ലണ്ടൻ ∙ മൂന്നു ഗ്രാൻസ്ലാം കിരീടം നേടിയിട്ടുള്ള സ്റ്റാൻ വാവ്‌റിങ്കയെ അട്ടിമറിച്ച് അമേരിക്കയുടെ മുൻ വിമ്പിൾഡൻ ജൂനിയർ താരം റെയ്‍ലി ഒപെൽക വിമ്പിൾഡൻ ടെന്നിസിന്റെ മൂന്നാം റൗണ്ടിൽ

ലണ്ടൻ ∙ മൂന്നു ഗ്രാൻസ്ലാം കിരീടം നേടിയിട്ടുള്ള സ്റ്റാൻ വാവ്‌റിങ്കയെ അട്ടിമറിച്ച് അമേരിക്കയുടെ മുൻ വിമ്പിൾഡൻ ജൂനിയർ താരം റെയ്‍ലി ഒപെൽക വിമ്പിൾഡൻ ടെന്നിസിന്റെ മൂന്നാം റൗണ്ടിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ മൂന്നു ഗ്രാൻസ്ലാം കിരീടം നേടിയിട്ടുള്ള സ്റ്റാൻ വാവ്‌റിങ്കയെ അട്ടിമറിച്ച് അമേരിക്കയുടെ മുൻ വിമ്പിൾഡൻ ജൂനിയർ താരം റെയ്‍ലി ഒപെൽക വിമ്പിൾഡൻ ടെന്നിസിന്റെ മൂന്നാം റൗണ്ടിൽ കടന്നു (5–7, 6–3, 6–4, 4–6, 6–8). എടിപി ടെന്നിസിലെ ഏറ്റവും ഉയരമുള്ള കളിക്കാരനായ റെയ്‍ലി (2.10 മീറ്റർ– ഇവൊ കാർലൊവിച്ചിനും ഇതേ ഉയരമുണ്ട്) ഈ ടൂർണമെന്റിൽ ഇതുവരെ ഏറ്റവും വേഗമേറിയ സർവിന്റെ (മണിക്കൂറിൽ 228 കിലോമീറ്റർ) ഉടമയുമായി. 15–ാം സീഡ് മിലോസ് റാവോനിക്കാണ് റെയ്‍ലിയുടെ അടുത്ത എതിരാളി.

11–ാം സീഡ് ഡാനിൽ മെദ്‍വെദേവ് 6–7(6), 6–1, 6–4, 6–4ന് ഓസ്ട്രേലിയയുടെ അലക്സി പോപിറിനെ കീഴടക്കി മൂന്നാം റൗണ്ടിലെത്തി. ഡേവിഡ് ഗോഫിനാണ് മെദ്‍വെദേവിന്റെ അടുത്ത എതിരാളി. ഏഴാം സീഡ് സിറ്റ്സിപാസിനെ ഒന്നാം റൗണ്ടിൽ അട്ടിമറിച്ച ഇറ്റലിയുടെ തോമസ് ഫബിയാനോ 5 സെറ്റ് നീണ്ട മത്സരത്തിൽ ഇവൊ കാർലൊവിച്ചിനെ വീഴ്ത്തി (6–3, 6–7(6), 6–3, 6–7(4), 6–4).

ADVERTISEMENT

വനിതാ വിഭാഗത്തിൽ മൂന്നാം സീഡും മുൻ ലോക ഒന്നാം നമ്പറുമായ കരോളിന പ്ലിസ്കോവ 6–0, 6–4ന് മോനിക്ക പ്യുഗിനെ തകർത്ത് മൂന്നാം റൗണ്ടിലെത്തി. മറ്റൊരു മുൻ ലോക ഒന്നാം നമ്പർ ബെലാറസിന്റെ വിക്ടോറിയ അസറെങ്ക, തായ്‍ലൻഡിന്റെ സീ സുവേയി, യുക്രെയ്ന്റെ എലീന സ്വിറ്റോലിന എന്നിവരും മൂന്നാം റൗണ്ടിലെത്തി.