ന്യൂഡൽഹി∙ ഇന്ത്യന്‍ ടെന്നീസ് ഇതിഹാസം ലിയാൻഡർ‌ പെയ്സ് വിരമിക്കുന്നു. അടുത്ത വർഷത്തോടെ കരിയർ‌ അവസാനിപ്പിക്കാനാണു താരത്തിന്റെ തീരുമാനം. 2020 ടെന്നീസിൽനിന്നു വിട പറയുന്ന വര്‍ഷമായിരിക്കുമെന്ന് ട്വിറ്ററിൽ പെയ്സ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ടെന്നിസിലെ ഇന്ത്യയുടെ നിത്യഹരിത നായകൻ ലിയാൻഡർ പെയ്സ് കളി നിർത്തുന്നു. 2020 പ്രഫഷനൽ സർക്യൂട്ടിൽ തന്റെ അവസാന വർഷമായിരിക്കുമെന്ന് ലിയാൻഡർ പറഞ്ഞു. ‘അടുത്ത വർഷം ഞാൻ പ്രധാനപ്പെട്ട ചില ടൂർണമെന്റുകളിൽ മത്സരിക്കും, എന്റെ ടീമിനൊപ്പം ലോകമെങ്ങും യാത്ര ചെയ്യും, എന്റെ സുഹൃത്തുക്കളോടും ആരാധകരോടുമൊപ്പം ആഘോഷിക്കും. നിങ്ങളെല്ലാവരുമാണ് എല്ലായ്പോഴും എന്നെ പ്രചോദിപ്പിച്ചത്. അതു കൊണ്ട് 2020 എല്ലാവരോടും നന്ദി പറയാനുള്ളതാണ്. ’– പെയ്സ് (46) ട്വിറ്ററിൽ കുറിച്ചു. തന്നെക്കുറിച്ചുള്ള മനോഹരമായ ഓർമകൾ പങ്കുവയ്ക്കാൻ ആരാധകരോട് ആവശ്യപ്പെടുകയും ചെയ്തു താരം.

ഒളിംപിക്സ് ടെന്നിസിൽ ഇന്ത്യയ്ക്കു വേണ്ടി വ്യക്തിഗത മെഡൽ നേടിയിട്ടുള്ള ഏകതാരമാണ് പെയ്സ്. 1996 അറ്റ്‌ലാന്റ് ഒളിംപിക്സിലായിരുന്നു പെയ്സിന്റെ വെങ്കലമെഡൽ നേട്ടം. ഇവ കൂടാതെ 18 തവണ ഗ്രാൻസ്‌ലാം ഡബിൾസ് നേട്ടങ്ങളിലും പങ്കാളിയായി. മഹേഷ് ഭൂപതിക്കൊപ്പം ലോക ഒന്നാം റാങ്കിലുമെത്തി. ഡേവിസ് കപ്പ് ചരിത്രത്തിലെ ഇതിഹാസ താരങ്ങളിലൊരാളായ പെയ്സിന്റെ പേരിലുള്ള 44 വിജയങ്ങൾ ലോക റെക്കോർഡാണ്. ഇടക്കാലത്ത് തലച്ചോറിനെ ബാധിച്ച അർബുദത്തെ അതിജീവിച്ച് കോർട്ടിലേക്കു തിരിച്ചെത്തുകയും ചെയ്തു പെയ്സ്.

ADVERTISEMENT

1973  ജൂൺ 17ന് ബംഗാളിലാണ് ലിയാൻഡർ പെയ്സ് ജനിച്ചത്. എട്ട് തവണ ഡബിള്‍സ് ഗ്രാന്‍ഡ്സ്‍ലാമും 10 തവണ മിക്‌സഡ് ഡബിള്‍സ് ഗ്രാന്‍ഡ്സ്‍ലാം കിരീടവും സ്വന്തമാക്കി. 43 വിജയങ്ങളുമായി ഏറ്റവും കൂടുതല്‍ ഡേവിസ് കപ്പ് വിജയങ്ങള്‍ സ്വന്തമാക്കിയ റെക്കോര്‍ഡും പെയ്സിനുണ്ട്. ഖേല്‍രത്‌ന, അര്‍ജുന, പത്മശ്രീ, പത്മഭൂഷന്‍ എന്നീ ബഹുമതികൾ നൽകി രാജ്യം പെയ്സിനെ ആദരിച്ചിട്ടുണ്ട്.

English Summary: Leander Paes to retire in 2020