നിങ്ങളുടെ കയ്യിൽ ലോകത്തെ സുന്ദരിമാരില്‍ ഒരാളുണ്ട്. എന്നിട്ട് ഇങ്ങനെയാണോ വസ്ത്രം ധരിപ്പിക്കുന്നതും മേക്കപ്പ് ചെയ്യുന്നതും? അടുത്ത മാസം ഹാലോവീൻ ഷോ നടക്കുന്നുണ്ട് എന്ന കുറിപ്പ് നൽകി സ്റ്റൈലിസ്റ്റിനെ ജോലിയിൽ നിന്നു പിരിച്ചു വിടണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാരിസ് ഫാഷൻ വീക്കിലെ ഐശ്വര്യ റായിയുടെ വസ്ത്രധാരണത്തെ വിമർശിച്ച് സെലിബ്രിറ്റി ഫാഷന്‍ ഡിസൈനർ വെൻഡൽ റോഡ്രിക്സ്. സൗന്ദര്യവർധക വസ്തുക്കളുടെ നിർമാതാക്കളായ ലോറിയലിനു വേണ്ടിയാണ് ഐശ്വര്യ ഫാഷൻ വീക്കിനെത്തിയത്. ഐശ്വര്യയുടെ സ്റ്റൈലിസ്റ്റിനെ ജോലിയിൽ നിന്നു പിരിച്ചുവിടണം എന്നാണ് റോഡ്രിക്സ് ആവശ്യപ്പെട്ടത്. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇദ്ദേഹം തന്റെ നിരീക്ഷണങ്ങൾ പങ്കുവച്ചത്.

ഭീരക രൂപങ്ങൾ ധരിച്ചെത്തുന്ന ആഘോഷമായ ഹാലോവീന്‍ അടുത്ത മാസമാണ് എന്ന കുറിപ്പ് പിരിച്ചുവിടും മുൻപ് സ്റ്റൈലിസ്റ്റിനു നൽകണമെന്നാണ് റോഡ്രിക്സിന്റെ അഭിപ്രായം. ‘‘ലോറിയൽ, നിങ്ങളുടെ കയ്യിൽ ലോകത്തെ സുന്ദരിമാരില്‍ ഒരാളുണ്ട്. എന്നിട്ട് ഇങ്ങനെയാണോ വസ്ത്രം ധരിപ്പിക്കുന്നതും മേക്കപ്പ് ചെയ്യുന്നതും? അടുത്ത മാസം ഹാലോവീൻ ഷോ നടക്കുന്നുണ്ട് എന്ന കുറിപ്പ് നൽകി സ്റ്റൈലിസ്റ്റിനെ ജോലിയിൽ നിന്നു പിരിച്ചു വിടണം’’– ഐശ്വര്യ റാംപിലെ ചിത്രം പങ്കുവച്ച് റോഡ്രിക്സ് കുറിച്ചു.

ADVERTISEMENT

ഐശ്വര്യ റായിയുടെ സാന്നിധ്യമായിരുന്നു ഈ വർഷത്തെ പാരിസ് വീക്കിനെ ശ്രദ്ധേയമാക്കിയത്. നിരവധി ഫാഷൻ ഷോകളുടെ ഭാഗമായിട്ടുള്ള മുൻ ലോകസുന്ദരി ആദ്യമായാണ് പാരിസ് ഫാഷൻ വീക്കിന് എത്തിയത്. ഇറ്റാലിയൻ ഫാഷൻ ഡിസൈനറായ ജിയാംബട്ടിസ്റ്റ വല്ലിയാണ് ഐശ്വര്യയുടെ വസ്ത്രം ഒരുക്കിയത്. പിങ്ക് നിറത്തിലുള്ള ഫ്ലോറൽ ഡിസൈനിലുള്ള വസ്ത്രമാണ് ഐശ്വര്യ ധരിച്ചത്.

ചിത്രം കടപ്പാട്: ഇൻസ്റ്റഗ്രാം

സമ്മിശ്ര അഭിപ്രായങ്ങളാണ് റാംപിലെ താരസുന്ദരിയുടെ പ്രകടനത്തിന് ലഭിച്ചതെങ്കിലും ആദ്യമായാണ് ഒരാൾ കടുത്ത വിമർശനവുമായി രംഗത്തെത്തിയത്. റോഡ്രിക്സ് വിമര്‍ശനം ഉയർത്തിയതിനു പിന്നാലെ ഇതു ശരിയാണ് നിരവധി ആരാധകരും അഭിപ്രായപ്പെട്ടു.

ADVERTISEMENT

മുംബൈയിൽ ജനിച്ച് അമേരിക്കയിലും ഫ്രാൻസിലുമായി ഫാഷൻ ഡിസൈനിങ് പഠിച്ച വെൻഡൽ റോഡ്രിക്സ് നിരവധി ഫാഷന്‍ ഷോകളുടെ ഡിസൈനർ ആയിരുന്നു.