ഫെഡററുടെ ഭാര്യ മിർകയും (മിറോസ്ലാവ വാവ്‌റിനെക്) ടെന്നിസ് താരമായിരുന്നു. 2000ലെ സിഡ്‌നി ഒളിംപിക്‌സിലാണ് ഇരുവരും കണ്ടുമുട്ടുന്നത്. രണ്ടു പേരും സ്വിറ്റ്‌സർലൻഡ് ടീമിനായി മത്സരിക്കാനാണ് ഓസ്‌ട്രേലിയയിലെത്തിയത്. വളരെപ്പെട്ടെന്നുതന്നെ ഇരുവരും അടുത്തു. നീണ്ടകാലത്തെ പ്രണയത്തിനുശേഷം..Roger Federer

ഫെഡററുടെ ഭാര്യ മിർകയും (മിറോസ്ലാവ വാവ്‌റിനെക്) ടെന്നിസ് താരമായിരുന്നു. 2000ലെ സിഡ്‌നി ഒളിംപിക്‌സിലാണ് ഇരുവരും കണ്ടുമുട്ടുന്നത്. രണ്ടു പേരും സ്വിറ്റ്‌സർലൻഡ് ടീമിനായി മത്സരിക്കാനാണ് ഓസ്‌ട്രേലിയയിലെത്തിയത്. വളരെപ്പെട്ടെന്നുതന്നെ ഇരുവരും അടുത്തു. നീണ്ടകാലത്തെ പ്രണയത്തിനുശേഷം..Roger Federer

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫെഡററുടെ ഭാര്യ മിർകയും (മിറോസ്ലാവ വാവ്‌റിനെക്) ടെന്നിസ് താരമായിരുന്നു. 2000ലെ സിഡ്‌നി ഒളിംപിക്‌സിലാണ് ഇരുവരും കണ്ടുമുട്ടുന്നത്. രണ്ടു പേരും സ്വിറ്റ്‌സർലൻഡ് ടീമിനായി മത്സരിക്കാനാണ് ഓസ്‌ട്രേലിയയിലെത്തിയത്. വളരെപ്പെട്ടെന്നുതന്നെ ഇരുവരും അടുത്തു. നീണ്ടകാലത്തെ പ്രണയത്തിനുശേഷം..Roger Federer

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2003ലാണു റോജർ ഫെഡറർ ആദ്യമായി ഒരു ഗ്രാൻസ്‌ലാം ജയിക്കുന്നത്. വിമ്പിൾഡനിലെ പുൽമൈതാനത്ത് കിരീടമുയർത്തിയശേഷം നാട്ടിലേക്കു തിരിച്ചെത്തിയ ഫെഡറർ 22-ാം വയസ്സിൽ സ്വിസ് ഓപ്പണിൽ മത്സരിച്ചു. അവിടെ ജേതാവായി. ഒരു സർപ്രൈസ് സമ്മാനമാണു സംഘാടകർ പുൽക്കോർട്ടിലെ രാജകുമാരനായി ഒരുക്കിയത്. ഒരു പശുക്കുട്ടിയായിരുന്നു ആ സർപ്രൈസ്. ഫെഡറർ അതിനു ‘ജൂലിയറ്റ്’ എന്നു പേരിട്ടു. തന്റെ വീടിനോടു ചേർന്ന് ജൂലിയറ്റിനായി പ്രത്യേക കൂടുണ്ടാക്കി. പശുവിനെ പരിപാലിക്കുന്നതിൽ ഇഷ്ടം തോന്നിയതോടെ അതിനെ കറക്കാൻവരെ ഫെഡറർ പഠിച്ചു. സൂപ്പർതാരമായതോടെ ഫെഡററിനു പിന്നീടു തിരക്കേറി. 2013ലാണു പിന്നീടു സ്വിസ് ഓപ്പണിലേക്കു തിരിച്ചെത്തിയത്. അന്നും സംഘാടകർ ഫെഡററെ ഞെട്ടിച്ചു. ‘ഡസീയ്‌റെ’ എന്നായിരുന്നു അന്നു സമ്മാനിച്ച പശുവിന്റെ പേര്. പാലിനും പാലുൽപന്നങ്ങൾക്കും പേരുകേട്ട നാട്ടിൽ ഇതിൽപരം മറ്റെന്തു സമ്മാനമാണു സംഘാടകർ ചാംപ്യൻ താരത്തിനു കൊടുക്കുക. രണ്ടു പശുക്കളെയും ഫെഡറർ പിന്നീടു ലേലത്തിൽവച്ചു. റോജർ ഫെഡറർ ഫൗണ്ടേഷൻ മുഖേന നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ആ പണം മാറ്റുകയും ചെയ്തു.

∙ സംഗീതപ്രേമി

ADVERTISEMENT

കുട്ടിക്കാലത്ത് പിയാനോ പഠിച്ചിട്ടുണ്ട് ഫെഡറർ. മകന്റെ സംഗീത താൽപര്യം തിരിച്ചറിഞ്ഞാണു മാതാപിതാക്കൾ ഫെഡററെ പിയാനോ ക്ലാസിന് അയച്ചത്. പക്ഷേ, മ്യൂസിക് നോട്ടുകളെക്കാൾ കോർട്ടിലെ ചലനങ്ങളായിരുന്നു ഫെഡററെ ആകർഷിച്ചത്. സംഗീതപഠനം മുന്നോട്ടുപോയില്ല. കോർട്ടിനു പുറത്ത് ഫെഡററുടെ പ്രധാന വിനോദങ്ങളിലൊന്നു പാട്ട് കേൾക്കലാണ്. ക്വീൻ, ബോൺജോവി എന്നിവരുടെ ആരാധകനാണു ഫെഡറർ. ‘റോക്‌സറ്റ്’ എന്ന സ്വിസ് മ്യൂസിക് ബാൻഡിന്റെ കടുത്ത ആരാധകൻ കൂടിയാണു ഫെഡറർ.

റോജർ ഫെഡറർ പശുവിനെ കറക്കുന്നു.

∙ പാസ്ത പ്രിയൻ

ഫെഡറർക്ക് ഏറ്റവും പ്രിയപ്പെട്ട വിഭവങ്ങളിലൊന്നാണു പാസ്ത. പാസ്ത ഉപയോഗിച്ച് വൈവിധ്യമാർന്ന റെസിപ്പികൾ പരീക്ഷിക്കുന്നതിൽ തൽപരനാണു ഫെഡറർ. ഫെഡററുടെ ഈ പാസ്ത ഇഷ്ടത്തെപ്പറ്റി അറിഞ്ഞ ഇറ്റാലിയൻ പാസ്ത നിർമാണ കമ്പനിയായ ‘ബറില്ല’ സൂപ്പർതാരത്തിനായി കസ്റ്റമൈസ്ഡ് പാസ്ത തന്നെ പുറത്തിറക്കി. ബറില്ലയുടെ പാസ്ത ഫെഡറർക്ക് ഇപ്പോഴും വീക്‌നസ് തന്നെയാണ്. 16-ാം വയസ്സുവരെ തികഞ്ഞ വെജിറ്റേറിയനായിരുന്നു ഫെഡറർ. പക്ഷേ, പിന്നീടു കടുത്ത പരിശീലനത്തിലേക്കു കടന്നതോടെ പോഷകങ്ങൾ തേടി നോൺവെജിലേക്കു മാറേണ്ടി വന്നു.

ഫെഡറർ 2007ലെ വിമ്പിൾഡൻ കിരീടവുമായി. (AP Photo/Anja Niedringhaus, File)

∙ ഇരട്ട മഹിമ

ADVERTISEMENT

ഫെഡററുടെ ഭാര്യ മിർകയും (മിറോസ്ലാവ വാവ്‌റിനെക്) ടെന്നിസ് താരമായിരുന്നു. 2000ലെ സിഡ്‌നി ഒളിംപിക്‌സിലാണ് ഇരുവരും കണ്ടുമുട്ടുന്നത്. രണ്ടു പേരും സ്വിറ്റ്‌സർലൻഡ് ടീമിനായി മത്സരിക്കാനാണ് ഓസ്‌ട്രേലിയയിലെത്തിയത്. വളരെപ്പെട്ടെന്നുതന്നെ ഇരുവരും അടുത്തു. നീണ്ടകാലത്തെ പ്രണയത്തിനുശേഷം 2009ൽ വിവാഹം. ഇരുവർക്കും ആദ്യമുണ്ടായത് ഇരട്ട പെൺകുട്ടികളാണ് - മൈലയും ചാർലീനും. രണ്ടാമതുണ്ടായതും ഇരട്ടകൾ. ഇത്തവണ ആൺകുട്ടികൾ - ലിയോയും ലെന്നിയും. ഫെഡററുടെ മൂത്ത സഹോദരി ഡയാനയ്ക്കും ഇരട്ടക്കുട്ടികളാണ്. ഫെഡററുടെ മുത്തശ്ശിക്കും (അമ്മയുടെ അമ്മ) ഇരട്ടക്കുട്ടികളുണ്ട്.

റോജർ ഫെഡറർ

∙ ഇരട്ട പൗരത്വം

സ്വിറ്റ്സർലൻഡിലെ ബേസലിലാണു ജനിച്ചതെങ്കിലും ഫെഡറർക്ക് മറ്റൊരു രാജ്യത്തെ പൗരത്വം കൂടിയുണ്ട്. ഫെഡററുടെ അമ്മ ലിനറ്റ് ദക്ഷിണാഫ്രിക്കക്കാരിയാണ്. പിതാവ് റോബർട്ട് ഫെഡറർ സ്വിസ് പൗരനും. പഠനയാത്രയ്ക്കിടെയാണു റോബർട്ട് ലിനറ്റിനെ പരിചയപ്പെടുന്നത്. പിന്നീട് ആ പരിചയം വിവാഹത്തിലേക്കു നീണ്ടു. അമ്മ വഴിക്ക് ദക്ഷിണാഫ്രിക്കൻ പൗരത്വും ഫെഡറർ നേടി. അമ്മയിൽനിന്നാണു ഫെഡററുടെ കായിക പാരമ്പര്യം വരുന്നത്. സ്കൂൾ പഠനകാലത്ത് നെറ്റ്ബോളിലും അത്‍ലറ്റിക്സിലും സജീവമായിരുന്നു ലിനറ്റ്. ഹോക്കി ടീമുകളിലും കളിച്ചു. തനിക്കു വലിയൊരു താരമായി മാറാൻ കഴിഞ്ഞില്ലെങ്കിലും മകനിലൂടെ ലിനറ്റ് ആ സ്വപ്നം സാക്ഷാൽക്കരിച്ചു.

റോജർ ഫെഡറർ (Photo by Adrian DENNIS / AFP)

∙ സ്വന്തം പെർഫ്യൂം

ADVERTISEMENT

ഫെഡറർക്കു സ്വന്തമായി ഒരു പെർഫ്യൂം ബ്രാൻഡ് ഉണ്ടായിരുന്നു. പേരിന്റെ ആദ്യാക്ഷരങ്ങൾ കൂട്ടിച്ചേർത്ത് ‘ആർഎഫ്’ എന്നാണു ബ്രാൻഡിനു പേരിട്ടത്. തുടക്കം ഗംഭീരമായിരുന്നെങ്കിലും പിന്നീട് പ്രശ്നങ്ങൾ ഉടലെടുത്തു. ഇപ്പോൾ കമ്പനി നിലവിലില്ല.

∙ ഇപ്പോൾ സൗമ്യൻ, പണ്ട്...

നൊവാക് ജോക്കോവിച്ചിനെപ്പോലെ കോർട്ടിൽ വയലന്റാവില്ല. നിക്ക് കീറിയോസിനെപ്പോലെ കോർട്ടി‍ലെ തല്ലുകൊള്ളിയാവില്ല. ടെന്നിസ് കോർട്ടിലൊരു മാന്യൻ ഉണ്ടെങ്കിൽ അതു ഫെഡറർ അല്ലാതെ മറ്റാരുമാവില്ലെന്നാണ് ആരാധകരുടെ പക്ഷം. പക്ഷേ ഇന്നു കാണുന്ന ഫെഡറർ അല്ലായിരുന്നു ടീനേജ് താരമായിരുന്ന ഫെഡറർ. റാക്കറ്റ് വലിച്ചെറിയുകയും അംപയർമാരുടെ തീരുമാനത്തോടെ പരസ്യമായി അമർഷം പ്രകടിപ്പിക്കുകയും ചെയ്യുന്ന ഒരു ഭൂതകാലം സാക്ഷാൽ ഫെഡറർക്കുമുണ്ടായിരുന്നു.

റോജർ ഫെഡറർ

ആ സ്വഭാവത്തിനു മാറ്റംവരാൻ കാരണം ഒരു മരണമാണെന്നാണു പറയപ്പെടുന്നത്. ഫെഡററെ നേട്ടങ്ങളിലേക്കു കൈപിടിച്ചുയർത്തിയ പീറ്റർ കാർട്ടർ എന്ന പരിശീലകന്റെ ആകസ്മിക വിയോഗം ഫെഡററെ ഏറെ സങ്കടപ്പെടുത്തിയിരുന്നതായി വിദേശ സ്പോർട്സ് ലേഖകർ പറയുന്നു. 2002ൽ ഉണ്ടായ ഒരു കാറപകടത്തിലാണു കാർട്ടർ മരിച്ചത്. അതോടെ ഫെഡറർ ആളാകെ മാറി. കോർട്ടിലെ നല്ല കുട്ടിയായി ഫെഡറർക്കു രൂപാന്തരീകരണം സംഭവിച്ചത് കാർട്ടറുടെ മരണത്തിനു ശേഷമാണെന്നാണു നിരീക്ഷകർ പറയുന്നത്.

English Summary: Intresting Facts About Roger Federer