കടുക്കനണിഞ്ഞ്, വെട്ടിയൊതുക്കാത്ത നീളൻതലമുടി ഇളക്കി കോർട്ടിലിറങ്ങിയ യുഎസ് താരം ആന്ദ്രെ ആഗസിയെ ടെന്നിസ് പ്രേമികൾ എങ്ങനെ മറക്കാൻ? മാർട്ടിന നവരത്തിലോവയുടെ കുതിപ്പ് അവസാനിപ്പിച്ച് സ്വർണമുടിയിൽ ഹെയർബാൻഡ് കെട്ടിയിറങ്ങി | Steffi Graf | Andre Agassi | Malayalam News | Manorama Online

കടുക്കനണിഞ്ഞ്, വെട്ടിയൊതുക്കാത്ത നീളൻതലമുടി ഇളക്കി കോർട്ടിലിറങ്ങിയ യുഎസ് താരം ആന്ദ്രെ ആഗസിയെ ടെന്നിസ് പ്രേമികൾ എങ്ങനെ മറക്കാൻ? മാർട്ടിന നവരത്തിലോവയുടെ കുതിപ്പ് അവസാനിപ്പിച്ച് സ്വർണമുടിയിൽ ഹെയർബാൻഡ് കെട്ടിയിറങ്ങി | Steffi Graf | Andre Agassi | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കടുക്കനണിഞ്ഞ്, വെട്ടിയൊതുക്കാത്ത നീളൻതലമുടി ഇളക്കി കോർട്ടിലിറങ്ങിയ യുഎസ് താരം ആന്ദ്രെ ആഗസിയെ ടെന്നിസ് പ്രേമികൾ എങ്ങനെ മറക്കാൻ? മാർട്ടിന നവരത്തിലോവയുടെ കുതിപ്പ് അവസാനിപ്പിച്ച് സ്വർണമുടിയിൽ ഹെയർബാൻഡ് കെട്ടിയിറങ്ങി | Steffi Graf | Andre Agassi | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കടുക്കനണിഞ്ഞ്, വെട്ടിയൊതുക്കാത്ത നീളൻ തലമുടി ഇളക്കി കോർട്ടിലിറങ്ങിയ യുഎസ് താരം ആന്ദ്രെ ആഗസിയെ ടെന്നിസ് പ്രേമികൾ എങ്ങനെ മറക്കാൻ? മാർട്ടിന നവരത്തിലോവയുടെ കുതിപ്പ് അവസാനിപ്പിച്ച് സ്വർണമുടിയിൽ ഹെയർബാൻഡ് കെട്ടിയിറങ്ങിയ ജർമനിയുടെ സ്റ്റെഫി ഗ്രാഫ് എന്ന ടെന്നിസ് വിസ്മയം ഓർമയുടെ കോർട്ടിൽനിന്നു മാഞ്ഞുപോകുന്നതെങ്ങനെ? പ്രണയിച്ചു കൂട്ടുകൂടിയ ഇരുവരും വിവാഹജീവിതത്തിൽ 19 വർഷം പിന്നിടുന്നു.

∙ ലവ് ഡാൻസ്

ADVERTISEMENT

1992ലെ വിമ്പിൾഡൻ ടെന്നിസ് പുരുഷ ഫൈനലിന്റെ തലേന്ന് ആഗസി തന്റെ സുഹൃത്തിനൊപ്പം ലണ്ടനിലെ ഒരു കടയിൽ പോയി. ഫൈനലിനുശേഷം നടക്കുന്ന ഡാൻസ് പാർട്ടിയിൽ ധരിക്കാൻ വിലകൂടിയ കറുത്ത കോട്ട് വാങ്ങുകയായിരുന്നു ലക്ഷ്യം. ഫൈനലിലെ എതിരാളി ക്രൊയേഷ്യയുടെ ഗൊരാൻ ഇവാനിസേവിച്ചിന്റെ മുഖമായിരുന്നില്ല ആഗസിയുടെ മനസ്സിൽ.

വനിതാ ഫൈനലിൽ മോണിക്ക സെലസിനോടു മത്സരിക്കുന്ന ജർമനിയുടെ സ്‌റ്റെഫി ഗ്രാഫായിരുന്നു ആ മനസ്സ് നിറയെ. വിമ്പിൾഡൻ ജേതാക്കൾക്കായി ടൂർണമെന്റിനുശേഷം സംഘാടകർ ഒരുക്കുന്ന പാർട്ടിയിൽ പുരുഷ, വനിതാ സിംഗിൾസ് വിജയികൾക്ക് ഒന്നിച്ച് ഡാൻസ് ചെയ്യാൻ അവസരം കൊടുക്കുമായിരുന്നു.

സ്റ്റെഫിയെ മനസ്സിൽ കൊണ്ടുനടന്നിരുന്ന ആഗസി തന്റെ സ്വപ്നനായികയുടെ കൈപിടിച്ച് നൃത്തച്ചുവടുകൾ വയ്ക്കാനുള്ള അവസരത്തിനായിട്ടാണു വിമ്പിൾഡനിൽ വിയർപ്പൊഴുക്കി മത്സരിച്ചതുതന്നെ. ഇവാനിസേവിച്ചിനെ കീഴടക്കി ആഗസിയും സെലസിനെ കീഴടക്കി സ്റ്റെഫിയും ജേതാക്കളായി. പുതുപുത്തൻ കോട്ടുമിട്ട് ആഹ്ലാദത്തിൽ രാത്രിവിരുന്നിനായി ഒരുങ്ങുന്നതിനിടെ ആഗസിക്ക് ഒരു അറിയിപ്പു കിട്ടി - ഡാൻസ് പാർട്ടി റദ്ദാക്കി. താരങ്ങളിൽ ചിലർ എതിർപ്പറിയിച്ചതിനാലായിരുന്നു സംഘാടകരുടെ തീരുമാനം. സ്റ്റെഫിയുടെ വിരലുകളും ഒപ്പം ഹൃദയവും കവരാൻ അണിഞ്ഞൊരുങ്ങിനിന്ന ആഗസി തകർന്നുപോയെങ്കിലും പ്രണയം ലോങ്‌റാലിപോലെ നീണ്ടു.

∙ ലവ് ലെറ്റർ

ADVERTISEMENT

സ്റ്റെഫിയോടുള്ള ഇഷ്ടം പുറത്തുപറയാതെ ആഗസി നടക്കുന്ന കാലം. 1999ലെ ഫ്രഞ്ച് ഓപ്പണിൽ ഇരുവരും മത്സരിക്കുന്നുണ്ട്. ആഗസിക്കു കാര്യങ്ങൾ തുറന്നുപറയാൻ പ്രയാസം. പരിശീലകൻ ബ്രാഡ് ഗിൽബർട്ടിന്റെ നിർദേശപ്രകാരം ആഗസി ഒരു കത്തെഴുതാൻ തയാറായി. ‘പ്രിയ സ്റ്റെഫി, എന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. നിങ്ങൾ കാണാൻ വളരെ സുന്ദരിയാണ്. ആരും ആകർഷിക്കപ്പെട്ടു പോകും. ജീവിതത്തിൽ നിങ്ങൾ പുലർത്തുന്ന ചിട്ടകളോട് എനിക്കു ബഹുമാനമാണ്.

ഈ ടൂർണമെന്റിനിടയിൽ സമയം കിട്ടുമ്പോൾ നമുക്ക് ഒരു ദിവസം ലഞ്ചിനായി പുറത്തുപോയാലോ? ഒരു ദിവസം ഡിന്നർ പുറത്തുനിന്നായാലോ? ഒന്നിച്ചൊരു കാപ്പി കുടിക്കാനെങ്കിലും പുറത്തേക്കിറങ്ങിയാലോ? ഇനി, അതൊന്നും പറ്റിയില്ലെങ്കിൽ, തിരക്കിൽനിന്നെല്ലാം മാറി ഒരു ചെറിയ നടത്തത്തിനു തയാറാവുമോ? ഞാൻ നിങ്ങളെപ്പറ്റി അറിയാൻ ആഗ്രഹിക്കുന്നു. അനുകൂല മറുപടി പ്രതീക്ഷിച്ചുകൊണ്ട്, സ്വന്തം ആന്ദ്രെ.’ കളിയിൽ മാത്രം ശ്രദ്ധിച്ച സ്റ്റെഫി പാരിസിൽ ഒന്നിനും സമ്മതംമൂളിയില്ല.

∙ ലവ് ഓപ്പൺ

പ്രണയക്കത്ത് പാളിപ്പോയെങ്കിലും 99ലെ ഫ്രഞ്ച് ഓപ്പൺ ആഗസിയുടെയും സ്റ്റെഫിയുടെയും കരിയറിൽ വലിയ സംഭവമായി. ഇരുപത്തൊമ്പതുകാരിയായ സ്റ്റെഫിയുടെ അവസാന ഫ്രഞ്ച് ഓപ്പണായിരുന്നു അത്. ഫൈനലിൽ എതിരാളി 18 വയസ്സുകാരി മാർട്ടിന ഹിംഗിസ്. 6–4, 2–0നു കിരീടത്തിലേക്കു നീങ്ങിയ ഹിംഗിസിനെ സ്റ്റെഫി പൊരുതിത്തോൽപിച്ചു; 4–6, 7–5, 6–2നു സ്റ്റെഫി ജേതാവായി. 22–ാം ഗ്രാൻ‌സ്‌‌ലാം.

ADVERTISEMENT

പുരുഷവിഭാഗത്തിൽ ആന്ദ്രെ മെദ്‌വദേവുമായിട്ടായിരുന്നു ആഗസിയുടെ കലാശപ്പോര്. കടുത്ത പോരാട്ടത്തിൽ 1–6, 2–6, 6–4, 6–3, 6–4ന് ആഗസി കരിയറിലെ ആദ്യ ഫ്രഞ്ച് ഓപ്പൺ സ്വന്തമാക്കി. തോൽവിയുടെ വക്കിൽനിന്ന് പിടിച്ചുകയറി നേടിയ വിജയം ഇരുവരുടെയും ജീവിതത്തിൽ നിർണായകമായി.

∙ വിവാഹം, കുടുംബം, കുട്ടികൾ

ഹോളിവുഡ് നടി ബ്രൂക്ക് ഷീൽഡ്സുമായിട്ടുൾപ്പെടെ ബന്ധങ്ങളിൽ കുടുങ്ങിയെങ്കിലും ആഗസി നിർമിച്ച പ്രണയക്കോർട്ടിലേക്ക് ഒടുവിൽ സ്റ്റെഫി സമ്മതത്തിന്റെ എയ്സ് പായിച്ചു. ആ ‘ചരിത്ര ഫ്രഞ്ച് ഓപ്പൺ’ കഴിഞ്ഞു 2 വർഷത്തിനുശേഷം 2001ൽ ഇരുവരും വിവാഹിതരായി. ആഗസി – സ്റ്റെഫി ദമ്പതികളുടെ ഉടവുതട്ടാത്ത വിവാഹജീവിതം 19 വർഷം പിന്നിട്ടു.

1999ൽ സ്റ്റെഫിയും 2006ൽ ആഗസിയും പ്രഫഷനൽ ടെന്നിസിനോടു വിടപറഞ്ഞെങ്കിലും സാമൂഹിക പ്രവർത്തനങ്ങളുമായി ഇരുവരും സജീവമാണ്. 2009ൽ വിമ്പിൾഡനിൽ ഇരുവരും ഒന്നിച്ച് ഒരു പ്രദർശന മിക്സ്ഡ് ഡബിൾസ് മത്സരം കളിച്ചിരുന്നു. ഇക്കഴിഞ്ഞ ഏപ്രിൽ 29ന് ആഗസിക്ക് 50 വയസ്സായി. ഈ ജൂണിൽ സ്റ്റെഫിക്കും 50 വയസ്സാകും. മക്കൾ 2 പേർ: മകൻ ജേഡനും (19) മകൾ ജാസും (17).

English Summary: Andre Agassi and Steffi Graf Love Story