ന്യൂഡൽഹി∙ ഏഷ്യൻ ഗെയിംസിൽനിന്നു പിൻമാറി ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട്. കാൽമുട്ടിനേറ്റ പരുക്കു കാരണം ഗെയിംസിൽ മത്സരിക്കാനാകില്ലെന്ന് വിനേഷ് ഫോഗട്ട് സമൂഹമാധ്യമത്തിൽ പ്രതികരിച്ചു. ‘‘ഏറെ സങ്കടകരമായ ഒരു വാർത്തയാണു നിങ്ങളോടു പങ്കുവയ്ക്കാനുള്ളത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഏഷ്യൻ ഗെയിംസിൽനിന്നു പിൻമാറി ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട്. കാൽമുട്ടിനേറ്റ പരുക്കു കാരണം ഗെയിംസിൽ മത്സരിക്കാനാകില്ലെന്ന് വിനേഷ് ഫോഗട്ട് സമൂഹമാധ്യമത്തിൽ പ്രതികരിച്ചു. ‘‘ഏറെ സങ്കടകരമായ ഒരു വാർത്തയാണു നിങ്ങളോടു പങ്കുവയ്ക്കാനുള്ളത്. ഓഗസ്റ്റ് 13 പരിശീലനത്തിനിടെ എനിക്ക് കാൽമുട്ടിനു പരുക്കേറ്റു. പരിശോധനകള്‍ക്കു ശേഷം ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.’’– വിനേഷ് ഫോഗട്ട് ട്വിറ്ററിൽ കുറിച്ചു.

‘‘ഓഗസ്റ്റ് 17ന് മുംബൈയിൽ ശസ്ത്രക്രിയ നടത്തും. 2018ൽ ജക്കാർത്തയിൽ വിജയിച്ച സ്വർണ മെ‍ഡൽ, ഇന്ത്യയ്ക്കായി നിലനിർത്തണമെന്നത് എന്റെ സ്വപ്നമായിരുന്നു. എന്നാൽ പരുക്ക് എന്റെ സാധ്യതകളെ ഇല്ലാതാക്കി. റിസർവ് താരത്തെ എനിക്കു പകരം ഏഷ്യൻ ഗെയിംസിന് വിടുന്നതിനായി, കൃത്യസമയത്തു തന്നെ അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്.’’– ഫോഗട്ട് എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റര്‍) കുറിച്ചു.

ADVERTISEMENT

ഇന്ത്യയ്ക്കായി കോമൺവെൽത്ത് ഗെയിംസിൽ രണ്ടു സ്വർണം നേടിയിട്ടുള്ള താരമാണ് വിനേഷ് ഫോഗട്ട്. ലോക ഗുസ്തി ചാംപ്യൻഷിപ്പിൽ വെങ്കല മെ‍‍ഡലും സ്വന്തമാക്കിയിട്ടുണ്ട്.

English Summary: Vinesh Phogat to undergo knee surgery, ruled out of Asian Games