‘സസ്റ്റൈനബിൾ ഫാഷൻ’ എന്ന ആശയം വളരെ ഗൗരവത്തോടെ ചർച്ചയാകുന്ന സമയത്തു തന്നെ ഇത്തരമൊരു ശ്രമം ഇവാൻക നടത്തിയതാണ് ഫാഷൻ ലോകത്തിന്റെ അഭിനന്ദനങ്ങൾ നേടാൻ കാരണമായത്. ഒരു ബ്രാൻഡ് സ്വന്തമായി ഉണ്ടായിട്ടും വസ്ത്രധാരണത്തിലെ ഈ ലാളിത്യത്തിലൂടെ ഒരു ഫാഷൻ സ്റ്റേറ്റ്മെന്റ് ഇവാൻക മുന്നോട്ടു വയ്ക്കുന്നതായും ഫാഷൻ ലോകം പറയുന്നു....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ രണ്ടു ദിവസത്തെ സന്ദർശനം ഏറെ പ്രതീക്ഷയോടെയാണ് നയതന്ത്രലോകം ഉറ്റു നോക്കുന്നത്. എന്നാൽ ഫാഷൻ ലോകത്തും ആകാംക്ഷ നിറയ്ക്കുന്നതാണ് ട്രംപിന്റെയും സംഘത്തിന്റെയും സന്ദർശനം. ട്രംപിന്റെ ഭാര്യ മെലനിയയും മകൾ ഇവാൻകയും സംഘത്തിലുണ്ട് എന്നതാണ് ഇതിനു കാരണം. രണ്ടു പേരും വസ്ത്രധാരണത്തിൽ മികവ് പുലർത്തുന്നവരാണ്. ജംപ്സ്യൂട്ടും അരപ്പട്ടയും ധരിച്ചെത്തി മെലനിയ സന്ദർശനത്തിന്റെ ആദ്യ ദിനം തന്നെ വാർത്തകളിൽ സ്ഥാനം പിടിച്ചിരുന്നു. ഇപ്പോഴിതാ മകള്‍ ഇവാൻകയുടെ വസ്ത്രവും ചർച്ചകളിൽ നിറയുകയാണ്. ഇന്ത്യാ സന്ദർശനത്തിന്റെ ആദ്യ ദിനം ഇവാൻക ധരിച്ച വസ്ത്രം മുൻപും ഉപയോഗിച്ചിട്ടുണ്ട് എന്നതാണ് ഈ വാർത്താ പ്രാധാന്യത്തിനു കാരണം.

ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കൻ ബ്രാൻഡായ പ്രോൻസ ഷൗലിന്റെ ചുവപ്പ് ഫ്ലോറൽ പ്രിന്റുകളുള്ള ബേബി ബ്ലൂ ഡ്രസ് ആണ് ഇവാൻക ധരിച്ചത്. 2019ൽ അർജന്റീന സന്ദർശിച്ചപ്പോൾ ഇവാന്‍ക ഇതേ വസ്ത്രം ധരിച്ചിരുന്നു. ‘സസ്റ്റൈനബിൾ ഫാഷൻ’ എന്ന ആശയം വളരെ ഗൗരവത്തോടെ ചർച്ചയാകുന്ന സമയത്തു തന്നെ ഇത്തരമൊരു ശ്രമം ഇവാൻക നടത്തിയതാണ് ഫാഷൻ ലോകത്തിന്റെ അഭിനന്ദനങ്ങൾ നേടാൻ കാരണമായത്. ഒരു ബ്രാൻഡ് സ്വന്തമായി ഉണ്ടായിട്ടും വസ്ത്രധാരണത്തിലെ ഈ ലാളിത്യത്തിലൂടെ ഒരു ഫാഷൻ സ്റ്റേറ്റ്മെന്റ് ഇവാൻക മുന്നോട്ടു വയ്ക്കുന്നതായും ഫാഷൻ ലോകം പറയുന്നു.

ADVERTISEMENT

1.7 ലക്ഷം രൂപയാണ് ഈ വസ്ത്രത്തിന്റെ വിലയെന്ന് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. സ്മോക്കി ഐസും പിങ്ക് ലിപ്സ്റ്റിക്കും മസ്കാരയുമായും ചേർന്നതായിരുന്നു ഇവാൻകയുടെ മേക്കപ്. ചുവപ്പ് ഹൈ ഹീൽസ് ആണ് പെയർ ചെയ്തത്. സമൂഹമാധ്യമങ്ങളിലും ഇവാൻകയുടെ ലുക്ക് സൂപ്പർ ഹിറ്റാണ്.

English Summary : Ivanka Trump make sartorial statements during Indian visit