നാസോ (ബഹാമസ്) ∙ ലോക റിലേ ചാംപ്യൻഷിപ്പിൽ ഇന്ത്യയ്ക്കു നിർഭാഗ്യവും നിരാശയും. പുരുഷൻമാരുടെ 4X400 മീറ്റർ റിലേ ഹീറ്റ്സിൽ ലോക ചാംപ്യൻഷിപ് ഫൈനലിസ്റ്റുകളായ ഇന്ത്യൻ സംഘത്തിനു മത്സരം പൂർത്തിയാക്കാനായില്ല. ‌വനിതാ 4X400 മീറ്റർ റിലേയിലും മിക്സ്ഡ് റിലേയിലും ഹീറ്റ്സിൽ മത്സരിച്ച ഇന്ത്യൻ ട‌ീമുകൾക്കും ഫൈനലിലേക്ക് മുന്നേറാനായില്ല. വിവിധ റിലേകളിലെ 8 ഫൈനലിസ്റ്റുകൾ പാരിസ് ഒളിംപിക്സിനു യോഗ്യതയുറപ്പിച്ചു. ഫൈനൽ നഷ്ടമായെങ്കിലും ഒളിംപിക്സ് യോഗ്യത നേടാൻ ഇന്ത്യൻ ടീമുകൾക്ക് ഇന്നു വീണ്ടും മത്സരമുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിലവിലെ ഏഷ്യൻ റെക്കോർഡ് ജേതാക്കളായ പുരുഷ 4X400 ടീമിനുവേണ്ടി ആദ്യ ലാപ്പ് ഓടിയത് മലയാളി താരം മുഹമ്മദ് അനസാണ്. 45.93 സെക്കൻഡിൽ ഫിനിഷ് ചെയ്ത അനസ് ഇന്ത്യയ്ക്കു മികച്ച തുടക്കം നൽകിയെങ്കിലും രണ്ടാം ലാപ്പിൽ ബാറ്റൺ പിടിച്ച രാജേഷ് രമേഷിന് പേശീവലിവുമൂലം ഓട്ടം പൂർത്തിയാക്കാനായില്ല. വനിതകളുടെ റിലേ ടീം ഹീറ്റ്സിൽ അഞ്ചാം സ്ഥാനത്തും മിക്സ്ഡ് റിലേ ടീം ആറാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്.

ADVERTISEMENT

ലോക റിലേ ചാംപ്യൻഷിപ്പിൽനിന്ന് 14 ടീമുകളാണ് പാരിസ് ഒളിംപിക്സിനു യോഗ്യത നേടുക. ഓരോ വിഭാഗത്തിലും 8 ടീമുകൾ വീതം ഇന്നലെ യോഗ്യത നേടി. അവശേഷിക്കുന്ന 6 സ്ഥാനക്കാരെ നിശ്ചയിക്കുന്നതിനുള്ള മത്സരം ഇന്നു പുലർച്ചെ നടക്കും.

English Summary:

Indian men's team did not finish the heats in World Relay Championship