രാജ്യം സ്വാതന്ത്ര്യത്തിന്റെ 75–ാം വർഷികം അത്യാഹ്ലാദത്തേ‍ാടെ ആഘോഷിക്കുമ്പോൾ, സ്വാതന്ത്ര്യസമര പേ‍ാരാട്ടത്തിൽ ഒരു വീടു മുഴുവൻ നിലകെ‍ാണ്ടചരിത്രം ഒരുപക്ഷേ കേരളത്തിനുമാത്രം അവകാശപ്പെട്ടതായിരിക്കും. ദേശീയ പ്രസ്ഥാനത്തിനായി തലശേരിയിലെ കുഞ്ഞിച്ചിരുതയും അവരുടെ മൂന്നുപെൺകുട്ടികളും അഹേ‍ാരാത്രം പ്രവർത്തിച്ചത്

രാജ്യം സ്വാതന്ത്ര്യത്തിന്റെ 75–ാം വർഷികം അത്യാഹ്ലാദത്തേ‍ാടെ ആഘോഷിക്കുമ്പോൾ, സ്വാതന്ത്ര്യസമര പേ‍ാരാട്ടത്തിൽ ഒരു വീടു മുഴുവൻ നിലകെ‍ാണ്ടചരിത്രം ഒരുപക്ഷേ കേരളത്തിനുമാത്രം അവകാശപ്പെട്ടതായിരിക്കും. ദേശീയ പ്രസ്ഥാനത്തിനായി തലശേരിയിലെ കുഞ്ഞിച്ചിരുതയും അവരുടെ മൂന്നുപെൺകുട്ടികളും അഹേ‍ാരാത്രം പ്രവർത്തിച്ചത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യം സ്വാതന്ത്ര്യത്തിന്റെ 75–ാം വർഷികം അത്യാഹ്ലാദത്തേ‍ാടെ ആഘോഷിക്കുമ്പോൾ, സ്വാതന്ത്ര്യസമര പേ‍ാരാട്ടത്തിൽ ഒരു വീടു മുഴുവൻ നിലകെ‍ാണ്ടചരിത്രം ഒരുപക്ഷേ കേരളത്തിനുമാത്രം അവകാശപ്പെട്ടതായിരിക്കും. ദേശീയ പ്രസ്ഥാനത്തിനായി തലശേരിയിലെ കുഞ്ഞിച്ചിരുതയും അവരുടെ മൂന്നുപെൺകുട്ടികളും അഹേ‍ാരാത്രം പ്രവർത്തിച്ചത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യം സ്വാതന്ത്ര്യത്തിന്റെ 75–ാം വർഷികം അത്യാഹ്ലാദത്തേ‍ാടെ ആഘോഷിക്കുമ്പോൾ, സ്വാതന്ത്ര്യസമര പേ‍ാരാട്ടത്തിൽ ഒരു വീടു മുഴുവൻ നിലകെ‍ാണ്ടചരിത്രം ഒരുപക്ഷേ കേരളത്തിനുമാത്രം അവകാശപ്പെട്ടതായിരിക്കും. ദേശീയ പ്രസ്ഥാനത്തിനായി തലശേരിയിലെ കുഞ്ഞിച്ചിരുതയും അവരുടെ മൂന്നുപെൺകുട്ടികളും അഹേ‍ാരാത്രം പ്രവർത്തിച്ചത് വടക്കേമലബാറിൽ ദേശീയപ്രസ്ഥാനത്തിന് ആവേശം പകർന്ന നീക്കങ്ങളായിരുന്നു.. പെരളശേരിയിൽകേ‍ാൺഗ്രസ് സമ്മേളനം സംഘടിപ്പിച്ചതിന് ചിരുതമ്മ അറസ്റ്റിലായി. മക്കൾ ആ പാരമ്പര്യം പിൻതുടർന്നു. എന്നാൽ സ്വാതന്ത്ര്യസമരത്തിലും അല്ലാതെയുമുള്ള മുന്നേറ്റത്തിന്റെ തലപ്പെ‍ാക്കത്തിലാണ് പാലക്കാട് ആനക്കര പഞ്ചായത്തിലെ വടക്കത്ത് തറവാട്. ആനക്കരയിൽ നിന്നു നിന്നുതുടങ്ങിയ ആ പേ‍ാരാട്ടങ്ങൾ കടൽകടന്നും മുന്നേറി. കുടുംബാംഗങ്ങൾ മാത്രമല്ല, വീടും നീണ്ടുനിന്ന പേരാട്ട ചരിത്രത്തിന്റെ ചർച്ചാവേദിയായിരുന്നു. അകത്തും പുറത്തും സമരഭടന്മാന്മാരും നേതാക്കാന്മാരും നിറഞ്ഞ കാലത്തിന്റെ ഒ‍‍ാർമകളിൽ വാനേ‍ാളം തലഉയർത്തി നിൽപ്പാണിപ്പേ‍ാഴും ആ വീട്. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പേ‍ാരാട്ടത്തിലും ദേശീയപ്രസ്ഥാനത്തിന്റെ വിവിധതലങ്ങളിലും. പിന്നീട് രാജ്യത്തിന്റെ കലാ, സാംസ്കാരിക, രാഷ്ട്രീയ മേഖലയുടെ ഖ്യാതി ലേ‍ാകമെങ്ങും വ്യാപിപ്പിക്കാൻ മുന്നിട്ടിങ്ങിയവരും മുൻകൈ എടുത്തവരും ഈ തറവാടിന്റെ ഭാഗമാണ്. ഇപ്പേ‍ാഴും ആ കണ്ണികൾ തിളങ്ങിതന്നെ നിൽക്കുന്നു. അങ്ങനെ, എല്ലാം കെ‍ാണ്ടും ജ്വലിക്കുന്ന പേ‍ാരാട്ടങ്ങളുടെ ഉത്തമ സ്മാരകമായി മാറി ഈ തറവാട്. ചർക്കയും നൂലും ഉപയേ‍ാഗിച്ചും സ്ത്രീകളുടെ മുന്നേറ്റം നടത്തിയ തറവാട്ടിലെ സ്വാതന്ത്ര്യ സമരഭടന്മാരുടെ ഒടുവിലത്തെ കണ്ണി ജി. സുശീലാമ്മ കഴിഞ്ഞവർഷം സെപ്റ്റംബറിലാണ് യാത്രയായത്. ദേശീയതലത്തി‍നൊപ്പം തറവാട്ടംഗങ്ങൾ പ്രാദേശികമായും വള്ളുവനാടൻ മേഖലയിലും സ്വാതന്ത്ര്യസമരത്തിൽ നിറഞ്ഞുനിന്നു. ആ പോരാട്ടത്തിൽ അസാധാരണമായ ധൈര്യംകെ‍ാണ്ടും ത്യാഗം കെ‍ാണ്ടും ജ്വലിക്കുന്ന പന്തമായി മാറിയ ഡേ‍ാ. ക്യാപ്റ്റൻ ലക്ഷ്മി ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലെ എന്നും ജ്വലിക്കുന്ന നായികയാണ്.. ജനങ്ങളെ, പ്രത്യേകിച്ച് യുവാക്കളെ ഇളക്കിമറിച്ചും ബ്രിട്ടിഷ് സേനയിൽ നിന്നുള്ളവരെ ഇന്ത്യൻ സൈനികരാക്കി മാറ്റിയും തീവ്രപേ‍‍ാരാട്ടത്തിന്റെ ചരിത്രനായകനായി മാറിയ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഉറ്റഅനുയായി മാറി അവർ.

ക്യാപ്റ്റൻ ലക്ഷ്മി ജി.സുശീലാമ്മയ്ക്കെ‍ാപ്പം വടക്കത്ത് തറവാട്ടിൽ

∙ ആനക്കരയുടെ ‘തലപ്പൊക്കം’

ADVERTISEMENT

സ്വാതന്ത്രസമരഗാഥയിൽ ആനക്കരയുടെ അധ്യായങ്ങൾ ഒന്നിനെ‍ാന്ന് കനപ്പെട്ടതാണ്. നാടുമുതൽ വിദേശംവരെ അതിൽ നിറഞ്ഞു നിൽക്കുന്നു എല്ലാറ്റിനും സാക്ഷിയായ 120 വർഷത്തിലധികം പഴക്കമുള്ള തറവാട് ഇത്തരത്തിലുള്ള ഏഷ്യയിലെതന്നെ വലിയ കൂട്ടുകുടുംബങ്ങളിൽ ഒന്നായിരിക്കാം. സ്വാതന്ത്ര്യ സമര ചരിത്രത്തിലെ വനിതകളുടെ മുന്നേറ്റ കേന്ദ്രംകൂടിയായി ആനക്കരയെ കാണാം.. കഥകളി യേ‍ാഗവും വെടിവെട്ടവും വാരവും പൂരവും പാട്ടവും സദ്യയും ഡോളറും കൊല്ലും കൊലയും വിചാരണയും നടത്തിയിരുന്ന നാടുവാഴി തമ്പ്രാക്കളായിരുന്നില്ല ഇതിന്റെ അവകാശികളും മേൽനേ‍ാട്ടക്കാരും. തീർഥകിണ്ടികൾക്കിടയിൽ ജനിച്ച് ഭസ്മക്കൊട്ടയിൽ കിടന്നു മരിക്കുന്ന ശുദ്ധാത്മാക്കളായ ആണുങ്ങളും ഇവിടെ ഉണ്ടായിട്ടില്ലെന്ന് അവരുടെ പ്രവർത്തനം ചരിത്രം പറയുന്നത്. സ്വയം പ്രകാശത്തിന്റേയും സേവനത്തിന്റെയും ജീവിതമാണ് എല്ലാവരും നയിച്ചത്.. കാരണവൻമാരായ ഏ.വി. കുട്ടികൃഷ്ണമേനോൻ, ഏ.വി. ഗോപാലമേനോൻ, കുട്ടിമാളുവമ്മ, ക്യാപ്റ്റൻ ലക്ഷമി, ജി.സുശീല, മൃണാളിനി സാരാഭായി തുടങ്ങി എല്ലാ അംഗങ്ങളും വർഗവും ജാതിയും നോക്കാതെ ദേശത്തെ സേവിച്ചവരും സേവിക്കുന്നവരുമാണ്. 

സിപിഎം ദേശീയ നേതാവ് സുഭാഷണി അലിയും 93 ാം വയസിലും സംഗീതത്തിന് സ്വയം സമർപ്പിച്ച് വീണയിൽ സാധകം ചെയ്തിരുന്ന കമലാക്ഷിഅമ്മ മുതൽ അബു  അബ്രാഹിമിന്റെ മകൾ ആയിഷയെ വിവാഹം ചെയ്ത സത്യജിത്തും. പേരക്കുട്ടി ബ്രിത്തിനെ വിവാഹം ചെയ്ത ഇന്ദൂധരനും ഉൾപ്പെടെ ആറാം തലമുറയിലേയ്ക്കും ഈ തറവാടിന്റെ വേരുകൾ ശക്തമായി നീണ്ടുകിടക്കുമ്പോഴും സ്വന്തം പൈതൃകം, കേരളത്തിന്റെയും ആനക്കരയുടെയും ആണെന്ന് അന്നും ഇന്നും എല്ലാവരും ഉറച്ചു വിശ്വസിക്കുന്നു.

∙ നിർമാണം ഓടും മരങ്ങളും കൊണ്ട്

1896 ജൂൺ 20 നാണ് ആനക്കര തറവാട് നിർമാണം പൂർത്തിയായത്. പരിപാലനവും മേൽനേ‍ാട്ടവും അറ്റകുറ്റപണിയും കൃത്യമായി നടത്തിയതിനാൽ ഇപ്പോഴും കേടുപാടുകളില്ലാതെ വീട് നിലനിൽക്കുന്നു.

ADVERTISEMENT

പെരുമ്പിലാവിൽ ഗോവിന്ദമോനോനാണ് വീടുണ്ടാക്കാൻ നേതൃത്വം നൽകിയത്.പിന്നീട് ഗോപാലമോനോന്റെ കാലത്ത് തറവാട് നിർമാണം പൂർത്തിയാക്കി. ഓടും മരങ്ങളും കൊണ്ടാണ് 5500 ചതുരശ്രഅടിയുള്ള വീട് നിർമിച്ചത്. ജി.സുശീലയാണ് അവസാനം ഇവിടെ താമസിച്ചത്. വക്കീൽ കെ.ഗോപിനാഥമേനോന്റെ മകനും റാവു ബഹദൂർ ഏ.വി. ഗോവിന്ദമേനോന്റെ പൗത്രനുമായ ജി. ചന്ദ്രശേഖര തറാവാട്ടിലും പുറത്തും നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു. അദ്ദേഹം അന്തരിച്ചതേ‍ാടെതന്നെ തറവാട് ഏറെക്കുറെ മൂകമായി.. മുട്ടിനുതാഴെവരെയുളള ഖദർമുണ്ടും ഷർട്ടുമിട്ട ചന്ദ്രേട്ടനാണ് ആനക്കര തറവാടിനെക്കുറിച്ചും ഇവിടെവന്നുപേ‍ായ പ്രഗത്ഭരെക്കുറിച്ചുളള കേട്ടറിവും കണ്ടവരെക്കുറിച്ചുളള വിവരണവും പറഞ്ഞുതരുന്നിരുന്നത്.. അതികായന്മാരായ നേതാക്കന്മാരും കലാകാരന്മാരും ഉദ്യേ‍ാഗസ്ഥരും വന്ന വാഹനങ്ങളുടെ നമ്പർപേ‍ാലും ഏതുസമയത്തും അദ്ദേഹം പറയുമായിരുന്നു. എത്ര തിരക്കുണ്ടായാലും വടക്കത്ത് വന്നു താമസിക്കുന്ന റിട്ട. കേണൽ എ.വി.എം അച്യുതൻ, പ്രശസ്ത സ്വാതന്ത്ര്യസമരസേനാനി ആനക്കര വടക്കത്തെ കുട്ടിമാളുവമ്മയുടെ മകനാണ്. 

കുട്ടിമാളുവമ്മയുടെ മകൾ മാലിനിയെയാണ് ഇദ്ദേഹം വിവാഹം കഴിച്ചത്..വടക്കത്തെ കാരണവൻമാരിൽ ഒരാളും അമ്മു സ്വാമിനാഥന്റെ മൂത്ത മകനും ക്യാപ്റ്റൻ ലക്ഷ്മിയുടെ ജേഷ്ഠനുമായ ഗോവിന്ദ് സ്വാമിനാഥ്. ലോകപ്രശസ്ത നർത്തകിമാരായ മൃണാളിനി സാരാഭായിയും മകൾ മല്ലികാസരാഭായിയും ഒഴിവുകിട്ടുമ്പേ‍ാൾ ഒന്നിച്ചുതറവാട്ടിലെത്തുക പതിവായിരുന്നു. മൃണാളിനി 2016ൽ അന്തരിച്ചു..

സുശീലാമ്മയും മൃണാളിനി സാരാഭായിയും തറവാട്ടിൽ

∙ ലണ്ടനിലും മദ്രാസിലും കാറോടിച്ച ആദ്യ ഇന്ത്യുൻ വനിത

അമ്മുവമ്മയുടെ മകൾ അമ്മുവിനെ വിവാഹം ചെയ്തത് ബാരിസ്റ്റർ സ്വാമിനാഥനായിരുന്നു. പഠിപ്പിൽ സമർഥനാണങ്കിലും പാവപ്പെട്ട കുടുംബത്തിൽപ്പെട്ട സ്വാമിനാഥനെ മുൻസീഫായ ഗോവിന്ദമേനോന് പരിചയമുണ്ടായിരുന്നു. ഗോവിന്ദമേനോൻ സ്വന്തം ചിലവിൽ സ്വാമിനാഥനെ പഠിപ്പിച്ചു. പിന്നിട് തന്റെ പേരമകളെ വ്യത്യസ്ത കുടുംബത്തിൽപ്പെട്ടയാളാണെങ്കിലും ഗോപിനാഥന് 1908 ൽ വടക്കത്ത് വീട്ടിൽവച്ചു വിവാഹം ചെയ്തുകൊടുക്കുകയും ചെയ്തു. വിവാഹം ശേഷം ഇവർ ബിലാത്തിയിലേക്കു പേ‍ായി.. ലണ്ടനിലും മദ്രാസിലും കാറോടിച്ച് യാത്ര ചെയ്ത് ആദ്യത്തെ ഇന്ത്യൻ വനിതയും അമ്മുസ്വാമിനാഥനാണെന്ന് പറയപ്പെടുന്നു. സ്വാതന്ത്ര്യസമരസേനാനിയായ അമ്മുസ്വാമിനാഥൻ മദ്രാസ് നിയമസഭാംഗമായി. ഓൾ ഇന്ത്യ വിമൻസ് കോൺഫറൻസ്, വിമൻസ് ഇന്ത്യൻ അസോസിയേഷൻ തുടങ്ങിയ സംഘടനകളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച അവർ ഇന്ത്യൻ ഭരണഘടന നിർമാണ സമിതിയിലും അംഗമായിരുന്നു.. 1928 ൽ അമ്മുസ്വാമിനാഥൻ, നിര്യാതയായി .അവരുടെ മകളാണ് ക്യാപ്റ്റൻ ലക്ഷ്യമി. മൂത്തമകൻ ഗോവിന്ദസ്വാമിനാഥൻ ആ പൈതൃകം പിന്തുടർന്നു. ആറുമാസം പ്രായമുള്ള മകൾ മീനാക്ഷിയേയും ഒക്കത്തിരുത്തി ജയിൽ വാസം അനുഷ്ഠിച്ച മുന്നണിപോരാളിയും കോൺഗ്രസ് നേതാവുമായി ഉയർന്നുവന്ന ഏ.വി. കുട്ടിമാളുഅമ്മ അമ്മുവിന്റെ സഹേ‍ാദരിയാണ്. 

ADVERTISEMENT

∙ ക്യാപ്റ്റൻ ലക്ഷ്മിയുടെ വരവ്

ഈ  തിരികളിൽ നിന്നു കൊളുത്തിയ തീപ്പന്തമാണ് രാജ്യചരിത്രത്തിൽ എന്നത്തേയും അഭിമാനമായി മാറിയ ക്യാപ്റ്റൻ ലക്ഷ്മി. 1931ൽ മദ്രാസ് മെഡിക്കൽ കോളജിൽ നിന്ന് എംബിബിഎസ് പരീക്ഷജയിച്ച പ്രാക്ടീസ് ആരംഭിക്കാനാണ് ലക്ഷ്മി സിംഗപ്പുരിൽ പോയത്. പിന്നെ സ്വാതന്ത്ര്യത്തിനുവേണ്ടിയുളള സ്വന്തം രാജ്യത്തിന്റെ വിളിയും നിരന്തരസമരവും ഏറ്റുമുട്ടലുകളും അടിച്ചമർത്തലുകളും കേട്ടും കണ്ടുമിരിക്കാൻ അവർക്കായില്ല. അങ്ങനെ ഐഎൻഎയുടെ തലപ്പത്തേക്ക് എത്തി. പിന്നീട് ഐഎൻഎയിലെ സഹപ്രവർത്തകനായിരുന്ന പ്രേംകുമാർ സൈഗാളിനെ വിവാഹം ചെയ്ത് കാൺപുരിൽ താമസമാക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ് ഇരുവരും ഏറെനാൾ വടക്കത്ത് വീട്ടിൽ താമസിച്ചു. പലഭാഷകൾ കൈകാര്യം ചെയ്തിരുന്ന ലക്ഷ്മി ബിഎ വരെ ഐച്ഛികമായി വിഷയമായി മലയാളമാണ് പഠിച്ചതെന്നും സുശീലാമ്മ പറയാറുണ്ട്. മലയാളത്തിൽ ഒരു പുസ്തകം ഏഴുതിയതായും വിവരമുണ്ട്. അമ്മുസ്വാമിനാഥന്റെ മറ്റൊരു മകളായ മൃണാളിനി സാരാഭായി ശാന്തിനികേതനിലും സ്വിറ്റ്സർലന്റിലുമായാണ് പഠിച്ചത്. ഭരനാട്യ വേദിയിൽവച്ചാണ് പ്രശസ്ത ബഹിരാകാശശാസ്ത്രജ്ഞനായ ഡോ.വിക്രംസാരാഭായി അവരെ പരിചയപ്പെടുന്നത്. ഇരുവരും പിന്നീട് വിവാഹിതരായി ദിവസങ്ങളോളം വടക്കത്തുവീട്ടിൽ താമസിച്ചു. അമ്മുഅമ്മക്ക് കാണാനായി മൃണാളിനി തറവാട്ടിൽ നൃത്തം അവതരിപ്പിച്ചിട്ടുമുണ്ട്.

∙ കുറ്റിപ്പുറം പാലത്തിനു പിന്നിലും

തനിഗ്രാമായിരുന്ന ആനക്കരയിൽ ആശുപത്രി, സ്‌കൂൾ, ഗതാഗതമാർഗങ്ങൾ, ഗ്രന്ഥശാല എന്നിവയെല്ലാം യഥാസമയം ഉണ്ടായതിനുപിന്നിലും ഈ തറവാടാണ്. ജഡ്ജിയായി വിരമിച്ച ഇവിടുത്തെ എ.വി. ഗോവിന്ദമേനോൻ കേരളീയ ആയൂർവേദ സമാജത്തിന്റെ സ്ഥാപകരിൽ ഒരാളായിരുന്നു. കോളറകൊണ്ട് ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് അദ്ദേഹം താമസിക്കാൻ സ്വന്തം വീടുപോലും നൽകി. ഇതേ തുടർന്നായിരുന്നു കുമ്പിടിയിൽ ആശുപത്രി വന്നത്..അന്നത്തെ മദിരാശി ഗവർണ്ണർ ലേഡിനാണ് ഇതിന്റെ ശിലാസ്ഥാപനം നടത്തിയത്. സ്വാതന്ത്യത്തിനു ശേഷം മലബാറിലുണ്ടായ പ്രധാന വികസന പദ്ധതിയിലെ‍ാന്നായ കുറ്റിപ്പുറം പാലം നിർമിച്ചതിന് പിന്നിൽ പ്രവർത്തിച്ചതും വടക്കേടത്തുകാരാണ്. 1949 ൽ മദിരാശി മന്ത്രി ഭക്തവത്സം അതിനു തറക്കല്ലിടുംമ്പോഴും 1953 –ൽ പാലം ഉദ്ഘാടനം ചെയ്യുമ്പോഴും മുൻ നിരയിൽ ഗോവിന്ദമേനോനായിരുന്നു. പാലത്തിലൂടെ ആദ്യകടന്നു പോയ വാഹനം ഗോവിന്ദമേനോന്റെ ജർമ്മൻ കാറായിരുന്നു. 

അഭിഭാഷകൻ, അധ്യാപകൻ, പ്രിൻസിപ്പൽ എന്നിനിലകളിൽ പ്രവർത്തിച്ച എ.വി. കുട്ടികൃഷ്ണമേനേ‍ാൻ ഉദ്യേ‍ാഗത്തിൽ നിന്നു വിരമിച്ചശേഷം പൊതുപ്രവർത്തനത്തിൽ സജീവമായി. അധ്യാപകനെ താമസിപ്പിച്ചുകെ‍ാണ്ട് ആനക്കരയിൽ അദ്ദേഹം ആരംഭിച്ച ഏകാധ്യാപക വിദ്യാലയം പിന്നീട് അമ്മു സ്വാമിനാഥന്റെ പേരിലുള്ള ഹയർഎലിമെന്ററിസ്‌ക്കൂളായി ഉയർന്നു.1955 ൽ അവിടെ അധ്യാപക പരിശീലനം തുടങ്ങി ജില്ലാവിദ്യാഭ്യാസ കേന്ദ്രമായ ഡയറ്റിന്റെ ആസ്ഥനം കൂടിയാണ് ഇപ്പേ‍ാഴത്. സ്‌ക്കൂളിന് കൃഷിനടത്തി വരുമാനവും ഭക്ഷണവും ഉറപ്പുവരുത്താൻ 6 ഏക്കർ സ്ഥലവുംവടക്കത്ത് തറവാട്ടുകാർ നൽകി. 

∙ ആനക്കര ഗ്രന്ഥശാലയും

ആനക്കര ഗ്രന്ഥശാലയും എ.വി. കുട്ടികൃഷ്ണമേനോനാണ് സ്ഥിപിച്ചത്. ഇംഗ്ലിഷിൽ ഉൾപ്പെടെയുളള പുസ്തകങ്ങൾ, ഫർണീച്ചറുകളും നൽകി. 1945 മേയ് 9ന് പെരുമ്പിലാവിൽ ഗോവിന്ദമേനോൻ, ആനക്കര വടക്കത്ത് കൃഷ്ണമേനേ‍ാൻഎന്നിവരുടെ സ്മാരകമായ വായനശാല ആനക്കര വടക്കത്ത് അമ്മു അമ്മയാൽ തുറക്കപ്പെട്ടു ഏന്ന് ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. ഗോവിന്ദ കൃഷ്ണാലയം വായനശാല എന്ന പേരിലാണ് ഇപ്പേ‍ാൾ അറിയപ്പെടുന്നത്. വിവിധ ആഡംബരവാഹനങ്ങൾ വരികയും പേ‍ാകുകയും ചെയ്തിരുന്ന ഇവിടെ പഴയെ‍ാരു വാഹനത്തിന്റെ ഭാഗങ്ങളും സൂക്ഷിച്ചിട്ടുണ്ട് മഞ്ചൽ ഞെറികളുള്ള ജമ്മുകാളൻ വിരിയും മേലാപ്പുമുള്ള ഒരു മഞ്ചലിന്റേതാണത്. ഒരിക്കൽ മദ്രാസ് ഗവർണ്ണറുടെ ഭാര്യയായ ലേഡി ആർച്ച് ബോൾഡ്നൈ  അതിഥിയായി വന്നപ്പോൾ ഈ മഞ്ചൽകണ്ട് അത്ഭുതപ്പെടുകയും അതിൽ യാത്രചെയ്തുവന്നുമാണ് കേൾവി. പഴയമാടമ്പിവിളക്കും തൂങ്ങികിടപ്പുണ്ട്.  ഇതിൽ കെ‍ാട്ടണ്ണ ഒഴിച്ചുതിരികത്തിച്ചാണ് തറവാട്ടിലുള്ളവർ മുൻപ് രാത്രിയിൽ ഭക്ഷണം കഴിച്ചിരുന്നത്. പാലക്കാട് പൊതുപരിപാടികൾക്കുവന്ന സുഭാഷിണി അലി കഴിഞ്ഞദിവസം വടക്കത്ത് തറവാട്ടിലെത്തി.. പ്രശസ്ത നർത്തകി മല്ലികാസാരാഭായി, സുഭാഷിണി അലി തുടങ്ങിയവരുൾപ്പെടുന്ന ട്രസ്റ്റാണ് തറവാടും പറമ്പും നേ‍ാക്കി നടത്തുന്നത്.കൃഷിവകുപ്പിൽ നിന്ന് വിരമിച്ച രാമേട്ടനാണ് മേൽനേ‍ാട്ട ചുമതല.

∙ ക്യാപ്റ്റൻ ലക്ഷ്മിയെന്ന വെള്ളിനക്ഷത്രം

ആനക്കരയിലെ സ്വാതന്ത്ര്യ സമരസേനാനികളുടെ ഓരോരുത്തരുടെയും പേ‍ാരാട്ട നാളുകളെക്കുറിച്ച് ഏറെ പറയാനുണ്ട്. എന്നാൽ അതിനെ‍ാക്കെ മുകളിലാണ് ആദർശംകെ‍ാണ്ടും നേതൃത്വംകെ‍ാണ്ടും ക്യാംപ്റ്റൻ ലക്ഷ്മിയുടെ സ്ഥാനം. ഇന്ത്യയിലും വിദേശത്തുമുള്ള എല്ലാ ഇന്ത്യക്കാരോടും ബ്രിട്ടനെതിരെ നിർണായക യുദ്ധത്തിനു തയാറെടുക്കണമെന്ന നേതാജി സുഭാഷ്ചന്ദ്രബോസിന്റെ അഭ്യർഥന സിംഗപ്പുരിലുള്ള ഡോ. ലക്ഷ്മിയുടെ സ്വതന്ത്ര ചിന്തകൾക്ക് ആവേശം പകർന്നു. 

സ്റ്റതസ്കേ‍ാപ്പിനുപകരം അവർ ഐഎൻഎ (ഇന്ത്യൻ നാഷണൽ ആർമി) യുടെ പതാക കയ്യിലെടുത്തു. ഓരോചുവടിലും ദേശീയവികാരത്തിന്റെയും രാജ്യത്തെ സ്വാതന്ത്ര്യസമര ആവേശത്തിന്റെയും തീവ്രത നിറഞ്ഞു. രണ്ടാം ലോകയുദ്ധത്തേ‍ാടെ ഇന്ത്യൻ ദേശീയ പ്രസ്ഥാനം നിർണായക ഘട്ടത്തിലേക്കു കടന്നു. ബ്രിട്ടിഷുകാരുടെ കണ്ണുവെട്ടിച്ച്  1914 ൽകൊൽക്കത്തയിലെ വീട്ടുതടങ്കലിൽനിന്നു സുഭാഷ് ചന്ദ്രബേ‍ാസ് അതിസാഹസികമായി രക്ഷപ്പെട്ടു.  ജർമനിയും ജപ്പാനും സന്ദർശിച്ച് അദ്ദേഹം ജപ്പാന്റെ സഹായത്തോടെ ബ്രിട്ടനെതിരെ സായുധസമരത്തിന് ശ്രമം നടത്തി. സിംഗപ്പുരിലെത്തിയ നേതാജിയുമായി ഡോ. ലക്ഷ്മി പരിചയപ്പെട്ടു. ജപ്പാന്റെ യുദ്ധത്തടവുകാരായ ഇന്ത്യൻ സൈനികരെയും മലയ, സിംഗപ്പുർ തുടങ്ങിയ രാജ്യങ്ങളിൽ താമസിച്ചിരുന്ന ഇന്ത്യക്കാരെയും ചേർത്ത് ബ്രിട്ടനെതിരെ പൊരുതാൻ ‘ഇന്ത്യൻ നാഷനൽ ആർമി’ (ഐഎൻഎ) എന്ന വിമോചനസേന നേതാജി രൂപീകരിച്ചു.

സിംഗപ്പുരിലെ ഇന്ത്യക്കാർ രൂപീകരിച്ച‘ഇന്ത്യൻ ഇൻഡിപ്പെൻഡൻസ് ലീഗിന്റെ പ്രസിഡന്റായി 1943ൽ നേതാജി ചുമതലയേറ്റു. ഇൻഡിപ്പെൻഡൻസ് ലീഗിന്റെ വനിതാവിഭാഗത്തിന്റെ നേതാവായി ഡേ‍ാ .ലക്ഷ്മി ചുമതലേയറ്റു. ഐഎൻഎയിലേക്കു വനിതകളെ റിക്രൂട്ട് ചെയ്യുക എന്നതായിരുന്നു വനിതാവിഭാഗത്തിന്റെ പ്രധാന ചുമതല. ഡോ. ലക്ഷ്മിയുടെ  നേതൃത്വത്തിൽ 5000 ലധികം വനിതകൾ ഐഎൻഎയിൽ ചേർന്നു. തുടർന്ന് രൂപീകരിച്ച ‘ഝാൻസിറാണി റെജിമെന്റിന്റെ ക്യാപ്റ്റനും ഡോ. ലക്ഷ്മിയായി.. സൈനികരും നഴ്സുമാരുമടങ്ങുന്നതായിരുന്നു ഈ റെജിമെന്റ്. ബർമ (ഇന്നത്തെ മ്യാൻമർ) പിടിച്ചെടുക്കാനുളള ജപ്പാൻ സൈന്യത്തോടൊപ്പം ഐഎൻഎ യൂണിറ്റുകളും മുന്നേറിയെങ്കിലും. ഇന്ത്യയുടെ കിഴക്കൻ അതിർത്തിയിലെത്തിയപ്പേ‍ാൾ, ജപ്പാന്റെ പരാജയവും പ്രതികൂല കാലാവസ്ഥയും ഐഎൻഎയ്ക്ക് മുന്നേ‍ാട്ടുള്ള നീക്കത്തിന് തടസമായി. പരാജയം അംഗീകരിച്ചു പിൻവാങ്ങിയതേ‍ാടെ ഝാൻസിറാണി റെജിമെന്റ് പിരിച്ചുവിട്ടു. കീഴടങ്ങാതെ പെ‍ാരുതി മുന്നേറിയ ക്യാപ്റ്റൻ ലക്ഷ്മിയെ ബ്രിട്ടീഷുകാർ അറസ്റ്റ് ചെയ്ത് റങ്കൂൺ ജയിലിലടച്ചു. ജയിൽമോചിതയായ ക്യാപ്റ്റൻ ലക്ഷ്മി ഡൽഹിയിലെ ‘ഐഎൻഎ വിചാരണ’യ്ക്കെതിരെ വലിയ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചതായാണ് ചരിത്രം..

1946ൽ ഇന്ത്യയിൽ മടങ്ങിയെത്തിയ ഡോ. ലക്ഷ്മി ഭർത്താവ് പ്രേംകുമാർ സൈഗളിനെ‍ാപ്പം  കാൻപുരിൽതാമസിച്ചാണ്.മെഡിക്കൽ പ്രാക്ടീസ് ആരംഭിച്ചു. ദരിദ്രരും നിരാലംബരുമായ രോഗികൾക്കായി തന്റെ മേഖല അവർസമർപ്പിച്ചു. ഇന്ത്യാ വിഭജനത്തെ തുടർന്നുളള അഭയാർഥി പ്രവാഹത്തിൽ,രോഗവും ദുരിതവും കൊണ്ട് കഷ്ടപ്പെടുന്ന പരാമവധി അഭയാർഥികൾക്ക് ഡോക്ടർ ചികിത്സ നൽകി. അവർക്കായ് സാന്ത്വന കേന്ദം ആരംഭിച്ച 1971ലെ ബംഗ്ലദേശ് യുദ്ധത്തിലെ അഭയാർഥി പ്രവാഹത്തിലും ഡോ. ലക്ഷ്മിയുടെ നിസ്വാർഥസേവനം ലഭ്യമായി. സ്വാതന്ത്ര്യത്തിനുശേഷം അവർ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായി. പിന്നീടു രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചു. പിന്നീട് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ വൈസ് പ്രസിഡന്റായി പ്രവർത്തിച്ച ഡോ. ലക്ഷ്മി മരണം വരെ നേതാജിയുടെ വാക്കുകൾക്കനുസരിച്ചാണ് പ്രവർത്തിച്ചത്.സമൂഹത്തെ നിസ്വാർഥമായി സേവിക്കുക എന്ന മഹത്തായ കർമം അവസാനംവരെ പാലിച്ച ജീവിതമായിരുന്നുക്യാപ്റ്റൻ ലക്ഷ്മിയുടേത്.

 

English Summary: The Stort of Anakkara Vadakkathu Tharavadu and Captain Lakshmi