സിഡ്നി ∙ ഇന്ത്യ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ടെന്നിസ് വാതുവയ്പ് സംഘത്തിലെ 2 പേരെ ഓസ്ട്രേലിയൻ പൊലീസ് പിടികൂടി. ബ്രസീലിലും ഈജിപ്തിലും 2018ൽ നടന്ന രാജ്യാന്തര ടൂർണമെന്റുകളുടെ ഫലം അട്ടിമറിക്കാൻ ഇവർ ഇടപെട്ടതായും ഓസ്ട്രേലിയൻ ദിനപത്രത്തിലെ വാർത്തയിൽ പറയുന്നു. യൂറോപ്പിലെയും ദക്ഷിണ അമേരിക്കയിലെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിഡ്നി ∙ ഇന്ത്യ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ടെന്നിസ് വാതുവയ്പ് സംഘത്തിലെ 2 പേരെ ഓസ്ട്രേലിയൻ പൊലീസ് പിടികൂടി. ബ്രസീലിലും ഈജിപ്തിലും 2018ൽ നടന്ന രാജ്യാന്തര ടൂർണമെന്റുകളുടെ ഫലം അട്ടിമറിക്കാൻ ഇവർ ഇടപെട്ടതായും ഓസ്ട്രേലിയൻ ദിനപത്രത്തിലെ വാർത്തയിൽ പറയുന്നു.

യൂറോപ്പിലെയും ദക്ഷിണ അമേരിക്കയിലെയും താഴ്ന്ന റാങ്കിലുള്ള കളിക്കാർക്കു പണം നൽകി മത്സരഫലം അട്ടിമറിക്കുകയാണ് ഇവരുടെ രീതി. 2018ൽ അറസ്റ്റിലായ രാജേഷ് കുമാർ, ഹർസിമ്രാത് സിങ് എന്നിവരിലൂടെയാണു വാതുവയ്പു സംഘത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭിച്ചത്.

ADVERTISEMENT

രവീന്ദർ ദണ്ഡിവാ‍ൽ എന്നൊരാളാണു മുഖ്യ ആസൂത്രകനെന്നും റിപ്പോർട്ടിൽ പറയുന്നു. തങ്ങളുടെ നിരീക്ഷണത്തിലുള്ള വ്യക്തിയാണു ദണ്ഡിവാലെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) അഴിമതിവിരുദ്ധ വിഭാഗം വെളിപ്പെടുത്തി. ചണ്ഡിഗഡുകാരനായ ദണ്ഡിവാൽ ബിസിസിഐയുടെ അംഗീകാരമില്ലാത്ത ക്രിക്കറ്റ് ടൂർണമെന്റുകൾ സംഘടിപ്പിക്കുന്നയാളാണ്.

English Summary: Indian tennis fixing syndicate busted in Australia