ഇന്നത്തെ മത്സരപ്പാച്ചിലിലല്ല, നാളത്തെ കായികഭാവിയിലേക്കു നോട്ടമെറിഞ്ഞ് യൂത്ത് അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിൽ അടിമുടി മാറ്റം. അമിത പരിശീലനം നടത്തുന്നതും ചെറുപ്രായത്തിൽ തന്നെ പ്രത്യേക കായിക ഇനങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതും കായികവളർച്ചയെ മുരടിപ്പിക്കുന്നതായി ആശങ്കയുയർന്നതോടെയാണ് മത്സര ഇനങ്ങൾ വെട്ടിക്കുറച്ച് യൂത്ത് അത്‌ലറ്റിക്സ് ചാംപ്യൻഷിപ് നടത്താൻ ദേശീയ അത്‌‌ലറ്റിക്സ് ഫെഡറേഷൻ തീരുമാനിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം ∙ ഇന്നത്തെ മത്സരപ്പാച്ചിലിലല്ല, നാളത്തെ കായികഭാവിയിലേക്കു നോട്ടമെറിഞ്ഞ് യൂത്ത് അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിൽ അടിമുടി മാറ്റം.  അമിത പരിശീലനം നടത്തുന്നതും ചെറുപ്രായത്തിൽ തന്നെ പ്രത്യേക കായിക ഇനങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതും കായികവളർച്ചയെ മുരടിപ്പിക്കുന്നതായി ആശങ്കയുയർന്നതോടെയാണ് മത്സര ഇനങ്ങൾ വെട്ടിക്കുറച്ച്  യൂത്ത് അത്‌ലറ്റിക്സ് ചാംപ്യൻഷിപ് നടത്താൻ ദേശീയ അത്‌‌ലറ്റിക്സ് ഫെഡറേഷൻ തീരുമാനിച്ചത്. 

കഴിഞ്ഞ തവണ 20 ഇനങ്ങളിലാണ് മത്സരം നടന്നതെങ്കിൽ ഇത്തവണ അത് 13 ആയി കുറഞ്ഞു. ട്രാക്ക് ഇനങ്ങളിൽ 800 മീറ്റർ, 1500 മീറ്റർ, 3000 മീറ്റർ, 400 മീറ്റർ ഹർഡിൽസ്, 2000 മീറ്റർ സ്റ്റീപ്പിൾചേസ് എന്നിവ ഇത്തവണയില്ല. ഫീൽഡ് ഇനങ്ങളിൽ ട്രിപ്പിൾ ജംപ്, ഹാമർ ത്രോ, പോൾവോൾട്ട് എന്നിവയിലും മത്സരമുണ്ടാകില്ല. ആൺകുട്ടികളുടെ വിഭാഗത്തിനുണ്ടായിരുന്ന 10 കിലോമീറ്റർ നടത്തവും പെൺകുട്ടികളുടെ വിഭാഗത്തിനുണ്ടായിരുന്ന 5 കിലോമീറ്റർ നടത്തവും യഥാക്രമം 5 കിലോമീറ്റർ, 3 കിലോമീറ്റർ എന്നിങ്ങനെ ചുരുക്കി. ട്രാക്ക് ഇനങ്ങളിൽ 1000 മീറ്ററാണ് പുതുതായി കൂട്ടിച്ചേർക്കപ്പെട്ട ഇനം. 

ADVERTISEMENT

പുതിയ മത്സരക്രമമനുസരിച്ചുള്ള ആദ്യ സംസ്ഥാന യൂത്ത് അത്‌ലറ്റിക്സ് ചാംപ്യൻഷിപ് 23, 24 തീയതികളിൽ കാലിക്കറ്റ് സർവകലാശാലാ സ്റ്റേഡിയത്തിൽ നടക്കും. 25, 26 തീയതികളിൽ സംസ്ഥാന സീനിയർ അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പും ഇവിടെ നടക്കും.

English Summary:

Youth Athletics Championship