താൽക്കാലിക കരാറിലാണ് യുഎസ് ഓപ്പണിൽ കോച്ചിങ്ങിനെത്തിയതെങ്കിലും കിരീട നേട്ടത്തോടെ അദ്ദേഹം തുടരുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ റാങ്കിങ്ങിൽ ആദ്യ 25ൽ എത്തിയതോടെ, കൂടുതൽ പരിചയസമ്പത്തുള്ള ഒരാൾ കോച്ചാവുന്നതാവും നല്ലതെന്നായിരുന്നു എമ്മയുടെ വിശദീകരണം.

താൽക്കാലിക കരാറിലാണ് യുഎസ് ഓപ്പണിൽ കോച്ചിങ്ങിനെത്തിയതെങ്കിലും കിരീട നേട്ടത്തോടെ അദ്ദേഹം തുടരുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ റാങ്കിങ്ങിൽ ആദ്യ 25ൽ എത്തിയതോടെ, കൂടുതൽ പരിചയസമ്പത്തുള്ള ഒരാൾ കോച്ചാവുന്നതാവും നല്ലതെന്നായിരുന്നു എമ്മയുടെ വിശദീകരണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

താൽക്കാലിക കരാറിലാണ് യുഎസ് ഓപ്പണിൽ കോച്ചിങ്ങിനെത്തിയതെങ്കിലും കിരീട നേട്ടത്തോടെ അദ്ദേഹം തുടരുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ റാങ്കിങ്ങിൽ ആദ്യ 25ൽ എത്തിയതോടെ, കൂടുതൽ പരിചയസമ്പത്തുള്ള ഒരാൾ കോച്ചാവുന്നതാവും നല്ലതെന്നായിരുന്നു എമ്മയുടെ വിശദീകരണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെയ്തതൊക്കെ കൊള്ളാം, പക്ഷേ, നാളെ മുതൽ  ജോലിക്കു വരണ്ട എന്നു പറഞ്ഞതു പോലെയായിരുന്നു ആൻഡ്രൂ റിച്ചഡ്സന്റെ അവസ്ഥ. പതിനെട്ടുകാരി എമ്മ റഡുകാനുവിനെ യുഎസ് ഓപ്പൺ കിരീടത്തിലെത്തിച്ചതിന്റെ ആഘോഷം അടങ്ങും മുൻപേ കോച്ച് റിച്ചഡ്സൺ ഔട്ട്. 11 വയസ്സു മുതൽ ഏതാണ്ടു 2 വർഷത്തോളം എമ്മയുടെ പരിശീലകനായിരുന്നയാളാണു മുൻ ബ്രിട്ടിഷ് താരം റിച്ചഡ്സൺ. താൽക്കാലിക കരാറിലാണ് യുഎസ് ഓപ്പണിൽ കോച്ചിങ്ങിനെത്തിയതെങ്കിലും കിരീട നേട്ടത്തോടെ അദ്ദേഹം തുടരുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ റാങ്കിങ്ങിൽ ആദ്യ 25ൽ എത്തിയതോടെ, കൂടുതൽ പരിചയസമ്പത്തുള്ള ഒരാൾ കോച്ചാവുന്നതാവും നല്ലതെന്നായിരുന്നു എമ്മയുടെ വിശദീകരണം. അന്വേഷണം അന്നു മുതൽ തുടങ്ങിയെങ്കിലും പറ്റിയൊരാളെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല! 

ട്രാൻസിൽവേനിയ ഓപ്പണിനായി എമ്മ റൊമേനിയയിൽ എത്തിയതു കോച്ച് ഇല്ലാതെയാണ്. യുഎസ് ഓപ്പണിനു ശേഷം കളിക്കുന്ന രണ്ടാം ടൂർണമെന്റിലും വലിയ നേട്ടമുണ്ടാക്കാൻ എമ്മയ്ക്കായില്ല. ക്വാർട്ടറിൽ തോറ്റു  പുറത്തായതോടെ ആരാധകർ നെറ്റി ചുളിക്കുന്നുണ്ടെങ്കിലും കോച്ച്  വിഷയത്തിൽ എമ്മ കൂൾ ആണ്. കോച്ച് ആരാണെങ്കിലും കളിക്കേണ്ടതു താൻ തന്നെയാണല്ലോ എന്നാണു വാദം. ആരെയും കൂടുതൽ ആശ്രയിച്ചു നിൽക്കുന്നത് അത്ര നല്ലതല്ലെന്ന് എമ്മ പറയുന്നു. വേണ്ടിവന്നാൽ, സ്വയം പരിശീലനം നടത്തി കളിക്കാനും റെഡി.

ADVERTISEMENT

ദേ വന്നു, ദാ പോയി

വൈൽഡ് കാർഡുമായി വന്നു വിമ്പിൾഡനിൽ മികച്ച പ്രകടനം നടത്തിയതോടെയാണു  ബ്രിട്ടിഷ് താരം എമ്മ റഡുകാനു ശ്രദ്ധിക്കപ്പെടുന്നത്. ആൻഡി മറെയുടെ ഭാര്യാപിതാവും പ്രശസ്ത പരിശീലകനുമായിരുന്ന നൈജൽ സിയേഴ്സ് ആയിരുന്നു അപ്പോൾ കോച്ച്. കരിയറിലെ ആദ്യ ഗ്രാൻസ്‌ലാമിൽ എമ്മ ഓരോ റൗണ്ട് പിന്നിടുന്നതിനൊപ്പം ആരാധകരുടെ എണ്ണവും കൂടിക്കൊണ്ടിരുന്നു. നാലാം റൗണ്ടിൽ ആദ്യ സെറ്റ് കൈവിട്ട എമ്മ രണ്ടാം സെറ്റിൽ പിന്നിട്ടു നിൽക്കുമ്പോൾ ശ്വസന സംബന്ധമായ ബുദ്ധിമുട്ടിനെ തുടർന്നു മത്സരത്തിൽ നിന്നു പിന്മാറുകയായിരുന്നു. റാങ്കിങ്ങിൽ വൻ കുതിപ്പിനു കഴിഞ്ഞെങ്കിലും വിമ്പിൾഡനിനു ശേഷം സിയേഴ്സ് തുടർന്നില്ല. തോൽവി മുന്നിൽക്കണ്ടതിനാലാണ് എമ്മ മത്സരം പൂർത്തിയാക്കാതെ പിന്മാറിയത് എന്നു വിമർശനങ്ങളുയർന്നിരുന്നു. എന്നാൽ, ആൻഡി മറെയുടെ അമ്മ ജൂഡി അടക്കമുള്ളവർ അന്നു പിന്തുണയുമായെത്തി.

യുഎസ് ഓപ്പൺ കിരീടവുമായി എമ്മ. ചിത്രം: AFP
ADVERTISEMENT

അടുത്തറിയാവുന്ന ഒരാൾ എന്ന നിലയിൽക്കൂടിയാണ് തൊട്ടടുത്ത ഗ്രാൻസ്‌ലാമായ യുഎസ് ഓപ്പണി‍ൽ ആൻഡ്രൂ റിച്ചഡ്സനു താൽക്കാലിക ചുമതല നൽകിയത്. ക്വാളിഫയിങ് റൗണ്ട് കളിച്ചെത്തിയ എമ്മ ഒരു സെറ്റ്  പോലും നഷ്ടപ്പെടുത്താതെ കിരീടം സ്വന്തമാക്കിയതു കണ്ടു ടെന്നിസ് ലോകം ഞെട്ടി. റിച്ചഡ്സന്റെ കരാർ നീട്ടുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. യുഎസ് ഓപ്പണിനു ശേഷം ആദ്യമായി കളിച്ച ഇന്ത്യവെൽസിൽ എൽടിഎ കോച്ച്  ജെറമി ബേറ്റ്സ് ആണു പരിശീലനത്തിൽ സഹായിച്ചത്. അവിടെ രണ്ടാം റൗണ്ടിൽ പുറത്തായി. തുടർന്ന്, ജൊവാന കോണ്ടയുടെ പരിശീലകനായിരുന്ന എസ്തബാൻ കാരിലിനെ പരീക്ഷിച്ചു നോക്കി. എന്നാൽ അദ്ദേഹവും സ്ഥിരപ്പെട്ടില്ല. തുടർന്നായിരുന്നു അച്ഛന്റെ നാടായ റുമേനിയയിൽ ട്രാൻസിൽവേനിയ ഓപ്പൺ.

ടീം സ്പോർട്സ് 

ADVERTISEMENT

കളത്തിലിറങ്ങുന്നത് ഒരാളാണെങ്കിലും ടെന്നിസ് ഒരു ടീം സ്പോർട്സ് തന്നെയാണ്. കോച്ച്, ഫിസിയോ, ഏജന്റ്, ഹിറ്റിങ് പാർട്നേഴ്സ് എന്നിങ്ങനെ നല്ലൊരു ടീം പിന്നിലുണ്ടെങ്കിലേ കളി നന്നാവൂ. താരത്തിന്റെ ശക്തിയും ദൗർബല്യവും മനസ്സിലാക്കി ഗെയിം പ്ലാൻ ഒരുക്കുന്നതിൽ പരിശീലകന്റെ പങ്ക് ചെറുതല്ല.

എമ്മ റഡുകാനു, ആൻഡ്രൂ റിച്ചഡ്സൻ. ചിത്രം: AFP

17-ാം വയസ്സിൽ  ഗ്രാൻസ്‌ലാം നേടിയ ബോറിസ് ബെക്കറുടെ അഭിപ്രായത്തിൽ കോച്ചിനെ കണ്ടെത്തൽ ചില്ലറക്കാര്യമല്ല. പ്രകടനത്തിലെ സ്ഥിരത നിലനിർത്താൻ പരിചയസമ്പന്നനായൊരു പരിശീലകനെ എത്രയും വേഗം കണ്ടെത്തുന്നതാണു നല്ലതെന്ന് അദ്ദേഹം ഉപദേശിക്കുന്നു. ഏതായാലും എമ്മയുടെ തിരച്ചിൽ നീളുകയാണ്. ജനുവരിയിൽ, അടുത്ത ഗ്രാൻസ്‌ലാമായ ഓസ്ട്രേലിയൻ ഓപ്പണിനു മുൻപെങ്കിലും ബ്രിട്ടിഷ് നമ്പർ വണ്ണിനു കോച്ച് റെഡിയാകുമെന്നു പ്രതീക്ഷിക്കാം.

English Summary: Emma Raducanu Dismisses Coach Andrew Richardson After US Open Title!