കേരളത്തിലെ ആദ്യ ചെസ് ഇന്റർനാഷനൽ മാസ്റ്ററും എസ്.എൽ. നാരായണൻ ഉൾപ്പെടെയുള്ളവരുടെ പരിശീലകനുമായ അടൂർ ഏഴംകുളം സ്വദേശി വർഗീസ് കോശി വൽസരവാക്കത്തെ വസതിയിൽ (66) അന്തരിച്ചു. അർബുദ ബാധിതനായിരുന്നു. സംസ്കാരം പിന്നീട് നാട്ടിൽ. ഭാര്യ: അനിത. മക്കൾ: അക്ഷത്, വിശിഷ്ഠ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ കേരളത്തിലെ ആദ്യ ചെസ് ഇന്റർനാഷനൽ മാസ്റ്ററും എസ്.എൽ. നാരായണൻ ഉൾപ്പെടെയുള്ളവരുടെ പരിശീലകനുമായ അടൂർ ഏഴംകുളം സ്വദേശി വർഗീസ് കോശി വൽസരവാക്കത്തെ വസതിയിൽ (66) അന്തരിച്ചു. അർബുദ ബാധിതനായിരുന്നു. സംസ്കാരം പിന്നീട് നാട്ടിൽ. ഭാര്യ: അനിത. മക്കൾ: അക്ഷത്, വിശിഷ്ഠ്.

ദേശീയ ബി ചെസ് ചാംപ്യനും ഏഷ്യൻ സോണൽ ടൂർണമെന്റ് വിജയിയുമായിരുന്നു. ഏഷ്യൻ ടീം ചാംപ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ചെന്നൈയിൽ ഒഎൻജിസി ഓഫിസറായാണ് വിരമിച്ചത്. പലതവണ ദേശീയ എ ചെസ് കളിച്ചിട്ടുള്ള വർഗീസ് കോശി ആദ്യം സിആർപിഎഫിലും പിന്നീട് ടാറ്റാ അയൺ ആൻഡ് സ്റ്റീൽ കമ്പനിയിലും (ടിസ്കോ) ജോലി ചെയ്ത ശേഷമാണ് ഒഎൻജിസിയിൽ ചേർന്നത്.

ADVERTISEMENT

1993ൽ ഇറാനിൽ നടന്ന ഏഷ്യൻ മേഖലാ ടൂർണമെന്റിലെ പ്രകടനമാണ് വർഗീസ് കോശിക്ക് ഇന്റർനാഷനൽ മാസ്റ്റർ പദവി നേടിക്കൊടുത്തത്. കളിക്കാരനെന്നതിലേറെ പരിശീലകൻ എന്ന നിലയിലാണ് പിന്നീട് കൂടുതൽ പ്രശസ്തനായത്. ഗ്രാൻഡ്മാസ്റ്റർമാരായ പി.ഹരികൃഷ്ണ, അഭിജിത്ത് ഗുപ്ത, ജി.എൻ.ഗോപാൽ, എസ്.എൽ.നാരായണൻ എന്നിവരുടെ പരിശീലകനായിരുന്ന അദ്ദേഹം ഇന്ത്യയിലെ മികച്ച എൻഡ് ഗെയിം ട്രെയിനർമാരിൽ ഒരാളായിരുന്നു.

പിതാവ് എം.ഇ. കോശിക്കു ബിഹാറിൽ ജോലിയായിരുന്നതിനാൽ വർഗീസ് ബാല്യം തൊട്ടേ അവിടെയായി. 1977ൽ ബിഹാർ സംസ്‌ഥാന ടീമിൽ അംഗമായി. ബിരുദപഠനം പൂർത്തിയാക്കി 1981ൽ സി.ആർ.പി.എഫിൽ ചേർന്നതോടെ കളിക്കാൻ കൂടുതൽ അവസരം കിട്ടി. 1983ൽ ടിസ്‌കോയിലെത്തി. അതോടെ ജീവിതം മുഴുവൻ ചെസിനുവേണ്ടിയായി. 1980ൽ മൂന്ന് ഓപ്പൺ ടൂർണമെന്റുകളിൽ വർഗീസ് ജേതാവായി. റഷ്യയിൽ 1985ൽ നടന്ന ഇന്റർനാഷനൽ ടൂർണമെന്റ് കളിച്ചു. 

(െചസിൽ ഗ്രാൻഡ്മാസ്റ്റർ ആകുന്നതിനു മുൻപുള്ള പദവിയാണ് ഇന്റർനാഷനൽ മാസ്റ്റർ)

English Summary:

International chess master Varghese Koshy passed away