ലണ്ടൻ∙ തുടർ അട്ടിമറികളുമായി ആരവമുയർത്തി വിമ്പിൾഡൻ ടെന്നിസിന് ഉജ്വല തുടക്കം. പുരുഷ വിഭാഗത്തിൽ ആറാം സീഡ് ജർമനിയുടെ അലക്സാണ്ടർ സ്വേരേവ്, ഏഴാം സീഡ് ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസ് എന്നിവരും വനിതാ വിഭാഗത്തിൽ വീനസ് വില്യംസ്, നവോമി ഒസാക തുടങ്ങിയ പ്രമുഖരും ആദ്യ റൗണ്ടിൽത്തന്നെ തോറ്റു പുറത്തായി. ചെക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ∙ തുടർ അട്ടിമറികളുമായി ആരവമുയർത്തി വിമ്പിൾഡൻ ടെന്നിസിന് ഉജ്വല തുടക്കം. പുരുഷ വിഭാഗത്തിൽ ആറാം സീഡ് ജർമനിയുടെ അലക്സാണ്ടർ സ്വേരേവ്, ഏഴാം സീഡ് ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസ് എന്നിവരും വനിതാ വിഭാഗത്തിൽ വീനസ് വില്യംസ്, നവോമി ഒസാക തുടങ്ങിയ പ്രമുഖരും ആദ്യ റൗണ്ടിൽത്തന്നെ തോറ്റു പുറത്തായി. ചെക് താരം ജിരി വെസെലിയാണ് സ്വേരേവിനെ തോൽപിച്ചത്. ആദ്യ സെറ്റ് 4–6ന് കൈവിട്ടശേഷമായിരുന്നു ചെക് താരം മൽസരം പിടിച്ചത്. സ്കോർ– 4–6, 6–3, 6–2, 7–5.

ഇറ്റാലിയൻ താരം തോമസ് ഫാബിയാനോ സിറ്റ്സിപാസിനെ 6–4, 3–6, 6–4, 6–7 (6–8), 6–3 എന്ന സ്കോറിലും കീഴടക്കി. ജനങ്ങളുടെ ആഗ്രഹം പോലെ കളിക്കാൻ സാധിച്ചില്ലെന്ന് മല്‍സരശേഷം സിറ്റ്സിപാസ് മാധ്യമങ്ങളോടു പ്രതികരിച്ചു.

ADVERTISEMENT

തിങ്കളാഴ്ച നടന്ന ആദ്യ റൗണ്ട് വനിതാ പോരാട്ടത്തിൽ അഞ്ച് തവണ കിരീടം നേടിയ വീനസ് വില്യംസിനെ 15 വയസ്സുകാരി കോക്കോ ഗഫ് പരാജയപ്പെടുത്തി. 6–4,6–4 ന് ജയം സ്വന്തമാക്കിയ യുഎസ് കൗമാര താരം, വീനസ് വില്യംസ് ആദ്യ രണ്ട് വിംബിൾഡൻ കിരീടങ്ങൾ നേടുമ്പോൾ ജനിച്ചിട്ടുകൂടിയില്ല. ജാപ്പനീസ് താരം നവോമി ഓസകയ്ക്കും തുടക്കത്തിൽതന്നെ വിംബിൾഡണിൽ തോൽവി പിണഞ്ഞു. 7–6 (7–4), 6–2 എന്ന സ്കോറിൽ കസാഖ്സ്ഥാന്റെ യുലിയ പുടിൻസേവയോടാണ് നവോമി തോറ്റത്. യുഎസ്, ഓസ്ട്രേലിയൻ ഓപ്പണുകളിലെ കിരീട ജേതാവാണ് നവോമി.

English Summary: Wimbledon 2019; Alexander Zverev and Stefanos Tsitsipas knocked out