ആത്മവിശ്വാസവും മനശക്തിയുമുണ്ടെങ്കിൽ എന്തും ചെയ്യാം. എനിക്ക് 40 വയസ്സുണ്ട് എന്നു പറയാൻ മടിയല്ല, അഭിമാനമാണ്...

ആത്മവിശ്വാസവും മനശക്തിയുമുണ്ടെങ്കിൽ എന്തും ചെയ്യാം. എനിക്ക് 40 വയസ്സുണ്ട് എന്നു പറയാൻ മടിയല്ല, അഭിമാനമാണ്...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആത്മവിശ്വാസവും മനശക്തിയുമുണ്ടെങ്കിൽ എന്തും ചെയ്യാം. എനിക്ക് 40 വയസ്സുണ്ട് എന്നു പറയാൻ മടിയല്ല, അഭിമാനമാണ്...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഡ്വഞ്ചറസ് ബൈക്കർ വുമണിന്റെ രൂപത്തിലും ഭാവത്തിലും കാണുന്ന ഈ ആളൊരു 40കാരിയാണ്. രണ്ടു കുട്ടികളുടെ അമ്മ. മോഡലിങ്ങിനോടുള്ള ആഗ്രഹം കൊണ്ടാണ് ഒരു അഡ്വഞ്ചറസ് വുമണായി ട്വിങ്കിൾ കണ്ണൻ ഫോട്ടോഷൂട്ട് നടത്തിയത്. ഇത് നിരവധി അഭിനന്ദനങ്ങൾ നേടി കൊടുക്കുയും ചെയ്തു.

മനസ്സിലെ സ്വപ്നങ്ങൾ നേടിയെടുക്കാൻ പ്രായം ഒരു തടസ്സമല്ലെന്നു വിശ്വസിക്കുന്നയാളാണ് ട്വിങ്കിൽ. പ്രഫഷനൊപ്പം കലാപരമായ കഴിവുകളെ മുന്നോട്ടു കൊണ്ടു കൊണ്ടുപോകാൻ ആഗ്രഹിക്കുന്നവരെ പ്രോത്സാഹിപ്പിക്കാൻ ആരംഭിച്ച കൽക്കി ദ് ഇവലൂഷ്യന്റെ പിന്നണിയിലുള്ളവർ നേതൃത്വം നൽകുന്ന ഡിപി ലൈഫ്സ്റ്റൈൽ ഹബാണ് ഈ ഫോട്ടോഷൂട്ടിനു പിന്നിൽ. ഇങ്ങനെ ഒരു ആശയം മുന്നോട്ടു വച്ചപ്പോൾ ട്വിങ്കിളിന് പൂർണസമ്മതം. പിന്തുണയുമായി ഭർത്താവ് സ്വാതികുമാറും കൂടെ നിന്നു. ട്വിങ്കിള്‍ കണ്ണൻ തന്റെ മോഡലിങ് സ്വപ്നങ്ങളെ കുറിച്ച് സംസാരിക്കുന്നു.

ADVERTISEMENT

മോഡലിങ്ങിനോട് താൽപര്യം തോന്നിയത് എപ്പോഴാണ് ?

മോഡലിങ് എന്നും മനസ്സിലുണ്ടായിരുന്നു. ചെറുപ്പം മുതലേ ഗ്ലിറ്റ്സ് ആൻഡ് ഗ്ലാമർ ലോകത്തോടു പ്രത്യേക താല്‍പര്യമായിരുന്നു. അന്ന് അവസരം കിട്ടിയില്ല എന്നു മാത്രം. അല്ലെങ്കിൽ ശ്രമിച്ചില്ല എന്നും പറയാം. എന്നാൽ എപ്പോൾ അവസരം ലഭിച്ചാലും ചെയ്യാൻ തയാറായിരുന്നു.

ആദ്യ ഫോട്ടോഷൂട്ട് അനുഭവം

ജീവിതത്തിലെ മനോഹരമായ അനുഭവം എന്നാണ് ഞാൻ വിശേഷിപ്പിക്കുക. ഡിപി ലൈഫ്സ്റ്റൈല്‍ ഹബിൽ ഒരു കുടുംബാംഗത്തെ പോലെയാണ് തോന്നിയത്. എല്ലാം മികച്ച രീതിയിൽ പൂർത്തിയാക്കാനായതിൽ സന്തോഷമുണ്ട്. 

ADVERTISEMENT

വൈകി എന്ന് തോന്നുന്നുണ്ടോ

പ്രായം വെറും അക്കങ്ങൾ മാത്രമാണ് എന്നു ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ട് വൈകി എന്ന് തോന്നുന്നില്ല. എന്തെങ്കിലും ചെയ്യാൻ പോകുമ്പോൾ പ്രായമായി, അമ്മയായി എന്ന് ആരെങ്കിലും പറഞ്ഞാല്‍ അതിനെ കാര്യമാക്കാറില്ല. ആത്മവിശ്വാസവും മനശക്തിയുമുണ്ടെങ്കിൽ എന്തും ചെയ്യാം. എനിക്ക് 40 വയസ്സുണ്ട് എന്നു തുറന്നു പറയാൻ മടിയല്ല, അത് അഭിമാനമാണ്.

ഫിറ്റനസ് നിലനിർത്തനുള്ള ശ്രമങ്ങള്‍

നല്ല രീതിയിൽ വ്യായാമം ചെയ്യാന്നുണ്ട്. ഞാനൊരു ഹാഫ് മാരത്തൺ റണ്ണറാണ്. രാവിലെ ഓടാൻ പോകാറുണ്ട്. ഡയറ്റ് പിന്തുടരുന്നുണ്ട്. അരി ഭക്ഷണം അധികം കഴിക്കാറില്ല. ശരീരത്തിന് ആവശ്യമായ പോഷകങ്ങളുള്ള ആഹാരങ്ങളോടാണ് പ്രിയം.

ADVERTISEMENT

ജോലിയും പാഷനും ഒന്നിച്ച്

ഞാൻ ഗോകുലം മെഡിക്കൽ കോളജിന്റെ ഡെപ്യൂട്ടി അഡ്മിനസ്ട്രേറ്റിവ് ഓഫിസറായി പ്രവർത്തിക്കുന്നു. അത് എന്റെ കരിയറാണ്. ജോലി കഴിഞ്ഞുള്ള സമയം ഞാൻ എന്റെ ആഗ്രഹങ്ങൾക്കു വേണ്ടി ചെലവഴിക്കുന്നു. ഒരു കാര്യം ചെയ്യുന്നതുകൊണ്ട് മറ്റൊന്നിനും സമയമില്ല എന്നു പറയുന്നതിനോട് യോജിപ്പില്ല. 

ഇനിയും അവസരങ്ങൾ കിട്ടിയാൽ

തീർച്ചയായും സ്വീകരിക്കും. ഡിപി ലൈഫ്സ്റ്റൈൽ പ്രൊഡക്‌ഷന്‍സിനു വേണ്ടി അരുൺ ദേവ്.വി സംവിധാനം ചെയ്യുന്ന വെബ്സീരിസിൽ അവസരം ലഭിച്ചിട്ടുണ്ട്. സിനിമയിൽ അവസരം കിട്ടിയാലും സ്വീകരിക്കും. ജീവിതകാലത്ത് സാധ്യമായതെല്ലാം ചെയ്യുക എന്നതാണ് എന്റെ നയം.

കുടുംബം

ഭർത്താവ് സ്വാതി കുമാർ അന്ധ്രപ്രദേശ് സ്വദേശിയാണ്. ഇന്ത്യൻ സൈന്യത്തിൽ കേണലാണ്. ഇപ്പോൾ പാങ്ങോട് മിലിറ്റടി സ്റ്റേഷനിൽ ഡെപ്യൂട്ടി കമാൻഡർ ആയി ജോലി ചെയ്യുന്നു. അദ്ദേഹത്തിന്റെ പിന്തുണയാണ് എനിക്ക് ഇതെല്ലാം ചെയ്യാനുള്ള കരുത്തും ധൈര്യവും നൽകുന്നത്. അതാണ് എന്റെ വിജയത്തിന് കാരണവും. രണ്ടു മക്കളുണ്ട്. മൂത്തമകന്‍ അങ്കിത് പത്താം ക്ലാസിൽ പഠിക്കുന്നു. രണ്ടാമത്തെയാൾ പ്രണവ് അഞ്ചിലാണ്.