ഒറ്റയ്ക്കുള്ള ജീവിതത്തിൽ നിന്ന് ദാമ്പത്യത്തിലേക്ക് ചുവടുവയ്ക്കുമ്പോൾ ചില കാര്യങ്ങളിൽ ശ്രദ്ധ നൽകേണ്ടത് അനിവാര്യമാണ്. നിസാരമെന്നു കരുതുന്ന ചില ശീലങ്ങൾ‌ ദാമ്പത്യത്തിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കും. സ്നേഹത്തിന്റെ കുറവല്ല, അറിവില്ലായ്മ മൂലമുണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാനായാൽ മനോഹരമായി ദാമ്പത്യം നിലനിർത്താം...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒറ്റയ്ക്കുള്ള ജീവിതത്തിൽ നിന്ന് ദാമ്പത്യത്തിലേക്ക് ചുവടുവയ്ക്കുമ്പോൾ ചില കാര്യങ്ങളിൽ ശ്രദ്ധ നൽകേണ്ടത് അനിവാര്യമാണ്. നിസാരമെന്നു കരുതുന്ന ചില ശീലങ്ങൾ‌ ദാമ്പത്യത്തിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കും. സ്നേഹത്തിന്റെ കുറവല്ല, അറിവില്ലായ്മ മൂലമുണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാനായാൽ മനോഹരമായി ദാമ്പത്യം നിലനിർത്താം.

പ്രശ്നങ്ങൾ മറച്ചുവയ്ക്കുക

ADVERTISEMENT

ഏതൊരു ബന്ധത്തിലും പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. രണ്ടു വ്യക്തികൾ ഒന്നിച്ചു ജീവിക്കുന്ന ദാമ്പത്യത്തിലും പ്രശ്നങ്ങൾ  ഉണ്ടാകും. എന്നാൽ പ്രശ്നങ്ങൾ തുറന്നു പറയാതെ മുന്നോട്ടു പോകാനാണ് ചിലർ ശ്രമിക്കുക. എന്നാൽ പങ്കാളിയോട് പ്രശ്നങ്ങൾ മറച്ചു വയ്ക്കുന്നത് പ്രശ്നങ്ങളെ കൂടുതൽ സങ്കീർണമാക്കാനാണ് ഉപകരിക്കുക. പെരുമാറ്റത്തിലും നിത്യജീവിതത്തിലും അപരിചിതത്വം സൃഷ്ടിക്കപ്പെടാൻ ഇത് കാരണമാകും. പ്രാരംഭ ഘട്ടത്തിൽ തന്നെ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതാണ് നല്ലത്.

തർക്കങ്ങളിലേക്ക് പഴയപ്രശ്നങ്ങൾ

ADVERTISEMENT

വഴക്കിടുമ്പോൾ പഴയ പ്രശ്നങ്ങൾ കുത്തിപൊക്കുന്ന സ്വഭാവം നിരവധിപ്പേർക്കുണ്ട്. തര്‍ക്കത്തിൽ ജയിക്കാനും മേൽക്കൈ നേടാനുമൊക്കെ ദമ്പതികളും ഈ രീതി ഉപയോഗിക്കും. മറക്കാൻ ശ്രമിക്കുന്നതും പറഞ്ഞ് അവസാനിപ്പിച്ചതുമായ കാര്യങ്ങൾ വീണ്ടും വിഷയമാകുമ്പോൾ അപകർഷതയും അസ്വസ്ഥതയും പങ്കാളിയിൽ ഉണ്ടാക്കും. ഈ സ്വഭാവം ബന്ധത്തിൽ വിള്ളലുകൾ വീഴ്ത്തും. പണ്ടത്തെ തെറ്റുകളല്ല, ഇന്നത്തെ പ്രശ്നങ്ങളെ രമ്യമായി പരിഹരിക്കാൻ പങ്കാളികൾക്ക് സാധിക്കണം.

പ്രണയവും താരതമ്യവും

ADVERTISEMENT

പങ്കാളിയെ മുന്‍പങ്കാളിയോ പ്രണയിനിയോ ആയി താരമ്യപ്പെടുത്തുന്നവരുണ്ട്. തമാശ മുതൽ തർക്കത്തില്‍ ജയിക്കാൻ വരെ ഈ താരതമ്യം ഉപയോഗിക്കും. മുൻപങ്കാളിയുടെ ഗുണങ്ങൾ എടുത്തു പറഞ്ഞ്, പങ്കാളിയെ തളർത്താനാണ് ശ്രമിക്കുക. എന്നാൽ ഇത്തരം താരതമ്യത്തിനു വിധേയരാകുന്ന പങ്കാളി അത് മസ്സിൽ കൊണ്ടു നടക്കും. പതിയെ അത് കുടുംബത്തിന്റെ താളം തെറ്റിക്കും.

വ്യക്തി സ്വാതന്ത്ര്യം

ദമ്പതികൾ‌ ആണെങ്കിലും ഓരോരുത്തർക്കും സ്വന്തം വ്യക്തിത്വമുണ്ട്. അതിനാൽ അവരുടേതായ സ്വകാര്യതകളും ഉണ്ടായിരിക്കും. അതിനെ ബഹുമാനിക്കാനും അനാവശ്യമായി തലയിടാതിരിക്കാനും ശ്രദ്ധിക്കണം. ഫോൺ, മെയിൽ, സമൂഹമാധ്യമങ്ങൾ എന്നിവ രഹസ്യമായി പരിശോധിക്കുന്നത് പങ്കാളിയുടെ സ്വകാര്യതയെ ബഹുമാനിക്കാത്തവരാണ്. അമിത സ്നേഹം കൊണ്ടും സംശയം കൊണ്ടും ഇങ്ങനെ പെരുമാറുന്നവരുണ്ട്. എന്തായാലും അതിനു നീതീകരണമില്ല.