ഓണമെന്നത് മലയാളികളുടെ ദേശീയോത്സവം മാത്രമല്ല. ഐതിഹ്യങ്ങളും ആചാരങ്ങളുമൊക്കെ അതുമായി കെട്ടു പിണഞ്ഞു കിടക്കുന്നു. അതിനുമപ്പുറത്താണ് മാവേലി നാടെന്ന സങ്കൽപം. സദ്ഭരണത്തിന്റെ സങ്കൽപങ്ങളാണ് അതു പങ്കുവയ്ക്കുന്നത്. തിരുവനന്തപുരത്തിലെ ഓണാഘോഷത്തിന് ശ്രീ പദ്മനാഭസ്വാമി ക്ഷേത്രവുമായിക്കൂടി ബന്ധമുണ്ട്.

ഓണമെന്നത് മലയാളികളുടെ ദേശീയോത്സവം മാത്രമല്ല. ഐതിഹ്യങ്ങളും ആചാരങ്ങളുമൊക്കെ അതുമായി കെട്ടു പിണഞ്ഞു കിടക്കുന്നു. അതിനുമപ്പുറത്താണ് മാവേലി നാടെന്ന സങ്കൽപം. സദ്ഭരണത്തിന്റെ സങ്കൽപങ്ങളാണ് അതു പങ്കുവയ്ക്കുന്നത്. തിരുവനന്തപുരത്തിലെ ഓണാഘോഷത്തിന് ശ്രീ പദ്മനാഭസ്വാമി ക്ഷേത്രവുമായിക്കൂടി ബന്ധമുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓണമെന്നത് മലയാളികളുടെ ദേശീയോത്സവം മാത്രമല്ല. ഐതിഹ്യങ്ങളും ആചാരങ്ങളുമൊക്കെ അതുമായി കെട്ടു പിണഞ്ഞു കിടക്കുന്നു. അതിനുമപ്പുറത്താണ് മാവേലി നാടെന്ന സങ്കൽപം. സദ്ഭരണത്തിന്റെ സങ്കൽപങ്ങളാണ് അതു പങ്കുവയ്ക്കുന്നത്. തിരുവനന്തപുരത്തിലെ ഓണാഘോഷത്തിന് ശ്രീ പദ്മനാഭസ്വാമി ക്ഷേത്രവുമായിക്കൂടി ബന്ധമുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓണമെന്നത് മലയാളികളുടെ ദേശീയോത്സവം മാത്രമല്ല. ഐതിഹ്യങ്ങളും ആചാരങ്ങളുമൊക്കെ അതുമായി കെട്ടു പിണഞ്ഞു കിടക്കുന്നു. അതിനുമപ്പുറത്താണ് മാവേലി നാടെന്ന സങ്കൽപം. സദ്ഭരണത്തിന്റെ സങ്കൽപങ്ങളാണ് അതു പങ്കുവയ്ക്കുന്നത്. തിരുവനന്തപുരത്തിലെ ഓണാഘോഷത്തിന് ശ്രീ പദ്മനാഭസ്വാമി ക്ഷേത്രവുമായിക്കൂടി ബന്ധമുണ്ട്. മഹാവിഷ്ണുവിന്റെ ജന്മ നക്ഷത്രമായിട്ടാണ് തിരുവോണത്തെ സങ്കൽപിക്കുന്നത്. അതുമായി ബന്ധപ്പെട്ടും പ്രത്യേക ആചാരങ്ങളുണ്ട്. അതിലൊന്നാണ് ഓണ വില്ലു ചാർത്തൽ. മലകളുടെ അരചന്മാരായി കണക്കാക്കുന്ന കാണിക്കാർ കാഴ്ച ദ്രവ്യങ്ങളുമായി നാട്ടരചനെ കാണാൻ കാടിറങ്ങി വരുന്ന ഒരു ആചാരത്തിനു സാക്ഷിയാകുന്നത് കവടിയാർ കൊട്ടാരമാണ്. ഓണമെന്ന സങ്കൽപത്തിനു പിന്നിലെ ഐതിഹ്യങ്ങൾ, സദ്ഭരണ സങ്കൽപങ്ങൾ, പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ അനുഷ്ഠാനങ്ങൾ എന്നിവയെപ്പറ്റി തിരുവിതാംകൂർ രാജകുടുംബാംഗവും ഗ്രന്ഥ രചയിതാവുമായി അശ്വതി തിരുനാൾ ഗൗരി ലക്ഷ്മീബായി മനോരമ ഓൺലൈൻ പ്രീമിയം അഭിമുഖ പരമ്പരയായ ‘ദ് ഇൻസൈഡ’റിനോട് സംവദിക്കുന്നു.  

∙ മഹാബലിയുടെ കേരളവും പരശുരാമനും

ADVERTISEMENT

ഭാഗവത മഹാപുരാണത്തിലാണ് വാമനാവതാരം കഥ വരുന്നത്. ഓരോ അവതാരങ്ങൾ തമ്മിലുള്ള അന്തരം എത്രയെന്നു നമുക്കു പറയാനാകില്ല. വാമനാവതാരത്തിനും മഹാബലിക്കുമൊക്കെ ശേഷം ഈ ഭൂഖണ്ഡം കടലെടുത്തു പോയിരിക്കാം. അങ്ങനെ ചരിത്രപ്രസിദ്ധമായ എത്രയോ സ്ഥലങ്ങളും വൻകരകളും കടലിനടിയിലായിരിക്കുന്നു. ഉദാഹരണത്തിന് ദ്വാരക. ലോസ്റ്റ് സിറ്റി ഓഫ് അറ്റ്ലാന്റിസ് എന്നിവയെക്കുറിച്ചും നമുക്കറിയാം. അതേ അവസ്ഥയിലായിരിക്കാം കേരളവും.  വാമനാവതാരത്തിനു ശേഷമാണല്ലോ പരശുരാമൻ വരുന്നത്. പലപ്പോഴും കേൾക്കുന്നത് കേരളം പരശുരാമൻ സൃഷ്ടിച്ചതാണെന്നാണ്. പരശുരാമൻ നടത്തിയത് സൃഷ്ടിയാണെന്നല്ല പുരാണങ്ങളിൽ പറയുന്നത്. അദ്ദേഹം പുന:സൃഷ്ടിക്കുകയായിരുന്നു. ഒരു വീണ്ടെടുപ്പാണത്. ഉള്ളതിനെയല്ലേ വീണ്ടെടുക്കാൻ കഴിയൂ. മഴു എറിഞ്ഞു കടലിൽ നിന്നു വീണ്ടെടുക്കുകയായിരുന്നു. കേ എന്നത് ജല ബീജമാണ്.അതിൽ നിന്ന് രണനം ചെയ്തത് ഏതോ അതാണു കേരളം. ജലത്തിൽ നിന്നു വീണ്ടെടുത്ത സ്ഥലം. പിൽക്കാലത്ത് കേരളത്തിനെ ‘ദൈവത്തിന്റെ  സ്വന്തം നാട്’ എന്ന് മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ വിശേഷിപ്പിച്ചത് വളരെ അർഥവത്താണെന്നു തോന്നിയിട്ടുണ്ട്.  അടിസ്ഥാനപരമായി ദൈവത്തിന്റെ  സ്വന്തം നാടുതന്നെയാണ്. അതു കൊണ്ട് മഹാബലിയുടെ കഥയും പരശുരാമന്റെ  കഥയും പരസ്പര വിരുദ്ധമല്ല. പരസ്പര പൂരകം തന്നെയാണ്.  

∙ മഹാബലിയെ ചവിട്ടി താഴ്ത്തുകയായിരുന്നില്ല

സദ്ഭരണമെന്ന സങ്കൽപത്തിന്റെ പൂർണത നമുക്ക് മഹാബലിയിൽ കാണാം. പുരാണത്തിൽ അദ്ദേഹം ഒരു അസുര ചക്രവർത്തിയാണ്. എന്നാൽ അദ്ദേഹത്തിന്റെ  കാലത്തെപ്പറ്റി എന്താണു പറയുന്നത്? കള്ളപ്പണമില്ല, ചെറുനാഴിയില്ല, ബാലമരണങ്ങളില്ല, മനുഷ്യർ എല്ലാരും ഒന്നുപോലെ എന്നൊക്കെയാണല്ലോ. ഇതൊക്കെ മഹാബലിയുടെ നന്മകൾ ആയിരുന്നു.എന്നാൽ അദ്ദേഹത്തിന് ഒരു ശത്രുവുണ്ടായിരുന്നു. അതു പുറത്തു നിന്നല്ല. സ്വന്തം ഉള്ളിൽ നിന്നു തന്നെയായിരുന്നു. ഇത്രയേറെ നന്മകൾ ചെയ്തപ്പോൾ ജനങ്ങൾ അദ്ദേഹത്തെ പ്രത്യക്ഷ ദൈവമായി കാണാൻ തുടങ്ങി. ദൈവത്തെപ്പോലും മറന്ന് അവർ ചക്രവർത്തിയെ ആരാധിച്ചു. മഹാബലിക്കും ക്രമേണ അങ്ങനെ ഒരു തോന്നൽ ഉണ്ടായിത്തുടങ്ങി. എല്ലാ മനുഷ്യരുടെയും നാശത്തിലേക്കുള്ള പോക്ക് തുടങ്ങുന്നത് ഈ തോന്നലിൽ നിന്നാണ്. മഹാബലിക്കും അങ്ങനെ ഒരു ശത്രു ഉള്ളിൽ നിന്നു രൂപപ്പെട്ടു വന്നു. അത് അദേഹത്തിന്റെ അഹംഭാവമായിരുന്നു. അതിൽ നിന്ന് തന്റെ  ഭക്തനെ രക്ഷിച്ചേ തീരൂ എന്ന് ഭഗവാൻ തീരുമാനിക്കുന്നതാണ് യഥാർഥത്തിൽ വാമനാവതാരത്തിന്റെ  കഥ. ഭഗവാൻ ഭൃത്യന്റെ പരിചാരകനായി വരെ പ്രവർത്തിക്കുമെന്നാണ് മുകുന്ദമാലയിലൊക്കെ പറയുന്നത്. അത്രയ്ക്കാണ് ഭഗവാന് ഭൃത്യനോടുള്ള വിധേയത്വം. 

ഇവിടെയും നാം അതാണു കാണുന്നത്. ഇപ്പോൾ പ്രചാരത്തിലുള്ളതുപോലെ മഹാബലിയെ വാമനൻ ചവിട്ടി താഴ്ത്തി പാതാളത്തിലേക്ക് അയയ്ക്കുകയായിരുന്നില്ല. വാമനൻ ആവശ്യപ്പെട്ടത് മൂന്നടി മണ്ണാണ്. അതുകൊണ്ടാണ് കാലുയർത്തി മഹാബലിയെ അനുഗ്രഹിച്ചത്. അതു ചവിട്ടി താഴ്ത്തലല്ല. നിഗ്രഹ രൂപേണയുള്ള അനുഗ്രഹമായിരുന്നു. ഈരേഴു പതിനാലു ലോകങ്ങളുണ്ടെന്നു പുരാണങ്ങൾ പറയുന്നു. അതിൽ ഏറ്റവും താഴെയാണു പാതാളം. ഏറ്റവും മുകളിലാണു സത്യലോകം അഥവാ ബ്രഹ്മ ലോകം. മനുഷ്യർ വസിക്കുന്നതു നടുക്കുള്ള ലോകത്താണ്. ഭഗവാൻ ‘സുതലം’  എന്ന ഒരു പുതിയ ലോകം സൃഷ്ടിച്ച് അവിടെ രാജാധിരാജനായി മഹാബലിയെ വാഴിക്കുകയായിരുന്നു. എന്നിട്ടും തൃപ്തിയാകാതെ . മഹാബലിയുടെ രക്ഷകനായി നിൽക്കുകയാണ്. മഹാപ്രളയം കഴിഞ്ഞ് അടുത്ത മന്വന്തരം വരുമ്പോൾ  അടുത്ത മനുവിന്റെ സ്ഥാനം മഹാബലിക്കു കൊടുക്കണം. അതിനായിട്ടുള്ള കാത്തിരിപ്പാണ്. അത്രയും ആദരവും സ്നേഹവുമാണ്. പ്രഹ്ലാദന്റെ കൊച്ചുമകനാണല്ലോ മഹാബലി. മഹാ ഭക്തനായ പ്രഹ്ലാദനോട് നരസിംഹാവതാര കാലത്ത് എന്തു വരം വേണമെന്നു ഭഗവാൻ ചോദിച്ചപ്പോൾ ഒന്നും വേണ്ടെന്നാണു പറഞ്ഞത്. എങ്കിലും എന്തെങ്കിലും ചോദിക്കാൻ ആവശ്യപ്പെട്ടപ്പോൾ സദാ വിഷ്ണു ഭക്തി തരണേയെന്നാണ്  ആവശ്യപ്പെട്ടത്. മറ്റൊരു വരം കൂടി  ചോദിക്കാൻ ആവശ്യപ്പെട്ടപ്പോൾ എന്റെ കുടുംബത്തിൽ എന്റെ അച്ഛനെ നിഗ്രഹിച്ചപോലെ മറ്റാരെയും നിഗ്രഹിക്കരുതേയെന്ന് അഭ്യർഥിക്കുകയായിരുന്നു. മഹാബലിയും പിന്തുടർന്നത് ഭക്തിയുടെ ആ പാരമ്പര്യമാണ്

ADVERTISEMENT

∙ ചിത്തിര തിരുനാളും സദ്ഭരണ സങ്കൽപങ്ങളും 

സദ്ഭരണം വേണമെന്ന തോന്നൽ എല്ലാ ഭരണാധികാരികൾക്കുമുണ്ടാകുമെന്നാണു തോന്നുന്നത്. മഹാബലിയെക്കുറിച്ചുള്ള കഥകൾ ഓർക്കുമ്പോൾ പൊന്നാമ്മാവനെന്നു ഞങ്ങൾ വിളിച്ചിരുന്ന ചിത്തിരതിരുനാൾ മഹാരാജാവ് എക്കാലവും സദ്ഭരണത്തിന്റെ വക്താവായിരുന്നുവെന്ന് ഉറപ്പിച്ചു പറയാനാകും. 1931ലാണ് അദ്ദേഹം അധികാരം ഏൽക്കുനനത്. 1924 ൽത്തന്നെ അദ്ദേഹം മഹാരാജാവായി. എങ്കിലും മൈനർ ആയതിനാൽ റീജന്റ് ഭരണമായിരുന്നു. ഭരണം ഏറ്റ ശേഷം നടത്തിയ ആദ്യ പ്രസംഗത്തിൽത്തന്നെ പറഞ്ഞത് കർഷകരുടെ കടബാധ്യത കുറയ്ക്കാനുള്ള ഒരു പദ്ധതിയെപ്പറ്റിയാണ്. ഇന്ന് ഏറ്റവും പ്രസക്തമായ കാര്യമാണത്. 1950ൽ അദ്ദേഹം രാജ പ്രമുഖായി. 1956വരെ അതു തുടർന്നു. 1931മുതൽ 56വരെയുള്ള  കാലഘട്ടത്തിൽ അദ്ദേഹം കൊണ്ടു വന്ന വികസനങ്ങൾ പരിശോധിച്ചാൽ സദ്ഭരണത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സങ്കൽപം വ്യക്തമാകും. ഏഷ്യയിലെ ആദ്യത്തെ കൃത്രിമ തടാകമാണ് തേക്കടി. അത് അദ്ദേഹത്തിന്റെ സങ്കൽപമായിരുന്നു. മറ്റൊന്നു ചരിത്രം സൃഷ്ടിച്ച ക്ഷേത്ര പ്രവേശന വിളംബരമാണ്.   

കെഎസ്ആർടിസി, സർവകലാശാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, എയറോഡ്രാം, പബ്ലിക് സർവീസ് കമ്മിഷൻ, വഞ്ചി പുവർ ഫണ്ട്, മെഡിക്കൽ കോളജ് സമുച്ചയം ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ട്,  വ്യത്യസ്തമായ വ്യവസായങ്ങൾ തുങ്ങിയ ഒട്ടേറെ വികസനങ്ങൾക്ക് അദ്ദേഹം തുടക്കം കുറിച്ചിട്ടുണ്ട്. ഓരോന്നിനു പിന്നിലും ഓരോ കഥയുണ്ട്. പലതും ആളുകൾ മറന്നു പോയി. മനുഷ്യരുടെ ഓർമശക്തി ചപലമാണല്ലോ, എങ്കിലും  ജനക്ഷേമത്തിന് അദ്ദേഹം നൽകിയ പരിഗണന വളരെ വലുതാണ്. വലതുകൈ കൊണ്ടു ചെയ്യുന്നത് ഇടതു കൈ അറിയരുതെന്ന വിശ്വാസക്കാരനായിരുന്നു അദ്ദേഹം. ഇതൊക്കെ ചെയ്യാൻ അദ്ദേഹത്തിനു ശക്തിയും പ്രഛോദനവുമായി അകത്തും പുറത്തും നിറഞ്ഞത്  ശ്രീ പദ്മനാഭ സ്വാമിയിലുള്ള അചഞ്ചലമായ ഭക്തിയാണ്. 

∙ കഥകളിലൂടെ വികസിച്ച ലോകം 

ADVERTISEMENT

മഹാബലിയെയും ഓണത്തെയുമൊക്കെയുള്ള സങ്കൽപങ്ങൾ മനസ്സിൽ രൂപപ്പെട്ടത് പൊന്നാമ്മാവൻ (ചിത്തിരതിരുനാൾ) പറഞ്ഞുതന്ന കഥകളിലൂടെയാണ്. ഞങ്ങൾ സ്കൂളിൽ പോയിട്ടില്ല. പത്താം ക്ലാസ് വരെയുള്ള പഠനം ഇവിടെത്തന്നെ ആയിരുന്നു. രാവിലെ 8–10 ഒരു സാറുവരും. പിന്നീട് ഒന്നു മുതൽ 3 വരെയാണ് ക്ലാസ്.  ചില ദിവസങ്ങളിൽ ഡാൻസ് പഠിപ്പിക്കാൻ ഇരയിമ്മൻ തമ്പിയുടെ കൊച്ചു മകൾ ഇന്ദിരാഭായി തങ്കച്ചി വരും. ഭാരതീയ പൈതൃകത്തെയും കേരള സംസ്കാരത്തെയും മഹാ പ്രതിഭകളെയും, പുരാണങ്ങവെയും ഞങ്ങൾ അറിഞ്ഞിത് അമ്മാവൻ പറഞ്ഞുതന്നെ കഥകളിലൂടെയാണ്. രാവിലെ  11.30 കഴിയുമ്പോൾ അദ്ദേഹം ഔദ്യോഗിക  കൃത്യങ്ങൾ കഴിഞ്ഞ് സ്വതന്ത്രനാകും. അപ്പോൾ ഞങ്ങളെത്തും. പിന്നീടാണു കഥ പറച്ചിൽ. അതിന് പ്രത്യേകമായ ശൈലിതന്നെയുണ്ടായിരുന്നു. കൂടുതൽ കേൾക്കാൻ പ്രേരിപ്പിക്കുന്നതായിരുന്നു   എന്നും. പുരാണങ്ങൾ, മഹാ പ്രതിഭകൾ, ഭാര തത്തിന്റെയും കേരളത്തിന്റെയും സംസ്കാരം എന്നിവയെപ്പറ്റിയൊക്കെയാണു പറഞ്ഞിരുന്നത്. സ്വന്തമായി കഥകളുണ്ടാക്കിപ്പറയുന്നതിനും അദ്ദേഹത്തിനു പ്രത്യേക കഴിവുണ്ടായിരുന്നു. തിരുവിതാംകൂറിനെ ഭാരതവുമായി ലയിപ്പിക്കുന്ന ഇൻസ്ട്രുമെന്റ് ഓഫ് അക്സഷൻ ഒപ്പിട്ടതിന്റെ മഷി ഉണങ്ങുന്നതിനു മുൻപുതന്നെ അദ്ദേഹം കഥപറച്ചിലിലേക്കു മടങ്ങി വന്നു. നൂറ്റാണ്ടുകളുടെ ഒരു പാരമ്പര്യം അവസാനിക്കുന്ന ആ സന്ദിഗ്ധഘട്ടത്തെപ്പോലും നിർമമമായി സമീപിച്ച ആ സന്ദർഭത്തെപ്പറ്റി  ഇപ്പോൾ ഓർക്കുമ്പോൾ അദ്ഭുതം തോന്നുന്നു. 

ഓണവില്ലും പദ്മനാഭസ്വാമി ക്ഷേത്രവും

ഭഗവാനു ജനനവും മരണവുമില്ല. ഒരു ക്ഷേത്ര സങ്കൽപത്തിനെ രൂപത്തിലേക്കു കൊണ്ടു വരുമ്പോൾ അതിന് രൂപവും ഭവവും ഉണ്ട്. വിശേഷണങ്ങളാൽ ഗ്രഹിക്കാൻ കഴിയുന്നതാണു വിഗ്രഹം.  വിഗ്രഹാരാധനയ്ക്കു ചില ക്രമങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ഭഗവാന്റെ തിരുനാളായിട്ടാണ് തിരുവോണത്തെ സങ്കൽപിച്ചിരിക്കുന്നത്. അന്ന് പ്രത്യേക പൂജകളുണ്ട്. മഹാരാജാവ് ഭഗവാന് ഓണക്കോടി സമർപ്പിക്കുന്ന ചടങ്ങുണ്ട്. മറ്റൊരു പ്രധാന ചടങ്ങ് ഓണ വില്ല് ചാർത്തുകയാണ്. ഒരിക്കൽ മഹാബലി ഭഗവാനോടു എല്ലാ അവതാരങ്ങളും കാണണമെന്നു പറഞ്ഞു. അപ്പോൾ അവതാരങ്ങളെല്ലാം കഴിഞ്ഞു പോയി. അദ്ദേഹത്തിനു കാണാനായി വിശ്വകർമാവിനെക്കൊണ്ട് എല്ലാ അവതാരങ്ങളും ആലേഖനം ചെയ്തതാണ് ഓണവില്ല്. ഓണവില്ല് സമർപ്പിക്കുന്ന ചടങ്ങ് പരമ്പരാഗതമായി ഉള്ളതാണ്. അത് ഇപ്പോഴും ചെയ്യുന്നത് ഒരേ കുടംബക്കാരാണ്.

∙ മലയിറങ്ങിയെത്തുന്ന ഓണക്കാഴ്ച

ഓണക്കാലത്തെ മറക്കാനാവാത്ത ഓർമ കാണിക്കാരുടെ വരവാണ്. കാഴ്ചവസ്തുക്കളായി അവരെത്തും. നാടിന്റെ അരശൻ രാജാവാണല്ലോ. കാടിന്റെ അരശർ നിങ്ങളാണെന്ന് തമ്പുരാൻ 

(ചിത്തിര തിരുനാൾ) അവരോടു പറഞ്ഞിട്ടുണ്ട്. കാട്ടു തേനും നെല്ലിക്കയുമുൾപ്പെടെയുള്ള വനവിഭവങ്ങൾ അവർ കൊണ്ടു വരാറുണ്ട്. ഒരിക്കൽ ഔഷധ വള്ളികളിൽ നിർമിച്ച ഒരു ഊഞ്ഞാലുമായിട്ടാണ് അവരെത്തിയത്. 

 

English Summary: Aswathi Thirunal Gowri Lakshmibai Opens Up about Onam and Kerala Culture