തിരുവനന്തപുരം എൻജിനീയറിങ് കോളജ് എൻഎസ്എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ വിളപ്പിൽ ഗ്രാമപഞ്ചായത്തിൽ അർഹരായ ഇരുനൂറോളം കുടുംബങ്ങൾക്ക് സൗജന്യമായി എൽഇഡി ബൾബ് വിതരണം ചെയ്തു. 61 എൻജിനീയറിംഗ് വിദ്യാർഥികൾ വിളപ്പിൽ ഗവൺമെന്റ് യുപി സ്കൂളിൽ മൂന്നുദിവസം ക്യാമ്പ് ചെയ്തതാണ് പ്രസ്തുത പ്രവർത്തനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം എൻജിനീയറിങ് കോളജ് എൻഎസ്എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ വിളപ്പിൽ ഗ്രാമപഞ്ചായത്തിൽ അർഹരായ ഇരുനൂറോളം  കുടുംബങ്ങൾക്ക് സൗജന്യമായി എൽഇഡി ബൾബ് വിതരണം ചെയ്തു. 61 എൻജിനീയറിംഗ് വിദ്യാർഥികൾ വിളപ്പിൽ ഗവൺമെന്റ് യുപി സ്കൂളിൽ മൂന്നുദിവസം ക്യാമ്പ് ചെയ്തതാണ് പ്രസ്തുത പ്രവർത്തനം നടപ്പിലാക്കിയത്. 

വിദ്യാർഥികൾ വീടുകൾ സന്ദർശിക്കുകയും ഊർജ സംരക്ഷണത്തിന്റെ ആവശ്യകത സംബന്ധിച്ച അവബോധം നൽകുകയും ചെയ്തു. തുടർന്ന് ഊർജക്ഷമത ഇല്ലാത്ത ബൾബുകൾ മാറ്റി പകരം എൽഇഡി ബൾബുകൾ നൽകി. കോളജ് പ്രിൻസിപ്പൽ ഡോക്ടർ സുരേഷ് ബാബു, എൻഎസ്എസ് പ്രോഗ്രാം ഓഫിസർമാരായ ഡോക്ടർ ബ്രിങ്കിൾ സി.ദാസ്, പ്രൊഫ.താരാ ആർ. ജെ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പരിപാടിയുടെ യൂണിവേഴ്സിറ്റി തല ഉദ്ഘാടനം ശ്രീ. ഐ.ബി സതീഷ് എംഎൽഎ നിർവഹിച്ചു. 

ADVERTISEMENT

ഉദ്ഘാടന സംഗമം 

ദ്യുതി ത്രിദിന ക്യാമ്പ് വിളപ്പിൽശാല ഗവൺമെന്റ് യുപി സ്കൂളിൽ ഹെഡ്മാസ്റ്റർ അജിത്ത് കുമാർ ഉ‌ദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജയകുമാർ, എൻഎസ്എസ്‌സി ഇടി പ്രോഗ്രാം ഓഫീസർ ഡോ. ബ്രിങ്കിൾ സി.ദാസ് സംസാരിച്ചു.

ADVERTISEMENT

അധ്യാപകദിന സംഗമം 

അധ്യാപക ദിനത്തിൽ വിദ്യാർഥികൾ അധ്യാപകരോടൊപ്പം ഓണം ആഘോഷിച്ചു. വിദ്യാർഥികൾ അധ്യാപകർക്കായി ഓണസദ്യ ഒരുക്കിയിരുന്നു. അധ്യാപകർ തങ്ങളുടെ അധ്യാപന അനുഭവങ്ങൾ വിദ്യാർത്ഥികളുമായി പങ്കുവെക്കുകയും വിദ്യാർത്ഥികൾ അധ്യാപകർക്ക് ഉപഹാരം കൈമാറുകയും ചെയ്തു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക വിദ്യാർഥി ബന്ധങ്ങൾ ഇനിയും ഊഷ്മളമാക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ചാണ് പലരും സംസാരിച്ചത്. ഡോ. ജോയ് വർഗീസ് വി എൻ, ഡോ. ബ്രിങ്കിൾ സി ദാസ്, പ്രൊഫ. ശശി എൻ, പ്രൊഫ. സുധി എസ്, പ്രൊഫ. അഖിൽ, അജിത്ത് കുമാർ, പത്മകുമാരി, ഫാസിൽ ദാസ് തുടങ്ങിയവർ സംബന്ധിച്ചു.

ADVERTISEMENT

ദ്യുതി ത്രിദിന ക്യാമ്പിന്റെ ഭാഗമായി 4 ദരിദ്ര കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം, ക്യാമ്പ് ചെയ്യുന്ന സ്കൂളിന്റെയും പരിസരങ്ങളുടെയും ശുചീകരണം, ഓണാഘോഷം, അധ്യാപക ദിനാഘോഷം, വിദ്യാർഥികളുടെ വ്യക്തിത്വ വികാസം ലക്ഷ്യം വച്ചുള്ള കലാ കായിക മത്സരങ്ങൾ, ക്ലാസുകൾ, പരിശീലന പരിപാടികളും നടന്നു.