മെൽബൺ ∙ മദിച്ചെത്തിയ നൊവാക് ജോക്കോവിച്ചും കുതിച്ചെത്തിയ അലക്സാണ്ടർ സ്വരേവും വീണതോടെ, ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് പുരുഷ സിംഗിൾസ് ഫൈനലിൽ പോരാട്ടം റഷ്യയുടെ ഡാനിൽ മെദ്‌വദേവും ഇറ്റലിയുടെ യാനിക് സിന്നറും തമ്മിൽ. 25–ാം ഗ്രാൻസ്‌ലാം കിരീടം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെല്‍ബൺ∙ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം സ്വന്തമാക്കി ഇറ്റാലിയൻ താരം യാനിക് സിന്നർ. ഫൈനലിൽ റഷ്യയുടെ ഡാനിൽ മെദ്‍വദേവിനെയാണ് 22 വയസ്സുകാരനായ ഇറ്റാലിയൻ താരം കീഴടക്കിയത്. സിന്നറിന്റെ ആദ്യ ഗ്രാൻഡ്‍സ്‍ലാം വിജയമാണിത്. സ്കോർ– 3–6,3–6,6–4,6–4,6–3.

ആദ്യ രണ്ടു സെറ്റുകള്‍ നഷ്ടമായ സിന്നർ മൂന്നും നാലും സെറ്റുകൾ ജയിച്ചു വാശിയോടെ മത്സരത്തിലേക്കു തിരിച്ചെത്തുകയായിരുന്നു. മത്സരത്തിലെ വിജയിയെ തീരുമാനിക്കുന്നതിനുള്ള അവസാന സെറ്റിൽ 6–3നായിരുന്നു സിന്നറുടെ വിജയം. ആദ്യമായാണ് സിന്നർ ഒരു ഗ്രാന്‍ഡ്സ്‍ലാമിന്റെ ഫൈനലിലെത്തുന്നത്. ആദ്യ ശ്രമത്തിൽ തന്നെ ഗ്രാൻഡ്‍സ്‍ലാം വിജയിക്കുകയും ചെയ്തു. സെമിയിൽ സെർബിയൻ താരം നൊവാക് ജോക്കോവിച്ചിനെ അട്ടിമറിച്ചായിരുന്നു സിന്നറുടെ ഫൈനല്‍ പ്രവേശം.

ADVERTISEMENT

25–ാം ഗ്രാൻസ്‌ലാം കിരീടം ലക്ഷ്യമിട്ടെത്തിയ ജോക്കോവിച്ചിനെ സെമിയിൽ 1–6, 2–6, 7–6, 3–6 എന്ന സ്കോറിനാണ് സിന്നർ തളച്ചത്. ആദ്യ രണ്ടു സെറ്റുകളും സിന്നർ അനായാസം നേടിയെങ്കിലും മൂന്നാം സെറ്റിൽ ജോക്കോ തിരിച്ചടിച്ചു. എന്നാൽ നാലാം സെറ്റിൽ ജോക്കോയെ നിലയുറപ്പിക്കാൻ അനുവദിക്കാതെ സിന്നർ ജയിച്ചുകയറുകയായിരുന്നു.

English Summary:

Sinner vs Medvedev Australian Open final updates