ഇറ്റാലിയൻ യുവതാരം യാനിക് സിന്നറിന് മയാമി ഓപ്പൺ ടെന്നിസ് പുരുഷ സിംഗിൾസ് കിരീടം. ഏകപക്ഷീയമായ ഫൈനലിൽ ബൾഗേറിയയുടെ ഗ്രിഗോർ ദിമിത്രോവിനെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്നാണ് (6–3, 6–1), നിലവിലെ ഓസ്ട്രേലിയൻ ഓപ്പൺ ജേതാവായ സിന്നർ മയാമി ഓപ്പണിൽ തന്റെ കന്നിക്കിരീടം സ്വന്തമാക്കിയത്. ജയത്തോടെ എടിപി റാങ്കിങ്ങിൽ സിന്നർ രണ്ടാം സ്ഥാനം ഉറപ്പിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ ഇറ്റാലിയൻ യുവതാരം യാനിക് സിന്നറിന് മയാമി ഓപ്പൺ ടെന്നിസ് പുരുഷ സിംഗിൾസ് കിരീടം. ഏകപക്ഷീയമായ ഫൈനലിൽ ബൾഗേറിയയുടെ ഗ്രിഗോർ ദിമിത്രോവിനെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്നാണ് (6–3, 6–1), നിലവിലെ ഓസ്ട്രേലിയൻ ഓപ്പൺ ജേതാവായ സിന്നർ മയാമി ഓപ്പണിൽ തന്റെ കന്നിക്കിരീടം സ്വന്തമാക്കിയത്. ജയത്തോടെ എടിപി റാങ്കിങ്ങിൽ സിന്നർ രണ്ടാം സ്ഥാനം ഉറപ്പിച്ചു. അനുഭവസമ്പത്തിന്റെ കരുത്തുമായി എത്തിയ ദിമിത്രോവ്, ഫൈനലിൽ സിന്നറിന് കടുത്ത വെല്ലുവിളി ഉയർത്തുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും ഇരുപത്തിരണ്ടുകാരൻ സിന്നറുടെ ബാക്ക് ഹാൻഡ് ഷോട്ടുകൾക്കു മുന്നിൽ പിടിച്ചുനിൽക്കാൻ മുപ്പത്തിരണ്ടുകാരൻ ദിമിത്രോവിന് സാധിച്ചില്ല. 88% ഫസ്റ്റ് സെർവ് പോയിന്റുകൾ സ്വന്തമാക്കിയാണ്, 2021ലും 2023ലും ഫൈനലിൽ വഴുതിപ്പോയ കിരീടം സിന്നർ സ്വന്തമാക്കിയത്.

English Summary:

Jannik Sinner wins Miami Open title