കേരള ടൂറിസം, ഐഎംഎ, കെഎസ്ഐഡിസി എന്നിവയുടെ പിന്തുണയോടെ സംഘടിപ്പിക്കുന്ന ഉട്ടോപ്യന്‍ ഡിസ്റ്റോപിയക്ക് കൊച്ചിയില്‍ തുടക്കമായി. കല,ഡിസൈന്‍, ടെക്നോളജി എന്നിവയുടെ ആഘോഷമായ ഉട്ടോപ്യന്‍ ഡിസ്റ്റോപിയ സംവിധായകന്‍ ബേസില്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. അഭിജിത്ത് സതാനി, ബോണി തോമസ്, മെഹബൂബ് മുസ്ലിയാര്‍, ആസിഫ് റഹ്‌മാന്‍,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരള ടൂറിസം, ഐഎംഎ, കെഎസ്ഐഡിസി എന്നിവയുടെ പിന്തുണയോടെ സംഘടിപ്പിക്കുന്ന ഉട്ടോപ്യന്‍ ഡിസ്റ്റോപിയക്ക് കൊച്ചിയില്‍ തുടക്കമായി. കല,ഡിസൈന്‍, ടെക്നോളജി എന്നിവയുടെ ആഘോഷമായ ഉട്ടോപ്യന്‍ ഡിസ്റ്റോപിയ സംവിധായകന്‍ ബേസില്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. അഭിജിത്ത് സതാനി, ബോണി തോമസ്, മെഹബൂബ് മുസ്ലിയാര്‍, ആസിഫ് റഹ്‌മാന്‍, വിനോദ് രാമസ്വാമി തുടങ്ങിയ പ്രമുഖര്‍ ഉദ്ഘാടനചടങ്ങില്‍ പങ്കെടുത്തു. ജൂലൈ രണ്ടു മുതല്‍ ഒന്‍പതു വരെ 8 ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ക്ക് മരട് ഹൈ-ലൈറ്റ് പ്ലാറ്റിനോയില്‍ ഇതോടെ തുടക്കമായി. പ്രവേശന ടിക്കറ്റുകള്‍ 100 രൂപയ്ക്ക് www.insider.com, www.joboy.in എന്നീ വെബ്സൈറ്റുകളിലൂടെ ലഭ്യമാണ്. കലാ പ്രദര്‍ശനങ്ങള്‍, അവതരണങ്ങള്‍, കോണ്‍ഫറന്‍സുകള്‍, ഓപ്പണ്‍ മൈക്, കച്ചേരികള്‍ എന്നിവ പരിപാടിയുടെ ഭാഗമായിട്ടുണ്ട്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, ഡിസൈന്‍ കേരള, ലിറ്റില്‍ മാര്‍ഷ്യന്‍സ് എന്നിവയുമായി സഹകരിച്ച് കോണ്‍ഫറന്‍സുകള്‍, ടോക്ക് ഷോകള്‍, പാനല്‍ ചര്‍ച്ചകള്‍, സംവാദങ്ങള്‍ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.

400 ലധികം കലാകാരന്മാരുടെ സാന്നിധ്യം, 22ലധികം ഇന്‍സ്റ്റളേഷന്‍സ്, 25ലധികം കലാപ്രകടനങ്ങള്‍ തുടങ്ങിയവ പൊതുജനങ്ങള്‍ക്ക് ഇവിടെ കാണാനാകും. കല, ഡിസൈന്‍, ടെക്നോളജി എന്നിവയലൂന്നിയ വ്യത്യസ്തമായ പരിപാടികള്‍ വ്യത്യസ്ത ദിനങ്ങളില്‍ ഈ എട്ട് ദിവസങ്ങളിലായി ഉട്ടോപ്യന്‍ ഡിസ്റ്റോപിയയില്‍ അരങ്ങേറും.  

ADVERTISEMENT

ഡിസൈനര്‍മാര്‍, കലാകാരന്മാര്‍, ആര്‍ക്കിടെക്ടുമാര്‍, എഴുത്തുകാര്‍, ടെക്കികള്‍ എന്നിവര്‍ ഉട്ടോപ്യന്‍ ഡിസ്റ്റോപിയയില്‍ ഉള്‍പ്പെടുന്നു. അതുല്യമായ ഈ കലോത്സവത്തിലൂടെ, കല, ഡിസൈന്‍, സാങ്കേതികവിദ്യ എന്നിവയ്ക്കിടയിലുള്ള വിടവ് നികത്തുന്നു. പ്രശസ്ത കലാകാരന്മാര്‍ അവരുടെ സര്‍ഗ്ഗാത്മകതയിലൂടെയും കരകൗശലത്തിലൂടെയും ഭാവിയെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കും.

ഉട്ടോപ്യന്‍ ഡിസ്റ്റോപിയയില്‍ പൊതുജനങ്ങള്‍ക്ക് ഡിജിറ്റല്‍ ആര്‍ട്ട് (എന്‍എഫ്ടി) പ്രദര്‍ശനം, എഡ്യൂക്കേഷന്‍ എക്‌സ്‌പോ, ഫാഷന്‍ ആന്‍ഡ് ക്രാഫ്റ്റ്‌സിന്റെ ഫ്ളീ മാര്‍ക്കറ്റ്, 10 ഫുഡ് സ്റ്റാളുകളുള്ള ഫുഡ് കോര്‍ട്ട്, കുട്ടികള്‍ക്കുള്ള വിവിധ ശില്‍പശാലകള്‍, ഫിലിം ഫെസ്റ്റിവല്‍ എന്നിവ ആസ്വദിക്കാം.ഉത്സവകാലത്ത് എല്ലാ ദിവസവും വൈകുന്നേരം അവിയല്‍, സ്ട്രീറ്റ് അക്കാദമിക്‌സ്, ശങ്ക ട്രൈബ്, മനുഷ്യന്‍ തുടങ്ങീ മലയാളത്തിലെ പ്രശസ്ത ബാന്‍ഡുകളുടെ പരിപാടികളും സംഘടിപ്പിക്കുന്നു.