അർജന്റീനയും ബ്രസീലും പോലെ, പി.വി. സിന്ധുവും കരോലിന മരിനും പോലെ, റോജർ ഫെഡററും റാഫേൽ നദാലും പോലെ ടെന്നിസ് പ്രേമികൾ ആഘോഷിച്ച ചില വനിതാ പോരാട്ടങ്ങളുണ്ട്. മാർട്ടിന നവരത്‌ലോവയും ക്രിസ് എവർട്ടും, സ്റ്റെഫി ഗ്രാഫും ഗബ്രിയേല സബാറ്റിനിയും ഒരിഞ്ചു വിട്ടുകൊടുക്കാതെ കോർട്ടിൽ നിറഞ്ഞാടിയ ചില ചരിത്ര മത്സരങ്ങളാണ്

അർജന്റീനയും ബ്രസീലും പോലെ, പി.വി. സിന്ധുവും കരോലിന മരിനും പോലെ, റോജർ ഫെഡററും റാഫേൽ നദാലും പോലെ ടെന്നിസ് പ്രേമികൾ ആഘോഷിച്ച ചില വനിതാ പോരാട്ടങ്ങളുണ്ട്. മാർട്ടിന നവരത്‌ലോവയും ക്രിസ് എവർട്ടും, സ്റ്റെഫി ഗ്രാഫും ഗബ്രിയേല സബാറ്റിനിയും ഒരിഞ്ചു വിട്ടുകൊടുക്കാതെ കോർട്ടിൽ നിറഞ്ഞാടിയ ചില ചരിത്ര മത്സരങ്ങളാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അർജന്റീനയും ബ്രസീലും പോലെ, പി.വി. സിന്ധുവും കരോലിന മരിനും പോലെ, റോജർ ഫെഡററും റാഫേൽ നദാലും പോലെ ടെന്നിസ് പ്രേമികൾ ആഘോഷിച്ച ചില വനിതാ പോരാട്ടങ്ങളുണ്ട്. മാർട്ടിന നവരത്‌ലോവയും ക്രിസ് എവർട്ടും, സ്റ്റെഫി ഗ്രാഫും ഗബ്രിയേല സബാറ്റിനിയും ഒരിഞ്ചു വിട്ടുകൊടുക്കാതെ കോർട്ടിൽ നിറഞ്ഞാടിയ ചില ചരിത്ര മത്സരങ്ങളാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അർജന്റീനയും ബ്രസീലും പോലെ, പി.വി. സിന്ധുവും കരോലിന മരിനും പോലെ, റോജർ ഫെഡററും റാഫേൽ നദാലും പോലെ ടെന്നിസ് പ്രേമികൾ ആഘോഷിച്ച ചില വനിതാ പോരാട്ടങ്ങളുണ്ട്. മാർട്ടിന നവരത്‌ലോവയും ക്രിസ് എവർട്ടും, സ്റ്റെഫി ഗ്രാഫും ഗബ്രിയേല സബാറ്റിനിയും ഒരിഞ്ചു വിട്ടുകൊടുക്കാതെ കോർട്ടിൽ നിറഞ്ഞാടിയ ചില ചരിത്ര മത്സരങ്ങളാണ് ഓർമ്മയിൽ തെളിയുന്നത്. അവയെ റൈവൽറി (rivalry) പോരാട്ടങ്ങൾ എന്ന് വിശേഷിപ്പിക്കാം. പച്ച മലയാളത്തിൽ ചിരവൈരിയുദ്ധങ്ങളെന്നും.  

എന്താണ് റൈവൽറി പോരാട്ടങ്ങളുടെ പ്രത്യേകത എന്ന് ചോദിച്ചാൽ, കായികപോരാട്ടങ്ങളുടെ വീറും വാശിയുമാണ് ഉത്തരം. ഗ്രാൻസ്‌ലാം ടൂർണമെന്റ് എന്നത് രണ്ടു വ്യക്തികളുടെ മാത്രം കിരീടപ്പോരാട്ടമാവുന്നു എന്ന വിമർശനം ഉണ്ടായെങ്കിലും ആ മത്സരങ്ങൾ സമ്മാനിച്ച ആവേശനിമിഷങ്ങൾ ഇന്നും കായികചരിത്രത്തിലെ സുവർണ മുഹൂർത്തങ്ങളാണ്. എന്നാൽ ആര് ജയിക്കുമെന്നത് ഓരോ സെർവിലും മാറിമറിഞ്ഞ പോരാട്ടങ്ങൾ ഇന്ന് വനിതാ ടെന്നീസിൽ അപൂർവമായ കാഴ്‌ചയാണ്‌.

ADVERTISEMENT

കഴിഞ്ഞയാഴ്‌ച കളിമൺ കോർട്ടിൽ കണ്ടത് തലമുറമാറ്റത്തിന്റെ ശക്തമായ സൂചനകൾ ആണെന്ന് ടെന്നിസ് നിരീക്ഷകർ കരുതുന്നു. ഫ്രഞ്ച് ഓപ്പൺ വനിതാ വിഭാഗം സിംഗിൾസ്, ഡബിൾസ് കിരീടങ്ങൾ സ്വന്തമാക്കിയ  ബാർബോറ ക്രെജിക്കോവയുടെ കിരീടനേട്ടത്തിന് അട്ടിമറിവിജയത്തിന്റെ അഴകുണ്ട്. കാര്യമായ പ്രതീക്ഷകളൊന്നുമില്ലാതെ ടൂർണമെന്റിനായി വന്ന്, ഒടുവിൽ കപ്പും കൊണ്ട് മടങ്ങുന്നതിലെ അതിശയം അവർ പങ്കുവയ്ക്കാതിരുന്നില്ല.

ബാർബോറ ക്രെജിക്കോവ

ക്രെജിക്കോവയുടെ വിജയം പുതിയൊരു യുഗപ്പിറവിയുടെ സൂചനകളാണ് വനിതാ ടെന്നിസിന് നൽകുന്നത്. ലോകം വിസ്‌മയത്തോടെ നോക്കിനിന്ന റൈവൽറി പോരാട്ടങ്ങൾ അസ്തമിക്കുകയും പല താരങ്ങൾ താൽക്കാലിക ആധിപത്യം സ്ഥാപിക്കുന്ന പുതിയ കാലത്തിന്റെ നേർചിത്രമാണ് കണ്ടതെന്നും വിദഗ്ധർ വിലയിരുത്തുന്നു.  

∙ കോർട്ടിലെ കൊമ്പുകോർക്കൽ

റോളാങ് ഗാരോസിൽ  കിരീടപ്രതീക്ഷയുമായി എത്തിയ സെറീന വില്യംസും ടൂർണമെന്റിൽനിന്ന് പിന്മാറി നവോമി ഒസാക്കയും പോയതോടെ വനിതാ ടെന്നിസിനെ  ചൂടുപിടിപ്പിടിച്ച റൈവൽറി പോരാട്ടങ്ങൾക്ക് അന്ത്യമായെന്ന് കളിയെഴുത്തുകാർ കരുതുന്നു. ഫ്രഞ്ച് ഓപ്പണിൽ  ആരാവും പുതിയ വനിതാ ചാംപ്യൻ എന്ന ആകാംക്ഷ അവസാന നിമിഷം വരെ നീണ്ടുനിന്നു. 

ADVERTISEMENT

‘ഈ നേട്ടത്തിൽ വളരെ ആശ്വാസവും സന്തോഷവും  തോന്നുന്നു. ഇനി എനിക്ക് കൂടുതൽ ആസ്വദിച്ചു ടെന്നിസ് കളിക്കാൻ കഴിയും. ഞാൻ നേടണം എന്നാഗ്രഹിച്ചയെല്ലാം ഞാൻ നേടിയിരിക്കുന്നു. എനിക്ക് ഇനിയും മെച്ചപ്പെടണം’ – പുരസ്‌കാര സമർപ്പണച്ചടങ്ങിൽ ക്രെജിക്കോവ പറഞ്ഞു. 

പുതിയ ചാംപ്യന്മാരുടെ പിറവി ടെന്നിസിന് ഗുണകരമാണ്. മത്സരങ്ങളുടെ നിലവാരം ഉയർത്തുന്നതിന് അത് സഹായിക്കുന്നുണ്ട്. എങ്കിലും താരപ്പകിട്ടുള്ള രണ്ട് എതിരാളികൾ കോർട്ടിൽ കൊമ്പുകോർക്കുന്നത് കാണുമ്പോഴുള്ള സുഖം ഒന്നു വേറെയാണ്.  2018 യുഎസ് ഓപ്പൺ ഫൈനലിൽ ഏറ്റവും കൂടുതൽ  ഗ്രാൻസ്‍ലാം വനിതാ സിംഗിൾസ് കിരീടം എന്ന മാർഗരറ്റ് കോർട്ടിന്റെ നേട്ടത്തിന് ഒപ്പമെത്താമെന്ന പ്രതീക്ഷയിൽ കളത്തിലിറങ്ങിയ സെറീനയെ താളം തെറ്റിച്ചത് ജപ്പാൻകാരി  നവോമി ഓസാക്കയാണ്. കേവലം രണ്ട് സെറ്റ് നീണ്ട പോരാട്ടം ജയിച്ചു കിരീടം ചൂടിയ ഒസാക അന്ന് രചിച്ചത് അത്തരമൊരു  ഉദാഹരണമാണ്.

അവർ പിന്നീട് പരസ്‌പരം ഏറ്റുമുട്ടിയ മൂന്ന് തവണയും ജയം ആർക്കൊപ്പമെന്ന് ചർച്ച ചെയ്യാൻ കായികലോകം മത്സരിച്ചു. ടെന്നിസിലെ ഐക്കണും യുവപോരാളിയുമായുള്ള പോരാട്ടത്തിന് ലഭിച്ച ലോകശ്രദ്ധ ചൂണ്ടിക്കാട്ടുന്നത് അത്തരം പോരാട്ടങ്ങൾ കളിയുടെ  ജനപ്രീതി ഉയർത്തുന്നുണ്ട് എന്ന വസ്തുത കൂടിയാണ്. ടെന്നിസ് കളിയെ ഗൗരവമായി എടുക്കാത്ത പല സുഹൃത്തുക്കളും സെറീന-ഒസാക പോരാട്ടം ത്രസിച്ചിരുന്ന് കാണുന്ന സംഭവത്തിന് ഈ ലേഖകൻ സാക്ഷിയാണ്.

സെറീന വില്യംസ് മത്സരത്തിനിടെ.

സെറീനയ്ക്ക് പ്രായം നാൽപതിനോട് അടുക്കുന്നു. കളിക്കളത്തിൽ കാട്ടുകുതിരയെപ്പോലെ പൊരുതിയ ആ ചാംപ്യൻ കളിക്കാരി ഇനി കളിയോട് വിടപറയാൻ അധിക നാളുകളില്ല. സെറീനയുടെ ടെന്നിസ് വിടവാങ്ങൽ ഒരു വലിയ താരത്തിന്റെ അസ്‌തമയം മാത്രമല്ലാതാകുന്നത് അവരുടെ മടക്കത്തോടെ റൈവൽറി ഗെയിമിന് സംഭവിക്കാൻ ഇടയുള്ള മാറ്റത്തെക്കുറിച്ച് ഓർക്കുമ്പോഴാണ്. സെറീന യുഗാന്ത്യവും പുതുതലമുറയുടെ പെരുമയുമാണ് ഫ്രഞ്ച് ഓപ്പണിൽ നമ്മൾ കണ്ടത്. വിപ്ലവകരമായ മാറ്റത്തിന് കളമൊരുങ്ങുന്ന വേളയിൽ കാലത്തെ തോൽപ്പിച്ച വനിതാ ടെന്നിസിലെ ഇതിഹാസപോരാട്ടങ്ങൾ നമുക്ക് പരിശോധിക്കാം.

ADVERTISEMENT

ക്രിസ് എവർട്ട് v/s മാർട്ടിന നവരത്‌ലോവ

വനിതാ ടെന്നിസിലെ ഏറ്റവും വാശി നിറഞ്ഞ വൈരാഗ്യപോരാട്ടമാണ് ഇവർ തമ്മിൽ 1970കളിൽ നടന്നത്. കായികചരിത്രത്തിൽ തന്നെ ഇത്രയും ആവേശോജ്വലമായ പോരാട്ടങ്ങൾ വേറെയുണ്ടോയെന്ന് സംശയമാണ്. ത്രില്ലർ സിനിമകളുടെ ആചാര്യൻ ആൽഫ്രെഡ് ഹിച്ച്കോക്ക് സിനിമകളെ വെല്ലുന്ന സസ്പെൻസാണ് ഇവർ ഓരോ തവണ ഏറ്റുമുട്ടിയപ്പോഴും കളിക്കളത്തിൽ സംഭവിച്ചത്.

മാർട്ടിന നവരത്‌ലോവ

1973 മുതൽ 1980 വരെ ആകെ ഏറ്റുമുട്ടിയത് 80 തവണ. ഇരു താരങ്ങളും അവരുടെ അഭിമാനപ്പോരാട്ടമായി കണ്ടിരുന്ന മത്സരങ്ങളിൽ വിജയപരാജയത്തിന്റെ കണക്കുകൾ ഏതാണ്ട് ഒപ്പത്തിനൊപ്പം വരും. 43 വിജയത്തോടെ മാർട്ടിനയാണ് മുന്നിലെങ്കിലും 37 വിജയത്തോടെ തൊട്ടുപിന്നിൽ എവർട്ട്  നിലയുറപ്പിക്കുന്നുണ്ട്. 1981 ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനൽ പോലെ ഒട്ടേറെ അവിസ്മരണീയമായ പോരാട്ടങ്ങൾ പിറന്ന വൈരത്തിന്റെ വലിപ്പം പക്ഷെ സ്കോർകാർഡ് നോക്കി കളി മനസ്സിലാക്കുന്നവർക്ക് വ്യക്തമായെന്ന് വരില്ല.

1978 മുതൽ 1985 വരെ ആരാണ് ഒന്നാം റാങ്ക് കസേരയിൽ ഇരിക്കുകയെന്ന് പ്രവചിക്കുക അസാധ്യമായിരുന്നു. മാർട്ടിനയും ക്രിസ് എവെർട്ടും 615 ആഴ്‌ചയാണ് ഒന്നാം റാങ്ക് നേട്ടം മാറിമാറി നിലനിർത്തിയത്. ആ കാലയളവിൽ മറ്റൊരു താരവും ഒന്നാം നമ്പർ പദവിക്ക് അടുത്തെത്തിയില്ല. 1982 മുതൽ 1987 വരെയുള്ള ആകെ ഗ്രാൻസ്‌ലാം കിരീടങ്ങൾ 24 ആയിരുന്നതിൽ 21 എണ്ണവും ഇവർ  സ്വന്തമാക്കി. ടൂർണ്ണമെന്റ് തുടങ്ങും മുൻപേ ഫൈനൽ ആരൊക്കെ എന്ന് പ്രവചിക്കാവുന്ന അവസ്‌ഥയായെന്ന് പറയാം.  

∙ മൂന്ന് സുവർണ നക്ഷത്രങ്ങൾ

മോനിക്ക സെലസ്, ഗബ്രിയേല സബാറ്റിനി, സ്റ്റെഫി ഗ്രാഫ്  - മൂന്ന് വ്യത്യസ്‌ത ശൈലിയുടെ വക്താക്കളായ വനിതാ താരങ്ങൾ. വനിതാ ടെന്നിസ് പോരാട്ടങ്ങൾ രണ്ടു വ്യക്തികളിലേക്ക് ചുരുങ്ങുന്നുവെന്ന പരാതിക്ക് അന്ത്യം കുറിച്ചുകൊണ്ടാണ് മൂവരും കളിക്കളം അടക്കിഭരിച്ചത്. വേണമെങ്കിൽ നൊവാക് ജോക്കോവിച്ചും റോജർ ഫെഡററും റാഫേൽ നദാലും നിറഞ്ഞുനിൽക്കുന്ന പുതിയ ടെന്നിസ് കാലത്തിന്റെ പഴയൊരു മാതൃകയെന്ന് അവരുടെ പോരാട്ടങ്ങളെ കായികപ്രേമികൾക്ക് നോക്കിക്കാണാം.      

സ്റ്റെഫി ഗ്രാഫ്

16 വയസ്സുള്ളപ്പോൾ ഫ്രഞ്ച് ഓപ്പൺ ടെന്നിസിൽ സ്റ്റെഫിയെ അട്ടിമറിച്ച് സെലെസ് രംഗപ്രവേശം ചെയ്‌ത നിമിഷമാണ് ലോക വനിതാ ടെന്നിസ് രണ്ടിൽ നിന്ന് മൂന്ന് പേർക്കിടയിലെ അഭിമാനപ്പോരാട്ടമായി വളർന്നത്. 1990ൽ കായികലോകത്ത് നടന്ന ഏറ്റവും വലിയ അട്ടിമറിയായിരുന്നു ആ വിജയം. 1987 മുതൽ 90 വരെ ഒന്നാം സ്ഥാനം കയ്യിലൊതുക്കിയ സ്റ്റെഫി ഗ്രാഫിന് ലഭിച്ച ഷോക്ക് ട്രീറ്റ്മെന്റ് കുറിച്ചത് ഒരു താരത്തിന്റെ ഉദയവും മറ്റൊരു ദ്വിതീയ യുഗത്തിന്റെ അന്ത്യവുമാണ്. ഇവർക്കിടയിൽ തോൽക്കാൻ മനസ്സില്ലാതെ പോരാടിത്തെളിഞ്ഞ ചാംപ്യൻ താരമായിരുന്നു ടെന്നിസ് ലോകത്തിന് പ്രിയങ്കരിയായ ഗബ്രിയേല സബാറ്റിനി. 41 കിരീടങ്ങളുടെ വിജയത്തിളക്കം സ്വന്തമായ സബാറ്റിനി ചേർന്നതോടെ ലോക ടെന്നിസിലെ ആദ്യ മൂന്ന് സ്ഥാനങ്ങൾ മാറ്റമില്ലാതെ തുടർന്നുപോയി.

എന്നാൽ 1993 ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ സ്റ്റെഫിയെ തകർത്ത് മൂന്ന് മാസം കഴിഞ്ഞു സെലസിന്റെ ജീവിതത്തിലെ കറുത്ത അധ്യായം സംഭവിച്ചു. ഹാംബർഗിലെ ക്വാർട്ടർ ഫൈനൽ മത്സരം നടക്കുന്നതിനിടെ ആരാധകൻ എന്നവകാശപ്പെടുന്ന ഒരാളുടെ കുത്തേറ്റ് കളിജീവിതത്തോടെ അപ്രതീക്ഷിതമായി വിടപറഞ്ഞു. രണ്ട് കൊല്ലത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയെങ്കിലൂം പഴയ പ്രതാപത്തിലെത്തിയില്ല.

∙ വില്യംസ് സഹോദരിമാർ

21–ാം നൂറ്റാണ്ടിലെ ടെന്നിസ് പ്രേമികൾ ആഘോഷിച്ച രണ്ട് സുവർണ നക്ഷത്രങ്ങളാണ് സെറീന വില്യംസ്, വീനസ് വില്യംസ്. ആകെ ഒൻപത് ഗ്രാൻസ്‌ലാം ഫൈനൽ മത്സരങ്ങളിൽ ഏറ്റുമുട്ടിയപ്പോൾ ഏഴ് തവണയും വിജയം സെറീനയ്ക്ക് ഒപ്പമായിരുന്നു. ആകെ മത്സരിച്ച മുപ്പതിൽ 18 തവണയും സെറീന വിജയിച്ചു. എന്നാൽ ഡബിൾസ് ടെന്നിസിൽ മൂന്ന് ഒളിംപിക് സ്വർണം ഉൾപ്പടെ 23 കിരീടങ്ങൾ നേടിയാണ് അവർ ജൈത്രയാത്ര തുടർന്നത്. പുറത്തെ സ്നേഹബന്ധമൊന്നും പരസ്പരം പോരിടുമ്പോൾ ഇവർക്കിടയിൽ കാണാൻ കഴിയില്ല. ഗ്രാൻസ്‌ലാം തലത്തിൽ സെറീന ചേച്ചിയെ കടത്തിവെട്ടി മുന്നേറിയപ്പോൾ മറ്റ് മത്സരങ്ങളിൽ ഇരുവരും കടുത്ത പോരാട്ടം നടത്തി.

ഗബ്രിയേല സബാട്ടിനി

സെറീന-വീനസ് പോരാട്ടം മുറുകിയ കാലത്ത് ടെന്നിസിൽ ജ്വലിച്ചുനിന്ന താരങ്ങളാണ് ജസ്റ്റിൻ ഹെനിൻ, കിം ക്ലൈസ്റ്റേഴ്‌സ്, സ്വറ്റ്ലാന കുസ്നെറ്റ്സോവ, മരിയ ഷറപ്പോവ എന്നിവർ. രണ്ടോ മൂന്നോ താരങ്ങൾക്ക് ചുറ്റും കറങ്ങിനിൽക്കാതെ വനിതാ ടെന്നിസിൽ വൈവിധ്യമാർന്ന ചാംപ്യന്മാർ പിറന്ന കാലമെന്ന് ഒരുപക്ഷേ ടെന്നിസ് ചരിത്രം ഈ നാളുകളെ കുറിച്ചുവെയ്ക്കും. അതിൽ ഷറപ്പോവക്ക് സെറീനക്കെതിരെ മധുരമായൊരു വിജയ കഥ പറയാനുണ്ട്.ഒ പ്പം കോർട്ടിനു പുറത്ത് ഷറപ്പോവ ഒരു വലിയ താരമായി വളർന്നതും നമ്മൾ കണ്ടതാണ്.

നവോമി ഒസാക

പിതാവിനൊപ്പം ടെന്നിസ് സ്വപ്നം കണ്ട് അമേരിക്കയിലേക്ക് ചേക്കേറിയ ഷറപ്പോവയുടെ സ്വപ്ന തുല്യമായ വളർച്ച പോരാടി മുന്നേറുന്നവർക്ക് എന്നും പ്രചോദനമാണ്. മകളെ ടെന്നിസ് അക്കാദമിയിൽ വിട്ട് പകൽ സമയം പാർക്കിലും പറമ്പുകളിലും പുല്ലുവെട്ടി ജീവിച്ച പിതാവിന്റെ കഥ ഷറപ്പോവ തന്റെ ആത്മകഥയിൽ തുറന്നെഴുതിയിട്ടുണ്ട്. ആന്ദ്രേ ആഗസിയുടെ ഓപ്പൺ കഴിഞ്ഞാൽ തുറന്നെഴുത്തിന്റെ ഭംഗികൊണ്ട് ശ്രദ്ധേയമായ പുസ്തകമാണ് ഷറപ്പോവയുടെ ജീവിതകഥ.

∙ ഒസാക്ക മുതൽ കൊകോ ഗോഫ് വരെ

വനിതാ ടെന്നിസിൽ ഇനിയൊരു മിന്നൽ പോരാട്ടത്തിന് ശേഷിയുള്ളവരാണ് ലോക രണ്ടാം നമ്പർ താരം നവോമി ഒസാക്ക, പതിനേഴുകാരി കൊകോ ഗോഫ് എന്നിവ. 2019 യുഎസ് ഓപ്പണിൽ ഇവർ ഏറ്റുമുട്ടിയ ദിവസം ടെന്നിസ് ചരിത്രത്തിൽ സൗഹൃദത്തിന്റെ മാധുര്യം ഊട്ടിയുറപ്പിച്ച ഒന്നാണ്. മത്സരത്തിൽ പരാജയപ്പെട്ട കോകോയെ സമാധാനവാക്കുകൾ പറഞ്ഞു ആശ്വസിപ്പിച്ച ഒസാക്കയെ നോക്കി ലോകമൊന്നാകെ കയ്യടിച്ചു. മാനസിക ആരോഗ്യത്തിന് കളിക്കളത്തിൽ വലിയ സ്ഥാനമുണ്ടെന്ന് തെളിയിച്ച രണ്ട് താരങ്ങൾ തമ്മിലുള്ള പോരാട്ടത്തിന് സമാനതകൾ ഏറെയാണ്. യുഎസ്എ ബന്ധം, പ്രായക്കുറവ്, വൈകാരികമായ പെരുമാറ്റരീതികൾ, അന്തർമുഖത, കളിക്കളത്തിലെ പൊട്ടിത്തെറിയും കളിക്കിടയിലെ സംസാരവുമൊക്കെ ശ്രദ്ധിക്കുമ്പോൾ ഇവർ തമ്മിൽ നടക്കാനിരിക്കുന്ന പോരാട്ടങ്ങൾക്ക് കടുപ്പമേറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇതിനിടെ വനിതാ ടെന്നിസിന് സംഭവിക്കുന്ന മാറ്റങ്ങൾ കണ്ണടച്ച് അവഗണിക്കാനാകില്ല. മാനസിക സമ്മർദം ഏറി കളികളിൽ നിന്നും കളിജീവിതത്തിൽ നിന്നും പിന്മാറുന്ന താരങ്ങൾ, ആവർത്തിക്കുന്ന പരിക്കുകൾ, തിരക്കേറിയ മത്സരക്രമം, വനിതാ താരങ്ങളുടെ കളിയിലെ സ്ഥിരതയില്ലായ്‌മ എന്നീ ഘടകങ്ങൾ പരിശോധിച്ചാൽ ഒരു യുഗം അവസാനിച്ചെന്നും മറ്റൊരു യുഗം പിറവിയെടുക്കുന്നതായും വിലയിരുത്തുന്നതിൽ തെറ്റ് പറയാനാവില്ല. അങ്ങനെയൊരു മാറ്റത്തിന്റെ  സൂചന ആവില്ലേ നമ്മൾ ഫ്രഞ്ച് ഓപ്പണിൽ കണ്ടത്? ഉത്തരം ചരിത്രത്തിന് വിട്ടുകൊടുക്കാം!

Content Highlights: Serena Williams, Venus Williams, Maria Sharapova, Steffi Graf, Monica Seles