ബ്ലൗസിലെ പച്ചപ്പരിഷ്കാരിയാണ് സ്‌ലീവ്‌ലെസ്. പാർട്ടിവെയർ സാരികൾക്കൊപ്പം സ്റ്റൈലിഷ് ലുക്ക് നൽകാൻ സ്‌ലീവ്‌ലെസ് കയ്യിലെടുക്കാം. പക്ഷേ ചിലപ്പോഴെങ്കിലും അതേ സാരിക്കൊപ്പം സ്‌ലീവ് ഉള്ള ബ്ലൗസ് ആയിരുന്നെങ്കിൽ എന്ന ആഗ്രഹം തോന്നും. കാരണം നാട്ടിലെ സാഹചര്യങ്ങളിൽ എല്ലായിടത്തും സ്‌ലീവ്‌ലെസിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്ലൗസിലെ പച്ചപ്പരിഷ്കാരിയാണ് സ്‌ലീവ്‌ലെസ്. പാർട്ടിവെയർ സാരികൾക്കൊപ്പം സ്റ്റൈലിഷ് ലുക്ക് നൽകാൻ സ്‌ലീവ്‌ലെസ് കയ്യിലെടുക്കാം. പക്ഷേ ചിലപ്പോഴെങ്കിലും അതേ സാരിക്കൊപ്പം സ്‌ലീവ് ഉള്ള ബ്ലൗസ് ആയിരുന്നെങ്കിൽ എന്ന ആഗ്രഹം തോന്നും. കാരണം നാട്ടിലെ സാഹചര്യങ്ങളിൽ എല്ലായിടത്തും സ്‌ലീവ്‌ലെസിന് അംഗീകാരമില്ലല്ലോ.

മുതിർന്നവരുടെ സാന്നിധ്യമുള്ള അവസരങ്ങളിൽ അല്ലെങ്കിൽ പ്രത്യേക ചടങ്ങുകൾക്ക് ഒക്കെയാകുമ്പോൾ ഉള്ളിലെ ഫാഷനിസ്റ്റയെ അൽപം മാറ്റി നിർത്തി, സ്‌ലീവ് ഉള്ള ബ്ലൗസ് ധരിച്ച് പ്രൗഡിയോടെ സാരിയിൽ പകിട്ടു കാണിക്കാനാകും താൽപര്യം. ഒരു സാരിക്ക് രണ്ടു ബ്ലൗസ്  ആഡംബരവും ആർഭാടവും തന്നെ. എന്നാൽ ഒരേ ബ്ലൗസ് തന്നെ സ്‌ലീവ്‌ലെസ് ആയും പിന്നീട് സ്‌ലീവ് ചേർത്തും ധരിക്കാനായെങ്കിൽ എന്ന് ആലോചിച്ചിട്ടുണ്ടോ ?

ADVERTISEMENT

ഇനിയിതാ ആ ആലോചന നിർത്താം. 2 ഇൻ 1 ഡിസൈനർ ബ്ലൗസ് രംഗത്തെത്തിക്കഴിഞ്ഞു. സ്‌ലീവ് ഡിറ്റാച്ച്‌ ചെയ്യാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഡിസൈനർ സാരിക്കു ചേരുന്ന രീതിയിൽ ഒരുക്കിയിട്ടുള്ള ബ്ലൗസിന് അലങ്കാരപ്പണികളുമുണ്ട്. ഇത് രണ്ടു രീതിയിലും ഉപയോഗിക്കാം. ബ്ലൗസിനു പിന്നിലെ അലങ്കാരപ്പണികളുള്ള ബാക്ക് സ്ട്രാപ്പും അഴിച്ചു മാറ്റാവുന്ന രീതിയിലുള്ളതാണ്. സ്റ്റേറ്റ്മെന്റ് ബ്ലൗസ് ആയതിനാൽ മറ്റു പ്ലെയിൻ സാരികൾക്കൊപ്പവും ഉപയോഗിക്കാം.

പാശ്ചാത്യ ഫാഷൻ രംഗത്ത് നേരത്തെ തന്നെ ഡിറ്റാച്ചബിൾ സ്‌ലീവ് ഉള്ള ഗൗണുകൾ ഉണ്ട്. അതു വളരെ ഉപകാരപ്രദമാണല്ലോ. നമ്മുടെ സാഹചര്യങ്ങളിൽ ഒരു ഡിസൈനർ ബ്ലൗസിന്റെ വ്യത്യസ്ത ഉപയോഗം സാധ്യമാക്കുന്ന ഒരു എലമെന്റ് എന്ന രീതിയിൽ ഡിറ്റാച്ചബിൾ സ്‌ലീവ് പരീക്ഷിച്ചാലോ എന്നാലോചിച്ചു. ഡിസൈനർ ബ്ലൗസ് ആയതിനാൽ ഏതു സാരിക്കൊപ്പവും മിക്സ് ആൻഡ് മാച്ച് ചെയ്യാം. ഇനിയിപ്പോൾ ഒരേ ബ്ലൗസ് രണ്ടു സ്റ്റൈലിൽ ധരിക്കുകയും ചെയ്യാം.

ADVERTISEMENT

സോഫിയ ഏബ്രഹാം, സഖി സ്യൂ ഇൻ സ്റ്റൈൽ ആസദ് റോഡ്, കലൂർ

English Summary : detachable blouse sleeve , a latest trend in fashion