ഹോബാർട് (ഓസ്ട്രേലിയ) ∙ 33–ാം വയസ്സ്, രണ്ടു വർഷവും 3 മാസവും നീണ്ട ഇടവേള... അമ്മയായ ശേഷമുള്ള തിരിച്ചുവരവിലെ ആദ്യ ടൂർണമെന്റിൽ തന്നെ ടെന്നിസ് താരം സാനിയ മിർസ നേടിയത് മകനോടുള്ള വാൽസല്യത്തോളംതന്നെ നിറവുള്ള സ്വപ്നകിരീടം;

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹോബാർട് (ഓസ്ട്രേലിയ) ∙ 33–ാം വയസ്സ്, രണ്ടു വർഷവും 3 മാസവും നീണ്ട ഇടവേള... അമ്മയായ ശേഷമുള്ള തിരിച്ചുവരവിലെ ആദ്യ ടൂർണമെന്റിൽ തന്നെ ടെന്നിസ് താരം സാനിയ മിർസ നേടിയത് മകനോടുള്ള വാൽസല്യത്തോളംതന്നെ നിറവുള്ള സ്വപ്നകിരീടം; എല്ലാ അമ്മമാർക്കുമുള്ളൊരു സ്നേഹസമ്മാനം. 

ഹോബാർട് ഇന്റർനാഷനൽ കപ്പ് ഡബിൾസ് കിരീടമാണു യുക്രെയ്ൻ താരം നാദിയ കിഷ്നോക്കിനൊപ്പം സാനിയ നേടിയത്. സീഡിങ് ഇല്ലാതിരുന്ന ജോടിരണ്ടാം സീഡ് ചൈനയുടെ ഷ്വായ് ഴാങ്, ഷ്വായ് പെങ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്കു തോൽപിച്ചു. സ്കോർ: 6–4, 6–4. 

ADVERTISEMENT

‘‘പ്രസവശേഷം തിരിച്ചെത്തിയപ്പോൾ ഫിറ്റ്നസിന്റെ കാര്യത്തിൽ സംശയമുണ്ടായിരുന്നു.  ഇത്ര നന്നായി കളിക്കാനാകുമെന്നു കരുതിയില്ല. അമ്മയായതോടെ ശരീരത്തിൽ ഒട്ടേറെ മാറ്റങ്ങളുണ്ടായി. പരിശീലനകാലത്തു പോലും പരുക്കുകൾ പിടികൂടി.  കാൽവണ്ണയിലെ പരുക്ക് മത്സരശേഷം കൂടുതൽ വഷളായി’’–  സാനിയ പറഞ്ഞു. 

സാനിയയ്ക്കും പാക്ക് മുൻ ക്രിക്കറ്റ് താരം ശുഐബ് മാലിക്കിനും 2018 ഒക്ടോബർ 30നാണു മകൻ ജനിച്ചത്. ഇസ്ഹാൻ മിർസ മാലിക്കിന് ഇപ്പോൾ ഒന്നേകാൽ വയസ്സ്. ഇന്ത്യൻ കായികരംഗത്ത്, പ്രസവശേഷം വിജയം കൊയ്തവരിൽ ബോക്സിങ് താരം മേരികോമിന്റെ പിൻഗാമിയാണ് സാനിയ. മൂന്നുമക്കളുടെ അമ്മയായ മേരികോം(36) ലോകചാംപ്യൻഷിപ്പിലടക്കം സ്വർണം നേടിയിട്ടുണ്ട്.