ചരിത്രബഹുലമായ കൊല്ലത്തിന്റെ ഭൂതകാലം ഒരുനൂറ്റാണ്ടിന്റെ ചവിട്ടുപടിയിറങ്ങുന്നത് കല്ലുമാല സമരഭൂമിയായ പീരങ്കി മൈതാനത്തേക്കാണ്. കൊല്ലം നഗരത്തിന് 14 കിലോമീറ്റർ അകലെ പെരിനാട്ടിൽനിന്ന് അധഃസ്ഥിത വിഭാഗങ്ങളുടെ പോരാട്ടവീര്യത്തിന്റെ വേര് ഈ മണ്ണിലേക്ക് പടർന്നത് 108 വർഷങ്ങൾക്കു മുൻപ്. ഒരു സമൂഹത്തിന്റെ വിമോചനപ്പോരാട്ടത്തിന്റെ വീര്യം നിറഞ്ഞ മണ്ണ് സംസ്ഥാന ബജറ്റിലും ഇക്കുറി ഇടം കണ്ടു. കല്ലുമാല സമരവേദി സ്മാരകമാക്കാനായി അഞ്ചു കോടി രൂപയാണ് ബജറ്റ് വിഹിതം. എന്തുകൊണ്ടാണ് സർക്കാർ ഇത്രയേറെ പണം കല്ലുമാല സമരത്തിന്റെ പേരില്‍ വകയിരുത്തിയത്? എന്താണ് കല്ലുമാല സമരം? കേരള ചരിത്രത്തിൽ എന്തു നിർണായക മാറ്റമാണ് അത് സൃഷ്ടിച്ചത്? നിറവും മണവും മങ്ങാത്ത ഓർമകൾ നിറഞ്ഞ ആ സമരചരിതത്തിലൂടെ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ കല്ലുമാല സമരത്തിലേക്ക്...

ADVERTISEMENT

സാമൂഹികനീതിക്കും ജനാധിപത്യ ഭരണത്തിനും തൊഴിലാളികളുടെ അവകാശത്തിനും വേണ്ടിയുള്ള പ്രക്ഷോഭങ്ങൾക്ക് കൊല്ലം പണ്ടുമുതലേ വളക്കൂറുള്ള മണ്ണായിരുന്നു. ജാതിവിവേചനം, അയിത്തം തുടങ്ങിയ പ്രാകൃതമായ ആചാരങ്ങളോട് നിരന്തര കലഹം തുടരുന്ന സമീപനമായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ കൊല്ലത്തിന്. നവോത്ഥാനത്തിന് വഴിയൊരുക്കിയ പിന്നീടുള്ള പോരാട്ടങ്ങൾക്ക് ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമി,  അയ്യങ്കാളി എന്നിവരുടെ നേരിട്ടും അല്ലാതെയും ഉള്ള സ്വാധീനം വലിയ പങ്ക് വഹിച്ചു. ഈ മഹാരഥൻമാർ മുന്നോട്ടു വച്ച പ്രയോഗക്ഷമമായ ചിന്തകൾ പുരോഗമന പ്രസ്ഥാനങ്ങൾക്ക് വിപുലമായ പശ്ചാത്തലം ഒരുക്കി. അതോടെ മാനവികതയിൽ ഊന്നി നിന്നുള്ള പ്രവർത്തനങ്ങൾ പല കോണുകളിലും ശക്തിപ്പെട്ടു. ഇത് പിന്നാക്ക ജനവിഭാഗങ്ങൾക്കിടയിൽ തങ്ങളും മനുഷ്യരാണെന്ന ബോധ്യം  ഉറപ്പിച്ചു. 

പീരങ്കി മൈതാനത്തെ കാഴ്ച. ചിത്രം: മനോരമ

തീണ്ടലും തൊടീലും കർശനമായി നിലനിന്നിരുന്നതിനാൽ അവർണ വിഭാഗങ്ങൾക്ക് അടിസ്ഥാനപരമായ പൗരാവകാശങ്ങൾ പോലും അക്കാലത്ത് ലഭിച്ചിരുന്നില്ല. ഇതേ ചൊല്ലി നായരീഴവ ലഹളകളും നായർ- പുലയ ലഹളകളും കൊല്ലം ജില്ലയുടെ പലഭാഗത്തും പതിവായി. ഒത്തുതീർപ്പു വഴിയോ, കോടതി നടപടികളിലൂടെയോ ലഹളകൾ അവസാനിച്ചപ്പോഴും അടിസ്ഥാന കാരണങ്ങൾ മാറ്റമില്ലാതെ തുടർന്നു. അവസരസമത്വം, തുല്യ നീതി, ജോലിക്ക് കൂലി തുടങ്ങിയ ആവശ്യങ്ങൾ  ഉയർത്തി ശ്രീമൂലം  പ്രജാസഭാംഗമായ  അയ്യങ്കാളിയുടെ നേതൃത്വത്തിൽ വലിയ പ്രക്ഷോഭങ്ങൾ തുടങ്ങിയത് ഇക്കാലത്താണ്. അതിന്റെ അലയൊലികൾ കൊല്ലത്തിന്റെ മണ്ണിൽ പിന്നാക്ക സമുദായാംഗങ്ങൾക്കിടയിൽ ചെലുത്തിയ സ്വാധീനം വലുതായിരുന്നു. നാടിനെ ചുവപ്പിച്ച പെരിനാട് വിപ്ലവവും തുടർച്ചയെന്നോണം കല്ലുമാല സമരവും ഈ വഴിയിലെ  നിർണായക എടായിരുന്നു. 

ADVERTISEMENT

∙ തീപിടിച്ച കാലം

കൊല്ലം നഗരത്തിന്റെ സമീപത്തുള്ള പെരിനാട്ട് 1915ൽ നായൻമാരും പുലയരും തമ്മിൽ നടന്ന ലഹളയുടെ തുടർച്ചയായിരുന്നു കല്ലുമാല സമരം. ഞായറാഴ്ചകളിൽ ജോലി ഒഴിവു വേണമെന്നും നല്ല വസ്ത്രം ധരിക്കാനും ചെരുപ്പ്, കുട മുതലായവ ഉപയോഗിക്കാനും അനുവാദം നൽകണമെന്നും പുലയസമുദായം ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യങ്ങൾ നാട്ടുകൂട്ടം ചർച്ച ചെയ്തു തള്ളി. ഇതിനെതിരെ പെരിനാട് വലിയ പ്രതിഷേധസമ്മേളനം ചേരാൻ തീരുമാനിച്ചു.1915 ഒക്ടോബർ 24ന് ചേരാൻ നിശ്ചയിച്ച സമ്മേളനത്തിന് ചെറുമൂട് പ്ലാവിള പുരയിടമാണ് വേദിയായി നിശ്ചയിച്ചത്. സാധുജന പരിപാലന സംഘത്തിന്റെ മേഖലയിലെ ചുമതലക്കാരനായ ഗോപാലദാസായിരുന്നു സമ്മേളത്തിന്റെ മുഖ്യസംഘാടകൻ.

ADVERTISEMENT

വിവിധ ഭാഗങ്ങളിൽനിന്നായി നാലായിരത്തിലേറെപ്പേർ സമ്മേളനത്തിനെത്തി. ഇതിനിടെ, ജന്മിമാരായ കൂരിമാതു, കണ്ണൻപിള്ള എന്നിവരുടെ നേതൃത്വത്തിൽ ഒരു സംഘം അക്രമികൾ സ്ഥലത്തെത്തി സമ്മേളനത്തിൽ പങ്കെടുത്തവരെ ആക്രമിച്ചു പരുക്കേൽപ്പിച്ചു. അപ്രതീക്ഷിതമായി ഉണ്ടായ ആക്രമണം സമ്മേളനം അലങ്കോലമാക്കി. ഒട്ടേറെപ്പേർക്ക് പരുക്കേറ്റു. ഇതിന് തിരിച്ചടി നൽകാൻ സമ്മേളനത്തിൽ പങ്കെടുത്തവരിൽ ഒരു വിഭാഗം തീരുമാനിച്ചു. അവർ സംഘടിച്ചെത്തി കൂരി മാതുവിന്റെയും കണ്ണൻപിള്ളയുടെയും വീട് ആക്രമിച്ചു. വിവരം അറിഞ്ഞ ജന്മിമാർ സംഘടിച്ചെത്തി പുലയക്കുടിലുകൾക്ക് തീ കൊളുത്തി. നിരവധി വീടുകൾ വെണ്ണീറായി. പ്രാണരക്ഷാർഥം പലരും നാടുവിട്ടു. 

അയ്യൻകാളി. ചിത്രീകരണം: മനോരമ

വിവരം അറിഞ്ഞ് അയ്യങ്കാളി കൊല്ലത്തെത്തി. ജന്മിമാരെയും പുലയരെയും ഒരേ വേദിയിലെത്തിച്ച് അനുരഞ്ജന സമ്മേളനം നടത്താൻ തീരുമാനമായി. ഡിസംബർ 21ന് കൊല്ലം പീരങ്കിമൈതാനത്ത് ചേർന്ന യോഗത്തിന് ചങ്ങനാശ്ശേരി പരമേശ്വരൻപിള്ളയായിരുന്നു അധ്യക്ഷൻ. ഗവൺമെന്റ് ചീഫ് സെക്രട്ടറി വിയാറസായിപ്പും യോഗത്തിനെത്തി.  സ്ത്രീകളടക്കം ആയിരക്കണക്കിന് പുലയർ  അയ്യങ്കാളിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ പങ്കെടുത്തു. സമ്മേളനാനന്തരം  യോഗാധ്യക്ഷൻ ആവശ്യപ്പെട്ടതനുസരിച്ച് ഹരിജൻ സ്ത്രീകൾ തങ്ങൾ അണിഞ്ഞിരുന്ന കല്ലുമാലകൾ പൊട്ടിച്ച് അദ്ദേഹത്തിന്റെ മുന്നിൽ സമർപ്പിച്ചു. നാലഞ്ചടി ഉയരത്തിൽ അവിടെ ഒരു കല്ലുമാലക്കുന്ന് രൂപപ്പെട്ടു. തുടർന്ന് അവർ റൗക്ക ധരിച്ച് മടങ്ങി. ഇതോടെ ഈ ലഹള  അനുരഞ്ജനത്തിൽ കലാശിച്ചു. ഈ ലഹളയെക്കുറിച്ച്  കുമാരനാശാൻ ‘വിവേകോദയ’ത്തിൽ എഴുതിയ മുഖപ്രസംഗത്തിന്റ തലക്കെട്ട് ‘ലഹളേ നീ തന്നെ പരിഷ്കർത്താവ്’ എന്നായിരുന്നു. (1904ൽ ആരംഭിച്ച വിവേകോദയം എസ്എൻഡിപി യോഗത്തിന്റെ മുഖപത്രമായിരുന്നു). 

പീരങ്കി മൈതാനത്തെ കാഴ്ച. ചിത്രം: മനോരമ

∙ കുളം കുത്തി ‘കേസ്’

പെരിനാട് കലാപം  ഈ രീതിയിൽ അവസാനിച്ചെങ്കിലും കേസും കൂട്ടവും തുടർന്നു. സാമ്പത്തികമായി കഴിവില്ലാതിരുന്ന പുലയർ കേസു നടത്താൻ വഴി കാണാതെ കുഴങ്ങി. ഈ സമയത്താണ് അഭിഭാഷകനായിരുന്ന ടി.എം. വർഗീസ് ഒരു നിർദേശം മുന്നോട്ടു വച്ചത്. പുലയരുടെ കേസ് വാദിക്കുന്നതിന് പ്രതിഫലമായി തന്റെ വീടിന് സമീപം ഒരുകുളം വെട്ടിനൽകണം. ഈ നിർദേശം പുലയർക്കും സ്വീകാര്യമായി. അവർ കുളം വെട്ടി, വക്കീൽ കേസും വാദിച്ചു. പന്ത്രണ്ടു നായൻമാരെ ശിക്ഷിച്ചുകൊണ്ടായിരുന്നു കേസിന്റെ വിധി. വക്കീൽഫീസായി വെട്ടി നൽകിയ കുളം കമ്മാൻ കുളം എന്ന പേരിലാണ്  പിന്നീട് അങ്ങോട്ട് അറിയപ്പെട്ടത്. ടി.എം. വർഗീസിന്റെ വീടിനോട് ചേർന്ന സ്ഥലം പിന്നീട് ജില്ലാപഞ്ചായത്ത് ആസ്ഥാനമായി. കുളം അതോടെ ജില്ലാപഞ്ചായത്ത് വളപ്പിലുമായി. പടവുകളും വശങ്ങളും കരിങ്കല്ലുകൊണ്ട് കെട്ടിയ കമ്മാൻകുളം കൊടും വേനലിലു വറ്റാത്ത ചരിത്രമായി ഇന്നും നിലനിൽക്കുന്നു.

English Summary: What was the Main Aim of the Kallumala Samaram; Why Govt. Allocate Huge amount in Budget?