കേരളത്തില്‍നിന്ന് പലസ്തീനിലേക്ക് എത്ര ദൂരമുണ്ട്..? അതറിയണമെങ്കില്‍ ഗൂഗിള്‍ നോക്കേണ്ട. ‘സോവിയറ്റ് സ്റ്റേഷന്‍ ക‌ടവി’ല്‍നിന്ന് ‘ഹാഷി’ലേക്കുള്ള ദൂരമളന്നാല്‍ മതി. ലോകത്തെവിടെനിന്നും എവിടേക്കുമുള്ള ദൂരമാണത്. അവനവന്റെ ഉള്ളില്‍ക്കടന്ന് അതിന്റെ രണ്ടറ്റങ്ങള്‍ തമ്മിലെത്ര കാതമുണ്ടെന്നുള്ളതിന്റെ ഉത്തരമാണത്. ഭയവും അടിച്ചമര്‍ത്തലും സ്വേച്ഛാധിപത്യവും തമ്മിലെത്ര ദൂരവ്യത്യാസം എന്നു ഗൂഗിളില്‍ തിരഞ്ഞു പാടുപെടേണ്ട. ‘സോവിയറ്റ് സ്റ്റേഷന്‍ ക‌ടവ്, ഹാഷ് എന്നീ നാടകങ്ങള്‍ ഇതിനു മറുപടി പറയും. തികച്ചും വ്യത്യസ്ത പരിതസ്ഥിതിയില്‍നിന്ന് തൃശൂരിലെ രാജ്യാന്തര നാടകോത്സവമായ ഇറ്റ്ഫോക്കിലെത്തിയ രണ്ടു നാടകങ്ങള്‍. സോവിയറ്റ് സ്റ്റേഷന്‍ ക‌ടവും ഹാഷും. ആദ്യത്തേതു മലയാളം, രണ്ടാമത്തേത് പലസ്തീനില്‍നിന്നുള്ള നാടകം. വ്യത്യസ്ത ദിവസങ്ങളില്‍ അരങ്ങിലെത്തിയ ഈ നാടകങ്ങള്‍ മനുഷ്യരുടെ ഇടയില്‍ ജീവിച്ചുകൊണ്ടേയിരിക്കുന്നു, അനുഭവങ്ങളായി. അല്ലെങ്കില്‍ നേരത്തെയുണ്ടായിരുന്ന മനുഷ്യര്‍ ജീവിച്ചത് ഈ അനുഭവങ്ങളിലൂടെയാണ്. ഇനി വരാന്‍ പോകുന്ന മനുഷ്യര്‍ അനുഭവിക്കാന്‍ പോകുന്നതും ഈ നാടകങ്ങള്‍ കൈമാറുന്ന തീ തന്നെ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിൽനിന്ന് പലസ്തീനിലേക്ക് എത്ര ദൂരമുണ്ട്..? അതറിയണമെങ്കിൽ ഗൂഗിൾ നോക്കേണ്ട. ‘സോവിയറ്റ് സ്റ്റേഷൻ ക‌ടവി’ൽനിന്ന് ‘ഹാഷി’ലേക്കുള്ള ദൂരമളന്നാൽ മതി. ലോകത്തെവിടെനിന്നും എവിടേക്കുമുള്ള ദൂരമാണത്. അവനവന്റെ ഉള്ളിൽക്കടന്ന് അതിന്റെ രണ്ടറ്റങ്ങൾ തമ്മിലെത്ര കാതമുണ്ടെന്നുള്ളതിന്റെ ഉത്തരമാണത്. ഭയവും അടിച്ചമർത്തലും സ്വേച്ഛാധിപത്യവും തമ്മിലെത്ര ദൂരവ്യത്യാസം എന്നു ഗൂഗിളിൽ തിരഞ്ഞു പാടുപെടേണ്ട. ‘സോവിയറ്റ് സ്റ്റേഷൻ ക‌ടവ്, ഹാഷ് എന്നീ നാടകങ്ങൾ ഇതിനു മറുപടി പറയും. തികച്ചും വ്യത്യസ്ത പരിതസ്ഥിതിയിൽനിന്ന് തൃശൂരിലെ രാജ്യാന്തര നാടകോത്സവമായ ഇറ്റ്ഫോക്കിലെത്തിയ രണ്ടു നാടകങ്ങൾ. സോവിയറ്റ് സ്റ്റേഷൻ ക‌ടവും ഹാഷും. ആദ്യത്തേതു മലയാളം, രണ്ടാമത്തേത് പലസ്തീനിൽനിന്നുള്ള നാടകം. വ്യത്യസ്ത ദിവസങ്ങളിൽ അരങ്ങിലെത്തിയ ഈ നാടകങ്ങൾ മനുഷ്യരുടെ ഇടയിൽ ജീവിച്ചുകൊണ്ടേയിരിക്കുന്നു, അനുഭവങ്ങളായി. അല്ലെങ്കിൽ നേരത്തെയുണ്ടായിരുന്ന മനുഷ്യർ ജീവിച്ചത് ഈ അനുഭവങ്ങളിലൂടെയാണ്. ഇനി വരാൻ പോകുന്ന മനുഷ്യർ അനുഭവിക്കാൻ പോകുന്നതും ഈ നാടകങ്ങൾ കൈമാറുന്ന തീ തന്നെ.

സ്വേച്ഛാധിപത്യത്തിന് മനുഷ്യകുലത്തിൽ എത്രത്തോേളം പഴക്കമുണ്ട്. ആധുനിക മനുഷ്യൻ പറയുമായിരിക്കും ചരിത്രത്തിലെ ഏറ്റവും വലിയ ഏകാധിപതിയും ക്രൂരനും സ്വേച്ഛധിപതിയും ജർമൻ നേതാവായിരുന്ന ഹിറ്റ്ലർ ആണെന്ന്. ഹിറ്റ്ലർക്കു മുൻപ് ഏകാധിപതികൾ ഉണ്ടായിരുന്നില്ലേ..? ഉണ്ടായിരുന്നിരിക്കാം. ഉണ്ട്. നമുക്ക് മുന്നിൽ ഇപ്പോൾ ഏകാധിപതികളുടെ നുരച്ചുപുളയിലില്ലേ..? 

ഇറ്റ്ഫോക്കിൽ പ്രദർശിപ്പിച്ച തായ്‌വാൻ ഓപ്പറേ ഹീറോ ബ്യൂട്ടിയിൽനിന്ന്
ADVERTISEMENT

ഗ്യാസ് ചേംബറിലിട്ട് മനുഷ്യജീവൻ ഇല്ലാതാക്കുന്നതുമാത്രമല്ല സ്വേച്ഛാധിപത്യം. ചരിത്രം മാറ്റിയെഴുതലും സഞ്ചാരത്തെപ്പോലും വിലക്കുന്നതും ഗീബൽസുമാരെ പഠിപ്പിച്ചൊരുക്കുന്നതും അഹങ്കാരത്തിന്റെ ഇരട്ടക്കുഴലുമൊക്കെ ഹിറ്റ് ലറുടെ മറുപേരുകളായിമാറുന്നു. അതുകൊണ്ടുതന്നെ ഇക്കാലത്ത് ഈ നാ‌ടകങ്ങൾ അവയുടെ വിവരണമെന്ന രീതിയിലൊന്നുമല്ല കാണികൾ കാണേണ്ടതെന്ന ഉറപ്പ് സംവിധായകർക്കുണ്ടായിരിക്കാം. കാഴ്ചയുടെ പല അ‌ടരുകളിൽ ഇക്കൂട്ടർക്കുള്ള മറുമരുന്ന് കണ്ടെത്താനായാൽ കേരളവും പലസ്തീനും ഒന്നാകും. ലോകമാകെ ഒന്നാകും. അതുണ്ടാകില്ല. കാരണം ആ ഒന്നാകലിൽനിന്ന് പുതിയൊരു ഏകാധിപതി കൊമ്പുയർത്തും.

അയാൾ പുതിയതരം ഭയം ഉണർത്തിക്കൊണ്ടുവരും. ജോർജ് ഓർവലിന്റെ, മൃഗങ്ങൾ കഥാപാത്രങ്ങളായ അനിമൽ ഫാം എന്ന ഇംഗ്ലിഷ് നോവലിൽ പറയുംപോലെ ‘all animals are equal, but some are more equal than others’ (എല്ലാ മൃഗങ്ങളും തുല്യരാണ്, പക്ഷേ ചില മൃഗങ്ങൾ മറ്റുള്ളവരേക്കാൾ മുകളിലാണ്..!). നിറഞ്ഞ കയ്യടികളോടെയാണ് ഈ രണ്ടു നാടകങ്ങളെയും കാണികൾ സ്വീകരിച്ചത്. ഒറ്റനോട്ടത്തിൽ സ്വേച്ഛാധിപത്യത്തിന്റെ ദുരന്തമാണ് സോവിയറ്റ് നാടകത്തിന്റെ കാതലെങ്കിൽ പലവിധഭയം മനുഷ്യനെ കീഴടക്കുന്നതിന്റെ തീവ്രതയാണ് ഹാഷ്. ഒന്ന് മറ്റൊന്നിനോട് എളുപ്പം ചേരുന്നതായതിനാൽ രണ്ടും തമ്മിലുള്ള ദൂരവും സമയവും കുറയുന്നു.

∙ പലസ്തീനിന്റെ ഹാഷ്

ഏകകഥാപാത്ര സൃഷ്ടിയായ ഹാഷ് അരങ്ങേറുന്നത് ഒരു മുറിയിലാണ്. അവിടെ അസാമാന്യ ശരീരതൂക്കമുള്ളൊരു മനുഷ്യൻ. ഇയാളുടെ വർത്തമാനകാലത്തിലൂടെയും ഭൂതകാലത്തിലൂടെയും നാ‌ടകം ഒഴുകുന്നു, രംഗത്തവതരിപ്പിച്ച സ്ത്രീയുടെ ഡമ്മിയോടൊപ്പമുള്ള ഇയാളുടെ നൃത്തം പോലെ. ഈ ആനന്ദവേളകൾക്കൊപ്പം അയാളെ പലതും ഭയപ്പെടുത്തുന്നുണ്ട്. വാതിലിൽ ഒരു മുട്ട് കേൾക്കുന്നുണ്ടോ..? ആരായിരിക്കാമത്..? ആ എതിരാളിയെ ഈ അസാമാന്യ വലുപ്പമുള്ള ശരീരം വച്ച് താനെങ്ങനെ എതിരിടും..? ഈവിധ ചിന്തകൾ ഭരിക്കുന്നതിനൊപ്പംതന്നെ ഇയാൾ ക്രിയാത്മകമായി ഒന്നും ചെയ്യുന്നില്ലെന്നതുകൂടി ഓർക്കണം.

ഹാഷ് എന്ന നാടകത്തിൽനിന്ന്.
ADVERTISEMENT

.വെറുതെ മുറിയിൽ ഇരിക്കുന്നു.

ഒരിടത്ത് ഒരാൾ ഏറെക്കാലം വെറുതെയിരുന്നാൽ അയാൾക്ക് വേരുപിടിക്കില്ലേ..? പുത്തൻ ചിന്തകളില്ലാതെ ഓർമകളിൽ വേരുപിടിച്ചിരിക്കുന്നൊരു സമൂഹം. അത് ലോകത്തെവിടെയുമാകാമെന്ന് സംവിധായകൻ ബഷാർ മാർക്കസ് പറയുന്നു. ഹയ്ഫയിലെ ഖഷാബി തിയറ്റർ ഗ്രൂപ്പാണ് നാടകം അവതരിപ്പിച്ചത്.

പലസ്തീൻ മേഖലയുടെ വർത്തമാന രാഷ്ട്രീയംകൂടി ചേർത്തുവയ്ക്കുന്നുണ്ടാകാമെന്ന് കാണികൾക്ക് വേണമെങ്കിൽ കരുതാം. സമാധാനത്തിനായി പിറന്ന യേശുക്രിസ്തുവിന്റെ മനുഷ്യജീവിതം കുളിരണിയിപ്പിച്ച പലസ്തീനും ചുറ്റുമുള്ള രാജ്യങ്ങളും കാലങ്ങളായി അനുഭവിക്കുന്ന യുദ്ധത്തിന്റെയും ഏറ്റുമുട്ടലുകളുടെയും അശാന്തി. ലോകത്തിന്റെ പല ഭാഗത്തും പ‌ടരുന്ന യുദ്ധഭീതി..അങ്ങനെ നാടകത്തിന്റെ പല അടരുകളിൽ ഓരോരോ ചിത്രങ്ങൾ ഓരോരുത്തർക്കും സ്വന്തമാക്കാം. ഒന്നും ചെയ്യാനില്ലത്തതിനാൽ വ്യർഥമായ എന്തെങ്കിലും ചെയ്തിരിക്കുകയെന്ന ദരിദ്രനാ‌ടകവേദിയു‌ടെ (പുവർ തിയറ്റർ, തേഡ് തിയറ്റർ) എക്സ്റ്റൻഷനായി അവതരണത്തെ കാണുന്നവരുമുണ്ടാകാം. ജീവിക്കാൻ പുതിയ ചിന്ത വേണ്ടേ..? അതോ ഭൂതകാല ചിന്തയിൽ അടയിരുന്നാൽ മതിയോ..? പുതിയ കാലത്ത് പലതിനുമെതിരെയും മസ്തിഷ്കം കൂർപ്പിക്കണമെന്ന് നാ‌ടകം പറയാതെ പറയുന്നു.

സോവിയറ്റ് സ്റ്റേഷൻ കടവ് എന്ന നാടകത്തിൽനിന്ന്.

∙ സോവിയറ്റ് സ്റ്റേഷൻ ക‌ടവ്, ടൈം ട്രാവൽ ഡ്രാമ

ADVERTISEMENT

തിരുവനന്തപുരം കനൽ സാംസ്കാരികവേദിക്കുവേണ്ടി ഹസിം അമരവിള സംവിധാനം ചെയ്തിരിക്കുന്ന ഈ നാടകം എല്ലാ കാലത്തുമുള്ള ഏകാധിപതികൾക്കും എതിരെ മനുഷ്യൻ എടുക്കേണ്ട പ്രതിരോധത്തിലേക്കുള്ള അടയാളമായി കാണാം. ഇന്ത്യയിലെ ആദ്യ ടൈം ട്രാവൽ ഡ്രാമ എന്ന് സംവിധായകൻ അവകാശപ്പെടുന്ന ഈ നാടകത്തിൽ കാലവും സമയവും ഇഴകിച്ചേർന്ന് പരീക്ഷണവൈവിധ്യം കൊണ്ടുവരുന്നു. അമ്പലപ്പറമ്പിൽ കെപിഎസിയുടെ നാടകം കണ്ടുകൊണ്ടിരുന്ന ചീരാനി രവിയെന്ന യുവാവ് ഹിറ്റ് ലറെ കൊല്ലാൻ കാലത്തിന്റെ ചിറകിലേറി ജർമനിയിലെത്തുന്നതാണ് ഒറ്റനോട്ടത്തിൽ നാ‌കത്തിന്റെ ആദ്യ ആവരണം. ഹിറ്റ്ലറെന്ന സ്വേച്ഛാധിപതിയെ വെല്ലുന്ന മറ്റൊരു ഹിറ്റ്ലറായി രവി വളരുന്നതോടെ എല്ലാ ഏകാധിപതികളെയും മറിക‌ക്കാൻ അതിലും ശക്തനായൊരു ഏകാധിപതി വരുമെന്നു വിളിച്ചുപറയുന്നു.

ഒരുപാട് മണ്ടത്തരങ്ങൾ പറയുന്ന ഏകാധിപതി ചിലപ്പോൾ പെട്ടെന്നൊരു പുതുമ കൊണ്ടുവരും. അതുവരെ ഏകാധിപതിയെ മണ്ടനെന്നു വിഴിച്ചിരുന്ന ജനം അപ്പോൾമുതൽ അയാൾക്കായി കയ്യടിച്ചുതുടങ്ങും. പിന്നീട് എന്നും കയ്യടി അയാൾക്കായിരിക്കും. അതിനിടയ്ക്ക് ചരിത്രം തിരുത്തും. അതിനു ഗീബൽസുമാരെ കണ്ടെത്തും.

സോവിയറ്റ് സ്റ്റേഷൻ കടവ് എന്ന നാടകത്തിൽനിന്ന്.

ഹിറ്റ്ലർക്ക് കൂട്ടായി ഒരു ഗീബൽസു മാത്രമേ ഉണ്ടായിരുന്നുള്ളൂ. പുത്തൻ ഏകാധിപതികൾക്ക് ഒരുപറ്റം ഗീബൽസുമാരുണ്ടായിരിക്കും. അവർ അടിമകൾ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടും. സന്തോഷത്തോടെ ബുദ്ധി പണയംവയ്ക്കുന്ന ഇവരെയാണ് ഏകാധിപതികളേക്കാളും ജനം ഭയപ്പെടേണ്ടതെന്ന് വർത്തമാനകാല ലോകാനുഭവങ്ങൾ കാണിച്ചുതരുന്നു. ചീരാനി രവിയായി അമൽ കൃഷ്ണ തിളങ്ങിയ നാടകം ടൈം ട്രാവൽ എന്ന സങ്കേതംകൊണ്ട് ഏറെ ശ്രദ്ധേയമായി.

English Summary: ITFOK; Analyzing dramas Soviet Station Kadavu and Hash