മെൽബൺ ∙ ഇരുപതാം ഗ്രാൻസ്‌ലാം കിരീടമെന്ന സ്വപ്നനേട്ടത്തിലേക്കുള്ള റാഫേൽ നദാലിന്റെ കുതിപ്പിനു തടയിട്ട് ഓസ്ട്രിയൻ താരം ഡൊമിനിക് തീം. ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നിസ് ക്വാർട്ടർ ഫൈനലിലെ ത്രില്ലർ പോരാട്ടത്തിൽ ലോക ഒന്നാം നമ്പർ താരം... Rafael Nadal, Melbourne, Sports

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെൽബൺ ∙ ഇരുപതാം ഗ്രാൻസ്‌ലാം കിരീടമെന്ന സ്വപ്നനേട്ടത്തിലേക്കുള്ള റാഫേൽ നദാലിന്റെ കുതിപ്പിനു തടയിട്ട് ഓസ്ട്രിയൻ താരം ഡൊമിനിക് തീം. ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നിസ് ക്വാർട്ടർ ഫൈനലിലെ ത്രില്ലർ പോരാട്ടത്തിൽ ലോക ഒന്നാം നമ്പർ താരം റാഫേൽ നദാലിനെ ഒന്നിനെതിരെ മൂന്നു സെറ്റുകൾക്കു കീഴടക്കി ഡൊമിനിക് തീം സെമിഫൈനലിലെത്തി. സ്‌കോർ: 7-6 (7-3), 7-6 (7-4), 4-6, 7- 6 (8-6).

തോൽവിക്കു ശേഷം മടങ്ങുന്ന നദാൽ.

തുടർച്ചയായ രണ്ടു വർഷം ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ നദാലിൽ നിന്നേറ്റ തോൽവിക്ക് ഇതോടെ തീം പകരം വീട്ടി. ആദ്യമായാണ് തീം ഓസ്‌ട്രേലിയൻ ഓപ്പൺ സെമിയിലെത്തുന്നത്. നാളെ സെമിയിൽ ജർമൻ താരം അലക്‌സാണ്ടർ സ്വെരേവ് ആണ് തീമിന്റെ എതിരാളി. ആദ്യ രണ്ടു സെറ്റുകൾ ടൈബ്രേക്കറിൽ തീം വിജയിച്ചതോടെ നദാലിന്റെ താളം തെറ്റി.

ADVERTISEMENT

പൊതുവേ കളിയിൽ മാത്രം ശ്രദ്ധിക്കുന്ന നദാൽ ഇന്നലെ മിക്കപ്പോഴും അസ്വസ്ഥനായി കാണപ്പെട്ടു. ഇടയ്ക്ക് അംപയറുമായും കയർത്തു. എങ്കിലും, മൂന്നാം സെറ്റിൽ തിരികെയെത്തിയ നദാൽ ഒരു ഗെയിം ബ്രേക്ക് ചെയ്തു. പിന്നാലെ സെറ്റും സ്വന്തമാക്കി. കരുതലോടെ കളിച്ച തീം നാലാം സെറ്റ് ടൈബ്രേക്കറിലെത്തിച്ചു. അവിടെ നദാൽ രണ്ടു മാച്ച് പോയിന്റ് അതിജീവിച്ചെങ്കിലും കീഴടങ്ങി. 11 വർഷത്തിനു ശേഷം ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടമെന്ന നദാലിന്റെ സ്വപ്നത്തിനും താൽക്കാലിക വിരാമമായി.

വനിതാ സെമി ഇന്ന്

ADVERTISEMENT

ഓസ്‌ട്രേലിയൻ ഓപ്പണിൽ വനിതകളുടെ രണ്ടു സെമിഫൈനലുകളും ഇന്ന്. ഓസ്‌ട്രേലിയയുടെ ലോക ഒന്നാം നമ്പർ താരം ആഷ്‌ലി ബാർട്ടി അമേരിക്കൻ താരം സോഫിയ കെനിനെയും  റുമേനിയയുടെ നാലാം സീഡ് സിമോണ ഹാലെപ്‌ സ്പാനിഷ് താരം ഗാർബൈൻ മുഗുരുസയെയും നേരിടും.

English Summary: Rafael Nadal crashes out of Australian Open after thriller with Dominic Thiem