശീന്ദ്രൻ (11.82) വെള്ളിയും നേടി. വനിതകളുടെ 200 മീറ്ററിൽ അസമിന്റെ ഹിമാ ദാസ് (23.79) സ്വർണവും മഹാരാഷ്ട്രയുടെ ഐശ്വര്യ മിശ്ര (24.81) വെള്ളിയും കേരളത്തിന്റെ വി.കെ.വിസ്മയ (24.82) വെങ്കലവും സ്വന്തമാക്കി. ട്രാക്ക് ആൻഡ് ജംപ്‌സിലെ 21 ഇനങ്ങളിലായിരുന്നു മത്സരങ്ങൾ.

ADVERTISEMENT

English Summary: Indian Grand Prix update