ഒറ്റ പഞ്ചിൽ നിഖാത് സരീൻ ഉറപ്പിച്ചത് ഏഷ്യൻ ഗെയിംസ് മെഡലും പാരിസ് ഒളിംപിക്സ് യോഗ്യതയും. വനിതകളുടെ 50 കിലോഗ്രാം ക്വാർട്ടറിൽ ജോർദാന്റെ നസർ ഹനാനെയാണ് 3 മിനിറ്റ് തികയും മുൻപ് നിഖാത് കീഴടക്കിയത്. ഈ ജയത്തോടെ താരം കുറഞ്ഞത് വെങ്കലം നേടുമെന്ന് ഉറപ്പായി. ഏഷ്യൻ ഗെയിംസിൽ സെമിയിലെത്തിയതു വഴി പാരിസിലേക്ക് ടിക്കറ്റും ഉറപ്പിച്ചു.2 തവണ ലോക ചാംപ്യനും കോമൺവെൽത്ത് ഗെയിംസ് ചാംപ്യനുമായ നിഖാത്തിന്റെ പ്രഥമ ലക്ഷ്യം ഒളിംപിക് യോഗ്യതയായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹാങ്ചോ∙ ഒറ്റ പഞ്ചിൽ നിഖാത് സരീൻ ഉറപ്പിച്ചത് ഏഷ്യൻ ഗെയിംസ് മെഡലും പാരിസ് ഒളിംപിക്സ് യോഗ്യതയും. വനിതകളുടെ 50 കിലോഗ്രാം ക്വാർട്ടറിൽ ജോർദാന്റെ നസർ ഹനാനെയാണ് 3 മിനിറ്റ് തികയും മുൻപ് നിഖാത് കീഴടക്കിയത്. ഈ ജയത്തോടെ താരം കുറഞ്ഞത് വെങ്കലം നേടുമെന്ന് ഉറപ്പായി. ഏഷ്യൻ ഗെയിംസിൽ സെമിയിലെത്തിയതു വഴി പാരിസിലേക്ക് ടിക്കറ്റും ഉറപ്പിച്ചു.2 തവണ ലോക ചാംപ്യനും കോമൺവെൽത്ത് ഗെയിംസ് ചാംപ്യനുമായ നിഖാത്തിന്റെ പ്രഥമ ലക്ഷ്യം ഒളിംപിക് യോഗ്യതയായിരുന്നു. അതു നേടിക്കഴിഞ്ഞതോടെ ഇനി സ്വർണമെഡലിലേക്കു ശ്രദ്ധ തിരിക്കാം.  നാളെ നടക്കുന്ന സെമിയിൽ തായ്‌ലൻഡിന്റെ ചുതാമറ്റ് റക്സതിനെയാണ് നിഖാത് നേരിടുക.

English Summary: Nikhat, who secured the medal, also qualified for the olympics