ഓരോ ദിവസത്തെയും അറിയാനുള്ള ഉപാധി എന്നതിനപ്പുറം കലണ്ടറുകൾ ഒരു പ്രതീക്ഷയാണെന്ന് പറയാം. നാളെ എന്താണെന്നും എങ്ങനെയാവണമെന്നുമൊക്കെ കണക്കുകൂട്ടാനുള്ള പ്രേരണ. എന്നാൽ വരാനിരിക്കുന്ന ദിനങ്ങളുടെ അടയാളമായി കണക്കാക്കപ്പെടുന്ന കലണ്ടർ പഴയ കാലത്തിന്റെയും സംസ്കാരത്തിന്റെയും ഓർമപ്പെടുത്തൽ കൂടി ആയാലോ. അത്തരത്തിൽ

ഓരോ ദിവസത്തെയും അറിയാനുള്ള ഉപാധി എന്നതിനപ്പുറം കലണ്ടറുകൾ ഒരു പ്രതീക്ഷയാണെന്ന് പറയാം. നാളെ എന്താണെന്നും എങ്ങനെയാവണമെന്നുമൊക്കെ കണക്കുകൂട്ടാനുള്ള പ്രേരണ. എന്നാൽ വരാനിരിക്കുന്ന ദിനങ്ങളുടെ അടയാളമായി കണക്കാക്കപ്പെടുന്ന കലണ്ടർ പഴയ കാലത്തിന്റെയും സംസ്കാരത്തിന്റെയും ഓർമപ്പെടുത്തൽ കൂടി ആയാലോ. അത്തരത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓരോ ദിവസത്തെയും അറിയാനുള്ള ഉപാധി എന്നതിനപ്പുറം കലണ്ടറുകൾ ഒരു പ്രതീക്ഷയാണെന്ന് പറയാം. നാളെ എന്താണെന്നും എങ്ങനെയാവണമെന്നുമൊക്കെ കണക്കുകൂട്ടാനുള്ള പ്രേരണ. എന്നാൽ വരാനിരിക്കുന്ന ദിനങ്ങളുടെ അടയാളമായി കണക്കാക്കപ്പെടുന്ന കലണ്ടർ പഴയ കാലത്തിന്റെയും സംസ്കാരത്തിന്റെയും ഓർമപ്പെടുത്തൽ കൂടി ആയാലോ. അത്തരത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓരോ ദിവസത്തെയും അറിയാനുള്ള ഉപാധി എന്നതിനപ്പുറം കലണ്ടറുകൾ ഒരു പ്രതീക്ഷയാണെന്ന് പറയാം. നാളെ എന്താണെന്നും എങ്ങനെയാവണമെന്നുമൊക്കെ കണക്കുകൂട്ടാനുള്ള പ്രേരണ. എന്നാൽ വരാനിരിക്കുന്ന ദിനങ്ങളുടെ അടയാളമായി കണക്കാക്കപ്പെടുന്ന കലണ്ടർ പഴയ കാലത്തിന്റെയും സംസ്കാരത്തിന്റെയും ഓർമപ്പെടുത്തൽ കൂടി ആയാലോ. അത്തരത്തിൽ അമൂല്യമായ ഒരു ആശയം മലയാളികൾക്ക് മുൻപിൽ അവതരിപ്പിച്ചിരിക്കുകയാണ് ഫൊട്ടോഗ്രഫി മേഖലയിൽ ശ്രദ്ധേയനായ ജിൻസൺ അബ്രഹാം. 2024ലേക്കുള്ള കലണ്ടറുകൾ വിപണി കയ്യടക്കുന്നതിനിടെ പലരും മറന്നു തുടങ്ങിയ മലയാള അക്കങ്ങൾ നിറച്ച് 1199 കൊല്ലവർഷത്തിന്റെ കലണ്ടർ പുറത്തിറക്കിയിരിക്കുകയാണ് ജിൻസൺ.

മലയാള കലണ്ടർ

മലയാളത്തനിമയുള്ള ഒരു ഫോട്ടോഷൂട്ടിനായി ഇറങ്ങിത്തിരിച്ച് ഒടുവിൽ ഒരു സംസ്കാരത്തിന്റെ തന്നെ ഹൃദയം തേടിയുള്ള യാത്രയായി അത് മാറിയ കഥയാണ് ജിൻസണ് പറയാനുള്ളത്. ഫൊട്ടോഗ്രഫി ജീവിതത്തിന്റെ ഭാഗമാക്കിയിട്ട് 10 വർഷങ്ങളായി. സ്ത്രീകളെ കേന്ദ്രീകരിച്ചിട്ടുള്ള പല ഫോട്ടോഷൂട്ടുകളും കേരളത്തിൽ ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. അങ്ങനെയിരിക്കെയാണ് മലയാള തനിമയ്ക്ക് പ്രാധാന്യം നൽകി ഒരു മലയാള മാസ കലണ്ടർ പുറത്തിറക്കിയാലോ എന്ന് ചിന്തിച്ചത്. അതിനായി ഒരു തറവാട് വീടിന്റെ പശ്ചാത്തലത്തിൽ പഴയകാലത്തെ അവതരിപ്പിക്കാനായിരുന്നു ശ്രമം. തികച്ചും കേരളത്തനിമയുള്ള വേഷവിധാനത്തിൽ രണ്ട് പെൺകുട്ടികൾ ഒരുമിച്ച് സമയം പങ്കിടുന്ന ചിത്രങ്ങൾ അതിനായി പകർത്തി. പ്രതീക്ഷിച്ചതിലും ഭംഗിയായി അവ ചിത്രീകരിക്കാനായതോടെ അതിനോട് ചേർന്ന് നിൽക്കുന്ന എന്തെങ്കിലും വ്യത്യസ്തത കലണ്ടറിൽ കൊണ്ടുവന്നാലോ എന്നായി ആലോചന.

മലയാള കലണ്ടർ
ADVERTISEMENT

ആ തിരച്ചിലിനൊടുവിലാണ് ഒരുപക്ഷേ  ഇന്നത്തെ തലമുറയ്ക്ക് കേട്ടുകേൾവി പോലുമില്ലാത്ത മലയാളത്തിന്റെ തനത്  അക്കങ്ങൾ ഉൾപ്പെടുത്തിയ കലണ്ടർ എന്ന ആശയത്തിലേയ്ക്ക് എത്തുന്നത്. പതിറ്റാണ്ടുകൾക്ക് മുൻപ് കേരളത്തിലെ വീടുകളിൽ ഇവ മാത്രമായിരുന്നു ഉണ്ടായിരുന്നത് എന്ന് അറിഞ്ഞതോടെ അത് ഡെസ്ക്ടോപ് കലണ്ടർ രൂപത്തിൽ പുനരാവിഷ്കരിക്കുകയായിരുന്നു. 

തിങ്കൾ, ചൊവ്വ എന്നിങ്ങനെ മാത്രം നമ്മൾ മനസ്സിലാക്കിയിരിക്കുന്ന ദിവസങ്ങൾക്ക് രവി,ചന്ദ്രൻ, കുജൻ എന്നിങ്ങനെ മലയാളം പേരുകൾ ഉപയോഗിക്കാറുണ്ട് എന്ന കാര്യം പോലും ഇന്ന് പലർക്കും അറിയില്ല. ഇന്നത്തെ മുതിർന്ന തലമുറയിൽപെട്ടവർ ആശാൻ കളരികളിൽ അക്കം കുറിക്കുന്നത് മലയാളം അക്കങ്ങളിൽ തന്നെയായിരുന്നു. ഇതെല്ലാം അറിഞ്ഞശേഷം മലയാള അക്കങ്ങൾക്കുള്ള ആദരമായി കൂടിയാണ് കലണ്ടറിന് രൂപം നൽകിയത്. വ്യത്യസ്തമായ ആശയത്തെ കുറിച്ചറിഞ്ഞ് എല്ലാ ഭാഗത്തുനിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യ കോപ്പികളിൽ ഒന്ന് മോഹൻലാലിന് കൈമാറി. മറന്നുപോയ അക്കങ്ങളെ ഒരിക്കൽക്കൂടി ഓർമിക്കാനായതിന്റെ സന്തോഷമാണ് അദ്ദേഹം പങ്കുവച്ചത്. 

മലയാള കലണ്ടർ
ADVERTISEMENT

അമ്മു നായർ, അതുല്യ രവീന്ദ്രകുമാർ എന്നിവരാണ് കലണ്ടറിലെ മോഡലുകൾ. മാളവിക രാജീവാണ് കോസ്റ്റ്യൂം ഡിസൈൻ ചെയ്തിരിക്കുന്നത്. മേക്കപ്പും ഹെയർ സ്റ്റൈലും നിർവഹിച്ചിരിക്കുന്നത് ലക്ഷ്മിയാണ്. മോഡലുകളുടെ വേഷവിധാനത്തിൽ മാത്രമല്ല ഫോട്ടോകളിലെ ഓരോ വിശദാംശങ്ങളിലും കേരളത്തിന്റെ സംസ്കാരം പ്രതിഫലിപ്പിക്കാൻ സാധിച്ചിട്ടുണ്ട്.  ജീവിതം ഇന്നത്തേതിനേക്കാൾ ലളിതവും എന്നാൽ പരസ്പര ബന്ധങ്ങൾ കൂടുതൽ ആഴത്തിലുള്ളതും പാരമ്പര്യത്തിന് മറ്റെന്തിനേക്കാളും പ്രാധാന്യവും ഉണ്ടായിരുന്ന ഒരു കാലത്തെ ആദ്യ കാഴ്ചയിൽ തന്നെ ഓർമിപ്പിക്കാൻ ഈ കൊല്ലവർഷ കലണ്ടറിന് സാധിക്കും.

മലയാള കലണ്ടർ

അക്കങ്ങൾ അത്ര പരിചിതമല്ലാത്തതിനാൽ വേഗത്തിൽ മനസ്സിലാക്കാനായി മലയാള അക്കങ്ങൾക്ക് ഒപ്പം ഇംഗ്ലീഷ് അക്കങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. മറ്റേതൊരു കലണ്ടറും പോലെ വിശേഷ ദിവസങ്ങൾ കൃത്യമായി തന്നെ രേഖപ്പെടുത്തിയുട്ടുണ്ട്. വിപണിയിൽ ലഭ്യമായ മറ്റ് കലണ്ടറുകൾ വർഷാവസാനത്തോടെ ഉപയോഗശൂന്യമാകുമെങ്കിൽ മലയാള അക്കങ്ങൾ ഉൾപ്പെടുത്തിയ കൊല്ലവർഷ കലണ്ടറിന് അതിന്റെ പ്രത്യേകതകൾ കൊണ്ടുതന്നെ ഒരു കലാസൃഷ്ടിയായി ഷോക്കേസുകളിൽ ഇടം പിടിക്കാനുള്ള മൂല്യമുണ്ട്. തികച്ചും വ്യത്യസ്തമായ കലണ്ടർ മേശയിലിരിക്കുന്നത് കണ്ടാൽ മറ്റുള്ളവർ ഇതേക്കുറിച്ച് ചോദിച്ചു മനസ്സിലാക്കുമെന്നുറപ്പ്. അത്തരത്തിൽ നമ്മുടെ വേരുകളിലുള്ള, എന്നാൽ മറവിയിൽ ആഴ്‌ന്നു പോയ പഴയകാലത്തെയും സംസ്കാരത്തെയും കുറിച്ചുള്ള അറിവ് കൂടുതൽ ആളുകളിലേയ്ക്ക് എത്തിക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് ജിൻസൺ മനോരമ ഓൺലൈനിനോട് പറഞ്ഞു. കൊല്ലവർഷം 1199 കലണ്ടർ വെബ്സൈറ്റിലൂടെ വിപണിയിൽ എത്തിച്ചതോടെ ആവശ്യക്കാർ ഏറുകയാണ്. 

മലയാള കലണ്ടർ
ADVERTISEMENT

കോട്ടയം വാഴൂർ സ്വദേശിയായ ജിൻസൺ എൻജിനീയറിങ് മേഖലയിൽ നിന്നുമാണ് ഫൊട്ടോഗ്രഫി രംഗത്തേക്ക് എത്തിയത്. കേരള ടൂറിസത്തിനു വേണ്ടി ധാരാളം ഡിജിറ്റൽ കണ്ടന്റുകൾ നിർമിച്ചു കഴിഞ്ഞു. ഫോർവേഡ് മാഗസിന്‍റെ സഹസ്ഥാപകരിൽ ഒരാൾ കൂടിയായ ജിൻസൺ നടി ശ്രുതി മേനോനെ മോഡലാക്കി നടത്തിയ ബ്രൈഡൽ ഫോട്ടോഷൂട്ടും മോഹൻലാലിന് വേണ്ടി 2017ൽ ഒരുക്കിയ ഫോട്ടോഷൂട്ടുമെല്ലാം ഏറെ ജനശ്രദ്ധ നേടിയവയാണ്.

English Summary:

Uncover Forgotten Malayalam Numbers with Jinson Abraham's Remarkable Calendar