‘സൊല്ലതു താൻ സെ‌യ്‌വാ, സെയ്‌വതുമട്ടും താൻ സൊല്ലുവാ’ എന്ന മാസ് ഡയലോഗുമായി ഇക്കുറി രാജയെത്തുമ്പോൾ അതു പഴയ പോക്കിരിരാജയല്ല. ഇക്കുറി സ്റ്റൈലിഷ് ആണ് മധുരരാജ. കോസ്റ്റ്യൂമിനും ആക്സസറീസിനുമുണ്ട് ആ തിളക്കക്കൂടുതൽ. സിംഹം താൻ രാജ! പോക്കിരിരാജയിൽ നിന്ന് മധുരരാജയിലെത്തുമ്പോൾ നായകനെ കൂടുതല്‍ സ്റ്റൈലിഷ് ആക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘സൊല്ലതു താൻ സെ‌യ്‌വാ, സെയ്‌വതുമട്ടും താൻ സൊല്ലുവാ’ എന്ന മാസ് ഡയലോഗുമായി ഇക്കുറി രാജയെത്തുമ്പോൾ അതു പഴയ പോക്കിരിരാജയല്ല. ഇക്കുറി സ്റ്റൈലിഷ് ആണ് മധുരരാജ. കോസ്റ്റ്യൂമിനും ആക്സസറീസിനുമുണ്ട് ആ തിളക്കക്കൂടുതൽ. 

സിംഹം താൻ രാജ! പോക്കിരിരാജയിൽ നിന്ന് മധുരരാജയിലെത്തുമ്പോൾ നായകനെ കൂടുതല്‍ സ്റ്റൈലിഷ് ആക്കാൻ സിംഹത്തിനെ കൂട്ടു പിടിച്ചിരിക്കുകയാണ് സ്റ്റൈലിസ്റ്റ് അഭിജിത്ത് നായർ. ഈ തീം അടിസ്ഥാനമാക്കിയാണ് മധുരാജയുടെ ആക്സസറീസ് ഒരുക്കിയിട്ടുള്ളത്. കഴുത്തിൽ നീളൻ മാലയും കൈച്ചെയിനും മോതിരവുമാണ് രാജയുടെ പ്രധാന ആക്സസറീസ്. ഇതിൽ എല്ലാം സിംഹത്തിന്റെ മോട്ടിഫ് ഉൾപ്പെടുത്തി. കട്ടികൂടിയ ഒറ്റമാലയിൽ ലെയർ ആയി മറ്റൊരു ചെയ്‌ൻ കൂടി ചേർത്തിട്ടുണ്ട്. ഇതിൽ കിരീടം വച്ച സിംഹത്തിന്റെ ലോക്കറ്റും ഉൾപ്പെടുത്തി. ബ്രേസ്‌ലെറ്റിൽ രണ്ടു സിംഹമുഖങ്ങളുണ്ട്, ഒപ്പം സിംഹത്തലയുള്ള മോതിരവും. ആക്സസറീസ് എല്ലാം സ്വർണത്തിൽ ചെയ്തതാണ്. 

ADVERTISEMENT

അഭിജിത്ത് നായർ പറയുന്നു, ‘‘പോക്കിരിരാജയിൽ കോസ്റ്റ്യൂംസിൽ കൂടുതൽ വെറൈറ്റിയുണ്ടായിരുന്നില്ല. വെള്ള വസ്ത്രം മാത്രമായിരുന്നു. ഒപ്പം അംഗവസ്ത്രത്തിൽ മൂന്നു നിറങ്ങളുടെ ചേഞ്ച് മാത്രമേ ഉണ്ടായിരുന്നു. ഇക്കുറി അംഗവസ്ത്രത്തിൽ ഉൾപ്പെടെ കൂടുതൽ നിറങ്ങൾ ഉൾപ്പെടുത്തി. ചിത്രത്തിൽ 30 ചേഞ്ചുകളുണ്ട്. ഒന്നരമാസം മുമ്പേ പ്രത്യേകം ഓർഡർ നൽകി ഈറോഡ് നിന്നാണ് വസ്ത്രങ്ങൾ തയാറാക്കിയത്. മൾട്ടികളറാണ് അംഗവസ്ത്രം. സ്വർണകസവിനൊപ്പം വ്യത്യസ്തമായ നിറങ്ങളുടെ കോംബിനേഷൻ. അംഗവസ്ത്രത്തിനോടു ചേരുന്ന കരയുള്ള മുണ്ടുകളും മധുരരാജയ്ക്കു വേണ്ടി തയാറാക്കി.’’

രാജയുടെ സ്റ്റൈൽ സ്വന്തമാക്കാൻ ആരാധകർക്കും അവസരമുണ്ട്. മധുരരാജയുടെ ടൈറ്റിലും ചിത്രവും വരുന്ന ടീഷർട്ടും മൊബൈൽ കവർ ഉൾപ്പെടെയുള്ള ആക്സസറീസും നേരത്തെ തന്നെ വിപണിയിലെത്തി. കുട്ടികള്‍ക്കും സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള ടീഷർട്ടുകൾ ലഭ്യം.