ആഫ്രിക്കൻ രാജ്യമായ തുനീസിയയിലെ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് ചൂടേറിയ വസന്തകാലമാണ് ചെറുപട്ടണമായ ഖസർ ഹിലാലിലേത്. വസന്തകാലം അവിടെ ചെലവഴിച്ചാൽ എത്ര മാരകരോഗവും മാറി നിറഞ്ഞ പുഞ്ചിരിയോടെ മടങ്ങാമെന്നൊരു വിശ്വാസം തുനീസിയക്കാർക്കിടയിലുണ്ട്. ഖസർ ഹിലാലിൽ നിന്നു വരുന്നതിനാലാകാം നിറഞ്ഞ പുഞ്ചിരിയോടെയല്ലാതെ ഒൻസ് ജാബർ എന്ന താരത്തെ ടെന്നിസ് ലോകം കണ്ടിട്ടില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആഫ്രിക്കൻ രാജ്യമായ തുനീസിയയിലെ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് ചൂടേറിയ വസന്തകാലമാണ് ചെറുപട്ടണമായ ഖസർ ഹിലാലിലേത്. വസന്തകാലം അവിടെ ചെലവഴിച്ചാൽ എത്ര മാരകരോഗവും മാറി നിറഞ്ഞ പുഞ്ചിരിയോടെ മടങ്ങാമെന്നൊരു വിശ്വാസം തുനീസിയക്കാർക്കിടയിലുണ്ട്. ഖസർ ഹിലാലിൽ നിന്നു വരുന്നതിനാലാകാം നിറഞ്ഞ പുഞ്ചിരിയോടെയല്ലാതെ ഒൻസ് ജാബർ എന്ന താരത്തെ ടെന്നിസ് ലോകം കണ്ടിട്ടില്ല. കഴിഞ്ഞ ദിവസം വിമ്പിൾഡൻ വനിതാ സിംഗിൾസ് ഫൈനലിൽ ചെക്ക് റിപ്പബ്ലിക്കിന്റെ മർകേറ്റ വാന്ദ്രസോവയോടു തോറ്റപ്പോഴും നിറഞ്ഞൊഴുകുന്ന കണ്ണുകളെ ഒരു പുഞ്ചിരിയിൽ ഒളിപ്പിക്കാൻ ജാബർ ശ്രമിച്ചു; തുടർച്ചയായി രണ്ടാം തവണയും വിമ്പിൾഡൻ ഫൈനൽ തോൽവിയെന്ന വേദനയും കടിച്ചമർത്തി...

ഓസം ജാബർ

ADVERTISEMENT

ഒൻസ് ജാബർ എന്ന ഇരുപത്തിയെട്ടുകാരി ടെന്നിസ് ലോകത്ത് അറിയപ്പെടുന്നത് ‘ഓസം’ ജാബർ എന്ന പേരിലാണ്. ‘ഗംഭീരം’ എന്ന അർഥത്തിൽ തന്നെ. അസാമാന്യ കുതിപ്പുകളുമായി പലപ്പോഴും ഫൈനൽ വരെ ചെന്നെത്താറുണ്ട് ജാബർ. കഴിഞ്ഞ യുഎസ് ഓപ്പണിലും വിമ്പിൾഡനിലും ഫൈനലിൽ വീണുപോയ ജാബർ, ഇത്തവണ കിരീടം നേടുമെന്ന നിശ്ചയദാർഢ്യത്തോടെയാണ് വാന്ദ്രസോവയ്ക്കെതിരെ ഇറങ്ങിയത്. അൺസീഡഡ് താരമായ വാന്ദ്രസോവയെക്കാൾ കിരീട സാധ്യത കൽപിക്കപ്പെട്ടിരുന്നതും ജാബറിനു തന്നെ. പക്ഷേ, ഫൈനൽ സമ്മർദം ഒരിക്കൽകൂടി ജാബറിന്റെ വഴിമുടക്കി. ‘ഇതായിരുന്നില്ല ഞാൻ ആഗ്രഹിച്ചിരുന്നത്. ജീവിതത്തിലെ ഏറ്റവും കഠിനമായ തോൽവിയാണ് ഇത്’– ഫൈനലിൽ പരാജയപ്പെട്ട ശേഷം ജാബറിന്റെ വാക്കുകൾ.

കുടുംബകാര്യം

ADVERTISEMENT

ഫുട്ബോൾ ഒഴിച്ചുനിർത്തിയാൽ കായികമത്സരങ്ങളോട് മുഖംതിരിച്ചിരുന്ന പട്ടണമാണ് ഖസർ ഹിലാൽ. അവിടെനിന്നാണ് ടെന്നിസിന്റെ ലോകത്തേക്ക് ജാബർ വരുന്നത്. ചെറുപ്പത്തിൽ വീടിനടുത്തുള്ള ടെന്നിസ് കോർട്ടിൽ ആദ്യം കാഴ്ചക്കാരിയായും പിന്നീട് സഹായിയായും പോയിത്തുടങ്ങിയ ജാബർ, വൈകാതെ ടെന്നിസ് പ്രഫഷനായി തിരഞ്ഞെടുക്കാൻ തീരുമാനിച്ചു. തുടക്കത്തിൽ ആഭ്യന്തര ടെന്നിസ് മത്സരങ്ങളിൽ പോലും കാര്യമായ നേട്ടമുണ്ടാക്കാൻ ജാബറിനു സാധിച്ചിരുന്നില്ല. 2015ൽ, മുൻ ദേശീയ ഫെൻസിങ് താരമായ കരിം കമൗനിനെ വിവാഹം ചെയ്തതിനു പിന്നാലെയാണ് ടെന്നിസിൽ ജാബറിന്റെ രണ്ടാം ഇന്നിങ്സ് ആരംഭിക്കുന്നത്. 

ജാബറിന് ടെന്നിസിനോടുള്ള ഭ്രമം മനസ്സിലാക്കിയ കരിം, ജാബറിന്റെ ഫിറ്റ്നസ് ട്രെയ്നറായി. കഴിഞ്ഞ 7 വർഷമായി കരിമാണ് ജാബറിന്റെ ഫിറ്റ്നസുമായി ബന്ധപ്പെട്ട കാര്യങ്ങൾ നോക്കുന്നത്. ഡ്രോപ് ഷോട്ടുകളിലൂടെയും ലോങ് വോളികളിലൂടെയും കോർട്ടിൽ ഓടിനടന്നു കളിക്കാൻ തന്നെ പ്രാപ്തയാക്കിയത് കരിമിന്റെ പരിശീലനമാണെന്ന് ജാബർ പറഞ്ഞിട്ടുണ്ട്.

ADVERTISEMENT

English Summary: Vondrousova beats Ons Jabeur to win her maiden Grand Slam title