എതിരാളികളുടെ വീര്യം വരെ ഇന്ധനമാക്കുന്ന താരമാണ് റാഫേൽ നദാൽ! ഒപ്പത്തിനൊപ്പം പൊരുതിയ അമേരിക്കൻ യുവതാരം ടെയ്‌ലർ ഫ്രിറ്റ്സിനെ മറികടന്ന് സ്പാനിഷ് താരം വിമ്പിൾഡൻ പുരുഷ സിംഗിൾസ് സെമിയിൽ കടന്നു. സ്കോർ...Rafael Nadal, Rafael Nadal Manorama news, Rafael Nadal latest news,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ എതിരാളികളുടെ വീര്യം വരെ ഇന്ധനമാക്കുന്ന താരമാണ് റാഫേൽ നദാൽ! ഒപ്പത്തിനൊപ്പം പൊരുതിയ അമേരിക്കൻ യുവതാരം ടെയ്‌ലർ ഫ്രിറ്റ്സിനെ മറികടന്ന് സ്പാനിഷ് താരം വിമ്പിൾഡൻ പുരുഷ സിംഗിൾസ് സെമിയിൽ കടന്നു. സ്കോർ: 3–6, 7–5, 3–6, 7–5, 7–6. 

19 എയ്സുകളുമായി നദാലിനെ വിറപ്പിച്ചെങ്കിലും ഇരുപത്തിനാലുകാരൻ ഫ്രിറ്റ്സിന് അഞ്ചാം സെറ്റിലെ ടൈബ്രേക്കറിൽ കാലിടറി. ടൈബ്രേക്കറിൽ 10–4നാണ് നദാലിന്റെ ജയം. മത്സരത്തിനിടെ മെഡിക്കൽ ടൈംഔട്ട് എടുക്കേണ്ടി വന്നിട്ടും നദാൽ ശക്തമായി തിരിച്ചു വന്നു. സെമിയിൽ നദാൽ ഓസ്ട്രേലിയൻ താരം നിക്ക് കിർഗിയോസിനെ നേരിടും. കിർഗിയോസ് ക്വാർട്ടറിൽ ചിലെ താരം ക്രിസ്റ്റ്യൻ ഗാരിനെ തോൽപിച്ചു (6–4, 6–3, 7–6). മറ്റൊരു സെമിയിൽ സെർബിയൻ താരം നൊവാക് ജോക്കോവിച്ചും ബ്രിട്ടിഷ് താരം കാമറൺ നോറിയും ഏറ്റുമുട്ടും. 

ADVERTISEMENT

വനിതാ സിംഗിൾസിൽ അമേരിക്കൻ താരം അമാൻഡ അനിസിമോവയെ നിഷ്പ്രഭയാക്കി റുമാനിയൻ താരം സിമോണ ഹാലെപ് സെമിയിൽ കടന്നു (6–2,6–4). ഇത്തവണ ഒരു സെറ്റ് പോലും നഷ്ടപ്പെടുത്താതെയാണ് മുൻ ലോക ഒന്നാം നമ്പർ താരമായ ഹാലെപ്പിന്റെ കുതിപ്പ്. സെമിയിൽ ഹാലെപ് കസഖ്സ്ഥാൻ താരം എലെന റൈബാകിനയെ നേരിടും. 17–ാം സീഡ് റൈബാകിന ക്വാർട്ടറിൽ ഓസ്ട്രേലിയൻ താരം അജ്‌ല ടോംജാനോവിച്ചിനെ തോൽപിച്ചു (4–6,6–2,6–3). ഇരുപത്തിമൂന്നുകാരി റൈബാകിനയുടെ രണ്ടാം വിമ്പിൾഡൻ മാത്രമാണിത്. ആദ്യ സെമിയിൽ തുനീസിയൻ താരം ഒൻസ് ജാബറും ജർമൻ താരം തത്യാന മരിയയും മത്സരിക്കും.

ADVERTISEMENT

English Summary: Wimbledon; Nadal enters semi final