ഹൊബാർട്ട്∙ അമ്മയായ ശേഷം രണ്ടു വർഷത്തോളം നീണ്ട ഇടവേള കഴിഞ്ഞ് കളത്തിലേക്കു തിരിച്ചെത്തിയ ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസ ആദ്യ ടൂർണമെന്റിൽത്തന്നെ സെമിഫൈനലിൽ. ഹൊബാർട് ഇന്റർനാഷനൽ ടൂർണമെന്റിൽ യുക്രെയ്നിന്റെ നാദിയ കിച്ചിനോക്കിനൊപ്പം വനിതാ ഡബിൾസിലാണ് സാനിയ സെമിയിലേക്കു മുന്നേറിയത്. ടൂ‍ർണമെന്റിലെ സീഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൊബാർട്ട്∙ അമ്മയായ ശേഷം രണ്ടു വർഷത്തോളം നീണ്ട ഇടവേള കഴിഞ്ഞ് കളത്തിലേക്കു തിരിച്ചെത്തിയ ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസ ആദ്യ ടൂർണമെന്റിൽത്തന്നെ സെമിഫൈനലിൽ. ഹൊബാർട് ഇന്റർനാഷനൽ ടൂർണമെന്റിൽ യുക്രെയ്നിന്റെ നാദിയ കിച്ചിനോക്കിനൊപ്പം വനിതാ ഡബിൾസിലാണ് സാനിയ സെമിയിലേക്കു മുന്നേറിയത്. ടൂ‍ർണമെന്റിലെ സീഡ് ചെയ്യപ്പെടാത്ത സാനിയ–നാദിയ ജോടികൾ ക്വാർട്ടറിൽ അമേരിക്കയുടെ വാനിയ കിങ് – ക്രിസ്റ്റീന മക്ഹെയ്ൽ സഖ്യത്തെയാണ് തകർത്തത്. സ്കോർ: 6-2, 4-6, 10-4.

ആദ്യമത്സരത്തിൽ ഒക്സാന കലാഷ്നിക്കോവ (ജോർജിയ)– മിയു കാറ്റോ (ജപ്പാൻ) സഖ്യത്തെ 2-6 7-6 (10-3) എന്ന സ്കോറിൽ വീഴ്ത്തിയാണ് സാനിയ സഖ്യം ക്വാർട്ടറിലെത്തിയത്. അതേസമയം, നാലാം സീഡായ സ്പെയിനിന്റെ ജോർജിന ഗാർഷ്യ പെരെസ് – സാറ സോറിബെസ് ടോർമോ സഖ്യത്തെ 6–2, 7–5 എന്ന സ്കോറിൽ തകർത്താണ് വാനിയ കിങ് – ക്രിസ്റ്റീന സഖ്യം ക്വാർട്ടറിൽ കടന്നത്.

ADVERTISEMENT

മുപ്പത്തിമൂന്നുകാരിയായ സാനിയ അവസാനമായി കളത്തിലിറങ്ങിയത് 2017 ഒക്ടോബറിൽ ചൈന ഓപ്പണിലാണ്. ഇതിനു പിന്നാലെ പരുക്കുകളുമായി കളം വിട്ട സാനിയ പിന്നീട് അമ്മയാകുന്നതിനായി നീണ്ട ഇടവേളയെടുത്തു. പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ശുഐബ് മാലിക്കിന്റെ ഭാര്യയായ സാനിയയ്ക്ക് 2018 ഏപ്രിലിലാണ് മകൻ ഇഷാൻ പിറന്നത്. ഒരുകാലത്ത് ഡബിൾസ് റാങ്കിങ്ങിൽ ലോക ഒന്നാം നമ്പർ താരമായിരുന്നു സാനിയ. സാനിയയുടെ പേരിൽ ആറ് ഗ്രാൻസ്‌ലാം കിരീടങ്ങളുമുണ്ട്. 2007ൽ സിംഗിൾസിൽ 27–ാം റാങ്കിലെത്തിയും സാനിയ ചരിത്രമെഴുതി.

English Summary:Sania Mirza partnering Nadia Kichenok, march into Semis of Hobart International, with 6-2, 4-6, 10-4 win over King/Mchale in 2nd round

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT