കഠോപനിഷത്തിൽ മനുഷ്യശരീരത്തെ രഥം എന്നാണു വിശേഷിപ്പിക്കുന്നത്. വേദയുഗത്തിൽ യാഗമണ്ഡപങ്ങൾ രഥത്തിന്റെ ആകൃതിയിലാണ് സ്ഥാപിച്ചിരുന്നതെന്ന് തൈത്തിരീയ സംഹിതയിൽ വിശദീകരിച്ചിട്ടുണ്ട്. തമിഴ് പാരമ്പര്യമനുസരിച്ച് ക്ഷേത്രങ്ങളിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് രഥങ്ങൾ. മായാവരത്തുനിന്നു കുടിയേറിയവരെന്നു വിശ്വസിക്കുന്ന കൽപാത്തിക്കും രഥം ഒഴിച്ചുകൂടാനാകാത്ത ഘടകം തന്നെ. രഥചക്രങ്ങളുടെ അച്ചുനീളത്തിൽ ചുറ്റിത്തിരിയുന്ന ദേവഭൂമിയാണിന്ന് കൽപാത്തി. പ്രദക്ഷിണ വഴികളിലെല്ലാം പുണ്യം പകർന്ന് ദേവരഥങ്ങൾ ഒഴുകുന്ന അഗ്രഹാരങ്ങളിൽ വീട്ടുകാരും വിരുന്നുകാരും നിറഞ്ഞിരിക്കുന്നു. വീണ്ടുമൊരു രഥോത്സവ കാലം. ഉൽസവം കൊടിയേറിയാൽ എവിടെയാണെങ്കിലും എത്തണമെന്നാണ് കൽപാത്തിക്കാരുടെ വിശ്വാസം. ഉൽസവം കഴിയും വരെ തിരിച്ചു പോകാനും പാടില്ലത്രെ. ‘‘വാങ്കോ..ഉള്ള വാങ്കോ..’’ രുചി പാറുന്ന ഫിൽട്ടർ കോഫിയുമായി അഗ്രഹാരങ്ങൾ വിളിക്കുമ്പോൾ കയറാതെ പോകുന്നതെങ്ങനെ?

കഠോപനിഷത്തിൽ മനുഷ്യശരീരത്തെ രഥം എന്നാണു വിശേഷിപ്പിക്കുന്നത്. വേദയുഗത്തിൽ യാഗമണ്ഡപങ്ങൾ രഥത്തിന്റെ ആകൃതിയിലാണ് സ്ഥാപിച്ചിരുന്നതെന്ന് തൈത്തിരീയ സംഹിതയിൽ വിശദീകരിച്ചിട്ടുണ്ട്. തമിഴ് പാരമ്പര്യമനുസരിച്ച് ക്ഷേത്രങ്ങളിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് രഥങ്ങൾ. മായാവരത്തുനിന്നു കുടിയേറിയവരെന്നു വിശ്വസിക്കുന്ന കൽപാത്തിക്കും രഥം ഒഴിച്ചുകൂടാനാകാത്ത ഘടകം തന്നെ. രഥചക്രങ്ങളുടെ അച്ചുനീളത്തിൽ ചുറ്റിത്തിരിയുന്ന ദേവഭൂമിയാണിന്ന് കൽപാത്തി. പ്രദക്ഷിണ വഴികളിലെല്ലാം പുണ്യം പകർന്ന് ദേവരഥങ്ങൾ ഒഴുകുന്ന അഗ്രഹാരങ്ങളിൽ വീട്ടുകാരും വിരുന്നുകാരും നിറഞ്ഞിരിക്കുന്നു. വീണ്ടുമൊരു രഥോത്സവ കാലം. ഉൽസവം കൊടിയേറിയാൽ എവിടെയാണെങ്കിലും എത്തണമെന്നാണ് കൽപാത്തിക്കാരുടെ വിശ്വാസം. ഉൽസവം കഴിയും വരെ തിരിച്ചു പോകാനും പാടില്ലത്രെ. ‘‘വാങ്കോ..ഉള്ള വാങ്കോ..’’ രുചി പാറുന്ന ഫിൽട്ടർ കോഫിയുമായി അഗ്രഹാരങ്ങൾ വിളിക്കുമ്പോൾ കയറാതെ പോകുന്നതെങ്ങനെ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഠോപനിഷത്തിൽ മനുഷ്യശരീരത്തെ രഥം എന്നാണു വിശേഷിപ്പിക്കുന്നത്. വേദയുഗത്തിൽ യാഗമണ്ഡപങ്ങൾ രഥത്തിന്റെ ആകൃതിയിലാണ് സ്ഥാപിച്ചിരുന്നതെന്ന് തൈത്തിരീയ സംഹിതയിൽ വിശദീകരിച്ചിട്ടുണ്ട്. തമിഴ് പാരമ്പര്യമനുസരിച്ച് ക്ഷേത്രങ്ങളിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് രഥങ്ങൾ. മായാവരത്തുനിന്നു കുടിയേറിയവരെന്നു വിശ്വസിക്കുന്ന കൽപാത്തിക്കും രഥം ഒഴിച്ചുകൂടാനാകാത്ത ഘടകം തന്നെ. രഥചക്രങ്ങളുടെ അച്ചുനീളത്തിൽ ചുറ്റിത്തിരിയുന്ന ദേവഭൂമിയാണിന്ന് കൽപാത്തി. പ്രദക്ഷിണ വഴികളിലെല്ലാം പുണ്യം പകർന്ന് ദേവരഥങ്ങൾ ഒഴുകുന്ന അഗ്രഹാരങ്ങളിൽ വീട്ടുകാരും വിരുന്നുകാരും നിറഞ്ഞിരിക്കുന്നു. വീണ്ടുമൊരു രഥോത്സവ കാലം. ഉൽസവം കൊടിയേറിയാൽ എവിടെയാണെങ്കിലും എത്തണമെന്നാണ് കൽപാത്തിക്കാരുടെ വിശ്വാസം. ഉൽസവം കഴിയും വരെ തിരിച്ചു പോകാനും പാടില്ലത്രെ. ‘‘വാങ്കോ..ഉള്ള വാങ്കോ..’’ രുചി പാറുന്ന ഫിൽട്ടർ കോഫിയുമായി അഗ്രഹാരങ്ങൾ വിളിക്കുമ്പോൾ കയറാതെ പോകുന്നതെങ്ങനെ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രഥചക്രങ്ങളുടെ അച്ചുനീളത്തിൽ ചുറ്റിത്തിരിയുന്ന ദേവഭൂമിയാണ് കൽപാത്തി. പ്രദക്ഷിണ വഴികളിലൊക്കെ പുണ്യം പകർന്ന് ദേവരഥങ്ങൾ ഒഴുകുന്ന അഗ്രഹാരങ്ങളിൽ വീട്ടുകാരും വിരുന്നുകാരും നിറഞ്ഞു. വീണ്ടുമൊരു രഥോത്സവ കാലം. ഉൽസവം കൊടിയേറിയാൽ എവിടെയാണെങ്കിലും എത്തണമെന്നാണ് കൽപാത്തിക്കാരുടെ വിശ്വാസം. ഉൽസവം കഴിയും വരെ തിരിച്ചു പോകാനും പാടില്ലത്രെ. "വാങ്കോ..ഉള്ള വാങ്കോ.." രുചി പാറുന്ന ഫിൽട്ടർ കോഫിയുമായി അഗ്രഹാരങ്ങൾ വിളിക്കുമ്പോൾ കയറാതെ പോകുന്നതെങ്ങനെ?

 

ADVERTISEMENT

മന്തക്കരയിലും പഴയ കൽപാത്തിയിലും ചാത്തപുരത്തും പുതിയ കൽപാത്തിയിലും ദേവരഥങ്ങൾ പ്രദക്ഷിണം വയ്ക്കാൻ ഒരുങ്ങിത്തുടങ്ങി. കൽപാത്തി വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിനു മൂന്നും പുതിയ കൽപാത്തി മന്തക്കര മഹാഗണപതി ക്ഷേത്രം, പഴയ കൽപാത്തി ലക്ഷ്മിനാരായണ പെരുമാൾ ക്ഷേത്രം, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നിവയ്ക്ക് ഓരോ തേരുകളുമാണുള്ളത്.

 

തഞ്ചാവൂർ, കുംഭകോണം, മായവരം എന്നിവിടങ്ങളിൽ നിന്നുള്ള തമിഴ് ബ്രാഹ്മണരുടെ കുടിയേറ്റമാണ് കൽപാത്തിയുടെ പിറവിക്ക് ആധാരം. മായവരത്തെ മയൂരനാഥ ക്ഷേത്രത്തിലെയും കൽപാത്തിയിലെയും ഉൽസവങ്ങൾ ഒരേ ദിവസങ്ങളിലാണ് ആഘോഷിക്കുക.

 

ADVERTISEMENT

ക്ഷേത്രദർശനം സാധിക്കാത്തവരുടെ മുന്നിലേക്ക് ആരാധനാമൂർത്തി എത്തുന്നുവെന്ന സങ്കൽപമാണ് ഓരോ രഥപ്രയാണത്തിന്റെ കാതൽ. രഥം ഒരു ക്ഷേത്രമാണെന്ന വിശ്വാസം. ക്ഷേത്രത്തിലെ ഉൽസവമൂർത്തിയെ അഗ്രഹാരങ്ങളിലൂടെ രഥത്തിൽ പ്രദക്ഷിണം ചെയ്യും. രഥോൽസവം കൊടിയേറുന്ന ആദ്യ ദിവസങ്ങളിൽ ചെറിയ പല്ലക്കുകളിലോ ഗോരഥത്തിലോ ആരാധനമൂർത്തിയെ പ്രതിഷ്ഠിച്ച് പ്രദക്ഷിണം നടത്തും. ആൾക്കാർ ചുമന്നാണു പല്ലക്കുകളിൽ പ്രദക്ഷിണം ചെയ്യുക. ഗോരഥം മൃഗങ്ങളെ ഉപയോഗിച്ചാകും വലിക്കുക. ഓരോ മൂർത്തികൾക്കും ഓരോ വാഹനങ്ങളുണ്ട്. തേർ ഉൽസവത്തിന്റെ അവസാന നാളുകളിലാണ് അലങ്കരിച്ച വലിയ രഥങ്ങൾ ഗ്രാമവീഥികളിലേക്കിറങ്ങുക.

 

തേർമുട്ടിയിൽനിന്ന് പ്രദക്ഷിണ വഴിയിലേക്കിറങ്ങുന്ന തേരിനെക്കുറിച്ച് അറിയാനുണ്ട് ഏറെ...

 

ADVERTISEMENT

കഠോപനിഷത്തിൽ മനുഷ്യശരീരത്തെ രഥം എന്നാണു വിശേഷിപ്പിക്കുന്നത്. വേദയുഗത്തിൽ യാഗമണ്ഡപങ്ങൾ രഥത്തിന്റെ ആകൃതിയിലാണ് സ്ഥാപിച്ചിരുന്നതെന്ന് തൈത്തിരീയ സംഹിതയിൽ വിശദീകരിച്ചിട്ടുണ്ട്. തമിഴ് പാരമ്പര്യമനുസരിച്ച് ക്ഷേത്രങ്ങളിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് രഥങ്ങൾ. മായാവരത്തുനിന്നു കുടിയേറിയവരെന്നു വിശ്വസിക്കുന്ന കൽപാത്തിക്കും രഥം ഒഴിച്ചുകൂടാനാകാത്ത ഘടകം തന്നെ. പൊതുവെ തേക്ക്, വേങ്ങ, വാഗ, മരുത്, കരുങ്ങാലി തുടങ്ങിയ മരങ്ങളിലാണ് രഥം നിർമിക്കുന്നത്. വലിച്ചു നീക്കുന്ന രഥങ്ങളായതിനാൽ നല്ല മരങ്ങൾ തന്നെ വേണ്ടിവരും. 2017ൽ കൽപാത്തി വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലെ തേരുകളുടെ ചക്രങ്ങൾ ഉരുക്കിലേക്കു മാറ്റിനിർമിച്ചിരുന്നു.

 

തമിഴ്നാട് മാതൃകയിലാണ് തേർചക്രം ഉരുക്കാക്കിയത്. ചക്രങ്ങളെ ബന്ധിപ്പിക്കുന്ന അച്ചും ഉരുക്കുദണ്ഡാക്കിയിരുന്നു. ടൺ കണക്കിനു ഭാരമുള്ള ദേവരഥങ്ങൾ മരച്ചക്രത്തിൽ ഉരുളുന്നതു സുരക്ഷാപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നതിനാലായിരുന്നു ഈ മാറ്റം.

ആറു ലക്ഷത്തോളം രൂപയാണ് ഒരു തേരിന്റെ ചക്രങ്ങളും അച്ചും മാറ്റുന്നതിനു കണക്കാക്കിയ ചെലവ്. തേരു നിർമാണത്തിൽ വൈദഗ്ധ്യമുള്ള തിരുച്ചിറപ്പള്ളി സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു നിർമാണം. തേർ ചക്രം നിർമിക്കാനും മറ്റും മൂപ്പുള്ള മരങ്ങളുടെ ലഭ്യത കുറഞ്ഞന്നതും ഉരുക്കുചക്രത്തിനു വഴിയൊരുക്കി. തമിഴ്നാട്ടിൽ പ്രത്യേകമായി നിർമിക്കുന്ന കയർ ഉപയോഗിച്ചാണ് തേര് വലിക്കുന്നത്. തേരിന്റെ പിന്നിൽ തള്ളാനായി ആനയെയും ഉപയോഗിച്ചിരുന്നു.

 

2017ൽ തേര് തള്ളാൻ ആനയ്ക്ക് ഒപ്പം മണ്ണുമാന്തി യന്ത്രവും എത്തിച്ചിരുന്നു. കൽപാത്തി വിശ്വനാഥ ക്ഷേത്രത്തിന് സ്വന്തമായി ആനയും ഉണ്ടായിരുന്നു. സംഭാവനയായി ലഭിച്ച ആനയ്ക്ക് വിശാലാക്ഷി എന്നായിരുന്നു പേര്.

 

തമിഴ്നാട്ടിലെ തിരുച്ചിറപ്പിള്ളിക്കു സമീപം പെരുമ്പല്ലൂരിലെ അരുമ്പാവൂരിലാണ് രഥം നിർമാണം കൂടുതൽ. അഞ്ഞൂറിലധികം പേർ രഥനിർമാണ മേഖലയിൽ പണിയെടുക്കുന്നുണ്ട്. കുലവുളി, കീത്തുളി, സാപ്പുളി, ചിക്കുളി തുടങ്ങി അറുപതോളം ഉപകരണങ്ങൾ ഉപയോഗിച്ചാണ് രഥം നിർമാണം.

 

ക്ഷേത്ര ശിൽപ നിർമാണത്തിലെ ആയതി ഗണിതത്തിലെ അളവുകൾക്കനുസരിച്ചാണ് രഥനിർമാണവും. മാനസരം, വിത്തുണി തത്വ സംകൃതി തുടങ്ങിയ തമിഴ് രേഖകളും ശിൽപികൾ പിന്തുടരുന്നുണ്ടെന്ന് കെ.എൻ.ലക്ഷ്മിനാരായണൻ എഴുതിയ 'ഫ്രം കാവേരി ടു നിള' എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പാലക്കാട്ടെ തമിഴ് അഗ്രഹാരങ്ങളെക്കുറിച്ചുള്ള പഠനമാണ് പുസ്തകം. റിട്ട. റെയിൽവേ ഉദ്യോഗസ്ഥനായ ലക്ഷ്മിനാരായണൻ കൽപാത്തിയുടെ ചരിത്രത്തെയും സംഗീതത്തെയുംകുറിച്ച് ഒട്ടേറെ എഴുതിയിട്ടുണ്ട്. കൽപാത്തിയുടെ പാഠപുസ്തകമാണ് ലക്ഷ്മിനാരായണൻ.

 

രഥത്തെ 8 തട്ടാക്കിയാണ് തിരിച്ചിട്ടുള്ളത്. ചുറ്റും 4 കോൺ, 6 കോൺ, 8 കോൺ, 12 കോൺ എന്നിവയോടു കൂടിയ 32 തരത്തിലുള്ള രഥങ്ങൾ പൊതുവെ നിർമിക്കാറുണ്ട്. ഓരോ ക്ഷേത്രങ്ങളിലെയും ആരാധനാമൂർത്തിക്കനുസരിച്ചാണ് രഥനിർമാണം. വിഷ്ണു ക്ഷേത്രങ്ങളിലെ രഥങ്ങൾ 8 കോൺ ആകുമ്പോൾ മുരുക ക്ഷേത്രങ്ങളിൽ അവ 6 കോൺ ആണ്. പുരാണങ്ങളിലെയും ഇതിഹാസങ്ങളിലെയും കഥാസന്ദർഭങ്ങളും അലങ്കാരങ്ങളുമാണ് തേരുകളിൽ കൊത്തിയിട്ടുള്ളത്. പുതിയ കൽപാത്തി ഗ്രാമജന സമൂഹം പ്രസിഡന്റ് കെ.എസ്.കൃഷ്ണ, മന്തക്കരയിലെ തേരിനെക്കുറിച്ച് പറയുന്നതിനിടെ 'പൊൻമലയുടെ' തേര് ഒരുക്കവും പങ്കുവച്ചു.

 

സ്ത്രീ പുരുഷ വേങ്ങയും പൊൻമലയും

പുതിയ കൽപാത്തി മന്തക്കര മഹാഗണപതി ക്ഷേത്രത്തിനു മുന്നിലെ തേരിൽ പൊൻമല ചേർന്നു നിന്നു. ആ തേരിനും പൊൻമലയ്ക്കും 60 വർഷങ്ങളുടെ സൗഹൃദം പറയാനുണ്ട്. മുത്തശ്ശൻ കുഞ്ചുവിന്റെ കാലം മുതൽക്ക് പൊൻമല മന്തക്കരയിലെ തേരിൽ പണി തുടങ്ങി. പിന്നീട് അച്ഛൻ നാരായണന്റെ ഒപ്പം കൂടി. ശേഖരിപുരത്തെ ഗ്രാമസമൂഹത്തിൽനിന്ന് എഴുതിക്കിട്ടിയ സ്ഥലത്തെ 'സുന്ദരംകണ്ടത്ത്' തറവാട്ടിൽ ഒരുകാലത്ത് നിറയെ രഥം പണിക്കാരായിരുന്നു. റോഡ് വികസനം വന്നപ്പോൾ കുടുംബം പലവഴി ചിതറി. അതോടെ തേര് പണിയെടുക്കുന്നവരുടെ എണ്ണവും കുറഞ്ഞു. അക്കാലത്ത് ഈ മേഖലയിലുണ്ടായിരുന്ന 48 കുടുംബങ്ങൾ മറ്റു തൊഴിലുകളിലേക്ക് മാറി.

 

ഗ്രാമത്തിലെ മറ്റു മരപ്പണികൾക്കും പൊൻമല പോകാറുണ്ട്. 3 തവണ മന്തക്കരയിലെ ശ്രീകോവിൽ പുതിക്കിപ്പണിതു. മന്തക്കരയിലെ ഇപ്പോഴത്തെ തേരിനു 400 വർഷത്തോളം പഴക്കമുണ്ടെന്നു പൊൻമല പറഞ്ഞു. ഇതിനിടെ 3 പ്രാവശ്യം രഥം മുഴുവനായി പിരിച്ചു പണിയെടുത്തിട്ടുണ്ട് പൊൻമല. 6 വർഷങ്ങൾക്കു മുൻപാണ് അവസാനമായി പൊളിച്ചു പണിതത്. പഴയ മുഖക്കെട്ടുകൾ മാറ്റി, പുതിയ ശിൽപങ്ങൾ പണിയാൻ തിരുച്ചിറപ്പള്ളിയിൽനിന്ന് മണികണ്ഠൻ എന്ന ശിൽപിയെയും എത്തിച്ചിരുന്നു. ഒരു വർഷത്തോളം പണിയെടുത്താണ് രഥത്തിന് പുതിയ മുഖം നൽകിയത്.

 

അഞ്ചേ മുക്കാൽ അടിയുള്ള ചക്രമാണ് മന്തക്കരയിലെ രഥത്തിന്റെ പ്രത്യേകത. അലങ്കാരങ്ങൾ ഇല്ലാതെ 38 അടിയും അലങ്കാരങ്ങളോടെ 42 അടിയും ഉയരമുണ്ട് രഥത്തിന്.ആദ്യം വൃത്താകൃതിയിലായിരുന്ന രഥത്തിനെ 25 വർഷങ്ങൾക്കു മുൻപു 8 കോൺ ആക്കി മാറ്റി നിർമിച്ചിരുന്നു. തേരിന് 4 വലിയ ചക്രങ്ങളും 2 ചെറിയ ചക്രങ്ങളും ഉണ്ട്. ഇവയ്ക്കു നടുവിലൂടെ കടന്നു പോകുന്ന അച്ചുനീളത്തിലാണ് ചക്രങ്ങൾ ഘടിപ്പിച്ചിരിക്കുന്നത്. 17 അടിയോളം നീളമുള്ള അച്ചുനീളവും നിർമിച്ചിരിക്കുന്നത് മരത്തിൽ തന്നെ.

 

പണ്ട് രഥങ്ങളെ കരിഓയിൽ പൂശിയായിരുന്നു സംരക്ഷിച്ചിരുന്നത്. രഥോൽസവം കഴിയുമ്പോഴൊക്കെ ശിൽപമുഖങ്ങളിൽനിന്ന് കരിഓയിൽ തുടച്ചെടുക്കും. പിന്നീട് ആവണക്ക് എണ്ണ ഉപയോഗിക്കാൻ തുടങ്ങി. അക്കൂറി പൊടിപടലങ്ങൾ ശിൽപങ്ങളിൽ പിടിച്ചതോടെ ആ ശ്രമവും ഉപേക്ഷിച്ചു. പിന്നീട് രഥത്തിന്റെ ഭംഗി കൂട്ടി നവീകരിക്കുകയായിരുന്നു.

 

രഥോൽസവത്തിനും 2 ആഴ്ച മുൻപേ പൊൻമാലയും കൂട്ടരും പണിതുടങ്ങും. രഥം പണിക്കു മകൻ മനോജും ഒപ്പമുണ്ട്. 14 പേരെ നിർത്തിയാണ് പണി. രഥത്തിന്റെ പ്രശ്നങ്ങളൊക്കെ പരിഹരിച്ച് അപ്രം നിർമിച്ച് അലങ്കാരപ്പണികൾക്കായി കൈമാറും. പിന്നീട് രഥത്തിൽ നെട്ടിമാലകളും പൂക്കളും കൊണ്ട് അലങ്കരിക്കും. വർഷങ്ങളായി വെണ്ണക്കരയിലെ ഒരു കുടുംബമാണ് മന്തക്കരയിലെ രഥത്തിൽ അലങ്കാരപ്പണികളെടുക്കുന്നത്. രണ്ടു ദിവസത്തോളമെടുത്താണ് അലങ്കാരം.

 

പൂർണമായും വേങ്ങ മരത്തിൽ നിർമിച്ചതാണ് മന്തക്കരയിലെ രഥം. തേരിലെ ചക്രങ്ങളൊഴിച്ച് ശിൽപങ്ങളും മറ്റുഭാഗങ്ങളും പുരുഷ ഗണത്തിലെ വേങ്ങമരത്തിലാണ് നിർമിച്ചുട്ടുള്ളത്. ചക്രങ്ങൾ നിർമിച്ചത് സ്ത്രീ ഗണത്തിലുള്ള വേങ്ങമരത്തിലും. മരങ്ങളിലെ നാരുകളുടെ ഒഴുക്കിനനുസരിച്ചാണ് ലിംഗനിർണയം. നേരെയുള്ള നാരുകളാണെങ്കിൽ അവ പുരുഷ മരങ്ങളാണത്രെ. ചരിഞ്ഞ വരകളോടുകൂടിയത് സ്ത്രീ മരങ്ങളും. ഇവ കെട്ടുപിണഞ്ഞു കിടക്കും. നേരെയുള്ള വരകളിൽ പണിതാൽ ശിൽപഭംഗി കൂടും.

 

കഷ്ടിച്ച് ഒരാൾക്ക് ഇറങ്ങാൻ പാകത്തിലാണ് ഉൾഭാഗം ക്രമീകരിച്ചിരിക്കുന്നത്. രഥം വലിക്കുന്നതിനിടെ പുറത്തെ ശിൽപങ്ങൾക്കും രഥത്തിനും കേടുപാടുകൾ സംഭവിക്കാതിരിക്കാനും മഴയും വെയിലുമേറ്റ് നിരതെറ്റാതിരിക്കാനുമായി ഉൾവശത്ത് തടികൾ ഉപയോഗിച്ച് ലോക്ക് ചെയ്തിട്ടുണ്ട്.

 

മായവരത്തെ രഥോൽസവവുമായി ബന്ധമുണ്ടെങ്കിലും കൽപാത്തിയിലെ തേരുകൾക്ക് ഒരു കേരള ടച്ചുണ്ടെന്നാണ് പൊൻമലയുടെ അഭിപ്രായം. ഇവിടത്തെ കോൽക്കണക്കിലെ നിർമിതിയും തമിഴ്നാട്ടിലെ അടിക്കണക്കിലെ നിർമിതിയും തമ്മിൽ വ്യത്യാസമുണ്ട്. പള്ളികൾക്കുൾപ്പെടെ കേരളത്തിൽ പലയിടങ്ങളിലും ഗോരഥങ്ങളും പൊൻമല പണിതു നൽകിയിട്ടുണ്ട്.

 

ദേവരഥ സംഗമം

ഇക്കുറി നവംബർ 14നാണ് ഒന്നാം തേരുത്സവം. അന്നു രാവിലെ വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ പ്രത്യേക പൂജകൾക്കു ശേഷം ധ്വജാരോഹണം നടക്കും. ക്ഷേത്രത്തിൽ വിശാലാക്ഷി സമേത വിശ്വനാഥൻ തേര് (ശിവൻതേര്), ഗണപതി തേര്, വള്ളിദൈവാന സമേത സുബ്രഹ്മണ്യ എന്നിങ്ങനെ 3 തേരുകളാണ് ഉള്ളത്. രഥാരോഹണത്തിനു ശേഷം ആദ്യം ഗണപതി തേര് ഒന്ന് ഇളക്കി നി‍ർത്തും. വിഘ്നങ്ങൾ അകറ്റാനാണിത്. തുടർന്നു വള്ളിദൈവാന സമേത സുബ്രഹ്മണ്യരുടെ തേരു വലിച്ചു തുടങ്ങും. തൊട്ടുപിന്നിൽ ഗണപതി തേരും. ഏറ്റവും പിന്നിലായി ശിവപാർവതിമാരുടെ തേരും ഭക്തരുടെ സാരഥ്യത്തിലേറി പ്രദക്ഷിണം തുടങ്ങും. പുതിയ കൽപാത്തി ഗ്രാമത്തിലെത്തി മടങ്ങിയ ശേഷം ആദ്യ ദിവസം ദേവരഥങ്ങൾ അച്ചൻപടിയിലെത്തി നിലയുറപ്പിക്കും. രണ്ടാം തേരുത്സവ ദിനമായ 15നു പുതിയ കൽപാത്തി മന്തക്കര മഹാഗണപതി ക്ഷേത്രത്തിൽ രഥാരോഹണം നടന്നു മന്തക്കര മഹാഗണപതിയും പ്രദക്ഷിണ വഴിയിലേക്കിറങ്ങും. മൂന്നാംതേരുത്സവ ദിനമായ 16നാണ് പഴയ കൽപാത്തി ലക്ഷ്മിനാരായണ പെരുമാൾ ക്ഷേത്രം, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രങ്ങളിൽ രഥാരോഹണം നടക്കുക. അന്നു വൈകിട്ട് ദേവരഥങ്ങൾ പ്രദക്ഷിണ വഴിയിൽ വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിനു മുന്നിൽ സംഗമിക്കുന്നതാണു ദേവരഥ സംഗമം. രഥയാത്രയ്ക്കു ശേഷം ആരാധനാമൂർത്തികളെ തിരികെ ക്ഷേത്രങ്ങളിൽ എത്തിക്കേണ്ട അവകാശം മറ്റു സമുദായങ്ങൾക്കാണ്.

 

English Summary: History and Significance of Kalpathi ratholsavam