മെൽബൺ∙ അങ്കിത റെയ്ന ഇത്തവണ സാനിയ മിർസയുടെ പിൻഗാമിയാകുമോ? ഗ്രാൻസ്‌ലാം സിംഗിൾസ് കളിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ വനിത എന്ന ചരിത്രം സൃഷ്ടിക്കാനാകുമോ ഈ 28കാരിക്ക്? ഇന്ത്യൻ ടെന്നിസ് ആരാധകർ....Australian Open, Tennis, Ankita Raina

മെൽബൺ∙ അങ്കിത റെയ്ന ഇത്തവണ സാനിയ മിർസയുടെ പിൻഗാമിയാകുമോ? ഗ്രാൻസ്‌ലാം സിംഗിൾസ് കളിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ വനിത എന്ന ചരിത്രം സൃഷ്ടിക്കാനാകുമോ ഈ 28കാരിക്ക്? ഇന്ത്യൻ ടെന്നിസ് ആരാധകർ....Australian Open, Tennis, Ankita Raina

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെൽബൺ∙ അങ്കിത റെയ്ന ഇത്തവണ സാനിയ മിർസയുടെ പിൻഗാമിയാകുമോ? ഗ്രാൻസ്‌ലാം സിംഗിൾസ് കളിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ വനിത എന്ന ചരിത്രം സൃഷ്ടിക്കാനാകുമോ ഈ 28കാരിക്ക്? ഇന്ത്യൻ ടെന്നിസ് ആരാധകർ....Australian Open, Tennis, Ankita Raina

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെൽബൺ∙ അങ്കിത റെയ്ന ഇത്തവണ സാനിയ മിർസയുടെ പിൻഗാമിയാകുമോ? ഗ്രാൻസ്‌ലാം സിംഗിൾസ് കളിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ വനിത എന്ന ചരിത്രം സൃഷ്ടിക്കാനാകുമോ ഈ 28കാരിക്ക്? ഇന്ത്യൻ ടെന്നിസ് ആരാധകർ കാത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമറിയാൻ ഫെബ്രുവരി 8ന് ആരംഭിക്കുന്ന ഓസ്ട്രേലിയൻ ഓപ്പണിലെ ആദ്യ മത്സരം വരെ കാത്തിരിക്കണം.

‘ലക്കി ലൂസർ’മാരായി ഓസ്ട്രേലിയൻ ഓപ്പണിനു യോഗ്യത നേടാൻ സാധ്യതയുള്ള 6 താരങ്ങളുടെ കൂട്ടത്തിലാണ് അഹമ്മദാബാദ് സ്വദേശിയായ അങ്കിത റെയ്ന. ടൂർണമെന്റിൽ കളിക്കാനായാൽ 9 വർഷത്തിനു ശേഷമാകും ഒരു ഇന്ത്യൻ വനിതാ താരം ഗ്രാൻസ്‌ലാം സിംഗിൾസിൽ റാക്കറ്റേന്തുന്നത്. 2012 ഓസ്ട്രേലിയൻ ഓപ്പണിൽ സാനിയ മിർസയാണ് ഏറ്റവുമൊടുവിൽ ഗ്രാൻസ്‌ലാം സിംഗിൾസ് കളിച്ച ഇന്ത്യൻ വനിത. 1998ലെ ഓസ്ട്രേലിയൻ ഓപ്പണിൽ മത്സരിച്ച നിരുപമ വൈദ്യനാഥൻ മാത്രമാണ് സാനിയയ്ക്കു മുൻപ് ഗ്രാൻസ്‌ലാം കളിച്ച ഇന്ത്യൻ വനിത.

ADVERTISEMENT

തുണയ്ക്കണം ഭാഗ്യം

ലോകറാങ്കിങ്ങിൽ 180ാം സ്ഥാനത്തുള്ള അങ്കിതയ്ക്ക് ഓസ്ട്രേലിയൻ ഓപ്പണിൽ മത്സരിക്കണമെങ്കിൽ യോഗ്യതാ മത്സരങ്ങൾ വിജയിക്കണമായിരുന്നു. ആദ്യ 2 മത്സരങ്ങൾ വിജയിച്ചെങ്കിലും അവസാന യോഗ്യതാ മത്സരത്തിൽ സെർബിയയുടെ ഓൾഗാ ഡാനിലോവിച്ചിനോടു പരാജയപ്പെട്ടു. എന്നാൽ, ആദ്യ മത്സരങ്ങൾ വിജയിച്ചതിന്റെ പശ്ചാത്തലത്തിൽ അങ്കിതയുടെ സാധ്യത പൂർണമായി അവസാനിച്ചില്ല.

ADVERTISEMENT

ടൂർണമെന്റിനു യോഗ്യത നേടിയ താരങ്ങളിൽ പരുക്കോ മറ്റെന്തെങ്കിലും കാരണത്താലോ ആരെങ്കിലും പിൻമാറിയാൽ അങ്കിത ഉൾപ്പെടെയുള്ളവർക്ക് ‘ലക്കി ലൂസർ’ എന്ന നിലയിൽ മത്സരങ്ങളിൽ പങ്കെടുക്കാം. 6 താരങ്ങളാണ് ഇത്തരത്തിൽ കാത്തിരിക്കുന്നത്. എന്നാൽ, മിക്കപ്പോഴും ഷെഡ്യൂൾ ചെയ്ത മത്സരത്തിന്റെ തൊട്ടുമുൻപ് മാത്രമേ ലക്കി ലൂസർ ഉണ്ടാകുമോ എന്നറിയാൻ സാധിക്കൂ.

അങ്കിത റെയ്ന

കാരണം താരങ്ങൾ പിന്മാറുന്നു എന്നറിയിക്കുന്നത് മിക്കപ്പോഴും മത്സരത്തിനു തൊട്ടുമുൻപാകും. നിലവിൽ ഓസ്ട്രേലിയയിൽ ബയോ ബബിളിലാണ് അങ്കിത. ഇന്ത്യൻ പുരുഷ താരങ്ങളിൽ സുമിത് നാഗൽ മാത്രമാണ് ടൂർണമെന്റിൽ മത്സരിക്കുന്നത്. നേരിട്ടുള്ള വൈൽഡ് കാർഡ് എൻട്രിയാണ് സുമിത്തിനു ലഭിച്ചത്.

ADVERTISEMENT

കോവിഡ് കാലത്തെ ഗ്രാൻ‌സ്‌ലാം

2021ലെ ആദ്യ ഗ്രാൻസ്‌ലാം ടൂർണമെന്റായ ഓസ്ട്രേലിയൻ ഓപ്പൺ കോവിഡ് ഭീഷണിയുടെ നിഴലിലാണ്. ജനുവരി 18ന് ആരംഭിക്കേണ്ടിരുന്ന ടൂർണമെന്റ് ക്വാറന്റീൻ ചട്ടങ്ങൾ പ്രകാരം ഫെബ്രുവരി 8ലേക്ക് നീട്ടുകയായിരുന്നു. ടൂർണമെന്റ് നടക്കുന്ന മെൽബൺ മാസങ്ങളായി ലോക്ഡൗണിലായിരുന്നു. ക്വാറന്റീൻ സൗകര്യങ്ങൾ കുറഞ്ഞെന്നും പരിശീലനത്തിനു സൗകര്യമില്ലെന്നുമൊക്കെയുള്ള പരാതികളുമായി നൊവാക് ജോക്കോവിച്ച് ഉൾപ്പെടെയുള്ള താരങ്ങൾ രംഗത്തെത്തിയത് വിവാദങ്ങൾക്കിടയാക്കി.

സൂപ്പർ താരം റോജർ ഫെഡറർ ടൂർണമെന്റിൽ പങ്കെടുക്കുന്നില്ല. ടൂർണമെന്റ് വിജയിക്കാനായാൽ 21 ഗ്രാൻസ്‌ലാം കിരീടമെന്ന സ്വപ്നനേട്ടത്തിലേക്ക് സ്പെയിനിന്റെ റഫാൽ നദാൽ പറന്നെത്തും. എന്നാൽ, നദാലിനെ പരുക്ക് അലട്ടുന്നുണ്ട്. ഇപ്പോൾ മെൽബണിൽ നടക്കുന്ന എടിപി ടൂർണമെന്റിൽ നദാൽ പരുക്ക് കാരണം കളിക്കുന്നില്ല. ഇതോടെ 18ാം ഗ്രാൻസ്‌ലാം കിരീടം തേടിയിറങ്ങുന്ന സെർബിയയുടെ നൊവാക് ജോക്കോവിച്ചിന് സാധ്യതയേറി.

എന്നാൽ, ഡൊമിനിക് തീം ഉൾപ്പെടെയുള്ള യുവതാരങ്ങളുടെ വെല്ലുവിളി അതിജീവിക്കേണ്ടതുണ്ട്. വനിതാ വിഭാഗത്തിൽ 39കാരിയായ സെറീന വില്യംസ് 24 ഗ്രാൻസ്‌ലാം കിരീടങ്ങളന്ന മാർഗരറ്റ് കോർട്ടിന്റെ ലോകറെക്കോർഡിന് അരികിലാണ്. എന്നാൽ, 2017 ഓസ്ട്രേലിയൻ ഓപ്പൺ വിജയിച്ച ശേഷം സെറീനയ്ക്കു ഗ്രാൻസ്‌ലാമുകളൊന്നും നേടാനായിട്ടില്ല. സെറിനയ്ക്ക് മറ്റൊരു ഗ്രാൻ‌സ്‌ലാം കിരീടം നേടാനുള്ള അവസാന അവസരമായാണ് ആരാധകർ ഇത്തവണത്തെ ടൂർണമെന്റിനെ കാണുന്നത്.

Content Highlights: Australian Open, Tennis, Ankita Raina, Sania Mirza