ഒരു കൈ മാത്രം ഉപയോഗിച്ചുള്ള ബാക്ക് ഹാൻഡ് സ്‍ലൈസാണ് ആഷ്‌ലി ബാർട്ടിയുടെ ‘സിഗ്‌നേച്ചർ’ ഷോട്ട്. ‘ചെത്തി’ വിടുന്ന പന്ത് എതിർകോർട്ടിൽ കുത്തിത്തിരിഞ്ഞ് അപ്രതീക്ഷിതമായി ദിശ മാറി എതിരാളിയെ കബളിപ്പിക്കും. ഇനിയുമേറെ ഉയരങ്ങളിലേക്കു കുതിക്കുമായിരുന്ന തന്റെ കരിയറിലും സമാനമായൊരു നീക്കമാണ് ആഷ്‌ലി... Tennis, ashleigh barty

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു കൈ മാത്രം ഉപയോഗിച്ചുള്ള ബാക്ക് ഹാൻഡ് സ്‍ലൈസാണ് ആഷ്‌ലി ബാർട്ടിയുടെ ‘സിഗ്‌നേച്ചർ’ ഷോട്ട്. ‘ചെത്തി’ വിടുന്ന പന്ത് എതിർകോർട്ടിൽ കുത്തിത്തിരിഞ്ഞ് അപ്രതീക്ഷിതമായി ദിശ മാറി എതിരാളിയെ കബളിപ്പിക്കും. ഇനിയുമേറെ ഉയരങ്ങളിലേക്കു കുതിക്കുമായിരുന്ന തന്റെ കരിയറിലും സമാനമായൊരു നീക്കമാണ് ആഷ്‌ലി ഇന്നലെ നടത്തിയത്. കോടിക്കണക്കിനു ടെന്നിസ് ആരാധകരെ അമ്പരപ്പിച്ച് അപ്രതീക്ഷിതമായി ബാർട്ടി തന്റെ കരിയറിന്റെ ദിശ മാറ്റുകയാണ്.

ഷോട്ടുകളിലെ വൈവിധ്യമാണ് ബാർട്ടിയെ കഴിഞ്ഞ 114 ആഴ്ചകളായി വനിതാ ടെന്നിസിന്റെ തലപ്പത്ത്, ലോക ഒന്നാം നമ്പർ സ്ഥാനത്തു നിർത്തിയത്. ഫ്ലാറ്റ് സെർവ്, ക്വിക്ക് സെർവ്, അളന്നുകുറിച്ച വോളികൾ, ഡ്രോപ് ഷോട്ടുകൾ തുടങ്ങിയവ അനായാസം കളിക്കുന്നൊരാൾ സമീപകാലത്തു വനിതാ ടെന്നിസിൽ ഉണ്ടായിട്ടില്ല. ടെന്നിസ് ഇതിഹാസങ്ങളായ സെറീന വില്യംസും സ്റ്റെഫി ഗ്രാഫും മാർട്ടിന നവരത്തിലോവയും മാത്രമാണ് ബാർട്ടിയെക്കാൾ കൂടുതൽ കാലം തുടർച്ചയായി ലോക ഒന്നാം നമ്പർ സ്ഥാനത്തിരുന്നത്. 150 കോടി രൂപയിലേറെ ആസ്തിയുള്ള ബാർട്ടി, ഫോബ്സ് പട്ടിക പ്രകാരം ലോകത്തെ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന എട്ടാമത്തെ വനിതാ കായികതാരമാണ്.

ADVERTISEMENT

40 വയസ്സുള്ള സെറീന വില്യംസ് വിരമിക്കലിനെക്കുറിച്ചുള്ള സൂചന പോലും തരാത്ത കാലത്ത്, എന്തു കൊണ്ടാകും ബാർട്ടി കരിയറിന്റെ ഉന്നതിയിൽ നിൽക്കുമ്പോൾ‍ വിരമിക്കുന്നത്? ജപ്പാന്റെ നവോമി ഒസാക്ക സമ്മർദം സഹിക്കവയ്യാതെ സമീപകാലത്തു പ്രധാന ടൂർണമെന്റുകളിൽ നിന്നു വിട്ടുനിന്നിട്ടുണ്ട്. എന്നാൽ ബാർട്ടി സമ്മർദമില്ലാതെ കളിക്കുന്ന താരമാണ്. സ്വന്തം കിരീടനേട്ടങ്ങളെക്കുറിച്ചു സംസാരിക്കുമ്പോൾ കോച്ചിങ് സ്റ്റാഫിനെക്കൂടി ഉൾപ്പെടുത്തി ‘ഞങ്ങൾ’ എന്നു പറയുന്നത്ര ലാളിത്യം അവർക്കുണ്ടായിരുന്നു.

ഈ മാസം തുടക്കത്തിൽ മയാമി ഓപ്പണിൽനിന്നും ഇന്ത്യൻ വെൽസിൽനിന്നും ബാർട്ടി ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പിന്മാറിയിരുന്നു. പക്ഷേ ഇതിനു മുൻപും ബാർട്ടിയെ ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിട്ടുണ്ട്. അതെല്ലാം അതിജീവിച്ച് അവർ തിരിച്ചെത്തിയിട്ടുമുണ്ട്. പക്ഷേ, ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല എന്ന് ഇന്നലെ അവർ വ്യക്തമാക്കി. 

ADVERTISEMENT

25–ാം വയസ്സിൽ ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിലുണ്ടായ വലിയ മാറ്റമാണ് ബാർട്ടിയെ കളി നിർത്താൻ പ്രേരിപ്പിച്ചതെന്നു വ്യക്തമാണ്.  അതിനു പിന്നിലെ കാരണം ചികയുമ്പോൾ ആ പിന്മാറ്റത്തിനു മറ്റൊരു മാനവും കൈവരുന്നു– എല്ലാറ്റിനും മുകളിൽ നിൽക്കേണ്ടതു ജീവിതത്തിലെ സന്തോഷമാണ്!

English Summary: Tennis World No. 1 Ashleigh Barty Retires At 25